സണ്ണി ഏബ്രഹാം ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും, പ്രഗത്ഭ സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് കലാ മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി അറിയിച്ചു.

സംഘടനാ രംഗത്തും സാമുദായിക മേഖലകളിലും നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള സണ്ണി ഏബ്രഹാം വന്‍ സുഹൃദ്‌സഞ്ചയത്തിനുടമയാണ്. ഫോമയുടെ ദേശീയ സമിതിയില്‍ ഇതിനു മുമ്പും പലതവണ അംഗമായിരുന്ന ഇദ്ദേഹത്തിന്റെ അനുഭവമ്പത്ത് ഫോമയുടെ സുഗമമായ നടത്തിപ്പിന് മുതല്‍ക്കൂട്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.

ദേശീയതലത്തില്‍ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം വഹിച്ചിട്ടുള്ള സണ്ണി ഏബ്രഹാം ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെ വിജയ ശില്പികള്‍ ഒരാളാണ്. ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ ആറു സംഘടനകളും സണ്ണി ഏബ്രഹാമിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഫോമ കണ്‍വന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ സണ്ണി ഏബ്രഹാം വിജയം സുനിശ്ചിതമാകുമ്പോഴും വിനയാന്വിതനാണ് എന്നതു ശ്രദ്ധേയമാണ്.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.