ഫോമ നാടകോത്സവം: താജ്മഹല്‍ മികച്ച നാടകം, ബിജു തയ്യില്‍ചിറ മികച്ച നടന്‍, ബിന്ദു തോമസ് മികച്ച നടി

ചിക്കാഗോയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ അത്ഭുത പ്രകടനം കാഴ്ചവെച്ച താജ്മഹല്‍ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

നാടകത്തില്‍ ഒരു ശില്പിയുടെ വേഷം അവതരിപ്പിച്ച ബിജു തയ്യില്‍ചിറ മികച്ച അഭിനേതാവായി. ബിന്ദു തോമസ് മികച്ച നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. നാടക മത്സരത്തിനു വന്ന ബിന്ദു വനിതാ രത്‌നത്തിനുള്ള മത്സരത്തിലും പങ്കെടുത്ത് ഫോമ വനിതാ രത്‌നവുമായി ഇരട്ടിമധുരവുമായാണ് തിരിച്ചുപോയത്.

ബെസ്റ്റ് ആര്‍ട്ട് വര്‍ക്കിനുള്ള അവാര്‍ഡ് രാജീവ് ദേവസ്യയും, സ്‌പെഷല്‍ ജൂറി അവാര്‍ഡ് സണ്ണി കുന്നപ്പള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ ഫോമ നാടക മത്സരത്തില്‍ ബെസ്റ്റ് ആക്ടറായ സണ്ണി കല്ലൂപ്പാറ നാടക മത്സരത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു.

സണ്ണി കല്ലൂപ്പാറ