എം.എം ജേക്കബിന്റെ ഓര്‍മ്മക്കായി ഒരു ഒത്തുചേരല്‍

അറ്റ്‌ലാന്റ: മുന്‍ മേഘാലയ ഗവര്‍ണറും കേന്ദ്രമന്ത്രിയുമായ എം. എം ജേക്കബിന്റ അനുസ്മരണാര്ഥം ഒരു ഒത്തുചേരല്‍. 2018 ജൂലൈ 14 ന് ഗാന്ധി ഫൌണ്ടേഷന്‍ ഡടഅ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി തളിയത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസാണ് ഇത്തരമൊരു അനുസ്മരണ പരിപാടി ഒരുക്കിയത്. ശാരീരിക തളര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം. എം. ജേക്കബ് ജൂലൈ 8 നാണ് മരണപ്പെട്ടത്. സ്വാതന്ത്രസമരത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന അദ്ദേഹം നല്ല ഭരണാധികാരിയും മികച്ച പാര്‌ലമെന്റേറിയനുമായിരുന്നു. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്ണറായും 1982 ലും 1986 ലും രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആയും അധികാരമേറ്റിരുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായതിനാല്‍ തന്നെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എന്ന്അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ എല്ലാവരും അഭിപ്രായപ്പെട്ടു

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് എം. പി. ജോര്‍ജ്, ഗാന്ധി ഫൌണ്ടേഷന്‍ ഡടഅ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി തളിയത്ത്, ഇന്‍ഡോ അമേരിക്കന്‍ പ്രെസ്സ് ക്ലബ് ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഗാമ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ ബിജു തുരുത്തുമാലി, പ്രകാശ് ജോസഫ്, ഗാമ എക്‌സ് പ്രസിഡന്റ് എബ്രഹാം അഗസ്റ്റി, ഗാമ കറന്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ റോമിയോ തോമസ്, മുന്‍ കചഛഇ സെക്രട്ടറി വിഭ ജോസഫ്, ഡോ. ലിസി തളിയത്ത്, എം. എം. ജേക്കബിന്റെ ഫാമിലി മെമ്പര്‍ ഹന്ന ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. കചഛഇ യുടെ കറന്റ് സെക്രട്ടറി സുനില്‍ ചെറിയാന്‍ നന്ദി പറഞ്ഞു.

മിനി നായര്‍ അറ്റ്‌ലാന്റ