ഫിലിപ്പ് ചാമത്തില്‍ ഫോമ പ്രസിഡന്റ്, ജോസ് ഏബ്രഹാം ജനറല്‍ സെക്രട്ടറി

ചിക്കാഗോ: ഇലക്ഷനിലെ ഭിന്നതയെല്ലാം മറന്ന് ഫോമ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നു പുതിയ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു) പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.

ഭാരവാഹികളുടേയും, നാഷണല്‍ കമ്മിറ്റിയുടേയും അനൗദ്യോഗിക യോഗം പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. ചാരിറ്റിക്കും മറ്റും പണം കണ്ടെത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും.

റീജണല്‍ സംഘടനകളിലാണ് ഫോമയുടെ ശക്തിയെന്നു ചാമത്തില്‍ പറഞ്ഞു. റീജനുകള്‍ ശക്തിപ്പെടുമ്പോള്‍ ഫോമ ശക്തിപ്പെടും.

മറ്റു ഭാരവാഹികള്‍: വിന്‍സെന്റ് ബോസ് (വൈസ് പ്രസിഡന്റ്), ജോസ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), ഷിനു ജോസഫ് (ട്രഷറര്‍), സാജു ജോസഫ് (ജോ. സെക്രട്ടറി), ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ (ജോ. ട്രഷറര്‍).

വനിതാ പ്രതിനിധികളായി ഡോ. സിന്ധു പിള്ള, ഡോ. ജയ്‌മോള്‍ ശ്രീധര്‍, അനു ഉല്ലാസ് എന്നിവര്‍ വിജയിച്ചു.