ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – ജയിംസ് കൂടൽ മെമ്പർഷിപ് ക്യാമ്പയിൻ  ചീഫ് കോർഡിനേറ്റർ

ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിംഗ് ഗിൽസിയാൻ അറിയിച്ചു . വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ…
അജിന്‍ ആന്റണിക്ക് ന്യു സിറ്റി ലൈബ്രറി ട്രസ്റ്റിയായി രണ്ടാം തവണയും ഉജ്വല വിജയം

ന്യൂസിറ്റി, ന്യൂയോര്‍ക്ക്: രണ്ടാം വട്ടവും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമുയര്‍ത്തി ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിന്‍ ആന്റണി വിജയിച്ചു. ഇലക്ഷന്‍ നടന്ന മുന്നു സീറ്റുകളില്‍ഏറ്റവും കൂടുതല്‍വോട്ട് നേടിയാണു വിജയമെന്നതും ശ്രദ്ധേയമായി. മൂന്നു വര്‍ഷമാണു കാലാവധി. ഒന്‍പതംഗ ട്രസ്റ്റി ബോര്‍ഡിലെ മൂന്നു സീറ്റുകളിലേക്കായിരുന്നു ഇലക്ഷന്‍. നാലു പേര്‍ മല്‍സരിച്ചു. വോട്ടു ചെയ്യാന്‍ മലയാളികള്‍ കൂട്ടത്തോടെ എത്തിയതുനമ്മുടെ കരുത്തിന്റെ…
ഹാനോവര്‍ ബാങ്ക് ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്കിനെ വാങ്ങുന്നു

ന്യൂയോര്‍ക്കിലും ബ്രൂക്‌ലിനിലും സണ്‍സെറ്റ് പാര്‍ക്കിലും ബ്രാഞ്ചുകള്‍ ഉള്ള ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ലോങ്ങ് ഐലന്‍ഡില്‍ ഉള്ള ഹാനോവര്‍ ബാങ്ക് വാങ്ങുന്നതിനു ധാരണയായി . മന്‍ഹാട്ടനിലെ ഏറ്റവും പഴയ ബാങ്കുകളില്‍ ഒന്നായ ചൈനാടൗണ്‍ ഫെഡറല്‍ സേവിങ്‌സ് ബാങ്ക് സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ വളരെ സ്വാധീനം ഉള്ള ഒരു ബാങ്ക് ആണ് . ചൈനാടൗണ്‍ ഫെഡറല്‍ ബാങ്കിനെ ഹാനോവര്‍…
സ്പ്രിങ്  ചാവറ കുര്യാക്കോസ് ഏലിയാസ്  മിഷനിൽ കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

സ്പ്രിങ് (ഹൂസ്റ്റൺ): സ്പ്രിങ് ചാവറ കുര്യാക്കോസ് ഏലിയാസ് സീറോ മലബാർ മിഷനിൽ, 2019 ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടന്നു. ചിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, മിഷൻ ഡയറക്ടർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ ഡിസംബർ 9 ഞായാറാഴ്ച വൈകുന്നേരം വിശുദ്ധ ബലിയും തുടർന്ന്…
ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനായ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മ രത്‌ന പുരസ്കാരം അമേരിക്കന്‍ മലയാളി സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീ:ജോയ് ഇട്ടനുനല്‍കി ആദരിച്ചു . കേരളാ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആണ് അവാര്‍ഡ് നല്‍കിയത് .തിരുവനതപുരത്ത് സംഘടിപ്പിച്ച ലളിതമായ…
ഗാര്‍ലന്‍ഡ്‌ സീറോ മലബാര്‍  ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി

ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക് ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി. ദൈവപുത്രന്റെ തിരുപ്പിറവിയുടെ സദ്‌വാർത്ത ഗാനങ്ങൾ ആലപിച്ചു കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗായക സംഘം വീടുവീടാന്തരം സന്ദർശിച്ചാണ് ഇത്തവണയും കരോൾ. ഡിസംബർ 8 നു ആർലിങ്റ്റൺ -ഗ്രാൻഡ് പ്രയറി യൂണിറ്റിൽ നടന്ന കരോളിനു ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ ,…
ഇസ്രയേല്‍ സിവിലിയന്‍സിനെതിരേ ഹമാസ് അതിക്രമം: യു.എസ് പ്രമേയം യു.എന്‍ തള്ളി

വാഷിങ്ടന്‍: ഇസ്രയേല്‍ സിവിലിയന്‍സിനെതിരെ ഭീകര സംഘടനയായ ഹമാസ് നടത്തുന്ന അക്രമങ്ങളെ അപലപിച്ചു കൊണ്ട് യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയില്‍, യുഎസ് അവതരിപ്പിച്ച പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഡിസംബര്‍ 6 വ്യാഴാഴ്ചയാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. 193 അംഗ അസംബ്ലിയില്‍ 87 രാജ്യങ്ങള്‍ അനുകൂലിച്ചു. 57 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തപ്പോള്‍ 33…
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് ഷിക്കാഗോയില്‍ ആരംഭിച്ചു. സന്തോഷത്തിന്റേയും പ്രത്യാശയുടേയും സമാധാനത്തിന്റേയും സമഭാവനയുടേയും സദ് വാര്‍ത്തയുമായി വികാരി ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ക്‌ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചുവരുന്നു. ഡിസംബര്‍ 24-നു…
ശ്രീ സ്കൂള്‍ ഓഫ് ഡാന്‍സ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിനു 15,000 ഡോളര്‍ സംഭാവന നല്‍കി

ഡാളസ്: ദീര്‍ഘകാലം രോഗാതുരരായിക്കഴിയുന്ന കുട്ടികളുടെ പരിചരണത്തിനും, ചികിത്സയ്ക്കുംവേണ്ടി നിലകൊള്ളുന്ന സൊലസ് സംഘടനയുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന കാരുണ്യസ്പര്‍ശം പരിപാടിയില്‍ നിന്ന് സമാഹരിച്ച 15,000 ഡോളറിന്റെ ചെക്ക് സൊലസ് സ്ഥാപകയും സംഘടനയുടെ സെക്രട്ടറിയുമായ ഷീബാ അമീറിനെ ഏല്‍പിച്ചു. നവംബര്‍ പതിനൊന്നിനു ഗാര്‍ലന്റ് ഗ്രീന്‍വില്ല ആര്‍ട്‌സ് സെന്ററില്‍ സംഘടിപ്പിച്ച കാരുണ്യസ്പര്‍ശം പരിപാടിയില്‍ ജെ. ലളിതാംബിക ഐഎഎസ് മുഖ്യാതിഥിയായിരുന്നു. മിനി ശ്യാമിന്റെ…
സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച് ഓഫ് ഹൂസ്റ്റൺ ‘സിംഫണി 2018’ – നവംബർ 24 നു

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ ചർച്ച് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം ‘സിംഫണി 2018’ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു. നവംബർ 24നു ശനിയാഴ്ച ചർച്ച് സൺ‌ഡേസ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്ന സംഗമം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. കേരളീയ ശൈലിയിൽ, രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറ…