കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാം; റെജി ചെറിയാന്‍ ഫോമാ ട്രഷറര്‍ ആകുമ്പോള്‍

ജോയിച്ചന്‍ പുതുക്കുളം

ഏതൊരു സംഘടനയുടെയും നിലനില്‍പ്പ് അതിന്റെ സാമ്പത്തിക സ്‌ത്രോതസ്സിലാണ് .അത് ഭംഗിയായി വിനിയോഗിക്കുക.നീക്കിയിരുപ്പുണ്ടാക്കുക എന്നതാണ് ഓരോ സംഘടനയുടെയും ലക്ഷ്യവും.അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഐക്യ കൂട്ടായ്മയായ ഫോമയുടെ 2018 20 കാലയളവിലെ കണക്കുകളും പ്രവര്‍ത്തനവും സുതാര്യമാക്കുവാന്‍ ട്രഷറര്‍ സ്ഥാനാര്‍ഥിയായി സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തന കൈമുതലുമായാണ് റെജി ചെറിയാന്‍ മത്സര രംഗത്ത് വരുന്നത് . ഇപ്പോള്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഫോമയുടെ 2018 20 കാലയളവിലെ ട്രഷറര്‍ ആയി തന്‍റെ വിജയം ഉറപ്പാക്കുവാനുള്ള തയ്യാറെടുപ്പിലാണ് റെജി ചെറിയാന്‍. ട്രഷറര്‍ പോസ്റ്റില്‍ വിജയിച്ചാല്‍ നടപ്പില്‍ വരുത്തേണ്ട പരിപാടികളെക്കുറിച്ചു വ്യക്തമായ ആശയങ്ങള്‍ ഉള്ള സംഘടനാ നേതാവ് കൂടിയാണ് അദ്ദേഹം. ഞാന്‍ ട്രഷറര്‍ ആയാല്‍ ഫോമയുടെ ഏതൊരു പ്രവര്‍ത്തകനും ഏതു സമയത്തും ഫോമയുടെ കണക്കുകള്‍ പരിശോധിക്കാം :അത്രത്തോളം സുതാര്യമായ ഒരു കണക്കുപുസ്തകം ഫോമയ്ക്കായി ഞാന്‍ കരുതുമെന്ന് റെജി ചെയ്യാന്‍ പറയുന്നു .

മറ്റൊന്ന് ഫോമയുടെ റീജിയനുകള്‍ ശക്തി ആക്കുവാന്‍ ആണ് തന്‍റെ ആദ്യ ശ്രമം എങ്കില്‍ മാത്രമേ സംഘടനാ ശക്തിയാവുകയുള്ളു അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുരുകയാണ് തന്‍റെ ലക്ഷ്യം. മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കും .യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാ ട്രഷറര്‍ ആയി ഫോമയില്‍ എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കും, എല്ലാ അസോസിയേഷനുമായും നല്ല ബന്ധം സ്ഥാപിക്കും.
ഫോമയ്ക്ക് ചാരിറ്റിക്ക് ഒരു പ്രത്യേക ബാങ്ക് അകൗണ്ട് തുറക്കും .കോടതി അതില്‍ അയ്യായിരത്തില്‍ കുറയാത്ത ഒരു സംഖ്യ നിക്ഷേപിക്കുകയും ഏതു സമയത്തും അത്യാവശ്യത്തിനായി ഉപയോഗിക്കുവാന്‍ തരത്തില്‍ അവയെ ക്രമീകരിക്കും.ഫോമയുടെ വിപുലീകരണത്തില്‍ ഭാഗമായി 100 മെമ്പര്‍ അസോസിയേഷന്‍ എന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കും ഭരണ സമിതിയില്‍ എത്തുന്ന എല്ലാവരുമായും ഒത്തൊരുമയോടെ പ്രസ്ഥാനത്തിനുവേണ്ടി അര്‍പ്പണ മനോഭാവത്തോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും .തുടര്‍ന്നും ഫോമയോട് ചേര്‍ന്നുകൊണ്ട് കേരളത്തില്‍ ദുരിതമനുഭവിക്കുന്നവരെയും,രോഗികളെ സഹായിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു .

അറ്റ്‌ലാന്‍റ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരരംഗത്ത് വരുമ്പോള്‍ ഏതാണ്ട് 23 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട് .ബാലജനസഖ്യത്തിലൂടെ സാംസ്കാരിക പ്രവര്‍ത്തനവും,കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത്പ്ര വര്‍ത്തനം തുടങ്ങി .1990ല്‍ അമേരിക്കയില്‍ . പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ , അറ്റലാന്‍റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ , ഗാമാ അസോസിയേഷന്‍ , ഗാമയുടെ വൈസ് പ്രസിഡന്‍റ്, അറ്‌ലാന്‍റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍ . ചിട്ടയായ പ്രവര്‍ത്തനം 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും ആയപ്പോള്‍ അപ്പോള്‍ ഫോമയിലേക്കു മാറുകയും ചെയ്തു.

2003 മുതല്‍ 15 വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് ബിസ്സിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.രംഗത്തു സജീവമായി നില്‍ക്കുന്നു. നിലവാരം പുലര്‍ത്തുന്ന സ്‌റ്റേജ് ഷോകള്‍ അറ്റ്‌ലാന്‍റയില്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.ഫ്‌ളോറിഡയിലും,ടെക്‌സസിലും ഈയിടെ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്.

എന്തുകൊണ്ടും ഫോമയുടെ ട്രഷറര്‍ ആയി വിജയിച്ചു വരുവാനുള്ള പ്രവര്‍ത്തന പാരമ്പര്യവും ,കഴിവും റെജി ചെറിയാനുണ്ട് .അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുമില്ല .