ചെര്‍ക്കളം അബ്ദുള്ള ശക്തനായ സാരഥി (യു.എ.നസീര്‍)

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള സാഹിബ് അന്തരിച്ചു. നേതാവ്, ഭരണാധികാരി, സാമാജികന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിയായിരുന്ന ചെര്‍ക്കളത്തെക്കുറിച്ചു ധാരാളം പറയാന്‍ എല്ലാവര്‍ക്കും കാണും. അദ്ദേഹത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു. വിനീതന്‍ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുമ്പോഴാണ് സംസ്ഥാന പ്രസിഡണ്ട് സി.ടി.അഹമ്മദലിച്ച മന്ത്രിയാക്കുന്നത്. ടങഠഡ സംസ്ഥാന കമ്മിറ്റിക്ക് പ്രസിഡണ്ടായി അന്നത്തെ ചുറുചുറുക്കുള്ള എം.എല്‍.എ ചെര്‍ക്കളത്തിനെയല്ലാതെ മറ്റൊരാളെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കാന്‍ ഇല്ലായിരുന്നു. പുതിയ കമ്മിറ്റി നിലവില്‍ വരുമ്പോള്‍ തന്നെ എല്ലാവരും പ്രവചിച്ചിരുന്നതു പോലെ ടങഠഡ വിന്റെ പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങു ശക്തമായ കാലഘട്ടമായിരുന്നു പിന്നിട്ടുള്ള വര്‍ഷങ്ങള്‍. ആഴ്ചകള്‍ സമയമെടുത്തു ഞങ്ങള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചു കേരളത്തിന്റെ എല്ലാ വന്‍ / ചെറു പട്ടണങ്ങളില്‍ മുഴുവന്‍ ശക്തമായ യൂണിറ്റുകള്‍ സ്ഥാപിക്കുകയും, തിരുവനന്തപുരത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമരവും, 1994 ല്‍ വിപുലമയ ഒരു സംസ്ഥാന കണ്‍വെന്‍ഷന്‍ കോഴിക്കോട് സംഘടിപ്പിക്കുകയും മറ്റും ചെയ്തത് ഇന്നും സ്വതന്ത്ര മോട്ടാര്‍ തൊഴിലാളി യൂണിയന്‍ (ടഠഡ) ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന സംഭവങ്ങള്‍.

എന്റെ പിതാവ് യു.എ. ബീരാന്‍ സാഹിബിന്റെ മരണ സമയത്ത് (2001 ല്‍) ഞാന്‍ അമേരിക്കയിലായിരുന്നു. എന്നാല്‍ മരണ സമയഞ്ഞ് ചെര്‍ക്കളം അബ്ദുള്ള സാഹിബ് കോട്ടക്കല്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ആകസ്മികം. മന്ത്രിയായി ചാര്‍ജെടുത്ത് പ്രിയ നേതാവിന്റെ അനുഗ്രഹം തേടി തിരുവനന്തപുരത്ത് നിന്ന് നേരെ കോട്ടക്കല്‍ വന്നതായിരുന്നു. എന്നെ ആദ്യമായി പിതാവിന്റെ മരണ വിവരം വിളിച്ചറിയിക്കുന്നതും ചെര്‍ക്കളം തന്നെ. പിന്നെ എല്ലാ കാര്യങ്ങളും ചെയ്ത് ഖബറടക്കവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സഹായം നല്‍കുവാന്‍ യത്‌നിച്ച പ്രിയ നേതാവിന് വേണ്ടി ലോക രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം