ഹനാനു വിപരീതമായി കെട്ടുകഥ മെനയുന്നത് മനുഷ്യത്വ രഹിതം, തെക്കേമുറി

കൈപ്പേറിയ ജീവിതാസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും, ആ വെല്ലുവിളി സ്വയം ഏറ്റടുത്തു തളരാതെ ഉപജീവനമാർഗം കണ്ടെത്തുന്നതിനും മീൻ വിറ്റു പഠനം നടത്തുന്നതിനും തീരുമാനിച്ച ഒരു പെൺ സാധു കുട്ടിയുടെ കഥ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ഒരു തരംഗമായി മാറിയിരുന്നു .ഇതിനെത്തുടർന്ന് അനേകരുടെ സഹായങ്ങൾ പ്രവഹിക്കുന്നത് കണ്ടു .ഈ വാർത്തകൾക്കു വിപരീതമായി കെട്ടുകഥ മെനയുന്ന മനുഷ്യത്വ രഹിതരായ ചില കുബുദ്ധികൾ കുട്ടിയുടെ കഴിവിനെപ്പറ്റി അറിവില്ലാത്തവരാണെന്നു അമേരിക്കൻ മലയാളി എഴുത്തുകാരൻ എബ്രഹാം തെക്കേമുറി അഭിപ്രായപ്പെട്ടു .പ്രണവ് നായകനാകുന്ന സിനിമയിലേക്കു ഹനാൻ എന്ന വാർത്തയെ പരിഹസിക്കുന്നത് അസൂയാലുകളുടെ വിവരമില്ലായ്മയാണെന്നും തെക്കേമുറി കൂട്ടിച്ചേർത്തു.

2014 – ലിൽ തുഞ്ചൻപറമ്പിൽ അമേരിക്കൻ മലയാള സാഹിത്യ സംഘടനയായ ലാന നടത്തിയ ത്രിദിനക്യാമ്പിൽ പങ്കെടുത്തു സ്വയം എഴുതി തയാറാക്കിയ കവിതകൾ പാടി എഴുത്തുകാരുടെ കൈയടി നേടിയ എഴുത്തുകാരിയാണ് ഇ കൊച്ചുമിടുക്കി. ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ തന്നെ വേട്ടയാടുന്നുവെന്നു കോറിയിട്ട വലിയ കവിതകൾ കേട്ട് അവരെ സഹായിക്കുന്നതിന് കൊച്ചു പാരിതോഷങ്ങൾ നൽകാനും തനിക്കും ലാനാ പ്രവർത്തകർക്കും കഴിഞ്ഞുവെന്നും തെക്കേമുറി സാക്ഷ്യപ്പെടുത്തുന്നു. ലാനയുടെ അന്നത്തെ പ്രസിഡണ്ട് ഷാജൻ ആനിത്തോട്ടവും സെക്രട്ടറി ജോസ് ഓച്ചാലിയും നയിച്ച ‘ലാനയുടെ കേരളയാത്ര ‘ എം. ടിയുടെ പാദപീഠത്തിങ്കൽ തുഞ്ചൻ പറമ്പിലെ കയിപ്പില്ലാത്ത കാഞ്ഞിരത്തിന്റെ മധുരം നുകർന്ന മനോഹര നിമിഷങ്ങലായിരുന്നുവെന്നു തെക്കേമുറി ഓർക്കുന്നു . .ലാനയുടെ എല്ലാവിധ ആശംസകളും ഹനാനു നേരുന്നു.

പി.പി.ചെറിയാൻ