മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും നടത്തിവരാറുള്ള മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി(മാര്‍ക്ക്) 2018ലേയ്ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക് ലാന്‍ഡ് നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്.

അപേക്ഷകന് സ്വന്തമായി പച്ചക്കറിതോട്ടം ഉള്ള ആള്‍ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, സൗന്ദര്യം, ഫലങ്ങള്‍, വിവിധയിനം വിളവുകളുടെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ട് ഫോട്ടോ സഹിതം ആഗസ്റ്റ് 10ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.

അപേക്ഷാ ഫോം മാര്‍ക്കിന്റെ വെബ്‌സൈറ്റ് ആയ Marcny.org ല്‍ നിന്നും ലഭ്യമാണ്.അപേക്ഷ അയക്കേണ്ട വിലാസം: The Coordinator, Karshaksaree Award, MARC-PO Box 27, Valley Cottege, NY 10989. Contact@Marcny.org എന്ന ഇമെയിലില്‍ കൂടിയും ആപ്ലിക്കേഷന്‍ അയക്കാവുന്നതാണ്.

അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്ജിങ്ങ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ച ശേഷം വിളവുകള്‍ സന്ദര്‍ശിക്കുന്നതാണ്.ഒന്നാമത്തെ വിജയിക്ക് മാര്‍ക്കിന്റെ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

ആഗസ്റ്റ് 17ന് വെള്ളിയാഴ്ച വെസ്റ്റ് ക്ലാര്‍ക്‌സ്ടൗണ്‍ റീഫോം ചര്‍ച്ചില്‍ വച്ചു നടക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ആണ് ഏറ്റവും നല്ല കര്‍ഷകര്‍ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് അക്കക്കാട്ട്(പ്രസിഡന്റ്)8454611042, സന്തോഷ് വര്‍ഗ്ഗീസ്(സെക്രട്ടറി) (2013109247), വിന്‍സെന്റ് ജോണ്‍(ട്രഷറര്‍)(8458930507), തോമസ് അലക്‌സ്(8458934301), ജേക്കബ് ചൂരവടി(9148829361); സിബി ജോസഫ് (8167869159).

തോമസ് അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം