നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു

മാവേലിക്കര ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ആര്‍.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സിനിമ പുരസ്കാര ജേതാവ് അലന്‍സിയര്‍ നാടകം എന്ന സമരായുധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നടൻ സന്തോഷ് കീഴാറ്റൂര്‍, കൗൺസിലർമാരായ പ്രസന്ന ബാബു, എസ്.രാജേഷ്, നടൻ അലൻസിയർ, പഠന കേന്ദ്രം സെക്രട്ടറി റൂബി രാജ്, വൈസ് ചെയർമാൻ കോശി അലക്‌സ്, അംഗങ്ങളായ കന്നിമേൽ നാരായണൻ, പ്രഫ.സുകുമാര ബാബു, ശശികുമാർ, പ്രേം വിനായക്, ഗോപകുമാർ വാത്തികുളം തുടങ്ങിയവർ പ്രസംഗിച്ചു.