എന്‍ എസ് എസ് സംഗമത്തില്‍ കാവ്യ സന്ധ്യ

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തില്‍ കാവ്യ സന്ധ്യയും. ഗാനമേള,കീര്‍ത്തനാലാപനം തുടങ്ങിയ പരിപാടികളാല്‍ സംഗിത സാന്ദ്രമാകുന്ന കണ്‍വഷനില്‍ നടത്തുന്ന മലയാള കാവ്യ സന്ധ്യ ഭാഷ പ്രേമികള്‍ക്ക് പ്രത്യേക അനുഭവമാകും.

രാധാ കൃഷ്ണന്‍, ശ്യാംപരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന കാവ്യസന്ധ്യയില്‍ ആനന്ദ് പ്രഭാകര്‍, ഡോ.സുശീല രവീന്ദ്രനാഥ്, ഡോ.ശകുന്തള രാജഗോപാല്‍, ശ്രീമതി ലക്ഷ്മി നായര്‍, ജയപ്രകാശ് നായര്‍,മഹേഷ്‌കൃഷ്ണന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും .

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍് 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് ഹരികൃഷ്ണന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വ്ത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുക.