ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20-നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും…

”ആചാര്യേശാ മശിഹാ, കൂദാശകളർപ്പിച്ചോ…. രാചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം…” മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോർജ്ജ് ആണ് സഹധർമ്മിണി.…

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്. മക്കള്‍: മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍ പരേതന്‍ ), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ കല്ലറ),…

കോട്ടയം: കാലംചെയ്ത ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ജ്യേഷ്ഠ സഹോദരന്‍ കോട്ടയം പാമ്പാടി ഇലപ്പനാല്‍ കെ.സി തോമസ് (ബേബി/അപ്പോയി- 79) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വഭവനത്തില്‍ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ തോമസ് വേളൂര്‍ ഇല്ലിക്കല്‍ ചെറുവള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. സാബു തോമസ്, സോളി ബിജു, സജി തോമസ് ഇലപ്പനാല്‍ എന്നിവര്‍…

ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി (നേഴ്സ്, എം.ഡി.ആൻഡേഴ്സൺ ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ. മക്കൾ: എമിൽ , എലിജ, എസ്രാ. പൊതുദർശനം: ഏപ്രിൽ 22…

ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍…

ആബേലിന്‍,ഡാളസ് : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു . സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി…

അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി. ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ വച്ചു കാറിടിച്ചായിരുന്നു അപകടം…

സൗത്ത് ലേക്ക് (ഡാളസ് ): മാന്നാർ പരടയിൽ വീട്ടിൽ അനന്തകൃഷ്‌ണൻ നായർ (84) ഡാളസ് സൗത്ത് ലേക്കിൽ സ്വഗൃഹത്തിൽ വച്ച് നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ, പുതുവാക്കൽ, കാർത്തികപ്പള്ളി മക്കൾ : സജി നായർ , വീണ പിള്ള മരുമക്കൾ: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായർ സഹോദരി: ദേവകി അമ്മ…

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ന്യു സിറ്റി പാലക്കാപ്പിള്ളില്‍ കെ. മത്തായി (65) നിര്യാതനായി. എറണാകുളം വേങ്ങൂര്‍ സ്വദേശിയാണ്. ഭാര്യ സൂസന്‍ കിഴക്കമ്പലത്ത് മംഗലത്ത് കുടുംബാംഗം. മക്കള്‍: സ്മിത, നിത, നിതിന്‍. മരുമക്കള്‍: റോബിന്‍, ലിജു. സംസ്കാര ശുശ്രൂഷ തിങ്കള്‍ (ഏപ്രില്‍ 2) രാവിലെ 9നു ഓറഞ്ച്ബര്‍ഗിലുല്‍ള്ള (331 ബ്ലെയ്‌സ്‌ഡെല്‍ റോഡ്) സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ്…