ന്യുയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 25-ന്

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സ്‌മൈഷേഴ്‌സിന്റെ ഏഴാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 25-നു രാവിലെ 8 മുതല്‍ അരങ്ങേറും. ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗിന്റെ കായികാഭ്യാസ കളരിയില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ രണ്ട് പങ്കാളികള്‍ വീതമുള്ള പുരുഷന്മാരുടേയും, പുരുഷന്മാരും സ്ത്രീകളും പങ്കെടുക്കുന്ന മത്സരങ്ങളുമുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ മലയാളി വംശജരായിരിക്കണം. പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ രഘു നൈനാന്‍ (516 526 9835), സോണി പോള്‍ (516 265 0146), ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ ജേക്കബ് ഏബ്രഹാം (jacobabrahamp@gmail.com).

ഈ മത്സരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഈസ്റ്റ് കോസ്റ്റ് ക്യാപിറ്റല്‍ ഉടമ തോമസ് മാത്യു ആണ്. കൂടാതെ ഡഗ്ലസ് എല്ലിമാന്‍ റിയല്‍ എസ്റ്റേറ്റ് ഉടമ റോബി വര്‍ഗീസും മെയിന്‍ സ്‌പോണ്‍സറാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി ജോര്‍ജ് (718 962 1051), സാഖ് മത്തായി (917 208 1714), മാത്യു ചേരാവള്ളില്‍ (516 587 1405).

വെള്ളപ്പൊക്ക ബാധിധര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സഹായവുമായി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നു പോകുന്ന കേരളത്തിന് കൈതാങ്ങായി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ. അത്യാവശ്യ സഹായമെന്നനിലയില്‍ രണ്ടുലക്ഷം ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നല്‍കും . സൗത്ത് ഫ്‌ളോറിഡയിലെ കലാ സാംസ്കാരിക മണ്ഡലങ്ങളില്‍ മാത്രമല്ല പിറന്ന നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന പാവങ്ങള്‍ക്ക് കേരളസമാജം എന്നും കൂടെയുണ്ട്. ഈവരുന്ന ഓണാഘോഷങ്ങള്‍ക്ക് ചിലവുചുരുക്കി കൂടുതല്‍ പണം കണ്ടെത്തനാവുമെന്നും കരുതുന്നു
.
വരുന്ന ഓഗസ്റ്റ് 18 നു നടക്കുന്ന “ഓണം 2018 ” പങ്കെടുക്കാനെത്തുന്ന പ്രിയ സൗത്ത് ഫ്‌ലോറിഡയിലെ മലയാളികളില്‍ നിന്നുകൂടെ കിട്ടുന്ന സംഭാവനകളും ഈ രണ്ടുലക്ഷത്തിനു പുറമെ നല്‍കും. അതിനാല്‍ ഓഡിറ്റോറിയറ്റിനു മുന്നില്‍ വയ്ക്കുന്ന ചാരിറ്റി ബോക്‌സില്‍ നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ദയവായി നല്‍കണമെന്ന് പ്രസിഡന്റ് സാം പാറതുണ്ടില്‍ സെക്രട്ടറി പത്മ കുമാര്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

കാലഘട്ടത്തിന് മുന്നേ സഞ്ചരിച്ച യുഗങ്ങളുടെ നേതാവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

കലഹത്തിന്‍റെയും വിഘടനത്തിന്‍റെയും കാലത്ത് രാജ്യത്തിന്‍റെ നന്മ-തിന്മകളെക്കുറിച്ച് തീരുമാനിക്കാന്‍ കഴിയുന്നതൃം മുന്നോട്ടുനയിക്കുന്ന ജീവചൈതന്യവും വേണ്ട വീക്ഷണങ്ങള്‍ നല്‍കുന്നതും ലക്ഷ്യബോധവും ഐക്യബോധവും പ്രദാനം ചെയ്യുന്നതുമായി നേതാവ് ഒരു രാജ്യത്തിന്‍റെ അനുഗ്രഹമാണ്. അത്തരമൊരു സമയത്ത് നൂറ്റാണ്ടിന്‍റെ മാറിമറിച്ചിടിനിടയില്‍ ഇന്ത്യ അത്തരം ഒരു നേതാവിനെ അടല്‍ ബിഹാരി വാജ്പേയില്‍ കണ്ടെത്തി, ആത്മാവിലും ഹൃദയത്തിലും മനസിലും വരപ്രസാദം ലഭിച്ച നേതാവ്.

അദ്ദേഹത്തെ അറിയാവുന്ന നമുക്കെല്ലാം, ആദ്യമായി അദ്ദേഹം കണ്ടുമുട്ടുന്ന എല്ലാവരേയും പ്രചോദിപ്പിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന അസാധാരണനായ ഒരു മനുഷ്യനായിരുന്നു. ആന്തരികമായി അദ്ദേഹം ആദ്രചിത്തനും, ആത്മാവില്‍ മഹാമനസ്ക്കനും അളവിലധികം ഊഷ്മളവാനും തെറ്റുകളോട് ദയകാട്ടുന്നവനുമായിരുന്നു. മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന് അസാധാരണമായ നര്‍മ്മബോധവും ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം തന്നിലേക്ക് ശ്രദ്ധതിരിക്കുന്നതിനും അതുപയോഗിച്ചിരുന്നു.

സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന് നിരായുധമായ നര്‍മ്മത്തില്‍ നിന്ന് ഉന്നത കാഴ്ചപ്പാടിലേക്ക് വളരെ സുഗമമായി മാറാന്‍ കഴിയുമായിരുന്നു. ജനങ്ങളെ സ്വാഭാവികമായി തന്നെ ബന്ധിപ്പിക്കാനുള്ള അസാധാരണ കഴിവിലൂടെ അവരുടെ ആത്മവിശ്വാസത്തെ ഉന്നതാവശ്യങ്ങള്‍ക്കായി ഉത്തേജിപ്പിക്കാനും കഴിയുമായിരുന്നു. വളരെ മൂര്‍ച്ചയേറിയ കാഴ്ചപ്പാടിലൂടെ അദ്ദേഹത്തിന് എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെപ്പോലും ചുരുക്കികൊണ്ട് ഒറ്റവാചകത്തിലോ ഒരു ചോദ്യത്തിലോ ചര്‍ച്ചനടത്താനാകുമായിരുന്നു.

മദ്ധ്യപ്രദേശിലെ ഒരു ചെറു നഗരത്തില്‍ നിന്നും വന്ന അദ്ദേഹം എളിമമാര്‍ഗ്ഗവും ഉന്നത ആശയങ്ങളും പുലര്‍ത്തുന്ന ഒരുകുടുംബത്തിിലാണ് ജനിച്ചത്. അദ്ദേഹത്തിന്‍റെ യുവത്വത്തെ അക്കാദമിക മികവിലും സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ ശക്തിപ്രാപിക്കുന്ന സമയത്ത് പൊതുസേവനത്തിനുള്ള ദാഹത്തിലുമാണ് വിശദീകരിക്കപ്പെടുന്നത്. ജനസംഘത്തില്‍ ഒരു സാധാരണ കാര്യകര്‍ത്താവായി ആരംഭിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട യഥാര്‍ത്ഥ ദേശീയതല പാര്‍ട്ടിയായ ബി.ജെ.പി സംഘടിപ്പിച്ചു. അതിന്ശേഷം ശ്രീ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യയുടെയും മരണത്തിന് ശേഷം സംഘടനയുടെ ചുക്കാന്‍ അദ്ദേഹം ഏറ്റെടുത്തു.

നാലു പതിറ്റാണ്ടിലെ പാര്‍ലമെന്‍റിലെ നേതൃത്വത്തില്‍, അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടം (ഡല്‍ഹി രാംലീല മൈതാനത്തിലെ അവിസ്മരണിയമായ ആ റാലിയില്‍ അദ്ദേഹത്തിന്‍റെ പ്രസംഗം രാജ്യത്തിന്‍റെ ഗര്‍ജ്ജനമായി മാറിയത് ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്), തന്‍റെ തന്‍റെ പാര്‍ട്ടിയെ വളരെ അഭിവേശത്തോടെ അതിന്‍റെ കൃത്യതയോടെ പ്രതിനിധാനം ചെയ്യുമ്പോഴും എപ്പോഴും രാജ്യത്തിന് വേണ്ടിയാണ് സംസാരിച്ചിരുന്നത്, ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ ജീവചൈതന്യത്തെ നിര്‍വചിച്ചത് അദ്ദേഹമാണ്. തന്‍റെ രാഷ്ട്രീയവിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നെങ്കിലും എപ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും തയാറായിരുന്നു. പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍ക്ക് നിലവാരം ക്രമപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്‍റെ ലാളിത്യവും സമഗ്രതയും അദ്ദേഹത്തിന്‍റെ കുലീനതയും സഹാനുഭൂതിയും സ്ഥാനങ്ങളിലെ വ്യക്തിപരമായ ബന്ധങ്ങളിലെ താല്‍പര്യമില്ലായ്മയും അദ്ദേഹത്തെ രാജ്യത്തെ യുവാക്കളുടെ പ്രചോദനമായി.

രാഷ്ട്രീയ അസ്ഥിരതയും അനിശിചിതത്വം നിറഞ്ഞ ആഗോള പരിസ്ഥിതിയും അപ്പോഴും പ്രാരംഭഘട്ടത്തിലായിരുന്ന സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ താളംതെറ്റിക്കലിന് ഭീഷണിയായിരുന്ന മദ്ധ്യ 1990 കളിലെ സങ്കീര്‍ണ്ണവും പുരോഗതി തടസപ്പെടുത്തുന്നതുമായ സ്ഥിതിയില്‍ നിന്നും അദ്ദേഹം സമ്പദ്ഘടനയെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാം അനുഭവിക്കുന്ന സാമ്പത്തിക വിജയത്തിന്‍റെ വിത്തുകള്‍പാകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് വളര്‍ച്ചയെന്നത് ദുര്‍ബലവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുമുള്ളതായിരുന്നു. ആ വീക്ഷണമാണ് നമ്മുടെ ഗവണ്‍മെന്‍റിന്‍റെ നയങ്ങളേയും നയിച്ചുകൊണ്ടിരിക്കുന്നത്.

21-ാം നൂറ്റാണ്ടില്‍ ആഗോള നേതൃത്വത്തിന്‍റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യയെ തയാറാക്കുന്നതിനുള്ള അടിത്തറയിട്ടത് അടല്‍ജിയായിരുന്നു. ഭാവിയെമുന്നില്‍കണ്ടുള്ള അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിന്‍റെ സാമ്പത്തികനയങ്ങളും പരിഷ്ക്കാരങ്ങളും നിരവധി ഇന്ത്യാക്കാര്‍ക്ക് സമ്പല്‍സമൃദ്ധി ഉറപ്പാക്കി. അടുത്തതലമുറ അടിസ്ഥാനസൗകര്യങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രത്യേകിച്ചും റോഡുകള്‍ക്കും ടെലികോമിനും നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനയില്‍.

ലോകത്തില്‍ ഗതിമാറ്റാന്‍ കഴിയാത്തതരത്തില്‍ ഇന്ത്യയുടെ സ്ഥാനം അടല്‍ജി മാറ്റിയെടുത്തു. ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതിന് നമ്മുടെ രാജ്യത്തിന്‍റെ എതിര്‍പ്പ്, ഒറ്റപ്പെടുത്തുമെന്നുള്ള ലോകത്തിന്‍റെ ഭീഷണിയെല്ലാം അദ്ദേഹം മറികടന്നു. വളരെ ലളിതമായി അദ്ദേഹം എടുത്ത തീരുമാനമല്ല അത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇതിനുള്ള പരമപ്രധാനത അദ്ദേഹത്തിന് അറിയാമായിരുന്നു. ഇന്ത്യയുടെ സുരക്ഷ അതിനുശേഷം അത്ര മോശമായില്ല. ദേശത്തിന്‍റെ അഭിമാനത്തില്‍ തിരയിളക്കുമുണ്ടായപ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം സംയമനത്തിന്‍റേതും ഉത്തരവാദിത്വത്തിന്‍റേയുമായിരുന്നു. സമാധാനത്തിന്‍റെ മനുഷ്യന്‍റെ യുക്തികളെ ലോകം ശ്രദ്ധിച്ചു. തുല്യപ്രാധാന്യമുള്ളതാണ്, ലോകകാര്യങ്ങളെക്കുറിച്ചുള്ള അസാമാന്യമായ അറിവും ശക്തമായ നയതന്ത്ര കഴിവുകളും പുതിയ വസ്തുതകളില്‍ ആഗോള സ്വീകാര്യത ലഭ്യമാക്കുന്നതിന് ഉപയോഗിച്ചുവെന്നതും. തന്ത്രപരമായ കഴിവുകള്‍ സൃഷ്ടിക്കുന്നതിനും ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ബഹുദിശ നയന്ത്രം ഏറ്റെടുക്കുന്നതിനും പ്രവാസികളുടെ ഊര്‍ജ്ജം ഉപയോഗിക്കുന്നതും സംയോജിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ പൈതൃകമാണ് ഇന്ന് ലോകത്തിലങ്ങളോമിങ്ങോളം നമുക്ക് ലഭിക്കുന്ന ബഹുമാനത്തിന്‍റെ അടിസ്ഥാനം.

അഞ്ചു നൂറ്റാണ്ടുകളായി മോശമായിരുന്ന യു.എസുമായുള്ള ബന്ധം അഞ്ചുവര്‍ഷം കൊണ്ട് മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി അദ്ദേഹം മാറ്റി. സോവിയറ്റ് യൂണിയന് ശേഷമുള്ള റഷ്യയുമായി 2000ല്‍ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ അഗാധമായ സൗഹൃദമാക്കി മാറ്റി. 2001 നവംബറില്‍ അദ്ദേഹത്തെ റഷ്യയില്‍ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അപ്പോഴാണ് ഗുജറാത്തും ആസ്ട്രാഖാനുമായി ഒരു സഹോദര പ്രവിശ്യാകരാറില്‍ ഏര്‍പ്പെട്ടത്.

ചൈനയുമായി സമാധാനത്തിനുള്ള വളരെ ധീരമായ ഒരു പരിശ്രമമാണ് ബുദ്ധിമുട്ടേറിയ ഭൂതകാലത്തെ മറികടക്കുന്നതിനായി അതിര്‍ത്തിചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രതിനിധികളെ ഏര്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയത്.രണ്ടു പുരാതന സംസ്ക്കാരങ്ങള്‍- ഉയര്‍ന്നുവരുന്ന ശക്തികള്‍ക്ക് ലോകത്തിന്‍റെ ഭാവിയെ രൂപീകരിക്കാന്‍ കഴിയുമെന്ന അടല്‍ജിയുടെ വിശ്വാസമാണ് എന്‍റെ ചിന്തകളെ നയിക്കുന്നത്.

വളരെ വിനയാന്വീതനായ ഒരു വ്യക്തി, നമ്മുടെ അയല്‍ക്കാരായിരുന്നു അദ്ദേഹത്തിന് മുന്‍ഗണന. പലവിധത്തില്‍, അദ്ദേഹമാണ് നമ്മുടെ അയല്‍പക്ക ആദ്യ നയത്തിന്‍റെ പ്രചോദനവും വഴികാട്ടിയും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ബംഗ്ലാദേശിന്‍റെ രൂപീകരണത്തിന് തടസമില്ലാത്ത പിന്തുണയാണ് അദ്ദേഹം നല്‍കിയത്. സമാധാനം തേടി അദ്ദേഹം ലാഹോറില്‍ പോയി. നിഷ്ഠയും ശുഭാപ്തിവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്‍റെ സ്വഭാവം. അദ്ദേഹം സമാധാനത്തിന് വേണ്ടി ശ്രമിക്കുകയും ജമ്മുകാഷ്മീരിന്‍റെ മുറിവുണക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഗില്‍ യുദ്ധം ജയിക്കണമെന്ന് അദ്ദേഹത്തിന് ദൃനിശ്ചയവുമുണ്ടായിരുന്നു. പാര്‍ലമെന്‍റ് ആക്രമിച്ചപ്പോള്‍ ഇന്ത്യയ്ക്ക് എതിരായുള്ള അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന്‍റെ ശരിയായ സ്രോതസ് അദ്ദേഹം ലോകത്തെ അറിയിച്ചു.

വ്യക്തിരപമായി അടല്‍ജി ഒരു ആദര്‍ശമാണ്. ഒരു ഗുരു, എന്നെ പ്രചോദിപ്പിച്ച മാതൃകാപുരുഷനുമാണ്. അദ്ദേഹമാണ് എന്നില്‍് ഗുജറാത്തിലും ഒപ്പം ദേശീയതലത്തിലും ചുമതലകള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചത്. 2001 ഒക്ടോബറിലെ ഒരു സായാഹ്നത്തില്‍ അദ്ദേഹം എന്നെ വിളിച്ചു എന്നിട്ട് ഗുജറാത്തിലെ മുഖ്യമന്ത്രിയായി പോകാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എപ്പോഴും സംഘടനയിലേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് പറഞ്ഞപ്പോള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കാകുമെന്ന് അമദ്ദഹത്തിന് ദൃഢവിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.

ഇന്ന് നമ്മള്‍ സ്വയം ഉറപ്പള്ള്ള രാജ്യമാണ്, നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജവും ജനങ്ങളുടെ പ്രതിജ്ഞയും കൊണ്ട് പുരോഗമിക്കുകയാണ്. മാറ്റത്തിന് വേണ്ടി അക്ഷമരും നേടിയെടുക്കുമെന്ന് ദൃഢവിശ്വാസമുള്ളവരുമാണ്. നല്ലതും ഉത്തരവാദിത്വമുള്ളതുമായ ഒരു ഗവണ്‍മെന്‍റിന് വേണ്ടി പരിശ്രമിക്കുകയാണ്. ആശ്ലേഷണം നിര്‍മ്മിക്കുകയും എല്ലാ ഇന്ത്യാക്കാര്‍ക്കും അവസരം ഒരുക്കുകയുമാണ്. ലോകവുമായി തുല്യരും സമാധാനശീലരുമായി നാം ബന്ധപ്പെടുന്നു. നമ്മള്‍ തത്വാധിഷ്ഠിതമായി സംസാരിക്കുന്നു മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നു. അടല്‍ജി നമ്മെ കൊണ്ടുപോകാന്‍ ആഗ്രഹിച്ച പാതയിലാണ് നമ്മള്‍. ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവുമൂലം അദ്ദേഹം കാലത്തിന് അതീതനായിരുന്നു. നമ്മുടെ സംസ്കാരത്തിന്‍റെ ധര്‍മ്മചിന്തകളെ ഗ്രഹിക്കാനുള്ള കഴിവിലൂടെ അദ്ദേഹത്തിന് ഇന്ത്യയുടെ ആത്മാവിലേക്ക് കടന്നുനോക്കാനാകുമായിരുന്നു.

വെളിച്ചം നഷ്ടപ്പെടുമ്പോള്‍ പിന്തുടരുന്ന ദുഃഖത്തിന്‍റെ അളവിലല്ല, ഒരു ജീവിതത്തെ വിലയിരുത്തേണ്ടത്. ആ ജീവിതം ജനങ്ങളുടെ ജീവിതത്തില്‍ ആ കാലത്ത് ഉണ്ടാക്കിയ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അളക്കേണ്ടത്. ആ കാരണം കൊണ്ടുതന്നെ അടല്‍ജി ഭാരതത്തിന്‍റെ ശരിയായ ഒരു രത്നമാണ്. അദ്ദേഹത്തിന്‍റെ ആത്മാവ് അദ്ദേഹത്തിന്‍റെ സ്വപ്നത്തിലുള്ള ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് ഞജ്ങളെ നയിക്കും.

വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയുടെ എഴുപത്തി രണ്ടാമത് സ്വാതതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് 15 ന് വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസ്സിയില്‍ ആഘോഷിച്ചു.ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സര്‍ണ, ഇന്ത്യന്‍ പ്രസിഡന്റ് രാഷ്ട്രത്തോടായി നടത്തിയ സ്വാതന്ത്യ ദിന സന്ദേഷം വായിച്ചു.

ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആഗംഭിച്ചത്.’ഇന്ത്യ ഓഫ് മൈ ഡ്രീംസ്’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഇന്ത്യന്‍ അംബാസിഡര്‍ സര്‍ണ സമ്മാന ദാനം നിര്‍വ്വഹിച്ചു.

ദേശീയ ഗാനങ്ങള്‍ ആലപിച്ച കുട്ടികളേയും പ്രത്യേകമായി ആദരിച്ചു.ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടയിരുന്നു.ഇന്ത്യന്‍ എംബസിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

പി.പി. ചെറിയന്‍

ഗര്‍ഭിണിയായ ഭാര്യയേയും 2 പെണ്‍മക്കളേയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ കുറ്റസമ്മതം

കൊളറാഡൊ: ആഗസ്റ്റ് 13 തിങ്കളാഴ്ച മുതല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും അപ്രത്യക്ഷമായ 15 ആഴ്ച ഗര്‍ഭിണിയായ ഷാനന്‍ വാട്ട്‌സ് (34), മക്കളായ ബെല്ല (4), സെലിസ്റ്റ (3) എന്നിവരുടേതെന്ന് വിശ്വസിക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ ഫ്രൊഡറിക്ക് (കൊളറാഡൊ) യില്‍ നിന്നും നാല്‍പത് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഭര്‍ത്താവ് ക്രിസ് വാട്ട്‌സിന്റെ (33) ജോി സ്ഥലത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തതായി ആഗസ്റ്റ് 16 ന് പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഭാര്യയേയും കുട്ടികളേയും കാണാതായതിന് ശേഷം ഭര്‍ത്താവ് ടി വിയിലൂടെ നടത്തിയ അഭ്യര്‍ത്ഥനയില്‍ ഇവരെ ആരെങ്കിലും തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ വിട്ടയയ്ക്കണമെന്ന് വികാര ഭരിതനായി അഭ്യര്‍ത്ഥിച്ചിരുന്നു.ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഭര്‍ത്താവ് ക്രിസ് കുറ്റ സമ്മതം നടത്തി. മൂവരേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് പോലീസിന് ഇയ്യാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

കൊളറാഡൊ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എഫ് ബി ഐയും സംയുക്തമായാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.മൂന്ന് ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും, തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചതിനും ക്രിസിന്റെ പേരില്‍ കേസ്സെടുത്ത് അറസ്റ്റ് ചെയ്തു.

ജാമ്യം അനുവദിക്കാതെ ഇയ്യാളെ വെല്‍ഡ് കൗണ്ടി ജയ്ിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.കൊലപാതകത്തിന് പ്രേരിപ്പിച്ചിരുന്നതെന്തായിരുന്നുവെന്നും, എങ്ങനയാണെന്നും അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

പി.പി. ചെറിയന്‍

പ്രാര്‍ത്ഥനയോടെ, കരുതലോടെ, കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്

പേമാരിയുടെ മഹാദുരന്തത്തിലൂടെ കൊച്ചു കേരളം കടന്നു പോവുമ്പോള്‍ സാന്ത്വനവും , സഹായവും പകര്‍ന്നു കൊണ്ട് കേരളാക്ലബ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു.

ആഗസ്ത് 25 ആം തീയതി നടക്കാനിരുന്ന ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചതായി പ്രെസിഡണ്ട് സുജിത് മേനോന്‍ന്റെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് കമ്മീറ്റി അറിയിച്ചു. പെരുമഴയുടെ കെടുതികളിലൂടെ കേരളം കടന്നു പോവുമ്പോള്‍ ആഘോഷങ്ങളെ കുറിച് ചിന്തിക്കാനാവില്ല എന്ന് കേരളാ ക്ലബ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഓണാഘോഷത്തിനായി കരുതിയ ഫണ്ട് രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കാനാണ് കേരളാ ക്ലബ് കമ്മിറ്റിയുടെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി 50,000 ഡോളര്‍ സമാഹരിക്കുന്നതിലേക്കായി ത്വരിതഗതി യില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സംഭാവനയുടെ
20% (പരമാവധി 10,000 ഡോളര്‍ വരെ) മാച്ച് ചെയ്യാനും ക്ലബ് തീരുമാനമെടിത്തിരിക്കുന്നു . അതിനായി ഉദാരമായി സംഭാവനകള്‍ ചെയ്യുന്നതിലേക്കായി ഇവിടെ കൊടിത്തിരിക്കുന്ന ഗോഫണ്ട് ലിങ്കില്‍ ബന്ധപ്പെടുവാന്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷിക്കുന്നതായി അറിയിച്ചു https://www.gofundme.com/kerala-floods-relief-fundraiser

ഓണത്തിന്‍റെ ചിന്ത മനസ്സില്‍ നിന്ന് പോലും മാഞ്ഞു പോയ ഈ ഭീകരാവസ്ഥ അതിവേഗം തരണം ചെയ്യാന്‍ കേരള ജനതയ്ക്കാവട്ടെ എന്നും ജീവിതം സാധാരണ ഗതിയിലേയ്ക്ക് എത്തിക്കുവാന്‍ പ്രകൃതി മാതാവും , കേരളാ ഗവവണ്‍ മെന്റും ജങ്ങളെ സഹായിക്കട്ടെ എന്നും ആണ് പ്രാര്‍ത്ഥന എന്ന് കേരള കമ്മിറ്റി പ്രെസിഡന്റ്‌റ് സുജിത് മേനോന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം മാറ്റിവച്ചു

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) ഓഗസ്റ്റ് 18-നു ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം മാറ്റിവച്ചു. “കല’യുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തിരുമാനമുണ്ടായത്.

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും, തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കുവാനും യോഗം തീരുമാനിച്ചു.

ആദ്യ സഹായമെന്നനിലയില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉടന്‍ നല്‍കുവാന്‍ കമ്മിറ്റി നിര്‍ദേശം നല്‍കി.

“കല’വഴി കേരളത്തിലേക്ക് സഹായം എത്തിക്കുവാന്‍ പേയ്പാല്‍, ഫേസ്ബുക്ക് എന്നിവയില്‍ക്കൂടി സാധ്യമാകുന്നതാണ്. എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോദരന്‍ വര്‍ഗീസ് (310 895 6186).kala.ca.usa@gmail.com ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

മാര്‍ക്ക് സെമിനാര്‍ സെപ്റ്റംബര്‍ 15-ന്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ അവസാന തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 15-നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡെസ്‌പ്ലെയിന്‍സിലെ 100 നോര്‍ത്ത് റിവര്‍ റോഡിലുള്ള പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററാണ് സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ക്ലാസുകള്‍.

സമര്‍ത്ഥരായ പ്രഭാഷകരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഡോ. എഡ്വന്‍ കെ. സൈമണ്‍, അംഗിറ്റ് പട്ടേല്‍, ജിനോജ് മാത്യു, സ്റ്റെഫനി ഡോര്‍ഫ്മാന്‍, ലിസാ നെപ്പര്‍, സൂസന്‍ മാത്യു എന്നിവര്‍ യഥാക്രമം സ്കിപ് അപ്നിയ, ദി ഐ.സി.യു ആല്‍ഫബെറ്റ്, ബിയോണ്‍സ് റെസ്പിരേറ്ററി കെയര്‍, ട്രെക്കിയോസ്റ്റമി, സ്‌പൈരോമെട്രി, ന്യൂറോ മസ്കുലര്‍ ഡിസീസസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് പുതുക്കാന്‍ ആവശ്യമുള്ള 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നതുവഴി ലഭിക്കുന്നതാണ്.

സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9-നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനായി marcillinois.org – എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്കും സ്റ്റുഡന്റ്‌സിനും 10 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷണേഴ്‌സിനേയും ഈ സെമിനാറിലേക്ക് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ് സ്വാഗതം ചെയ്യുന്നു. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഈ സെമിനാറിനു വേണ്ടത്ര പ്രചാരണം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി മാര്‍ക്ക് എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) 5 ലക്ഷം രൂപ നല്‍കും

ന്യു യോര്‍ക്ക്: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്കി.

എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഐകകണ്ടേന സഹായം നല്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് പ്രാകശ് ജോഷി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംസാരിച്ചു.
web: http://www.keanusa.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കല മലയാളി അസോസിയേഷന്‍ കേരള ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു

ഫിലാഡല്‍ഫിയ: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ സഹോദരങ്ങളോട് സ്‌നേഹവും സഹകരണവും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് ഫിലാഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു.

ഓണാഘോഷം നിശ്ചയിക്കപ്പെട്ട ഓഗസ്റ്റ് 18-നു ശനിയാഴ്ച ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി 25,000 ഡോളര്‍ ലക്ഷ്യമിട്ടുകൊണ്ട് വിഭവസമാഹരണത്തിന് തദവസരത്തില്‍ തുടക്കംകുറിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലേയും ഭാരതീയ സമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നതായി ഇന്നലെ നടന്ന കലയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം പ്രസ്താവനയില്‍ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം