ആദ്രം പദ്ധതിക്ക് പ്രവാസികള്‍ പിന്തുണ നല്‍കും: ഡോ ലൂക്കോസ് മണിയാട്ട്

ഫിലാഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രത്യേകം സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ആദ്രം പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ലൈഫ് ചെയ്ഞ്ചിങ്ങ് ഫൗണ്ടേഷന്‍ സ്ഥാപകനും, കേരളത്തില മുന്നൂറില്‍ പരം പഞ്ചായത്തുകള്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സെര്‍വ് ഇന്ത്യ സംഘടനയുടെ ഡയറക്ടറുമായ ഡോ ലൂക്കോസ് മണിയാട്ട് ഉറപ്പ് നല്‍കി.

ഫിലാഡല്‍ഫിയായില്‍ ചേര്‍ന്ന ഫൊക്കാന സമ്മേളനത്തിലെ ഹെല്‍ത്ത് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്ന ഡോ ലൂക്കോസ്.

ആരോഗ്യ പരിപാലന രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്നതാണ് ആദ്രം പദ്ധതി. പ്രവാസി മലയാളികളുടേയും സന്നദ്ധ സേവാ സംഘടനകളുടേയും സഹകരണം പ്രതീക്ഷിച്ച് തുടക്കമിട്ട പദ്ധതിക്ക് അമേരിക്കന്‍ പ്രവാസി മലയാളികളില്‍ നിന്നും നല്ല അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജയും പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പദ്ധതി സര്‍ക്കാര്‍ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ലൂക്കോസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് തീരുമാനം നടപ്പാക്കണമെങ്കില്‍ വിവിധ ഘടകകക്ഷികളുടെ താല്‍പര്യം കൂടി പരിഗണിക്കേണ്ടിയിരുന്നതിനാല്‍ പല പദ്ധതികളും പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലൂക്കോസ് ചൂമ്ടിക്കാട്ടി. എന്നാല്‍ ഇടത് പക്ഷ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം മുഖ്യ മന്ത്രി നേരിട്ടിടപെട്ട ഘടകകക്ഷികളുടെ കാര്യമായ എതിര്‍പ്പുകളില്ലാതെ നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമാണെന്നും അദ്ധേഹം പറഞ്ഞു. ഡോ അിരുദ്ധന്‍, ഡോ സോഫി വില്‍സന്‍, ബ്രിജിറ്റ് ഇമ്മാനുവേല്‍ തുടങ്ങിയവരും ആരോഗ്യ സംമിനാറില്‍ പങ്കെടുത്തു സംസാരിച്ചു.

പി പി ചെറിയാന്‍

ഫ്രിസ്‌ക്കൊ മാറാനാഥാ വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 3-5 വരെ

ഫ്രിസ്‌ക്കൊ (ഡാളസ്): മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഫ്രിസ്‌ക്കൊയുടെ 2018 വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 3 മുതല്‍ 5 വരെ നടത്തപ്പെടുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരേയുംം, ഞായറാഴ്ച രാവിലെ 9.30 മുതലും നടക്കുന്ന യോഗങ്ങളില്‍ കണ്‍വന്‍ഷന്‍ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ വി ഒ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ഗാന ശുശ്രൂഷയോടെ യോഗങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കുമെന്നും, ഏവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ഫ്രിസ്‌ക്കൊ 499 കിങ്ങ് റോഡിലുള്ള ഹാളിലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാലു ഡാനിയേല്‍ 504 756 8469.

പി പി ചെറിയാന്‍

കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണപിരിവ് നടത്തിയ യുവതിക്ക് തടവും പിഴയും

ന്യുയോര്‍ക്ക്: മാരകമായ കാന്‍സര്‍ രോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണ പിരിവ് നടത്തിയ വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള നേപ്പാള്‍ യുവതി ഷിവോണി ഡിയോകരന് (38) രണ്ടു വര്‍ഷം ജയില്‍ ശിക്ഷയും 47741.20 ഡോളര്‍ പിഴയും ന്യൂയോര്‍ക്ക് ഡിസ്ട്രിക്റ്റ് ജഡ്ജി വിധിച്ചു.

കണ്‍പുരികവും തലയും പൂര്‍ണ്ണമായി ഷേവ് ചെയ്ത് കാന്‍സറാണെന്ന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 2014 2016 കാലഘട്ടത്തില്‍ പണം തട്ടിയെടുത്തത്. ദാനധര്‍മ്മം നടത്തുന്നതിനു താല്‍പര്യമുള്ളവരെ ചൂക്ഷണം ചെയ്യുക വഴി, അര്‍ഹരായ രോഗികള്‍ക്കു പോലും സഹായം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഇവര്‍ ഇല്ലാതാക്കി എന്ന് കോടതി അഭിപ്രായപ്പെട്ടു.

38 വയസ്സുള്ള ഇവരുടെ രണ്ടു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പോലും പ്രത്യേക ഫണ്ട് പിരിവ് നടത്തിയിരുന്നതായും കോടതി കണ്ടെത്തി. പതിനെട്ടു മാസമാണ് തനിക്ക് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്നതെന്നും 2015 ല്‍ തന്റെ ഭര്‍ത്താവ് നേപ്പാളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ കളവ് പറഞ്ഞിരുന്നു.

കള്ളത്തരം പുറത്തായതോടെ കുറ്റം മുഴുവന്‍ ഇവരുടെ ആണ്‍ സുഹൃത്തിന് മേല്‍ ചുമത്താനാണ് ഇവര്‍ ശ്രമിച്ചത്. ഉറക്കത്തില്‍ തന്റെ മുടിയെല്ലാം വെട്ടിയെന്നും തട്ടിപ്പു നടത്താന്‍ പ്രേരിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു. കോടതി വിധി വന്നതോടെ ചെയ്തത് തെറ്റായെന്ന് ഇവര്‍ സമ്മതിച്ചു. എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

പി പി ചെറിയാന്‍

അമ്മയ്‌ക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ് താനെന്ന് ദിലീഷ് പോത്തന്‍

ഡാളസ്:കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദിലീപ് കേസില്‍ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടുകള്‍ പ്രതിക്ഷേധാര്‍ഹമാണെന്നും , സംഭവത്തില്‍ പീഡനം അനുഭവിക്കേണ്ടിവന്ന നടിക്കൊപ്പമാണ് താനുള്‍പ്പടെ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രമുഖരുമെന്നു സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി ‘അമ്മ’യില്‍ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുകുമെന്നും അനുഭവങ്ങളുടെവെളിച്ചത്തില്‍ ദിലീഷ് പറഞ്ഞു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14-ന് ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പത്തു വര്‍ഷത്തിനുള്ളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായത് പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നു നിര്‍മ്മാണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പോത്തന്‍ പറഞ്ഞു.

കേരള അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, സംഘാടകന്‍ അനശ്വര്‍ മാമ്പിള്ളി, രാജന്‍ ചിറ്റാര്‍, ഉണ്ണി പേരേത്ത്, അബ്രഹാം തോമസ്, മീനു എലിസബത്ത്, സണ്ണി മാളിയേക്കല്‍, ജെ.പി. ജോണ്‍, ജിജി സ്‌കറിയ, മനോജ്, അനുപമ സാം, ഫ്രാന്‍സീസ് തോട്ടത്തില്‍, ദീപക് നായര്‍, ഹരിദാസ്, ദീപക് ഡാനി, ഷാജി, ജോണ്‍, രഞ്ജിത്ത്, മനോജ് പിള്ള, സുരേഷ് അച്യുതന്‍, ജെയ്‌സണ്‍ ആലപ്പാടന്‍, ജോ കൈതമറ്റം, ജോയ് ആന്റണി, സെബാസ്റ്റ്യന്‍ പ്രാക്കുശി തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

പി.പി. ചെറിയാന്‍

സ്വന്തം മകളെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് 40 വര്‍ഷം തടവ്

കോണ്‍റൊ (ടെക്‌സസ്): രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിയായ മാതാവിനു 40 വര്‍ഷം തടവു ശിക്ഷ വിധിച്ചു.കുട്ടിയെ കടത്തികൊണ്ടുപോയി സെക്‌സിനു വേണ്ടി വില്‍ക്കാന്‍ ശ്രമിച്ച മാതാവു സാറപീറ്റേഴിസിനു പരോള്‍ ലഭിക്കണമെങ്കില്‍ 2038 വരെ കാത്തിരിക്കേണ്ടിവരുമെന്ന് മോണ്ട്‌ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.ഓണ്‍ലൈനില്‍ ബന്ധപ്പെട്ട ഒരു യുവാവിനാണ് കുട്ടിയെ വില്‍ക്കാന്‍ ഇവര്‍ കരാര്‍ ഉറപ്പിച്ചതു. 1200 ഡോളര്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഓണ്‍ലൈനില്‍ ബന്ധപ്പെട്ട വ്യക്തി അണ്ടര്‍ കവര്‍ ഓഫീസറാണെന്നുള്ള വിവരം അറസ്റ്റു ചെയ്തതിനുശേഷമാണ് ഇവര്‍ അറിയുന്നത്.മോണ്ട്‌ഗോമറി ബസ്സ് സ്‌റ്റേഷനില്‍ ഗ്രെഹൗണ്ട് ബസ്സില്‍ യാത്രചെയ്യുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്.’ഇത്രയും പ്രായം കുറഞ്ഞ മാതാവ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത് വിശ്വസിക്കാനാവുന്നില്ല’. അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഓണ്‍ലൈന്‍ മുഖേനെ നിയമവിരുദ്ധവും, അശ്ലീല സന്ദേശങ്ങളും കൈമാറുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം. നിങ്ങള്‍ അറിയാതെ തന്നെ അങ്ങേതലയ്ക്കല്‍ നിങ്ങളുമായി സംഭാഷണം നടത്തുന്നത് അണ്ടര്‍ കവര്‍ ഓഫീസറായിരിക്കാം. പിന്നീടു ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ ജയിലറകള്‍ മാത്രമായിരിക്കും ഗുണം.

പി.പി. ചെറിയാന്‍

സ്വന്തം ചരമക്കുറിപ്പ് തയാറാക്കി 5 വയസുകാരന്‍ മരണത്തിന് കീഴടങ്ങി

ഐഓവ: മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും, ചരമകുറിപ്പു എന്തായിരിക്കണമെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നല്‍കിയതിനുശേഷമാണ് 5 വയസ്സുക്കാരനായ ഗാരറ്റ് മത്തിയാസ് മരണത്തിന് കീഴ്ടങ്ങിയത്.കുട്ടികള്‍ക്കു വരുന്ന പ്രത്യേക കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ ജൂലായ് 6 ന് മരിക്കുന്നതിനുമുമ്പ് മകന്റെ എല്ലാ ആഗ്രഹങ്ങളും ഞങ്ങളെ അറിയിച്ചിരുന്നതായി ഐഓവായിലെ വാന്‍ മീറ്ററില്‍ നിന്നുള്ള മാതാപിതാക്കളും അറിയിച്ചു.

മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ, അതോ അടക്കം ചെയ്യണമോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്.തോര്‍ (ഠവീൃ) എന്ന സൂപ്പര്‍ ഹീറോ മൂവിയില്‍ കണ്ട സംസ്‌ക്കാരമാണ് ആഗ്രഹിക്കുന്നതെന്നും ഗാരറ്റ് പറഞ്ഞു.

എനിക്ക് അഞ്ചുവയസ്സാണ് പ്രായം, അഞ്ചു ബൗണ്‍സി ഹൗസ്സസ് ഞാന്‍ മരിക്കുമ്പോള്‍ വേണം. ബാറ്റ്മാന്‍ തോര്‍, ഐയേണ്‍മാന്‍, ഹല്‍ക്ക ആന്റ് സൈബോര്‍ഗ്, എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നും തന്റെ ചരമകുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു.ഒമ്പതുമാസം കാന്‍സര്‍ എന്ന മഹാരോഗത്തോട് മല്ലടിച്ചാണ് അവസാനം ഗാരറ്റ് തോല്‍വി സമ്മതിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മറ്റൊരു കുട്ടിയുടെയും ജീവന്‍ കാന്‍സര്‍ കവര്‍ന്നെടുക്കാത്തവിധം ഇതിനെ പരാജയപ്പെടുത്തണമെന്നും, ഒരു ഗുസ്തിക്കാരനെപോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നു. ഗാരറ്റിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

ഡാളസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് പച്ചക്കൊടി

ഓസ്റ്റിന്‍(ടെക്‌സസ്): ഡാളസ് ഉള്‍പ്പെടെ എട്ട് എപ്പിസ്‌ക്കോപ്പല്‍ ഡയോസീസുകളില്‍ ലോക്കല്‍ ബിഷപ്പിന്റെ എതിര്‍പ്പിനെ പോലും മറികടന്ന് മാതൃക ഇടവകകളില്‍ സ്വവര്‍ക്ഷ വിവാഹം നടത്തുന്നതിനുള്ള അനുമതി നല്‍കി.ഓസ്റ്റിനില്‍ നടക്കുന്ന എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് ലീഡേഴ്‌സിന്റെ വാര്‍ഷീക കണ്‍വന്‍ഷനിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്.

ജൂലായ് 13 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.ഡാളസ് ഉള്‍പ്പെടെ എട്ടു യു.എസ്.ഡയോസീസുകളില്‍ നേരത്തെ സ്വവര്‍ക്ഷവിവാഹത്തിന് അനുമതി നിഷേധിച്ചിരുന്നു.സ്വവര്‍ക്ഷ വിവാഹത്തിനു അനുമതി വേണമെന്നാവശ്യപ്പെടുന്നവര്‍ക്ക് ലോക്കല്‍ പ്രസ്റ്റുകള്‍ വിവാഹം നടത്തികൊടുക്കണമെന്നും ആവശ്യമെങ്കില്‍ ഇതര ഡയോസീസ് ബിഷപ്പുമാരില്‍ നിന്നും പാസ്റ്ററല്‍ സപ്പോര്‍ട്ട് ആവശ്യപ്പെടാവുന്നതാണെന്നും പ്രമേയത്തില്‍ ചൂണ്ടികാണിക്കുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള എപ്പിസ്‌ക്കോപ്പല്‍ ബിഷപ്പാണ് ഇതു സംബന്ധിച്ചു പ്രമേയം തയ്യാറാക്കി കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്.അമേരിക്കയിലെ പ്രധാന ചര്‍ച്ചുകളിലൊന്നായ യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് എല്ലാ നാലു വര്‍ഷവും സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ 2016 ല്‍ ഈ വിഷയം അവതരിപ്പിച്ചത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി 2020 ലേക്ക് മാറ്റിവെച്ചിരിക്കയാണ്.

മറ്റൊരു പ്രധാന ചര്‍ച്ചയായ ബാപിസ്റ്റ് ചര്‍ച്ച് പുരുഷനും, സ്ത്രീയും തമ്മില്‍ മാത്രമെ വിവാഹമാകാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കപ്പെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഫാമിലി കോണ്‍ഫറന്‍സിനു വേണ്ടി കലഹാരി റിസോര്‍ട്ട് ഒരുങ്ങി

ന്യുയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനുവേണ്ടി പെന്‍സില്‍വേനിയായിലെ കലഹാരി റിസോര്‍ട്ടസ് ഒരുങ്ങി. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ്വിനും വിനോദത്തിനും വേണ്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് ഉള്ളത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രകൃതി രമണീയമായ പോക്കണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളിലൊന്നാണ് കലഹാരി. 2,20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ താമസിക്കുന്ന ആരുടെയും മനംകവരുന്ന രീതിയില്‍ നിരവധി റൈഡുകള്‍ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിനോദ വേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ ഷോകള്‍ കലഹാരിയിലെ വാട്ടര്‍പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു. റെട്രാക്ടബിള്‍ അഫോടുകൂടിയ വാട്ടര്‍പാര്‍ക്കില്‍ ബോഡി ബോര്‍ഡിങ്ങ്, സര്‍ഫിങ്ങ് ഇന്‍ഡോര്‍ / ഔട്ട് ഡോര്‍ ഹോട്ട് ടബ്, വേവ് പൂള്‍ തുടങ്ങി ഒരു കുടുംബത്തില്‍ ആസ്വദിക്കാവുന്നതെല്ലാമുണ്ട്.

977 മുറികള്‍ ഉള്ള വന്‍ ഹോട്ടല്‍ സമുച്ചയ മടങ്ങിയ കലഹാരിയില്‍ നിരവധി റസ്റ്ററന്റുകള്‍, സ്പാകള്‍, സലൂണുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍ എന്നിവക്കുണ്ട് ആധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഉള്ള ഇവിടെ സമയം ചെലവഴിക്കാന്‍ നിരവധി വിനോദപരിപാടികള്‍ക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീ ടോപ്പ് അഡ് വഞ്ചര്‍ അത്തരത്തിലൊന്നാണ്. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു സവിശേഷത. മരാക്കഷ് മാര്‍ക്കറ്റ് എന്ന ഷോപ്പിങ് അനുഭവമാണ് ഒരു പുതുമ.

പിസാ പബ്, വാട്ടര്‍ പാര്‍ക്ക് ഡൈനിങ്, കഫേ മിറാസ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ് ഫെലിക്‌സ് ബാര്‍, ഐവറി കോസ്റ്റ് റസ്റ്ററെന്റ് ഗ്രേറ്റ് കരോ മാര്‍ക്കറ്റ് പ്ലേസ് ബുഫേ, സോര്‍ട്ടിനോസ് ഇറ്റാലിയന്‍ കിച്ചന്‍, ബ്രാന്‍ഡ് ബര്‍ഗ്, ഡബിള്‍ കട്ട് ഗ്രില്‍ തുടങ്ങിയ റസ്റ്ററന്റുകള്‍ ഓരോ താമസക്കാരനും നല്‍കുന്നത് രുചിയുടെ വ്യത്യസ്ത രസക്കൂട്ടുകള്‍.

ജൂലൈ 18 മുതല്‍ 21 വരെ കലഹാരിയുടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. അംഗങ്ങളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് കോണ്‍ഫറന്‍സില്‍ രുചികരമായ ഇന്ത്യന്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നും രണ്ടു മണിക്കൂറില്‍ താഴെ സമയം കൊണ്ട് കലഹാരിയിലെത്താം. 98 മൈല്‍ ദൂരമുണ്ട് ഇവിടേക്ക്. ഫിലഡല്‍ഫിയായില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജഴ്‌സിയില്‍ നിന്നും വളരെ അടുത്താണ് മറ്റ് ഏരിയാകളില്‍ ഉള്ളവര്‍ക്ക് 4 മുതല്‍ 5 മണിക്കൂര്‍ യാത്രയുണ്ട്. കുറെ മുറികള്‍ കൂടിയുള്ളതിനാല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ടെന്നും ഈ അവസരം ഇടവക ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്മിറ്റി അറിയിച്ചു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാ ഭദ്രാസന അംഗങ്ങളെയും കലഹാരി എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് അംഗങ്ങളായ ജനറല്‍ ഡോണ്‍ പ്ലാറ്റോ, ഡയറക്ടര്‍മാരായ മൈക്കിള്‍ ലെവിന്‍, റേച്ചല്‍ ട്രാവേഴ്‌സ്, ഷാനന്‍ സ്‌കോട്ട്‌സ് എന്നിവര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ : 203 508 2690

ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ : 973 943 6164

ട്രഷറാര്‍ മാത്യു വര്‍ഗീസ് : 631 891 8184.

രാജന്‍ വാഴപ്പള്ളില്‍

സാധക സംഗീത പുരസ്കാരം 2018 പണ്ഡിറ്റ് രമേഷ് നാരായണന്

ന്യൂജേഴ്‌സി: ലളിതസംഗീതത്തെയും, ശുദ്ധസംഗീതത്തെയും, ഒരു പോലെ പ്രചരിപ്പിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തുകൊണ്ട്, ട്രൈസ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന, സാധക സ്ക്കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന, ഈ വര്‍ഷത്തെ സാധക സംഗീത പുരസ്കാരം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, പണ്ഡിറ്റ് രമേഷ് നാരായണന് നല്‍കുവാന്‍ തീരുമാനിച്ചു.

സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞരെ ആദരിയ്ക്കുവാന്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഈ പുരസ്കാരം, ഈ വരുന്ന ജൂലൈ 22 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സിയിലെ, എഡിസണ്‍ ഹോട്ടലില്‍ വെച്ച് നല്‍കപ്പെടുമെന്ന് ഡയറക്ടര്‍, െ്രക.ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. തദവസരത്തില്‍ ട്രൈസ്‌റ്റേറ്റിലെ സംഗീത പ്രേമികളും, സാധകയുടെ അഭ്യുദയകാംക്ഷികളും ഒത്തുചേരുന്നു. ഇതിനോടനുബന്ധിച്ച് ഒരു ലൈവ് സംഗീതവിരുന്നും, ഡിന്നറും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രി പാസ്സിനുവേണ്ടി ഫല്‍യറില്‍ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടുക.

സ്റ്റാര്‍ഗ്ലേസ് അവാര്‍സിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗസന്ധ്യ 2018 താരനിശ നോര്‍ത്ത് ഹ്യൂസ്റ്റണില്‍

നോര്‍ത്ത് ഹ്യൂസ്റ്റണ്‍: മലയാള സിനിമയിലെ പ്രശസ്ത നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരും കലാകാരികളുമായി ‘സര്‍ഗ്ഗ സന്ധ്യ 2018’ താരനിശ സ്റ്റാര്‌ഗ്ലേസ് അവാര്‍സിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂലൈ 21ന് നോര്‍ത്ത് ഹ്യൂസ്റ്റണിലെ പ്രീത് ബാന്‌ഖ്വേറ്റ് ഹാളില്‍ വച്ച് അരങ്ങേറുന്നു.

വലുതും ചെറുതുമായി മലയാളികളുടെ മനസ്സില്‍ തങ്ങിനില്ക്കുന്ന ഒട്ടനവധി കലാസന്ധ്യകള്‍ അമേരിക്കന് മലയാളികള്‍ക്ക് സമ്മാനിച്ച ത്രിവേണി മൂവീസാണ് ഈ പരിപാടിയുടേയും സംഘാടകന്‍.

ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന സ്റ്റാര്‍ഗ്ലേസ് അവാര്‍ഡ്‌സ് ഡയറക്ടര്‍ അനൂപ് ജനാര്‍ദ്ദനന്‍ അഢഅ പ്രൊഡക്ഷന്‍സ് ചെയര്മാന്‍ അനൂപ് വാസവന്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അന്‍പതോളം സ്റ്റാര്‌ഗ്ലേസ് വെല്‍വിഷേര്‍സ് ടിക്കറ്റ് ഏറ്റു വാങ്ങി.

ജഗദീഷ്, സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, നീതു, എന്നിവര്‍ക്കൊപ്പം ഗായിക രഞ്ജിനി ജോസ്, ഗായകന് സുനില്‍ കുമാര്‍, കഴിഞ്ഞ അഞ്ചു വര്ഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200 ലേറെ എപ്പിസോഡുകള് പൂര്‍ത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്റെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന് ഒരേവേദിയില് ഒരുമിക്കുന്നു.

കോമഡിയും, നൃത്തവും സംഗീത മഴയില്‍ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന ‘സര്‍ഗ്ഗ സന്ധ്യ 2018’ല്‍ കേരളത്തിലെ പ്രമുഖ കീബോര്ഡ് പ്ലേയര് രജീഷിനോടൊപ്പം അമേരിക്കയില് നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സര്‍ഗ്ഗസന്ധ്യ 2018 ന്റെ ശബ്ദനിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര് ഫ്രാന്‌സിസ് ആയിരിക്കും.

പൂര്‍ണമായും സിനിമാ പ്രേമികളുടെ താല്പര്യപ്രകാരം ജനങ്ങള്‍നോമിനേറ്റ് ചെയ്തു ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്ന നൂറു ശതമാനം സുതാര്യമായ ഒരു ആഗോള സിനിമാ പുരസ്കാരം ആണ് സ്റ്റാര്‍ഗ്ലേസ്. എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഉള്ള സിനിമകളെ, കലാകാരന്മാരെ, കലാകാരികളെ ഒരു വേദിയില് ഒരേപോലെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കുക അങ്ങിനെ അറിയപ്പെടാതെ പോകുന്ന പല റീജ്യണല് സിനിമാ സംരംഭങ്ങളെ ആഗോള തലത്തില് പരിചയപ്പെടുത്താന് വേദി ഉണ്ടാക്കുക. അതുപോലെ ആഗോള തലത്തിലെ സിനിമകളെയും കലാകാരന്മാരെയും കലാകാരികളെയുമെല്ലാം ഏറ്റവും യൂസര് ഫ്രെണ്ട്‌ലി ആയ രീതിയില് ഒരൊറ്റ വെബ് പോര്ട്ടലില് കൊണ്ടു വരികയുമാണ് തങ്ങള് സാധിക്കാന് ശ്രമിക്കുന്നതെന്ന് സ്റ്റാര്‌ഗ്ലേസ്സിനുവേണ്ടി പ്രസിഡന്റ് ഡൈജി ജിന്‌സണ് അറിയിച്ചു.

അബാകസ് ട്രാവല്‍സ്, ലിലാക് അസ്സിസ്‌റ്റെഡ് ലിവിംഗ്, ഫൈനാന്‍സിങ് ഓഫീസര്‍ റിജു ആര്‍. സാം, കേരള തനിമ റസ്‌റ്റോറണ്ട് എന്നിവര് ആണ് ഗ്രാന്ഡ് സ്‌പോണ്‍സര്‍മാര്‍. പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ്

ത്രിവേണിമൂവീസ് ‘സര്‍ഗ്ഗ സന്ധ്യ 2018’ ലൂടെ മലയാളി പ്രേക്ഷകര്ക്ക് കാഴ്ചവെയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും : ദര്‍മിഷ അനുപ് (818)3875604, ബ്രൂസ് ആന്റണി (818)2741667, ജലാല്‍ അസീസ് (201)5196320

ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

web: http://starglazeawards.com/houston

Venue: Preet Banquet Hall, 8306 Fairbanks, North Houston Rd, Houston, TX 77064
Date: July 21 Saturday 5.30 PM

web: www.starglazeawards.com

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.