മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിന്റെ എട്ടാം ജന്മദിനം ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തിന്റെ ജന്മദിനമായ ജൂലൈ 18 ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ ബലിയില്‍ കോഹിമ രൂപതയുടെ ബിഷപ്പ് മാര്‍ ജയിംസ് തോപ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാദര്‍ ബിന്‍സ് ചേത്തലില്‍ സഹകാര്‍മികനായിരുന്നു.ബലിയര്‍പ്പണത്തിനു ശേഷം വൈദികരും, കൈക്കാരന്മാരുംസംയുക്തമായി കേക്കുമുറിച്ച് മധുരം പങ്കുവച്ചു.

എട്ടാം ജന്മദിനമാഘോഷിക്കുന്ന ഇടവക ദൈവാലയത്തോടുള്ള സന്തോഷസൂചകമായി പള്ളി മൈതാനത്ത് തടിച്ചുകൂടിയ ഇടവകാംഗങ്ങള്‍ ഹീലിയം നിറച്ച 8 ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് ഏവരും സന്തോഷം പങ്കുവെച്ചു.നിരവധി ഇടവകാംഗങ്ങള്‍ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം