പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ പ്രവാസി വ്യവസായിയും സൗദി അറേബ്യയിലെ അൽക്കോബാർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഇറാം ഗ്രൂപ്പ് ഉടമ ഡോ.സിദ്ദീഖ് അഹമ്മദും വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ചേർന്നു ജെയ്ലിന് 12 ലക്ഷം രൂപയുടെ കാര്‍ നൽകി . രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിനാണ് മഹീന്ദ്രയുടെ…

കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി (77) നിര്യാതനായി. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കള്‍: ജെയിംസ് മാത്യു (സജി ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍ വിന്നിപെഗ്ഗ്, കാനഡ), ജോസ് മാത്യു (ബിജു കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വിഎച്ച്എച്ച്എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ ആഗ്രാ അതിരൂപത).…

ലോകജനതയെ പിടിച്ചുലച്ച ഭീകര പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട മലയാളക്കരയുടെ പുനര്‍നിര്‍മ്മാണത്തിനു ന്യൂയോര്‍ക്ക് കേന്ദ്രമായ എക്കോ (ECHO) നടത്തുന്ന ധനസമാഹരണ യജ്ഞത്തില്‍ പങ്കാളിയാകാനും സഹായ സഹകരണങ്ങള്‍ നല്‍കുവാനും അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ- ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ സംഘടനകളും ബിസിനസ് പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങിയിട്ടുള്ളത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് എക്കോയുടെ ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യയിലെ…

മൗണ്ട് ഹോളി (ന്യൂജേഴ്‌സി): ഭവന രഹിതനായ ജോണി ബബിറ്റിനെ സഹായിക്കുന്നതിന് ‘ഗോ ഫണ്ട് മീ’ യിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയില്‍ ഹാജരാകണമെന്ന് ബര്‍ളിലിംഗ്ടണ്‍ കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി പോള ഡൊ സെപ്റ്റംബര്‍ 5 ബുധനാഴ്ച ഉത്തരവിട്ടു. വാഹനത്തിലെ ഗ്യാസ് തീര്‍ന്നുപോയ സാഹചര്യത്തില്‍ ജോണി ബബിറ്റ് തന്റെ കൈവശം ഉണ്ടായിരുന്ന ആകെ സമ്പാദ്യമായ 20…

റീഡ്‌സ്ബര്‍ഗ് (വിസ്‌കോണ്‍സില്‍): മത വിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളും 15, 11 വയസ്സുള്ള രണ്ടു കുട്ടികളും നാല്പതു ദിവസത്തിലധികം ഉപവാസം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് പതിനഞ്ചു വയസ്സുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റു ചെയ്തു കേസ്സെടുത്തതായി റീഡ്ബര്‍ഗ് പൊലീസ് ചീഫ് തിമൊത്തി ബക്കര്‍ അറിയിച്ചു. ജൂലൈ 19 മുതലാണ് ഭക്ഷണവും പാനീയവും ഉപേക്ഷിച്ചു ഉപവാസം ആരംഭിച്ചതെന്ന് പിതാവ് കെഹിന്‍ഡി…

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 5 ബുധനാഴ്ച 9.30 ന് ദുബായിയില്‍ നിന്നും 500 യാത്രക്കാരേയും വഹിച്ച് വാഷിംഗ്ടണ്‍ ജെ എഫ് കെയില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ നൂറ്റി ആറില്‍ പരം പേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ഇന്‍ഫഌവന്‍സയായിരിക്കാമെന്നാണ് പ്രഥമ നിഗമനമെന്ന് ന്യൂയോര്‍ക്ക് സിറ്റി ആക്റ്റിങ്ങ് ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. ഒക്‌സിറിസ് ബാര്‍ബോട്ട് മാധ്യമ പ്രവര്‍ത്തകരെ…

മിസിസാഗാ: കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ഈവര്‍ഷത്തെ ഓണാഘോഷം “കൈകോര്‍ക്കാം കൈത്താങ്ങായ്’ സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച വൈകിട്ട് 5.30-നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississagua) വച്ചു നടക്കും. ഈവര്‍ഷത്തെ ഓണം കേരളത്തിലെ പ്രളയ ദുരന്തത്തിനുവേണ്ടി ഫണ്ട് സംഭരിക്കുക എന്ന…

ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളും കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രെഡറിക് ഫ്രാന്‍സീസ് കാംബലിന്റെ സന്ദര്‍ശനവും സെപ്റ്റംബര്‍ ഒമ്പതിന് നടക്കും. ഇത്തവണ വളരെ ലളിതമായ രീതിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടത്തുവാനായി പാരീഷ് കൗണ്‍സില്‍ തീരുമാനം എടുത്തിരിക്കുകയാണ്. ഇതിലൂടെ കുറച്ചു തുക കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുഖം…

ഹൂസ്റ്റൺ : കേരളത്തിൽ അടുത്തകാലത്തുണ്ടായ പ്രകൃതി ദുരന്തത്തിൽ വീടും ജീവിത വരുമാന മാർഗങ്ങളും നഷ്ട്ടപെട്ട തിരുവല്ല സ്വദേശികളും പുനരുദ്ധരിക്കാൻ മറ്റ് വഴികളില്ലാത്തവരുമായ നിർധനരായ ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫ് തിരുവല്ല സംഘടന തീരുമാനിച്ചു. ഈ സംരംഭത്തിലേക്ക് ധനശേഖരണവും ആരംഭിച്ചു. ഇത് സംബന്ധിച്ചു സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള റോയൽ ട്രാവൽസ് കോൺഫറൻസ് ഹാളിൽ…

ഫീനിക്‌സ്, അരിസോണ: മാമ്മൂട് പാലാകുന്നേല്‍ നടക്കപാടത്ത് പരേതരായ ശൗര്യച്ചന്റേയും മാമിക്കുട്ടിയുടേയും മൂത്തമകന്‍ സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ സെപ്റ്റംബര്‍ അഞ്ചിനു ബുധനാഴ്ച നിര്യാതനായി. സംസ്കാര ചടങ്ങുകള്‍ ഫീനിക്‌സ് അരിസോണയില്‍ സെപ്റ്റംബര്‍ 9, 10 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഭാര്യ: ശാന്തമ്മ. മകള്‍: ബെറ്റി, ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ജോസുകുട്ടി (അരിസോണ), റ്റോമിച്ചന്‍ (ഡാളസ്), ചാക്കോച്ചന്‍…