സി.കെ. മത്തായിക്കുട്ടി ഫ്‌ളോറിഡയില്‍ നിര്യാതനായി

സൗത്ത് ഫ്‌ളോറിഡ: പന്തളം മാന്തുക ചരുവില്‍ സോളമന്‍ വില്ലയില്‍ സി.കെ. മത്തായിക്കുട്ടി (84) നിര്യാതനായി. ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ പട്ടക്കാരനും, സെമിനാരി പ്രൊഫസറുമായിരുന്ന ഡോ. ടി.ജെ. ജോഷ്വാ അച്ചന്റെ സഹോദരി കോന്നി തെക്കിനേത്ത് മേരി മത്തായിക്കുട്ടി ആണ് സഹധര്‍മ്മിണി. പരേതന് എട്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ട്.

ഷേര്‍ളി ഫിലിപ്പ്, ഷീല രാജന്‍കുട്ടി, സോളമന്‍ മാത്യു എന്നിവരാണ് മക്കള്‍. പ്രൊഫ. ഫിലിപ്പ് കോശി, പാപ്പന്‍ രാജന്‍കുട്ടി, ആനി മാത്യു എന്നിവര്‍ മരുമക്കളും, ക്രിസ്റ്റി, സിറില്‍, പ്രിയ, സ്‌നേഹ, കൃപ, ജൂലിയ, റോഷന്‍, ഹാന, റേച്ചല്‍, നിസ്സി എന്നിവര്‍ കൊച്ചുമക്കളുമാണ്.

ദീര്‍ഘ വര്‍ഷങ്ങള്‍ കേരളത്തില്‍ കോണ്‍ട്രാക്ടര്‍ ആയി പ്രവര്‍ത്തിച്ചശേഷം ഫ്‌ളോറിഡയില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.

പൊതുദര്‍ശനം ജൂണ്‍ 29-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഫ്‌ളോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍
(2401 SW Davie Road, Fort Lauderdale) സംസ്കാരം ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലും (109 SE 10th Ave, Pompano Beach) തുടര്‍ന്നു ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്.

ജോര്‍ജി വര്‍ഗീസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം