ഗായകസംഘം ഭക്തിസാന്ദ്രമായി

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിലെ ശ്രദ്ധേയമായ ഒരു ഘടകമായിരുന്നു, സമയാസമയങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ച ഗായകസംഘം. ന്യൂജേഴ്സി/ സ്റ്റാറ്റന്‍ ഐലന്‍ഡ് ഏരിയ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹമാണ് ഗായകസംഘത്തില്‍ അണിനിരന്നത്.

ചാര്‍ട്ട് ചെയ്ത സമയങ്ങളില്‍ ഗായകസംഘാംഗങ്ങള്‍ കൃത്യമായി എത്തി ഗാനങ്ങള്‍ മനോഹരമായി ആലപിച്ചു. ഓരോ ദിവസവും പ്രത്യേക കളറിലുള്ള വേഷവിധാനങ്ങളോടെ എത്തിയ ഗായകര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ മനം കവര്‍ന്നു. 20 ഗാനങ്ങള്‍ പരിശീലിച്ച ഗായകസംഘം 10 ഗാനങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു ഷെഡ്യൂള്‍ ബുക്കില്‍ ചേര്‍ത്തിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഗാനാലാപനം ഉണ്ടായിരുന്നു. തീം ഗാനം എഴുതിയത് ക്വയര്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ഫാ. ബാബു കെ. മാത്യുവാണ്. കാല്‍വറി ക്രൂശിലെ സ്നേഹമതല്ലൊ, സ്നേഹം സ്നേഹം സ്നേഹമതല്ലൊ, എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ജോസി പുല്ലാട് ആണ്. ഫാ. ബാബു കെ. മാത്യുവിനോടൊപ്പം ഫാ. മാത്യു തോമസും കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ജേക്കബ് ജോസഫ് ആയിരുന്നു ക്വയര്‍ ലീഡര്‍. ക്വയര്‍ ഓര്‍ഗനൈസര്‍ ജോണ്‍ ജോഷ്വാ ആയിരുന്നു. തോമസ് വറുഗീസിന്‍റെ (സജി) നേതൃത്വത്തിലുള്ള നാദം സൗണ്ട്സ് ശബ്ദക്രമീകരണം ചെയ്തു. ജോണ്‍ ജോഷ്വ, സണ്ണി റാന്നി, എബി കെ. തര്യന്‍, എബ്രഹാം മാത്യു, രാജു ജോയി, സൂസന്‍ ജോഷ്വ, അജു തര്യന്‍, റേച്ചല്‍ മാത്യു, സാറാമ്മ ജോണ്‍, സാലി എബ്രഹാം, അനു എബ്രഹാം, വത്സമ്മ ജോസഫ്, ലിസി റോയി, ഷൈനി രാജു, ശോഭ ജേക്കബ്, മോളി വറുഗീസ്, ലീന വറുഗീസ്, നാന്‍സി ജോജി വറുഗീസ്, ഏലിയാമ്മ ജോണ്‍ (സുമ), അലീന തര്യന്‍, ആലിസണ്‍ തര്യന്‍, റിന്‍സു ജോര്‍ജ് എന്നിവരായിരുന്നു ക്വയര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

കാതോലിക്ക മംഗളഗാനം മനോഹരമായി ആലപിച്ച ഗായകസംഘവും, അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ച റിന്‍സു ജോര്‍ജും വിശ്വാസികളുടെ മനം കവര്‍ന്നു.

ഗായകസംഘത്തിന്‍റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ മാത്യു വറുഗീസ് എന്നിവര്‍ അഭിനന്ദിച്ചു.

രാജന്‍ വാഴപ്പള്ളില്‍