ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ നിര്യാതനായി

നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ (84)നിര്യാതനായി. പി പി ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും പുത്രനാണ്. ഭാര്യ രമണി ഫിലിപ്പ്. മകന്‍: റ്റീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍ ഫിലിപ്പ്.

സഹോദരങ്ങള്‍: പരേതനായ പി. എ വര്‍ക്കി, പരേതനായ ചെറിയാന്‍ ഏബ്രഹാം, പി. എ ജോസഫ്, പരേതയായ ഏലിയാമ്മ ജോണ്‍, പി.എ ഉതുപ്പ്, ടി. എ ഏബ്രഹാം. നോര്‍ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ പി എച്ച് ഡി എടുത്ത ഫിലിപ്പ് ഏബ്രഹാം, റിസര്‍ച്ച് ട്രയാംഗിള്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ 37 വര്‍ഷത്തെ സേവനത്തിന് ശേഷം സീനിയര്‍ റിസേര്‍ച്ച് സയന്‍റിസ്റ്റായാണ് വിരമിച്ചത്.

നോര്‍ത് കരോലിനയില്‍ താമസമാക്കിയ ആദ്യ മലയാളി കുടുംബങ്ങളിലൊന്നായിരുന്നു ഇദ്ദേഹത്തിന്‍റെ കുടുംബം. സ്വദേശമായ കുമരകത്തുനിന്നും അമേരിക്കയിലെത്തുംമുമ്പ് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. യു സി കോളജ് വിദ്യാര്‍ഥികളും അമേരിക്കയിലെ സുഹൃത്തുക്കളും ഫിലിപ്പ് സര്‍ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഇദ്ദേഹം നോര്‍ത് കരോലിനയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും നോര്‍ത് കരോലിന റാലിയിലെ മാര്‍ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലും ഏറെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബ്രിട്ടനി പ്ലെയ്സ് ഓഫ് സിയര്‍സ്റ്റോണ്‍ റിട്ടയര്‍മെന്‍റ് കമ്മ്യൂണിറ്റിയുടെ സ്നേഹപൂര്‍ണമായ പരിചരണത്തിനും ശ്രദ്ധയ്ക്കും കുടുംബം നന്ദി അറിയിച്ചു.

ശവസംസ്കാര ശുശ്രൂഷകള്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വച്ച് നടക്കും.
വ്യൂയിംഗ്: 225 Bashford Road, Raleigh, N C 27606 (മെയ് 4ന് വൈകുന്നേരം 6 മുതല്‍ 9 മണി വരെ)

വിവരങ്ങള്‍ക്ക്: എബി ജോസഫ്: (954) 397 0995

നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി

ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം – സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22-നു നിര്യാതനായി.

കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണ് ഭാര്യ. മക്കള്‍: നെജു, നീല്‍.

ഏപ്രില്‍ 28-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ വേയ്ക്ക് സര്‍വ്വീസും, അതിനുശേഷം അന്നേദിവസം രാവിലെ 10.30-നു ഫ്യൂണറല്‍ സര്‍വീസും നടത്തപ്പെടുന്നതാണ്.

സ്ഥലം: സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, 330 ഇ, ഫുള്ളര്‍ടോണ്‍ ഈവ്, ആഡിസണ്‍, ഇല്ലിനോയ്‌സ് 60101.

സംസ്കാരം: മൗണ്ട് കാര്‍മ്മല്‍ സെമിത്തേരി, 1400 എസ്, വോള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയ്‌സ് 60162.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് (630 400 1172), വിജയന്‍ (847 909 1252), ബിനു (630 217 6778).

ജോയിച്ചന്‍ പുതുക്കുളം

അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20-നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും യു.എസ്.എ).

മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 22-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രലിലുള്ള പാരീഷ് ഹാളില്‍ (5000 St. Charles Road, Bellwood, Illinois)
പൊതുദര്‍ശനവും പ്രാര്‍ത്ഥനയും.

ഏപ്രില്‍ 23-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അതേ തുടര്‍ന്നു ഹില്‍സൈഡിസുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം.

രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റന്‍ പാലയ്ക്കാപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ (630 779 0140), ഫ്രാന്‍സീസ് മൂലയില്‍ (630 344 2044).

ജോയിച്ചന്‍ പുതുക്കുളം

ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി

”ആചാര്യേശാ മശിഹാ, കൂദാശകളർപ്പിച്ചോ….
രാചാര്യന്മാർക്കേകുക പുണ്യം നാഥാ സ്തോത്രം…”

മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുൻ ഭദ്രാസന കൗൺസിൽ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോർജ്ജിന്റെ പിതാവുമായ കാരക്കൽ പുത്തൻപുരക്കൽ ഫാ. എൽ. ജോർജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോർജ്ജ് ആണ് സഹധർമ്മിണി.

വന്ദ്യ. അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോർജ്ജ്, ഓർത്തോഡോക്സ് ടി.വി. ക്കുവേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

മക്കൾ: സാലി അലക്സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോർജ് (ഷാർജ) സാം ലുക്ക് ജോർജ്ജ് (കൊച്ചുമോൻ, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോർജ്ജ് , ശ്‌മൂനി സെബാസ്റ്റിയൻ(പരുമല), സോമി എലിസബത്ത് ജോർജ്ജ് (കോട്ടയം)

മരുമക്കൾ: അലക്സ് മാത്യു, ലെജി സാം, ഷാജി ജോർജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയൻ ജോസഫ്, ബിജി മാത്യു
കൊച്ചുമക്കൾ: സെർമി, ഫെമിന,ഫെൻ, നിതിൻ, നിവിൻ, സെബിൻ, സിസിൽ, ഐറിൻ, ആരോൻ, സിറിൽ, ക്രിസ്റ്റി, റിച്ചി, രൂബേൻ

കൂടുതൽ വിവരങ്ങൾക്ക് +91-469-2610342, +91-7025967630

ഏലി ലൂക്കാ മറ്റത്തിക്കുന്നേല്‍ (86) നിര്യാതയായി

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്.

മക്കള്‍: മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍ പരേതന്‍ ), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ കല്ലറ), സി. വിനീത ടഢങ ( കിടങ്ങൂര്‍ കൊച്ചുലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ).

മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍ കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് അരീക്കര), കെ ജെ ജോസ് കണ്ണാലയില്‍ കൈപ്പുഴ, മത്തായി തമ്പലക്കാട്ട് കൈപ്പുഴ, ജെസ്സി (ഇല്ലിക്കുന്നുംപുറത്ത് മ്രാല തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍ കോതനല്ലൂര്‍ / ഷിക്കാഗോ).

കൊച്ചുമക്കള്‍:
ജെയിംസ് മാത്യൂ കുഴിപ്പറമ്പില്‍ (ഡല്‍ഹി)
ജോയിസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് ക്യാനഡ)
ജോസ് മാത്യൂ കുഴിപ്പറമ്പില്‍ (വിന്നി പ്പെഗ് ക്യാനഡ)
ഫാ. സുനില്‍ (തോമസ്) കുഴിപ്പറമ്പില്‍ ആഗ്രാ അതിരൂപത
സുശീല്‍ ജോസ് കണ്ണാലയില്‍ ബാഗ്ലൂര്‍
അനില്‍ മറ്റത്തിക്കുന്നേല്‍ ഷിക്കാഗോ
റ്റോജി മറ്റത്തിക്കുന്നേല്‍ ക്യാന്‍ബ്ര ഓസ്‌ട്രേലിയ
ജോബി (തോമസ്) മാത്യൂ തമ്പലക്കാട്ട് സിയാറ്റില്‍ യു.എസ്.എ
സോഫിയ സഞ്ചു ( യു കെ)
ബിനു ബിന്‍സന്‍ ഡല്‍ഹി
സുനി ബിനു കുളക്കാട്ട് ഹാമില്‍ട്ടന്‍ , ക്യാനഡ
ജോര്ജ്ജുകുട്ടി ജേക്കബ് മറ്റത്തിക്കുന്നേല്‍ ക്യാന്‍ബ്ര ഓസ്‌ട്രേലിയ
സുഭാഷ് കെ ജോസ് കണ്ണാലയില്‍ നോര്‍ത്ത് കരോളിന യു.എസ്.എ,
അമല്‍ എം ജോര്‍ജ്ജ് മറ്റത്തിക്കുന്നേല്‍, (സിയാറ്റില്‍ യു.എസ്.എ)
അനിറ്റ് ഋഷി (പിറ്റസ്ബര്‍ഗ് യു.എസ്.എ)
അനിത ജോസി പഴയമ്പള്ളില്‍ , (ഷിക്കാഗോ യു.എസ്.എ)
അനില അജയ് നടുവീട്ടില്‍ (ഡെലവെയര്‍ യു.എസ്.എ)

കെ.സി തോമസ് ഇലപ്പനാല്‍ (ബേബി -79) നിര്യാതനായി

കോട്ടയം: കാലംചെയ്ത ഡോ. യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ജ്യേഷ്ഠ സഹോദരന്‍ കോട്ടയം പാമ്പാടി ഇലപ്പനാല്‍ കെ.സി തോമസ് (ബേബി/അപ്പോയി- 79) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വഭവനത്തില്‍ നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ തോമസ് വേളൂര്‍ ഇല്ലിക്കല്‍ ചെറുവള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. സാബു തോമസ്, സോളി ബിജു, സജി തോമസ് ഇലപ്പനാല്‍ എന്നിവര്‍ മക്കളും, ബിജു വെള്ളക്കോട്ട് (എം.ആര്‍.എഫ് ഉദ്യോഗസ്ഥന്‍), അരീപ്പറമ്പ് പെരിയോര്‍മറ്റത്തില്‍ കുടുംബാംഗം ലിബി എന്നിവര്‍ മരുമക്കളുമാണ്.

പാമ്പാടി സിംഹാസന കത്തീഡ്രല്‍ സഹവികാരി റവ.ഫാ. ജേക്കബ് നൈനാന്‍ സഹോദരപുത്രനാണ് അമേരിക്കയിലുള്ള ജയിംസ് ജോര്‍ജ് (ന്യൂയോര്‍ക്ക്), വര്‍ഗീസ് നൈനാന്‍ (ഡാലസ്), സാജന്‍ ജോര്‍ജ്, സജി ജോര്‍ജ് (ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ ജ്യേഷ്ഠ സഹോദരപുത്രന്മാരാണ്.

തേലക്കാട്ടുശ്ശേരി കുടുംബാംഗങ്ങളായ ഇലപ്പനാല്‍ പരേതരായ കുരുവിള ചാക്കോ- അന്നമ്മ ചാക്കോ എന്നിവരാണ് മാതാപിതാക്കള്‍. കാലം ചെയ്ത പീലക്‌സിനോസ് തിരുമേനി, പരേതരായ പി.സി. ഏബ്രഹാം, പി.സി. നൈനാന്‍ എന്നിവരും, പി.സി. ജോര്‍ജ് (പാമ്പാടി), തങ്കമ്മ സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരും പരേതന്റെ സഹോദരങ്ങളാണ്.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ജോൺസി തോമസ് ഹൂസ്റ്റണിൽ (39) നിര്യാതനായി

ഹൂസ്റ്റൺ: വെണ്ണിക്കുളം കച്ചിറക്കൽ കുടുക്കപതാലിൽ മറിയാമ്മ തോമസിന്റെയും പരേതനായ കെ.സി.തോമസിന്റെയും മകൻ ജോൺസി തോമസ് (39 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഹൂസ്റ്റണിലെ ബെൻ ടാബ് ഹോസ്പിറ്റൽ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം വാകത്താനം ചിറയിൽ വീട്ടിൽ സ്വപ്ന ജോൺസി (നേഴ്സ്, എം.ഡി.ആൻഡേഴ്സൺ ഹോസ്പിറ്റൽ) യാണ് പരേതന്റെ ഭാര്യ.

മക്കൾ: എമിൽ , എലിജ, എസ്രാ.

പൊതുദർശനം: ഏപ്രിൽ 22 നു ഞായറാഴ്ച വൈകുന്നേരം 6:00 മുതൽ 8:30 വരെ സെയിന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് ( 13218, Player St, Houston, TX 77045)

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 23 നു തിങ്കളാഴ്ച രാവിലെ 10 നു സെന്റ് ഗ്രിഗോറീയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപെടുന്നതും തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ വച്ച് (1310, N. Main Street, Pearland, Texas 77581) നടത്തപെടുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് : ചാക്കോ നെല്ലിക്കൽ – 713 667 1459, ജോൺ കുരുവിള – 281 416 1706.

ജീമോൻ റാന്നി

ചാക്കോ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി, ചിക്കാഗോ മലയാളി അസോസിയേഷന്‍ എന്നിവയുടെ മുന്‍ പ്രസിഡന്റും , കേരളാ എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി, ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിമ്മി കണിയാലി. മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ഏഴ് കൊച്ചുമക്കളുണ്ട്.

സഹോദരങ്ങള്‍: മേരി, കണിയാലില്‍ ഫിലിപ്പ്, തോമസ്, ജോണ്‍, പരേതനായ പോള്‍, ലൂക്കോസ്.

ഏപ്രില്‍ 19 ന് (വ്യാഴം) വൈകിട്ട് 7 മണിക്ക് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ മെമ്മോറിയല്‍ മാസ്. ഏപ്രില്‍ 21 ന് (ശനി) രാവിലെ 8 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പള്ളിയില്‍ പൊതുദര്‍ശനം. 9.30ന് ദിവ്യബലിക്ക് ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

ജോയിച്ചന്‍ പുതുക്കുളം

ഏബ്രഹാം കുരുവിള ഡാളസ്സില്‍ നിര്യാതനായി

ആബേലിന്‍,ഡാളസ് : തീക്കോയി പുതിനപ്രകുന്നേല്‍ പരേതനായ ജോസഫ് കുര്യാക്കോസ് (കുറുവച്ചന്‍) മകന്‍ എബ്രഹാം കുരുവിള (സണ്ണി, 57) നിര്യാതനായി. ഭാര്യ ജോളി എബ്രഹാം . ആലപ്പുഴ ചെമ്മാത്ത് കുടുംബാംഗമാണ്. മക്കള്‍: ആഷ്‌ലി, അമ്മു .

സഹോദരങ്ങള്‍: ജോ കുരുവിള (ഹോംലാന്‍ഡ് റിയാലിറ്റി ), ബീനാ ബിജോയ് , ഷൈനി തോമസ്, ആശാ പോളി ,ഡെല്ലാ സജി , ഡേവിഡ് കുരുവിള. (എല്ലാവരും സൗത്ത് ഫ്‌ളോറിഡ)

മൃതശരീരം സൗത്ത് ഫ്‌ളോറിഡയില്‍ എത്തിച്ച് സംസ്കാരം പിന്നീട് നടത്തും. കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ പള്ളിയില്‍ ശവസംസ്കാര ശുശ്രുഷകള്‍ക്ക് ശേഷം ,ഔര്‍ ലേഡി ക്വീന്‍ ഓഫ് ക്വീന്‍ കാത്തലിക് സെമിത്തേരിയില്‍ ആണ് സംസ്കാരം നടക്കുക.

ജോയിച്ചന്‍ പുതുക്കുളം

സിനി ചാക്കോ (27) അയർലണ്ടിൽ കാറപകടത്തിൽ നിര്യാതയായി

അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി. ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു കടക്കവേ, കോർക്ക് വിൽട്ടണിലുള്ള പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ വച്ചു കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. തലക്കു പരിക്കേറ്റു ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനി 12-ആം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12.15 pm-ന് പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി മരണത്തിനു കീഴടങ്ങി. അപകട വാർത്തയറിഞ്ഞയുടനെ തന്നെ UAE യിൽ ഉള്ള ഏക സഹോദരനും, തുടർന്ന് നാട്ടിലുള്ള മാതാപിതാക്കളും അയർലണ്ടിൽ എത്തിയിരുന്നു. പരേതയുടെ മരണ സമയത്തു മാതാപിതാക്കളും സഹോദരനും അയർലണ്ടിൽ ഉള്ള ബന്ധുക്കളും വൈദികരും സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. സിനി അവിവാഹിതയായിരുന്നു. കോട്ടയം കുറിച്ചി വട്ടൻചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗം ആണ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സിനി പിന്നീട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നു. 2017 ഒക്ടോബറിൽ അയർലണ്ടിൽ എത്തിയ സിനി കുറഞ്ഞനാൾ കൊണ്ട് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായി മാറിയിരുന്നു.

സിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കുമായി സാമ്പത്തിക സഹായം നൽകുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന ബാങ്ക് വിവരങ്ങൾ ഉപയോഗപ്പെടുത്തുക.

Account Name:Holy Trinity Indian Orthodox Church
Bank: AIB, Bishopstown, Cork, Ireland.
IBAN: IE18AIBK93432131813167
Sort Code: 934321
Account Number: 31813167
BIC: AIBKIE2D
Reference: Sini’s Family Support Fund

സിനിയുടെ മൃതദേഹം 14 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിക്കു സമീപമുള്ള ചാപ്പലിൽ പൊതുദർശനത്തിനു വെക്കുന്നതാണ്. ഈ അവസരത്തിൽ ശവസംസ്കാര ശുശ്രൂഷയുടെ പ്രഥമഘട്ട പ്രാർഥനകൾ വൈദികർ നിർവഹിക്കുന്നതാണ്. തുടർന്ന് 15-ആം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ മൃതദേഹം വീണ്ടും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കുന്നതും പിന്നീട് വിലാപയാത്രയായി ഹോസ്പിറ്റലിൽ നിന്ന് വിൽട്ടൺ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും. സെന്റ് ജോസഫ് (SMA) പള്ളിയിൽ നടക്കുന്ന വി. കുർബാനയിൽ അയർലണ്ടിലെ വിവിധ പള്ളികളിലെ വൈദികർ പങ്കെടുക്കും. സിനിയുടെ മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചി വലിയപള്ളിയിലെ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നതുമാണ്.

രാജൻ. വി, കോർക്ക്.