ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായുള്ള ഇടവക സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15 ഞായറാഴ്ച മൂന്ന് ടീമുകള്‍ മൂന്ന് ഇടവകകളില്‍ സന്ദര്‍ശനം നടത്തി. ഫിലഡല്‍ഫിയ സെന്‍റ് ലൂക്ക്സ് മിഷന്‍, ബോസ്റ്റണ്‍ സെന്‍റ് മേരീസ്, ന്യൂജേഴ്സി മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ഇടവകകളാണ് സന്ദര്‍ശിച്ചത്. സഭാ മാനേജിംഗ് കമ്മിറ്റി…

ബാന്‍ഗളുരു :കര്‍ണ്ണാടക ചിത്രകലാ പരിഷത്തിലെ ഗാലറി 2 വില്‍ ആരംഭിച്ച ഇമ്പള്‍സ് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു . ഈ പ്രദര്‍ശനത്തില്‍ രണ്ടു ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. യുവ ചിത്രകാരന്‍ ജഗദീഷിന്റെ ജലചായത്തില്‍ ചെയ്ത ഒന്‍പത് ചിത്രങ്ങളും, അക്രിലിക്കില്‍ ചെയ്ത അഞ്ച് ചിത്രങ്ങളും, കൂടാതെ അനു കളിക്കലിന്റെ അക്രിലിക്കില്‍ ചെയ്ത 35 ചെറിയ ചിത്രങ്ങളുമാണ് ഈ പ്രദര്ശനത്തിലുള്ളത്. പ്രശസ്ത…

ചിക്കാഗോ: ജൂലൈ 4-നു ഇല്ലിനോയിസിലെ ഗ്ലെന്‍വ്യൂവില്‍ നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കന്‍ സ്വാതന്ത്ര്യദിന ബഹുജനഘോഷയാത്രയില്‍ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും മലയാളി സമൂഹം പങ്കെടുക്കുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരു ടൗണായ ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സന്നിധ്യം ഇത്തവണയും അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച ഫ്‌ളോട്ടിനുള്ള ഒന്നാംസ്ഥാനം നേടിയ ഗ്ലെന്‍വ്യൂ…

ചിക്കാഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ വടക്കേ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് നവ്യാനുഭൂതിപകര്‍ന്ന് കൊണ്ട് ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠയും ആഘോഷിച്ചു. അതിരാവിലെ ചിന്നജിയാര്‍ പാഠശാലയില്‍നിന്നുള്ള യജുര്‍വ്വേദഗണപാഡികള്‍ ബ്രഹ്മശ്രീ രാമാചാര്യദീക്ഷിതാലുവിന്റേയും, മൈസൂര്‍ മഹാരാജാപാഠശാലയില്‍ നിന്നും ആഗമ ശാസ്ത്രപണ്ഡിതനുമായ ശ്രീലക്ഷ്മിനാരായണ ശാസ്ത്രികളുടെ യുംനേതൃത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയാണ് ഈവര്‍ഷത്തെ വിഷുപൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിക്കാഗോയിലെ സുബ്രഹ്മണ്യഭക്തരുടെ നീണ്ടനാളത്തെ പ്രാര്‍ത്ഥനയുടെ…

കണക്ടിക്കട്ട്: വളര്‍ച്ചയുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ പുതിയ സാരഥികളെ ഈവര്‍ഷത്തെ പൊതുയോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വില്‍സണ്‍ പൊട്ടയ്ക്കല്‍ (പ്രസിഡന്റ്), സുജനന്‍ ടി.പി, ടിജോ ജോഷ് (വൈസ് പ്രസിഡന്റുമാര്‍), ശ്രീജിത്ത് മാമ്പറമ്പത്ത് (സെക്രട്ടറി), ലീന കുരുവിള (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ശ്രീധരന്‍ (ട്രഷറര്‍), സിബി കൈതാരത്ത് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും,…

ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി (നേഴ്സ്, എം.ഡി.ആൻഡേഴ്സൺ ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ. മക്കൾ: എമിൽ , എലിജ, എസ്രാ. പൊതുദർശനം: ഏപ്രിൽ 22…

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ 3 വർഷത്തെ ശുശ്രൂഷകൾക്കു ശേഷം ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. മാത്യൂസ് ഫിലിപ്പിനും ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ. ജോൺസൻ തോമസ് ഉണ്ണിത്താനും സമുചിതമായ യാത്രയയപ്പു നൽകി. ഏപ്രിൽ 11ന് ബുധനാഴ്ച വൈകുന്നേരം ഡിലിഷിയസ് കേരള കിച്ചൻ…

ഫിലാഡല്‍ഫിയ: ഡെലവേര്‍വാലിയിലെ പ്രഥമ മലയാളി സംഘടനയായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലേയും സമീപ സംസ്ഥാനങ്ങളിലേയും പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി നാലു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന കല, സാമൂഹ്യ…

ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍…

ഡിട്രോയിറ്റ്: കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെയും നല്ല നാളെയുടെയും പ്രത്യാശയുണര്‍ത്തുന്ന വിഷു നാളില്‍ ബംഗാളി മുതല്‍ മലയാളിവരെ ഉള്‍ക്കൊള്ളുന്ന മെട്രോ ഡിട്രോയിറ്റിലെ ഇന്ത്യക്കാര്‍ക്ക് കേരളീയ വിരുന്നൊരുക്കി കെ.എച്ച്.എന്‍.എ മിഷിഗണ്‍ വിശേഷമായി. നോവായ് ശ്രീ വെങ്കടേശ ക്ഷേത്രത്തിലെ വര്‍ണാഭമായ വിഷു മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ഭാഷകളുടെയും മതങ്ങളുടെയും അതിരുകള്‍ ഭേദിച്ച ഈ സൗഹാര്‍ദ്ദ സദ്യ സംഘടിപ്പിച്ചത്. മലയാളിക്ക് പരിചിതമായ എല്ലാത്തരം…