ഫാ. ദേവസ്യ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ മാര്‍ച്ച് 16,17,18 ദിവസങ്ങളില്‍

ജോയിച്ചന്‍ പുതുക്കുളം

“അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാര്‍ത്ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും’. (ഏശയ്യാ 19 22)

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാര്‍ച്ച് 16,17,18 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

പ്രാര്‍ത്ഥനാ ജീവിതം, അനുതാപം, കുമ്പസാരം, ദൈവ വചനശക്തി, പരിശുദ്ധാത്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നല്‍കപ്പെടും.

അനുഗ്രഹീത വചന പ്രഘോഷകനും, കര്‍മലീത്താ സഭാംഗവുമായ ഫാദര്‍.ദേവസ്യ കാനാട്ടാണ് വചന ശുശ്രൂഷകള്‍ നയിക്കുന്നത്. തൃശൂര്‍ ജെറുസലേം ധ്യാന കേന്ദ്രത്തിന്റ അഡ്മിനിസ്‌ട്രേറ്റര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസ്യ കാനാട്ട് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കെണ്‍ടക്കിയിലെ ബുര്‍ക്‌സ്‌വില്‍ ഹോളി ക്രോസ്സ് ദേവാലയത്തില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978ണ്ട9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) (732) 7626744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) (848) 3918461.

വെബ് :www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.