നാടിന്റെ ഓര്‍മ്മകളുണര്‍ത്തി നമഹയുടെ വിഷു ആഘോഷം

എഡ്മണ്‍റ്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്തെ വിഷു ആഘോഷം ബാല്‍വിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഏപ്രില്‍ 21 നു നടത്തപ്പെട്ടു. ഉച്ചക്ക് തനതു കേരളീയ ശൈലിയില്‍ തൂശനിലയില്‍ സദ്യ വിളമ്പി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നമഹയുടെ അംഗങ്ങളായ കെ. പി.രാമകൃഷ്ണന്‍ , വിജീഷ് പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നമഹ കുടുംബാംഗങ്ങള്‍ തന്നെയാണ് തലേ ദിവസം ഒരുമിച്ചു കൂടി സദ്യയൊരുക്കിയത്. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം സമ്മേളന പരിപാടികള്‍ ആരംഭിച്ചു. നമഹ പ്രസിഡന്റ് ശശി കൃഷ്ണ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി പ്രമോദ് വാസു സ്വാഗതം ആശംസിച്ചു. എഡ്മണ്ടനിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ബാലകൃഷ്ണ പ്രഭുജി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. എഡ്മണ്ടന്‍ എല്ലസ്‌ളി എംല്‍എ റോഡ് ലയോള ആയിരുന്നു വിഷു ദിനത്തെ മുഖ്യ അതിഥി. പ്രദീപ് നാരായണന്‍ നമഹയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സത്യസായി സെന്റര്‍ പ്രസിഡന്റ് നളിന കുമാര്‍, എച് സ് സ് പ്രതിനിധി ധനു എസ്, ഭാരതീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് അര്‍ച്ചന തിവാരി എന്നിവര്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് രവി മങ്ങാട്ട് പരിപാടിക്ക് നന്ദി പറഞ്ഞു.

സമ്മേളന ശേഷം നമഹ അംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനങ്ങള്‍, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, അക്ഷരശ്ലോകം തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ വിഷു സദ്യക്കുശേഷമുള്ള വേറൊരു വിരുന്നായി മാറി. പ്രശസ്തരായ കലാഗുരുക്കളുടെ ശിക്ഷണത്തിലാണ് കുട്ടികളും മുതിര്‍ന്നവരും കലാപരിപാടികള്‍ക്കായി ഒരുങ്ങിയത്. വൈകിട്ട് ഏഴു വരെ നീണ്ട കലാപരിപാടികള്‍ നാട്ടിലെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന അസുലഭ സായാഹ്നം സൃഷ്ടിച്ചു.

റോയല്‍ ലിപേജ് സമ്മിറ്റ് റിയാലിറ്റി ഏജന്റ് ജിജോ ജോര്‍ജ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.ദിനേശന്‍ രാജന്‍ ബാലഗോകുലം കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഖജാന്‍ജി ബിജോഷ് മോഹനന്‍, ബിഗില പ്രദീപ്, കോര്‍ഡിനേറ്റര്‍മാരായ ഗൗതം കെ റാം, രജനി പണിക്കര്‍, ബോര്‍ഡ് മെമ്പര്‍മാരായ ബാബു കൊമ്പന്‍, കിഷോര്‍ രാജ് , സുഷമ ദിനേശന്‍ , അജയ് കൃഷ്ണ , പ്രജീഷ് നാരായണന്‍ , ജിഷ്ണു രാഘവ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

നൈറ്റ്‌സ് ഓഫ് കൊളംബസ് ഡിന്നര്‍ നൈറ്റ് ആഘോഷിച്ചു

എഡ്മണ്‍റ്റണ്‍: സീറോ മലബാര്‍ ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അല്‍ഫോന്‍സാ കൗണ്‍സിലിന്റെ (നമ്പര്‍ 16320 ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അല്‍ഫോന്‍സാ ഇടവകയിലെ പാരിഷ് ഹാളില്‍ വെച്ച്, ഏപ്രില്‍ 21 ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ ഒന്പത് വരെയായിരുന്നു ഡിന്നര്‍ നൈറ്റ്. നൈറ്റ്‌സ് ഓഫ് കൊളംബസ് ലോക്കല്‍ യൂണിറ്റിലെ അംഗങ്ങളും അവരുടെ കുടുംബാംഗളുമായി ഇരുന്നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വാദിഷ്ടമായ തനതു കേരളീയ അത്താഴത്തോടെയാണ് കൂട്ടായ്മ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ലോക്കല്‍ കൗണ്‍സില്‍ ഗ്രാന്റ് നൈറ്റ് ഡോണല്‍ ജോസഫ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാദര്‍ ജോണ്‍ കുടിയിരിപ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.നൈറ്റ്‌സ് ഓഫ് കൊളംബസ് ചാരിറ്റീസ് പ്രസിഡന്റ് വാലി സ്‌െ്രെടറ്റ്, ഫ്രറ്റേര്‍ണല്‍ അഡ്വൈസര്‍ ബ്ലെയ്ക് സ്‌റ്റേബിങ്ങ്ടണ്‍ എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു. കൂടാതെ എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും ഉള്ള മുഴുവന്‍ മലയാളീ വൈദീകരും പ്രതേക ക്ഷണിതാക്കളായി ഈ കൂട്ടായ്മയില്‍ പങ്കെടുത്തു.

നൈറ്റ്‌സ് ഓഫ് കൊളംബസിലെ കുടംബാംഗളുടെ കലാപരിപാടികള്‍ ആയിരുന്നു തുടര്‍ന്ന് അരങ്ങേറിയത്. പ്രാര്‍ത്ഥനാഗാനത്തിനുശേഷം ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ഭക്തിഗാനങ്ങള്‍, ഡ്യൂയറ്റ് സോളോ ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ അരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. നിറഞ്ഞ ചാരുതയോടെ അവതരിപ്പിക്കപ്പെട്ട പരിപാടികള്‍ പ്രേക്ഷകരെ ഹഠാദാകര്ഷിക്കുന്നതായിരുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ക്കു തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനും ഉള്ള നല്ല ഒരു വേദിയായിരുന്നു ഈ ഡിന്നര്‍ നൈറ്റ്. സെയിന്റ് അല്‍ഫോന്‍സാ കൗണ്‍സില്‍ മുന്‍ ഗ്രാന്റ് നൈറ്റ്മാരായ ജോസി പുതുശ്ശേരി, വര്‍ക്കി കളപ്പുരയില്‍, ഡെപ്യൂട്ടി ഗ്രാന്റ് നൈറ്റ് ബിബു മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മെജോ പി ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെബാസ്റ്റ്യന്‍ പൈകട നന്ദി പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അല്‍മായ പ്രസ്ഥാനങ്ങളിലൊന്നായ നൈറ്റ്‌സ് ഓഫ് കൊളംബസ് എഡ്മണ്‍റ്റണിലെ സെയിന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ നാല് വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. നൂറ്റിമുപ്പതു അംഗങ്ങള്‍ ഉള്ള കൗണ്‍സില്‍ ഇടവകക്ക് സ്വന്തമായി ദേവാലയം വാങ്ങുന്നതില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഇടവകയുടെയും, അംഗങ്ങളുടെയും ദൈനം ദിന പ്രവര്‍ത്തങ്ങളിലും നൈറ്റ്‌സ് ഓഫ് കൊളംബസ് സജീവമായ സാന്നിധ്യമാണ്.

പി.വി. ബൈജു അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഹരി ശിവരാമന്‍ കെ.എച്ച്.എന്‍.എ ജോയിന്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: ന്യൂ ജേഴ്‌സിയില്‍ 2019 ല്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) കണ്‍വന്‍ഷന്റെ ഭാഗമായുള്ള ജോയിന്റ് സെക്രട്ടറിയായി ഹരി ശിവരാമനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

12 വര്‍ഷംമുന്‍പാണ് ഹരി ശിവരാമന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. കേരളത്തില്‍ ബാലഗോകുലവുമായി സഹകരിച്ചു ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ തനിമ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിലും ഹൈന്ദവ മതസംസ്‌കാരം പരിശീലിപ്പിക്കുന്നതിലും അന്നുണ്ടായിരുന്ന അതെ കൗതുകത്തോടെ തന്നെയാണ് അദ്ദേഹം അമേരിക്കയിലും പ്രവര്‍ത്തിക്കുന്നത്. കേരള ഹിന്ദു സൊസൈറ്റിയുടെ ഹ്യുസ്റ്റണിലുള്ള ബാലഗോകുലത്തില്‍ 2005 മുതല്‍ ഹരി കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ നടത്തുന്നുണ്ട്. ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തുടക്ക കാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. വിവിധ സാമൂഹ്യ സംഘടനകളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാരായണീയം ക്ലാസ് നടത്തുന്നുമുണ്ട്. കെ. എച്ച്. എന്‍. എ യുടെ 2013-15 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും 2017 ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍ യുവ ചെയറുമായിരുന്നു. കോട്ടയം സ്വദേശിയാണ്.

KHNA Public Relations Division

നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ നാടിന് മുതല്‍ക്കൂട്ടാകണം: “നന്മ’ കണ്‍വെന്‍ഷന്‍

ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് ‘നന്മ’യുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വെന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

പരിപാടിയില്‍ വെച്ച് ‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു. എ നസീര്‍ (ന്യൂ യോര്‍ക്, യൂ എസ് എ എക്‌സിക്യുട്ടീവ് പ്രസിണ്ട് ) റഷീദ് മുഹമ്മദ് (ഡാലസ്, യൂ എസ് എ എക്‌സിക്യുട്ടീവ് വൈസ് പ്രസിണ്ട്) മെഹബൂബ് കിഴക്കേപ്പുര (ന്യൂജേഴ്‌സി, യൂഎസ്എ എക്‌സിക്യുട്ടീവ് സെക്രട്ടറി) യാസ്മിന്‍ മെര്‍ച്ചന്‍റ് (ടൊറൊന്റോ , കാനഡ എക്‌സിക്യുട്ടീവ് ജോയിന്‍റ് സെക്രട്ടറി) നിയാസ് അഹമദ് (മിനിയപോളിസ്, യൂഎസ്എ ട്രഷറര്‍ ), അജീത് കാരേടത്ത് (ഡാലസ്, യൂ എസ് എ എക്‌സിക്യുട്ടീവ് ജോയിന്‍റ് ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ ദേശീയ തലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട ‘നന്മ’യുടെ ഭാരവാഹികള്‍ക്ക് ഷാഹ് ജഹാന്‍ (ഷിക്കാഗോ, യുഎസ്എ) സജീബ് കോയ (ടൊറൊന്റോ, കാനഡ) എന്നിവര്‍ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
ഉയര്‍ന്ന വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലുള്ള ധാരാളം മുസ്ലിം കുടുംബങ്ങള്‍ നോര്‍ത്ത് അമേരിക്കയിലുണ്ടെന്നും അവരുടെ കഴിവുകളും സമയവും മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഉപയോഗപ്പെടുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെടാനും കേരളത്തില്‍നിന്ന് വിവിധ വിദ്യാഭ്യാസ, തൊഴില്‍, ചികിത്സ ആവശ്യാര്‍ഥം അമേരിക്കയിലും കാനഡയിലുമെത്തുന്ന ആളുകള്‍ക്ക് ആശ്രയിക്കാവുന്ന രൂപത്തില്‍ മെച്ചപ്പെട്ട ഗൈഡന്‍സ് സംവിധാനം ഒരുക്കാനും ‘നന്മ’ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പ്രസിഡണ്ട് ആഹ്വനം ചെയ്തു.

തുടര്‍ന്ന് നടന്ന പ്രവര്‍ത്തന കരട് രേഖ ചര്‍ച്ചക്ക് നിറാര്‍ കുന്നത്ത് ബഷീര്‍ (വാഷിംഗ്ടണ്‍ ഡി സി, യു എസ് എ) നേതൃത്വം നല്‍കി. ചാരിറ്റി, ഗൈഡന്‍സ്, മറ്റു സംഘനകളുമായുള്ള സഹകരണം, വിദ്യാഭ്യാസം, കുടുംബം , ക്ലബുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ‘നന്മ’യുടെ പ്രാദേശിക, ദേശീയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചു.

മൂന്നു തലമുറകളായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന 1000ലധികം കുടുംബങ്ങള്‍ക്ക് വേണ്ടി നിലവില്‍ വരുന്ന ‘നന്മ’ യുവാക്കളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ പ്രത്യേക പരിപാടികള്‍ തയാറാക്കിയത് സുപ്രധാന നീക്കമാണെന്ന് ആശംസകളര്‍പ്പിച്ച്‌കൊണ്ട് ഡോ. മൊയ്ദീന്‍ മൂപ്പന്‍ (ഫ്‌ലോറിഡ, യു എസ് എ) അഭിപ്രായപ്പെട്ടു.

ഡയറക്ടര്‍ ബോര്‍ഡ് അംഗംങ്ങള്‍:
മീഡിയ ആന്‍ഡ് കമ്മ്യൂണികേഷന്‍സ്: ഹാമിദലി കൊട്ടപ്പറമ്പന്‍ (കെന്റക്കി, യുഎസ്എ)
വിമന്‍സ് അഫയേഴ്‌സ് : യാസ്മിന്‍ അമീന്‍ (ബോസ്റ്റണ്‍ , യുഎസ്എ)
യൂത്ത് അഫയേഴ്‌സ് : ഡോ.തസ്!ലീം കാസിം (നോര്‍ത്ത് ഡകോട്ട, യുഎസ്എ)
പ്രോഗ്രാം ആന്‍ഡ് പ്രോജെക്ടസ്: ഹര്‍ഷദ് രണ്ടുതെങ്ങുള്ളതില്‍ (ലോസ് ആഞ്ചലസ് , യുഎസ്എ)
അസെറ്റ്‌സ് ആന്‍ഡ് മെമ്പര്‍ഷിപ്പ് : ശിഹാബ് സീനത്ത് (ടൊറൊന്റോ , കാനഡ)

പരിപാടികള്‍ ഷിക്കാഗോ ആന്‍ഡ് വിസ്‌കോണ്‍സിന്‍ ഗ്രൂപ്പിന് വേണ്ടി മുഹമ്മദ് ഷാജി, ഫൈസല്‍ പൊന്നമ്പത്ത് (ഇരുവരും ഷിക്കാഗോ,യു എസ് എ) , എന്നിവരും ‘നന്മ’ക്ക് വേണ്ടി സമദ് പൊന്നേരി (ന്യൂ ജേഴ്‌സി , യു എസ് എ) , ഹമീദ് ഷിബിലി അഹമ്മദ് (കാന്‍സസ് യു എസ് എ) , ഷഹീന്‍ അബ്ദുല്‍ ജബ്ബാര്‍ (ബോസ്റ്റണ്‍, യു എസ് എ) , എന്നിവരും ചേര്‍ന്ന് നിയന്ത്രിച്ചു. ദേശീയഗാനങ്ങളോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് കമാല്‍ ഖുര്‍ആന്‍ പാരായണവും ലുഖ്മാന്‍ (ഇരുവരും ടെക്‌സസ്, യു എസ് എ) പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.

ഹാമിദലി കൊട്ടപ്പറമ്പന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസില്‍ മതബോധന സ്കൂള്‍ കലോത്സവം അവിസ്മരണീയമായി

ചിക്കാഗോ: മതബോധന സ്കൂള്‍ കലോത്സവം അവിസ്മരണീയമായി . ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വാര്‍ഷിക കലോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു . സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും,

ക്‌നാനായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കലാവിരുന്നൊരുക്കിയും മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികള്‍ ആണ് കുട്ടികള്‍ സ്റ്റേജില്‍ അവതരിപ്പിച്ചത് .പാഠ്യ പഠനേതര വിഷയങ്ങളില്‍ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടിയാണു ഡാന്‍സുകളുടെയും സ്കിറ്റുകളുടെയും രൂപത്തില്‍ ഓരോ വര്‍ഷവും സി സി ഡി ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത് . സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കുചേര്‍ന്നു . ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച ഫെസ്റ്റിവലില്‍ അസിസ്റ്റന്റ് വികാരി ഫാ . എബ്രഹാം കളരിക്കല്‍ സ്വാഗതം ആശംസിച്ചു. വികാരി ഫാ. തോമസ് മുളവനാല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബോബന്‍ വട്ടംപുറത്തു ആശംസാ പ്രസംഗം നടത്തി .

ഫാ. ജോസഫ് മേലേടം , സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഡയറക്ടര്‍ ടീന തോമസ് നെടുവാമ്പുഴ , കെ .സി .എസ്. പ്രസിഡന്റ് ബിനു പൂത്തറയില്‍ ,ചര്‍ച് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് , സിസ്റ്റേഴ്‌സ്, സ്കൂള്‍ സെക്രട്ടറി ബിനു ഇടകര എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു . പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജ്യോതി ആലപ്പാട്ട് പ്രോഗ്രാമുകളെപ്പറ്റി വിശദീകരിച്ചു . സ്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു .അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ നന്ദി പ്രകാശിപ്പിച്ചു . ക്‌നാനായ വോയിസ് പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തു. അനില്‍ മറ്റത്തികുന്നേല്‍, ടോണി കിഴക്കേക്കുറ്റ് , സജി കോച്ചേരില്‍ എന്നിവര്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു
.
ഡൊമിനിക് ചൊള്ളമ്പേല്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും വികാരിമാര്‍ അഭിനന്ദിച്ചു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍(പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു തുടക്കമായി

മാവേലിക്കര നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നാടക പഠന ക്യാംപ് കലക്കൂട്ടത്തിനു പല്ലാരിമംഗലത്ത് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഠന കേന്ദ്രം സെക്രട്ടറി എൻ.റൂബിരാജ്, വൈസ് ചെയർമാൻ കോശി അലക്സ്, ക്യാംപ് ഡയറക്ടർ പ്രേംവിനായക്, പഠന കേന്ദ്രം അംഗങ്ങളായ പ്രഫ.സുകുമാര ബാബു, ശശികുമാർ, രാജേന്ദ്രക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു (24) രാവിലെ ഒൻപതിനു കഥകളിയുടെരാവ് മധുവാരണാസി ഉദ്ഘാടനം ചെയ്യും. രണ്ടിനു കളിയൊരുക്കം, നാലിനു മുഖാമുഖം സുനിൽ ഡി.കുരുവിള ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 28നു വൈകിട്ടു നാലിനു ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഠന കേന്ദ്രം വൈസ് ചെയർമാൻ കോശി അലക്സ് അധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂർ സമ്മാനദാനം നടത്തും.

മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ താമസിക്കുന്ന മല്ലപ്പള്ളി നിവാസികളുടെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം. ചാക്കോ നൈനാന്‍(പ്രസിഡന്റ്), സിജോ ജോയി(വൈസ് പ്രസിഡന്റ്), റെസ്ലി മാത്യു(സെക്രട്ടറി), ഷൈനി ഉമ്മന്‍(ജോയിന്റ് സെക്രട്ടറി), സെന്നി (Senny), ഉമ്മന്‍(ട്രഷറര്‍), കമ്മറ്റി അംഗങ്ങളായി ജോണ്‍സി, കുര്യന്‍ കുര്യന്‍, ജെസി ചാക്കോ, തോമസ് ഈപ്പന്‍, (ലാലച്ചന്‍), തോമസ് മാത്യു(ഷാജി) എന്നിവരെയും തെരഞ്ഞെടുത്തു.

മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശമായ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ ധനസഹായം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മല്ലപ്പള്ളി താലൂക്കിലെ BSC Nursing വിദ്യാര്‍ത്ഥികളായ ജോമോള്‍ പി.ഫ്രാന്‍സ്, മെലിന്‍ മാത്യുവിനുള്ള ധനസഹായം അമേരിക്ക സന്ദര്‍ശിച്ച പി.എം. ചാക്കോ പാലയ്ക്കാമണ്ണിനെ ഏല്‍പ്പിച്ചതായി പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.

ജീമോന്‍ റാന്നി

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ്

ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറ, ജോണ്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു. അഞ്ച് മേഖലകളായി തിരിച്ചാണ് ക്രമീകരണം.

വിശദമായ വിവരങ്ങള്‍:

മേഖല 1 – ലോംഗ് ഐലന്‍ഡ്/ ക്വീന്‍സ്/ ബ്രൂക്ലിന്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മറൂണ്‍ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മറൂണ്‍ ടൈ

മേഖല 2- റോക്ക്ലാന്‍റ്/അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക്/ ബോസ്റ്റണ്‍/ കണക്ടിക്കട്ട്/ കാനഡ:
സ്ത്രീകളും പെണ്‍കുട്ടികളും:- നീല സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, നീല ടൈ

മേഖല 3- ന്യൂജേഴ്സി/ സ്റ്റാറ്റന്‍ ഐലന്‍ഡ്:
സ്ത്രീകളും പെണ്‍കുട്ടികളും:- ചുവപ്പ് സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, ചുവപ്പ് ടൈ

മേഖല 4- ഫിലഡല്‍ഫിയ/ മേരിലാന്‍ഡ്/ വിര്‍ജീനിയ/ നോര്‍ത്ത് കരോലിന:
സ്ത്രീകളും പെണ്‍കുട്ടികളും:- പച്ച സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, പച്ച ടൈ

മേഖല 5- ബ്രോങ്ക്സ്/ വെസ്റ്റ്ചെസ്റ്റര്‍:
സ്ത്രീകളും പെണ്‍കുട്ടികളും:- മഞ്ഞ സാരി അഥവാ ചുരിദാര്‍
പുരുഷന്‍മാരും ആണ്‍കുട്ടികളും:-കറുത്ത പാന്‍റ്, വെള്ള ഷര്‍ട്ട്, മഞ്ഞ ടൈ

വിവരങ്ങള്‍ക്ക്: രാജന്‍ പടിയറ: (215)880 8843
ജോണ്‍ വറുഗീസ്: (201)921 7967

രാജന്‍ വാഴപ്പള്ളില്‍

അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20-നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും യു.എസ്.എ).

മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 22-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രലിലുള്ള പാരീഷ് ഹാളില്‍ (5000 St. Charles Road, Bellwood, Illinois)
പൊതുദര്‍ശനവും പ്രാര്‍ത്ഥനയും.

ഏപ്രില്‍ 23-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അതേ തുടര്‍ന്നു ഹില്‍സൈഡിസുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം.

രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റന്‍ പാലയ്ക്കാപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ (630 779 0140), ഫ്രാന്‍സീസ് മൂലയില്‍ (630 344 2044).

ജോയിച്ചന്‍ പുതുക്കുളം

ഐ.എന്‍.എ.ഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) 2018-ലെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിരിക്കുന്നു. എല്ലാ നഴ്‌സുമാര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും ഈ അവസരത്തില്‍ നടത്തുന്നു.

വിദഗ്ധരും പ്രഗത്ഭരുമായ പ്രാക്ടീഷണര്‍മാര്‍ ഈ ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗിനു നേതൃത്വം നല്‍കുന്നു. ഇതുകൂടാതെ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി പോസ്റ്റര്‍ മത്സരവും നടത്തുന്നതാണ്. പോസ്റ്ററിന് ആസ്പദമായ വിഷയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30- ആണ്. വിശദ വിവരങ്ങള്‍ക്ക് www.inaiusa.com എന്ന അസോസിയേഷന്‍ വെബാസൈറ്റ് സന്ദര്‍ശിക്കുക.

മെയ് 12-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്ന നഴ്‌സസ് ഡേ പരിപാടികളിലും അതോനുബന്ധിച്ച് നടക്കുന്ന വിജ്ഞാനപ്രദമായ അവസരങ്ങളിലും പങ്കുചേരുവാന്‍ എല്ലാ നഴ്‌സുമാരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനീന ചാക്കോ (847 401 1670), ലിസി പീറ്റേഴ്‌സ് (847 847 902 6663), സിജി ജോസഫ് (773 677 3225), സൂസന്‍ മാത്യു (847 708 9266).

ഷിജി അലക്‌സ് അറിയിച്ചതാണിത്.