മാര്‍ക്ക് പിക്‌നിക്ക് ജൂലൈ 21-ന്

ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ 21-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ലരാമി പാര്‍ക്കില്‍ വച്ചു നടത്തപ്പെടുന്നതാണ്. രാവിലെ 10-ന് ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ട് 7 വരെ തുടരുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം മത്സരങ്ങള്‍ പിക്‌നിക്കിന്റെ ഭാഗമായി നടത്തപ്പെടും.

ഈവര്‍ഷത്തെ പിക്‌നിക്കിനു നേതൃത്വം നല്‍കുന്നത് മാര്‍ക്ക് ട്രഷറര്‍ ഷാജന്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളില്‍ എന്നിവരാണ്. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റ് ചെയ്യുന്നത് വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ്, ടോം കാലായില്‍, ഷൈനി ഹരിദാസ്, നവീന്‍ സിറിയക് എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ്. നിരവധി കൗതുക മത്സരങ്ങളും പിക്‌നിക്കിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്.

സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഉല്ലാസത്തോടുകൂടി ചിലവഴിക്കാന്‍ മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഏവരും കുടുംബസമേതം ഈ പിക്‌നിക്ക് സംഗമത്തിലേക്ക് മാര്‍ക്ക് എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സ്വാഗതം ചെയ്യുന്നു. റോയി ചേലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം