ഷിക്കാഗോ രൂപതയില്‍ വൈദീക ധ്യാനം ജൂണ്‍ 18 മുതല്‍ 21 വരെ

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ വൈദീകര്‍ക്കുവേണ്ടിയുള്ള വാര്‍ഷിക ധ്യാനം 2018 ജൂണ്‍ 18 (തിങ്കള്‍) മുതല്‍ 21 (വ്യാഴം) വരെ തീയതികളില്‍ ഇല്ലിനോയി ഡാരിനിലുള്ള കാര്‍മലൈറ്റ് റിട്രീറ്റ് സെന്ററില്‍ വച്ചു (8419 Bailey Rd, Darien, IL 60561) സംഘടിപ്പിക്കുമെന്നു രൂപതാ ചാന്‍സിലര്‍ റവ. ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ധ്യാനം നയിക്കും. ധ്യാനത്തില്‍ പങ്കുചേരാന്‍ താത്പര്യമുള്ള വൈദീകരും സന്യസ്തരും താഴെ ചേര്‍ത്തിരിക്കുന്ന നമ്പരുളിലെ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

ഓഫീസ്: 630 279 1383, സെല്‍: 916 803 5307.
ഇമെയില്‍: secretary@syromail.com
chancellor@syromail.com