ന്യൂയോര്‍ക്ക് : കോട്ടയം ക്‌നാനായ യാക്കോബായ വലിയപള്ളി ഇടവകാംഗമായ വട്ടത്തില്‍ റ്റോം (80) ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ നിര്യാതനായി. ഭാര്യ ബേബികുട്ടി തോമസ് കോട്ടയം ഓണാട്ട് കുടുംബാംഗമാണ്. മക്കള്‍ : മനോജ് , മഞ്ജു (ഇരുവരും ന്യൂയോര്‍ക്ക്) മരുമക്കള്‍ : മൗറീന്‍ , റ്റോഡ് പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരേയും ,…

ഇര്‍വിങ്: ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് (ഇര്‍വിങ്) അവാര്‍ഡ് നൈറ്റും, 2018–2019 ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി. ജൂണ്‍ 24 ഞായര്‍ വൈകിട്ട് ഇര്‍വിങ് പസന്ത് (PASAND) റസ്റ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹഷ ഹരിദാസ് അമേരിക്കന്‍ ദേശീയഗാനവും ഉമ ഹരിദാസ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. എ.പി.…

വെര്‍ജിനിയ: ജൂണ്‍ 22 വെള്ളിയാഴ്ച വെര്‍ജീനിയ ലക്‌സിംഗ്ടണിലെ റെഡ് ഹെന്‍ റസ്‌റ്റോറന്റില്‍ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രമ്പിന്റെ ചീഫ് സ്‌പോക്ക് വുമണനായ സാറാ ഹക്കമ്പി സാന്റേഴ്‌സിനെ റസ്റ്റോറന്റ് ഉടമസ്ഥ വില്‍ക്കിന്‍സണ്‍ ഇറക്കി വിട്ടു.വൈറ്റ് ഹൗസില്‍ നിന്നു ഇരുനൂറോളം മൈല്‍ ദൂരെയുള്ള റസ്‌റ്റോറന്റില്‍ കുടുംബാംഗങ്ങളുമായാണ് ഇവര്‍ ഡിന്നറിനെത്തിയത്. ട്രമ്പിന്റെ ഭരണത്തില്‍ പങ്കാളിയായതു കൊണ്ടാണ് തന്നെ ഇറക്കിവിട്ടതെന്ന് ശനിയാഴ്ച സാന്റേഴ്‌സ്…

ഗാര്‍ലന്റ്: സി.പി.എം.(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ സമുന്നത നേതാവും തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ആര്‍.സനല്‍ കുമാറിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 28 വ്യാഴാഴ്ച സ്വീകരണം നല്‍കുന്നു. വൈകീട്ട് 6.30ന് ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു. പി.പി. ചെറിയാന്‍

മെക്‌സിക്കോ സിറ്റിന്മമെക്‌സിക്കൊയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ അനുമതി ലഭിച്ച ജെയ്മി റോഡ്രിഗസ് കല്‍ഡറോണ്‍ (ഖഅകങഋ ഞഛഉഞകഏഡഋദ ഇഅഘഉഋഞഛച) ന്റെ പ്രചാരണങ്ങള്‍ക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരില്‍ ഏറെ പ്രസിദ്ധനാണ് മഞ്ചേരിയില്‍ നിന്നുള്ള വിനോദ് കണ്ണന്‍. മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഉപജീവനാര്‍ത്ഥം മെക്‌സിക്കോയില്‍ എത്തി മാര്‍ത്തയെ വിവാഹം ചെയ്തു പ്രിന്‍, വിഷ്ണു എന്നീ മക്കളുമായി…

ടെംപിള്‍ (ടെക്‌സസ്സ്): ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്് ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉറപ്പ് നല്‍കി.ഹൈസ്ക്കൂള്‍ അത്‌ലറ്റായിരുന്ന തോമസിന്റെ നട്ടെല്ലിലുണ്ടായ രണ്ട് ട്യൂമറുകള്‍ കായികതാരത്തെ ശാരീരികമായി തളര്‍ത്തിയിരുന്നു. കാലിഫോര്‍ണിയ, മെക്‌സിക്കൊ, ടെക്‌സസ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും രോഗം മൂര്‍ച്ചിക്കുകയായിരുന്നു. 10…

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ശക്തികേന്ദ്രമായ ന്യൂയോര്‍ക്കില്‍ കരുത്ത് തെളിയിച്ച് ലീല മാരേട്ടും സംഘവും മുന്നോട്ട്. ജൂണ്‍ 23-നു ഫ്‌ളോറല്‍ പാര്‍ക്കിലെ കേരള കിച്ചന്‍ റെസ്റ്റോറിന്റില്‍ ചേര്‍ന്ന ന്യൂയോര്‍ക്ക് മേഖലയിലെ ഡെലിഗേറ്റുകളുടേയും സ്ഥാനാര്‍ത്ഥികളുടേയും സംഗമം ജൂലൈ ആറാം തീയതി നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ ലീല മാരേട്ടിനും ടീം അംഗങ്ങള്‍ക്കും വിജയം ഉറപ്പു നല്‍കുന്ന സന്ദേശമാണ് നല്‍കുന്നത്. ലീല മാരേട്ടിന്റെ…

ചിക്കാഗോ: സ്‌നേഹത്തിന്റെ അപ്പസ്‌തോലനും മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ദേവാലയത്തിലെ സ്വര്‍ഗീയ മധ്യസ്ഥനും ആയ വി.യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം ചിക്കാഗോ സെ.മേരീസ് ദേവാലയത്തില്‍ വെഞ്ചരിച്ചു. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ മധ്യസ്ഥനും കൂടിയാണ് യോഹന്നാന്‍ ശ്ലീഹാ. ജൂണ്‍ ഇരുപത്തി നാലാം തീയതി പത്തുമണിക്കുള്ള വി.കുര്‍ബാനയ്ക്കുശേഷം ആണ് തിരുസ്വരൂപ വെഞ്ചരിപ്പ് കര്‍മം നടത്തിയത് . ഫാ.എബ്രഹാം കളരിക്കല്‍ അന്നു നടന്ന…

സൗത്ത് ഫ്‌ളോറിഡ: പന്തളം മാന്തുക ചരുവില്‍ സോളമന്‍ വില്ലയില്‍ സി.കെ. മത്തായിക്കുട്ടി (84) നിര്യാതനായി. ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ പട്ടക്കാരനും, സെമിനാരി പ്രൊഫസറുമായിരുന്ന ഡോ. ടി.ജെ. ജോഷ്വാ അച്ചന്റെ സഹോദരി കോന്നി തെക്കിനേത്ത് മേരി മത്തായിക്കുട്ടി ആണ് സഹധര്‍മ്മിണി. പരേതന് എട്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്. ഷേര്‍ളി ഫിലിപ്പ്, ഷീല രാജന്‍കുട്ടി, സോളമന്‍ മാത്യു…

ചിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ചിക്കാഗോയില്‍ എത്തിയ ഡോ. ശശിതരൂര്‍ എം.പിക്കും, ഐ.എന്‍.ഒ.സി ചെയര്‍മാന്‍ (എ.ഐ.സി.സി) ഡോ. സാം പിട്രോഡയ്ക്കും ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററും, മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയും സംയുക്തമായി വന്‍ സ്വീകരണം നല്‍കി. ഹോപ്മാന്‍ എസ്റ്റേറ്റിലുള്ള ഇന്ത്യാ ഹൗസ് റെസ്റ്റോറന്റില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ചുകൊണ്ട്…