ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിന് തിരി തെളിയുന്നു

ടൊറന്റോ: കാനഡയുടെ മണ്ണില്‍ നിന്നും കാഴ്ചയുടെ കലയായ സിനിമയ്ക്ക് പുതിയ വ്യാഖ്യാനം. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018. കാനഡയിലെ പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തില്‍ ടോറോന്റോയില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ അവാര്‍ഡിന് തുടക്കമാകുന്നു.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായി സൗത്ത് ഇന്‍ഡ്യയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം .ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ അവാര്‍ഡിന്റെ tisfa ലോഗോ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ഇന്ന് ടോറന്റോയില്‍ നടക്കുമെന്ന് tisfa സ്ഥാപക ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ അറിയിച്ചു.

2015 മുതല്‍ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച B S E എന്ന എന്റര്‍ടൈന്മെന്റ് സ്ഥാപനം നിരവധി സ്‌റേജ് ഷോകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ടി വി പ്രോഗ്രാമുകളിലൂടെയും കാനഡയിലെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രസ്ഥാനം ആണ്.അതുകൊണ്ട് തന്നെ ഈ അവാര്‍ഡ് നിശയും വളരെ വ്യത്യസ്തത നിറഞ്ഞതായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോഗോ, വെബ് സൈറ്റ് പ്രകാശനത്തിനു ശേഷം അവാര്‍ഡ് നിശയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതാണ്. സംഘടിപ്പിച്ച പരിപാടികളുടെ എണ്ണമല്ല, അവ സംഘടിപ്പിക്കുന്ന രീതി,കലാപരമായ നൈപുണ്യത ഇവയെല്ലാമമാണ് അജീഷിന്റെ സംഘത്തെ വ്യത്യസ്തമാക്കുന്നത്.

മെയ് മാസത്തില്‍ പ്രശസ്ത നര്‍ത്തകി ശോഭനയുടെ നേതൃത്വത്തില്‍ Trans എന്ന സംഗീത നൃത്ത പരിപാടിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് BES എന്റര്‍ടൈന്മെന്റ് ഗ്രുപ്പ്.ഓണ്‌ലൈന്‍ വോട്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 വെബ്‌സൈറ്റ് ഉത്ഘാടനം ടോറന്റോയില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നു അജീഷ് രാജേന്ദ്രന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം