ജയിംസ് വര്‍ഗീസിന് നേപ്പാളിലെ ഇത്തിഹാരി സിറ്റി മേയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

കാട്ട്മണ്ഡു: നേപ്പാളിലെ ഗ്രാമ പ്രദേശങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി ആയിരക്കണക്കിനു പേര്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 4 സി 3 റീജിയണ്‍ ചെയര്‍ ജയിംസ് വര്‍ഗീസിന് നേപ്പാളിലെ ഇത്തിഹാരി സിറ്റി മേയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

നേപ്പാളിലെ സപ്താരി, ഇത്തിഹാരി ഗ്രാമങ്ങളില്‍ കൈലാഷ് മെഡിക്കല്‍ ഫൗണ്ടേഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഒരാഴ്ച നീണ്ട സൗജന്യ മെഡിക്കല്‍ ക്യാംപില്‍ 2,500 ല്‍ പരം രോഗികള്‍ പങ്കെടുത്ത് വൈദ്യ സഹായം സ്വീകരിച്ചു.

അമേരിക്കയില്‍ നിന്നും 13 അംഗ മെഡിക്കല്‍ സംഘവും പത്തോളം പേരടങ്ങുന്ന നേപ്പാളിലെ കൊയിരാള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒറ്റക്കെട്ടായി രണ്ടു ക്യാംപുകളിലും പ്രവര്‍ത്തിച്ചു മെഡിക്കല്‍ ക്യാംപ് വിജയകരമാക്കി.

ജോയിച്ചന്‍ പുതുക്കുളം

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി

ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം – സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22-നു നിര്യാതനായി.

കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍.

ഏപ്രില്‍ 28-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വേയ്ക്ക് സര്‍വ്വീസും, അതിനുശേഷം അന്നേദിവസം രാവിലെ 10.30-നു ഫ്യൂണറല്‍ സര്‍വീസും നടത്തപ്പെടുന്നതാണ്.

സ്ഥലം: സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, 330 ഇ, ഫുള്ളര്‍ടോണ്‍ ഈവ്, ആഡിസണ്‍, ഇല്ലിനോയ്‌സ് 60101.

സംസ്കാരം: മൗണ്ട് കാര്‍മ്മല്‍ സെമിത്തേരി, 1400 എസ്, വോള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയ്‌സ് 60162.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് (630 400 1172), വിജയന്‍ (847 909 1252), ബിനു (630 217 6778).

ജോയിച്ചന്‍ പുതുക്കുളം

സ്പോർട്ടിങ് യുണൈറ്റഡ് സെലക്ഷൻ ട്രയൽസ്

പുതിയ സീസണിലേക്കുള്ള സ്പോർട്ടിങ് യുണൈറ്റഡിന്റെ സെലക് ഷൻ ട്രെയ്ൽസ് മേയ് 4നു വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഹൈ സാമിർ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്നതാണ്.

10 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.

താല്പര്യമുള്ള കളിക്കാർക്ക് 050 752 5129, 056 409 5061 എന്നീ നമ്പറുകളിൽ വിളിച്ചു രെജിസ്റ്റർ ചെയ്യാവുന്നതാണ്.

ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍

ഫിലാഡല്‍ഫിയ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമഥേയത്തിലുള്ള ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാളും കണ്‍വന്‍ഷനും ഏപ്രില്‍ 27,28,29 തീയതികളില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഏപ്രില്‍ 22-നു ഞായറാഴ്ച രാവിലെ 9.30-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11.30-നു പെരുന്നാള്‍ കൊടിയേറ്റും നടന്നു.

ഏപ്രില്‍ 27-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7-ന് റവ.ഫാ. കെ.പി. തോമസിന്റെ വചന ശുശ്രൂഷ എന്നിവ നടക്കും

ഏപ്രില്‍ 28-നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷ എന്നിവയും നടക്കും.

ഏപ്രില്‍ 29-നു ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, 9.30-നു വിശുദ്ധ കുര്‍ബാന, 11.30-ന് റാസ, 12.30-നു വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ (വികാരി & പ്രസിഡന്റ്) 914 806 4595, ജിബു മാത്യു (സെക്രട്ടറി) 267 270 0473, ജോസ് പാപ്പച്ചന്‍ (ട്രസ്റ്റി) 215 275 5575.

ജോയിച്ചന്‍ പുതുക്കുളം

അമേരിക്കന്‍ ടാലന്റ് സേര്‍ച്ചിന്റെ ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു, മത്സരം ടാമ്പായില്‍ ഏപ്രില്‍ 28-ന്

ടാമ്പാ: പ്രശസ്ത ഗായകന്‍ ജി. വേണുഗോപാലും, ബീനാ മേനോനും വിധികര്‍ത്താക്കളാകുന്ന അമേരിക്കന്‍ ടാലന്റ് സ്റ്റാര്‍ ഏപ്രില്‍ 28-നു ടാമ്പായില്‍ നടക്കും. മത്സര വിജയികള്‍ക്ക് 3000-ത്തിലധികം ഡോളറിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.

ഓര്‍ലാന്റോയില്‍ ഏപ്രില്‍ 15-നു നടന്ന സെമി ഫൈനലില്‍ നിന്നും ഫൈനിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഇവയാണ്:
1.കൗശിക് കൃഷ്ണമൂര്‍ത്തി
2. നന്ദനാ വിജയന്‍ നായര്‍
3. മൈക്കലാ ജോസഫ്
4. ഇപ്ഷിതാ റോയ്
5. ശ്രുതിലയ ചെണ്ടമേളം
6. നിത്യ കുന്താ
7. പ്രിയ സിംഗ്
8. ഫ്യൂഷന്‍ ലീഗ്- ഏക്താ സിംഗ്
9. ഗ്രേസ്ഫുള്‍ ഡാന്‍സേഴ്‌സ്
10. ഡാന്‍സിംഗ് ഡ്യൂവോ (കവിത ഡേവിസ്, ദിവ്യ സണ്ണി)
11. ഷെല്‍ബി ചെറിയാന്‍
12. സ്റ്റൈലിഷ് തമിസചി ഗ്രൂപ്പ്
13. നന്ദിതാ ബ്രിജേഷ് & ഗ്രൂപ്പ്
14. പഞ്ചമി അജയ് & ടീം.

വൈകുന്നേരം 6.30-ഓടെ മത്സരങ്ങള്‍ ആരംഭിക്കും. എട്ടുമണിയോടുകൂടി ഗാനമേള ആരംഭിക്കുന്നതും വിജയികളെ പ്രഖ്യാപിക്കുന്നതുമാണ്. പരിപാടിയുടെ ചിലവിലേക്കായി 10, 25, 50 ഡോളര്‍ നിരക്കുകളില്‍ ടിക്കറ്റുകള്‍ കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണ്. ഓരോ മത്സരത്തിനുശേഷം വിധികര്‍ത്താക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ മത്സരാര്‍ത്ഥികളെ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), ടിറ്റോ ജോണ്‍ (813 408 3777), സുനില്‍ വര്‍ഗീസ് (727 793 4627), ജയിംസ് ഇല്ലിക്കല്‍ (813 230 8031), ലിജു ആന്റണി (813 451 7429).

ജോയിച്ചന്‍ പുതുക്കുളം

എസ്.ബി. അലുംമ്‌നിക്ക് പുതിയ നേതൃത്വവും, പ്രതിഭാ പുരസ്കാര വിതരണവും

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒപ്പം 2017-ലെ ഹൈസ്കൂള്‍ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഏപ്രില്‍ 21-ന് ഡസ്‌പ്ലെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രാവല്‍സ് ഹാളിലാണ് സമ്മേളനം നടന്നത്.

ആല്‍വീന ജോസഫും, എമിലി ഷിജോയും പ്രാര്‍ത്ഥനാഗാനം ആലപിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ഷാജി കൈലാത്ത് സ്വാഗതവും, ഷിബു അഗസ്റ്റിന്‍ അധ്യക്ഷ പ്രസംഗവും, ഡോ. ജയിംസ് മാത്യു മുഖ്യ പ്രഭാഷണവും നടത്തി. റോസ് ഉറുമ്പാക്കല്‍ ഗാനം ആലപിച്ചു. ഗുഡ്‌വിന്‍ ഫ്രാന്‍സീസ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. റെറ്റി കൊല്ലാപുരം വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോണ്‍ നടയ്ക്കപ്പാടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സണ്ണി വള്ളിക്കളം നന്ദി പറഞ്ഞു. ജെന്നിഫര്‍ ജയിംസ് അവതാരകയായിരുന്നു. തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് ജയിംസ് ഓലിക്കരയും, ജിജി മാടപ്പാട്ടും, ബിജി കൊല്ലാപുരവുമാണ്.

മുഖ്യാതിഥിയായിരുന്ന ഡോ. ജയിംസ് മാത്യു തന്റെ മുഖ്യ പ്രഭാഷണത്തില്‍ അറിവിനൊപ്പം ചെയ്യേണ്ടതും ചെയ്യരുതാത്തതും ഏതൊക്കെയെന്ന തിരിച്ചറിവുകൂടി നേടുമ്പോഴാണ് വിദ്യാഭ്യാസത്തിനു അര്‍ത്ഥമുണ്ടാകുന്നതെന്നും അതല്ലാതെ നേടുന്ന വിദ്യ അറിവിന്റെ തലത്തില്‍ മാത്രം ഒതുങ്ങുന്നു എന്നും പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളായി താഴെപ്പറയുന്നവരെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് സമിതി:
രക്ഷാധികാരി: റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍
പ്രസിഡന്റ്: ഷാജി കൈലാത്ത്, വൈസ് പ്രസിഡന്റുമാര്‍: ആന്റണി ഫ്രാന്‍സീസ് ആന്‍ഡ് ജോളി കുഞ്ചെറിയ. സെക്രട്ടറി: ഷീബാ ഫ്രാന്‍സീസ്, ട്രഷറര്‍: ജോണ്‍ നടയ്ക്കപ്പാടം, ജോ. സെക്രട്ടറി: റോയിച്ചന്‍ വിലയവീട്, ജോ. ട്രഷറര്‍: സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍.

സമിതി അംഗങ്ങള്‍:
ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ബോബന്‍ കളത്തില്‍.

ഉപദേശകസമിതി:
ജോസഫ് നെല്ലുവേലില്‍, ലൈജോ ജോസഫ്, പ്രൊഫ. കെ.എസ്. ആന്റണി, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ജോസ് ചേന്നിക്കര.

സമ്മേളന മധ്യേ സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന അംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള 2017-ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

ഇത്തരം ഉയരങ്ങള്‍ കീഴടക്കുന്നതിന് കുട്ടികള്‍ക്ക് പ്രേരകവും ത്വരകളുമായി നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വലിയ സമര്‍പ്പണവും മക്കള്‍ക്ക് മാതാപിതാക്കളോടുള്ള പ്രതിബദ്ധതയുമാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷീബാ ഫ്രാന്‍സീസും, ജോളി കുഞ്ചെറിയയും പുരസ്കാര ജേതാക്കളെ സദസിന് പരിചയപ്പെടുത്തിക്കൊണ്ട് പ്രഖ്യാപനം നടത്തി.

മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്കാരത്തിന് ആന്‍ മേരി ഉറുമ്പാക്കല്‍ അര്‍ഹയായപ്പോള്‍, ടിം ജോസഫും, ഷോണ്‍ വെട്ടിക്കാട്ടും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക പുരസ്കാരത്തിന് അര്‍ഹരായി. ഈ പുരസ്കാരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന വാച്ചാപറമ്പില്‍ കുടുംബത്തിന് സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ തദവസരത്തില്‍ നന്ദി പറഞ്ഞു.

ആന്‍ മേരി ഉറുമ്പാക്കലും ടിം ജോസഫും ഷോണ്‍ വെട്ടിക്കാട്ടും യഥാക്രമം ഡോ. ജയിംസ് മാത്യു, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, ജോസഫ് നെല്ലുവേലി എന്നീ വിശിഷ്ടാതിഥികളില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

ഷിബു അഗസ്റ്റിന്‍, ജോണ്‍ നടയ്ക്കാപ്പാടം, ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ജിജി മാടപ്പാട്ട്, റെറ്റി കൊല്ലാപുരം, ആന്റണി ഫ്രാന്‍സീസ്, ജോഷി വള്ളിക്കളം, ആന്റണി പന്തംപ്ലാക്കല്‍, സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, ഷീബാ ഫ്രാന്‍സീസ്, ജോളി കുഞ്ചെറിയ, ബോബന്‍ കളത്തില്‍, ലൈജോ ഒളശ്ശ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിനു വേദിയൊരുക്കി തന്ന ഇമ്പീരിയല്‍ ട്രാവല്‍സ് മാനേജ്‌മെന്റിനു സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു. വൈകിട്ട് 9.30-നു ഡിന്നറോടെ യോഗം പര്യവസാനിച്ചു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കുര്യാക്കോസ് തര്യന് യാത്രയയപ്പ് നല്‍കി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ കുര്യാക്കോസ് തരിയനും സഹധര്‍മ്മിണി സുജയും ടെക്‌സസിലേക്ക് താമസം മാറുന്നത് പ്രമാണിച്ച് 22ാം തീയതി ഞായറാഴ്ച ഇടവക സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു.

കഴിഞ്ഞ 36 വര്‍ഷത്തിനുമേല്‍ ഇടവകയുടേയും, ഭദ്രാസനത്തിന്റേയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി മാന്യമായ സേവനം കാഴ്ചവെച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് കുര്യാക്കോസ് തരിയന്‍.വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ റവ.ഫാ.ജോബ്‌സണ്‍ കോട്ടപ്പുറം, ട്രഷറാര്‍ കുരിയാക്കോസ് വറുഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവര്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

സ്തുത്യര്‍ഹമായ സേവനത്തിനുള്ള പ്ലാക്കും, സമ്മാനവും ഏബ്രഹാം തോമസ്, ജോണ്‍ ഐസക്ക്, കുരിയാക്കോസ് വറുഗീസ്, പ്രിന്‍സി പതിക്കല്‍, റോയി ഏബ്രഹാം എന്നിവര്‍ കുര്യാക്കോസിനും കുടുംബത്തിനും നല്‍കി ആദരിച്ചു.

ഇടവക നല്‍കിയ ആദരവുകള്‍ക്ക് കുര്യാക്കോസ് തര്യന്‍ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് നടന്ന മെന്‍സ് ഫോറം, മാര്‍ത്തമറിയം സമാജം മീറ്റിംഗുകളില്‍ കുര്യാക്കോസ് തര്യനേയും സുജയേയും ആദരിച്ച് വര്‍ഗീസ് പാപ്പന്‍ചിറ, ജെയിംസ് മാത്യു, സി.ജെ. ജോണ്‍സണ്‍, ലീലാമ്മ മത്തായി, ജെസി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കുര്യാക്കോസ് തര്യന്റെ സേവനങ്ങളെ അഭിനന്ദിക്കുകയും, ശോഭനമായ ഒരു ഭാവി കുടുംബത്തിന് ആശംസിക്കുകയും ചെയ്തു. പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും ഏപ്രിൽ 26 മുതൽ മെയ് 5 വരെ

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston}2018 ഏപ്രിൽ മാസം 26 മുതൽ മേയ് മാസം 5 വരെ കൊണ്ടാടുകയാണ്.

നോർത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയിൽ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാൻ തയാറെടുക്കുന്നു .ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ടു ശിവ പ്രതിഷ്ഠ യാഥാർഥ്യമാകുന്നു.

തന്ത്രി ബ്രഹ്മ ശ്രീ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം 2018 ഏപ്രിൽ 26 നു പ്രതിഷ്ഠാ കർമം നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.ശിവ പ്രതിഷ്ഠ മുഹൂർത്തം ഏപ്രിൽ 26 നു വ്യാഴാഴ്ച രാവിലെ 7 മുതൽ 9 വരെ വരെയാണ്. അന്ന് വൈകുന്നേരം 7.30 നു കൊടിയേറ്റവും നടത്തപെടുന്നതാണ്. ഉത്സവസമയത്തു കൊടിയേറ്റവും പറയിടീലും സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരുന്നുവെന്നാണ് പരമ്പരാഗത വിശ്വാസം. പ്രശസ്ത സംഗീതജ്ഞരായ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെയും ശരത്തിന്റെയും സാന്നിധ്യം കൊടിയേറ്റ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.

ഈ വർഷത്തെ ഉത്സവത്തിന് വളരെ ആകർഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കും. ഈ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതപ്രമുഖ ക്ഷേത്രകലയായ കഥകളിയാണ്.(ഏപ്രിൽ 28 നു ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്) ലോകത്തിലുള്ള എല്ലാ കലകളുടേയും പൂർണ രൂപമായിരുന്ന കഥകളി ഇപ്പോഴും ലോകത്തിലെ ഒന്നാമത്തെ കലാരൂപമായി കണക്കാക്കപ്പെടുന്നു. ഏപ്രിൽ 29 നു ഞായറാഴ്ച അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത് എന്നീ കലാരൂപങ്ങൾ ഉത്സവത്തെ വ്യത്യസ്തമാക്കും.

മെയ് 5 നു ശനിയാഴ്ച വൈകുന്നേരം കർണാനന്ദകരമായ സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാൻ ഡൽഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിന് മാറ്റ് കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും.

അമേരിക്കയിലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സർവൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു്. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾ അണുവിട വിടാതെ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു.10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യന്മാരായ ഒരു സംഘം വേദ പണ്ഡിതന്മാർ ബ്രഹ്മശ്രീ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കർമ്മങ്ങളിൽ പങ്ക് ചേരുവാനും പൂജകൾ നടത്തുവാനും അവസരം ലഭിക്കുന്നതാണ്.

മെയ് 5 നു ശനിയാഴ്ച വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും.

ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങൾക്കു് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും ഈ വർഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകൾക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994

പ്രതിഷ്ഠ മഹോത്സവം അർത്ഥപൂർണമാക്കുവാൻ ക്ഷേത്ര കമ്മിറ്റിയുടെ പേരിൽ എല്ലാ ഭക്ത ജനങ്ങളെയും ഭക്തിയാദരങ്ങളോടെ സവിനയം ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഡോ.ബിജു പിള്ള (പ്രസിഡണ്ട്) – 832-247-3411, ശശിധരൻ നായർ (വൈസ് പ്രസിഡന്റ്) – 832- 860- 0371, സോണിയ ഗോപൻ (സെക്രട്ടറി) 409-515-7223, അനിൽ ഗോപിനാഥ്‌ (ഉത്സവം കോർഡിനേറ്റർ) – 973-640-3831.

ജീമോൻ റാന്നി

ഫ്രണ്ട്സ് ഓഫ് തിരുവല്ല പിക്നിക് ഏപ്രിൽ 28 നു ശനിയാഴ്ച

ഹൂസ്റ്റൺ: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷത്തെ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന മിസോറി സിറ്റിയിലെ കിറ്റി ഹോളോ പാർക്കിൽ ( Pavilion A, 9555, Highway 6 South, Missouri City, TX 77459) വച്ച് ഏപ്രിൽ 28 നു ശനിയാഴ്ച രാവിലെ 9 മുതൽ 3 വരെയാണ് പിക്നിക് നടത്തപ്പെടുന്നത്.

പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കത്തക്ക വിധത്തിൽ നിരവധി കലാ കായിക വിനോദ പരിപാടികൾ പിക്നിക്കിനെ വേറിട്ടതാക്കും. ചിരിക്കാനും ചിന്തിക്കാനും ഗൃഹാതുര സ്മരണകൾ അയവിറക്കുന്നതിനും ഉള്ള നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നതെന്നും സംഘാടകർ അറിയിച്ചു. തിരുവല്ലയിൽ നിന്നും സമീപ സമീപ പ്രദേശങ്ങളായ കോഴഞ്ചേരി, കുമ്പനാട്, റാന്നി, മല്ലപ്പള്ളി, ചങ്ങനാശേരി,കോട്ടയം, കുട്ടനാട്, എടത്വ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഗ്രെയ്റ്റർ ഹൂസ്റ്റൺ ഏരിയയിൽ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരെയും ഈ പിക്നിക്കിൽ പങ്കെടുക്കാൻ ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. സംഘടനയിൽ അംഗങ്ങളാകാൻ താല്പര്യം ഉള്ളവർ ഭാരവാഹികളെ ബന്ധപ്പെടണമെന്നും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;
തോമസ് ഐപ് – 713-779-3300
ഉമ്മൻ തോമസ് – 281-467-5642
എം.ടി. മത്തായി – 713-816-6947
ഈശോ ജേക്കബ് – 832-771-7646

ജീമോൻ റാന്നി

ഷിക്കാഗോ (ബെല്‍വുഡ്) സീറോ മലബാര്‍ കത്തീഡ്രലില്‍ പത്താമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ 2018 ജൂണ്‍ 14 മുതല്‍ 17 വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ധ്യാനം നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി വേര്‍തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിന് സൗകര്യമുണ്ടായിരിക്കും.

ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരേയും സ്‌നഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം