ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ നടത്തപ്പെ ടുന്നതാണ്. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston, TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും. അനുഗ്രഹീത സുവിശേഷ…

ന്യുയോര്‍ക്ക്: ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. യുവജനങ്ങള്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. നിബിന്റെ കടന്നു വരവ് കൂടുതല്‍ യുവജങ്ങളെ സംഘടനയിലേക്കു ആകര്‍ഷിക്കുമെന്നും നിബിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായും ലീല…

അറ്റ്‌ലാന്റ: ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന 8 മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ക്‌നാനായ ലിറ്റില്‍ പ്രിന്‍സ് &പ്രിന്‍സസ്സ് മത്സരം നടത്തുന്നു.കുട്ടികളില്‍ കലാ, സാംസ്കാരിക ,സമുദായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി കേരള/ ക്‌നാനായ, ടാലന്‍റ്, അമേരിക്കന്‍ എന്നീ മൂന്ന് റൗണ്ടുകളില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. ഓരോ റൗണ്ടിലും ഒരു കുട്ടിക്ക് മൂന്നു മിനിറ്റ് സമയം…

ന്യൂജേഴ്‌സി:ഉറക്കച്ചടവോടെയാണെങ്കിലും കണ്ണു തിരുമ്മി കണി കാണാന്‍ പോകുന്ന ഒരു കൊച്ചുകുട്ടിയുടെ മനസാണ് ഇപ്പോഴും മലയാളിക്ക്. ചുറ്റിലും നിരത്തി വെച്ചിരിക്കുന്ന പൂക്കളും പഴങ്ങളും നിലവിളക്കും കണി കണ്ട് പുതു പുലരിയെ വരവേല്‍ക്കാന്‍ ആരും മടി കാണിച്ചിരുന്നില്ല.ഇങ്ങനെ ഒരു വിഷുക്കാലം എല്ലാ മലയാളികള്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലം ആണെന്ന് ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ് ലീലാ…

മയാമി: സംഗമിത്ര തീയേറ്റേഴ്‌സിന്റെ ഈവര്‍ഷത്തെ സാമൂഹ്യ, സംഗീത, നൃത്തനാടകം “നീതിസാഗരം’ കൂപ്പര്‍സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിച്ചു. കരുണയുടേയും സ്‌നേഹത്തിന്റേയും ആലയങ്ങളാകേണ്ട ആതുരാലയങ്ങളെ ചിലരെങ്കിലും കച്ചവട കണ്ണുകളോടെ നോക്കി കാണുന്ന അറവുശാലകളായി അധപതിക്കമ്പോള്‍ അതിനിടെ തിരിച്ചറിവിന്റേയും, തിരുത്തലിന്റേയും മരവിച്ചുപോകാത്ത മനസാക്ഷിയുടേയും കരളലയിപ്പിക്കുന്ന കാരുണ്യത്തിന്റേയും ഒറ്റപ്പെട്ട നന്മയുടേയും ശബ്ദമായിത്തീരുവാന്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ഫ്രാന്‍സീസ് ടി. മാവേലിക്കര…

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ (Nair Association of Greater Chicago)-യുടെ വിഷു ആഘോഷങ്ങള്‍ ലെമോണ്ട്, ഇല്ലിനോയ്‌സില്‍ ഉള്ള ഹിന്ദു ടെംപിളില്‍ വെച്ച് ഏപ്രില്‍ 8 ഞായറാഴ്ച ഗംഭീരമായി ആഘോഷിച്ചു. നായര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. വാസുദേവന്‍ പിള്ള, നായര്‍ സമുദായത്തിന്‍റെ ദേശീയ സംഘടനയായ NSS of North America അധ്യക്ഷന്‍ ശ്രീ.…

ബാള്‍ട്ടിമോര്‍: ഫോമാ ജനറല്‍ സെക്രട്ടറിയായി മല്‍സരിക്കുന്ന നാഷണല്‍ കമ്മറ്റി അംഗം മാത്യു വര്‍ഗ്ഗീസ് (ബിജു) അടുത്ത കണ്‍ വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തുന്നതിനെ അനുകൂലിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോണ്‍ സി. വര്‍ഗീസിനെയും പിന്തുണക്കുന്നു. തുടക്കത്തില്‍ ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡി.സി മേഖലയിലെ സംഘടനകളും പ്രവര്‍ത്തകരും തന്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിക്കുന്നുവെന്നു മാത്യു വര്‍ഗീസ് പറഞ്ഞു.…

കോഴിക്കോട് ;കേരളത്തിന്‍റെ സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന ഡോ:സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനാഘോഷണങ്ങളുടെ ഭാഗമായി നല്‍കുന്ന 2018 ലെ തത്വമസി പുരസ്കാരം എം പി വീരേന്ദ്രകുമാറിനും ,എം.എന്‍ കാരശ്ശേരിക്കും രതിദേവിക്കും ലഭിച്ചു.ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി ,ജയചന്ദ്രന്‍ മൊകേരി,അനില്‍ കുര്യാത്തി എന്നിവര്‍ക്കും വിവിധ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നു തത്വമസി ഭാരവാഹികള്‍…

പ്രമുഖ ഗാന്ധിയനും പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും അക്രമരാഹിത്യ പരിശീലകനും ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടറുമായ ഡോ.നീലകണ്ഠന്‍ രാധാകൃഷ്ണനെ, അത്യധികം ആദരിക്കപ്പെട്ട സമ്മാനമായ അറ്റ്‌ലാന്റയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കുന്ന ഗാന്ധി കിംഗ് ഇക്കേഡ കമ്മ്യൂണിറ്റി ബില്‍ഡേര്‍സ് പ്രൈസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി…

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിഷു- ഈസ്റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 14-നു ശനിയാഴ്ച നടത്തുന്നു. പി.എസ്-54-ല്‍ (ചാള്‍സ് ഡബ്ല്യു ലംഗ് സ്കൂള്‍) ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ കെ. ദേവദാസന്‍ നായര്‍ (കമ്യൂണിറ്റി അഫയേഴ്‌സ് കോണ്‍സുല്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ്,ന്യൂയോര്‍ക്ക്) മുഖ്യാതിഥിയായിരിക്കും. കൊച്ചി നിമയസഭാംഗം കെ.ജെ. മാക്‌സി എം.എല്‍.എ…