കെ.ജെ.തോമസ് നിര്യാതനായി

റോക്ക്‌ലാന്റ്(ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്(തോമാച്ചന്‍-77) ബാംഗഌരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍.

മക്കള്‍: ജോണ്‍(ന്യൂയോര്‍ക്ക്), ബിന്ദു(ന്യൂയോര്‍ക്ക്), ബിനി(ബാംഗ്ലൂര്‍).
മരുമക്കള്‍: സുജ(ന്യൂയോര്‍ക്ക്), ജിജി (ന്യൂയോര്‍ക്ക്), മൈക്കിള്‍(ബാംഗ്ലൂരു).

ജോര്‍ജ് തുമ്പയില്‍

എം.സി.ജോര്‍ജിനായി സംസ്‌ക്കാരം നടത്തി

ജോര്‍ജ് തുമ്പയില്‍

സഫേണ്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ.രാജു വര്‍ഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്(92) നിര്യാതനായി. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരം നടത്തി. ഭാര്യ തിരുവല്ല വലിയ പുതുശ്ശേരില്‍ ശോശാമ്മ വറുഗീസ്(റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസം വകുപ്പ്).

മക്കള്‍: സൂസന്‍ രാജു വറുഗീസ്(അശ്വതി-ന്യൂയോര്‍ക്ക്), പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ് (മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ് പത്തനാപുരം), വര്‍ഗീസ് ജോര്‍ജ്(വിജി-അബുദാബി).

മരുമക്കള്‍: റവ.ഡോ.രാജു വറുഗീസ്, ഡോ.ബീന ജേക്കബ്, ഷീന ആനി വര്‍ഗീസ്.

മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗം പി.പി. മാത്യു ചെങ്ങന്നൂർ നിര്യാതനായി

ചെങ്ങന്നൂർ: ചിപ്പി തിയേറ്റർ ഉടമയും മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗവുമായ കടവത്തറയിൽ മോഹന സദനം പി.പി.മാത്യു (96) നിര്യാതനായി. സംസ്കാരം ബുധനാഴച 3 മണിക്ക്‌. പരേതയായ ആച്ചിയമ്മ മാത്യുവായിരുന്നു ഭാര്യ.

ന്യൂജേഴ്സി ടീനെക്ക്‌ സെന്റ്‌ ജോർജ്‌ ഓർത്തഡോക്സ്‌ പള്ളി സെക്രട്ടറി അനീഷ്‌ മാത്യു പരേതന്റെ കൊച്ചുമകനാണ്‌. മക്കൾ: ബാബു മാത്യു, രാജു മാത്യു, മോഹൻ മാത്യു. മരുമക്കൾ: ആനി ബാബു, അന്നമ്മ രാജു, വൽസമ്മ മോഹൻ.

കൊച്ചു മക്കൾ: നിബു ബാബു, നൂബി ബാബു, നീബാ ബാബു, അനൂപ്‌ രാജു, അനീഷ്‌ മാത്യു, മനു മോഹൻ / നിഷ നിബു, അൻലി ജോൺ, മനോജ്‌ കെ. ജോൺ, എലിസബേത്ത്‌ മാത്യു, ബിനി വർഗീസ്‌, ഡയാന സ്കറിയാ.

സംസ്കാരം ബുധനാഴച 3 മണിക്ക്‌ മെഴുവേലി ഹോളി ഇന്നസെന്റ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക്‌ ശേഷം നടക്കും.

ജോസഫ് ചിറമേല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: ഒല്ലൂര്‍ ചിറമേല്‍ ജോസഫ് (79) മാര്‍ച്ച് 1 ന് തൃശ്ശൂര്‍ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുണ്ടശ്ശേരില്‍ കുടുംബാംഗമായ എല്‍സി ചിറമേല്‍ ആണ് ഭാര്യ.

സംസ്കാരം മാര്‍ച്ച് – 3 ന് ശനിയാഴ്!ച വൈകീട്ട് 4 മണിക്ക് ഒല്ലൂര്‍ സെന്‍റ് ആന്റണി സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

പരേതന്‍ ന്യൂജേഴ്‌സി മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്നു. മകള്‍ മരിയേലയോടും കുടുംബത്തോടൊപ്പം ന്യൂജേഴ്‌സില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിച്ചു വരികയായിരുന്നു.

മക്കള്‍: ആന്റണി ജോസഫ് (സിംഗപ്പൂര്‍), മരിയേല പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി).
മരുമക്കള്‍: സെല്‍വിന്‍ പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി),മെര്‍ലിന്‍ ആന്റണി (സിംഗപ്പൂര്‍).
കൊച്ചു മക്കള്‍: ജോഷ് , ജെയ്‌സണ്‍, എസ്തര്‍ , കെവിന്‍.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7 .30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

സാം . കെ. സഖറിയ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലിൽ സാം .കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസ്ൽ (Powell Industries) സൂപ്പർവൈസറായി ദീർഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എൽസി സഖറിയ (ബെൻ ടാബ് ഹോസ്പ്പിറ്റൽ നഴ്‌സ്) നാരങ്ങാനം കരിമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. ബ്രയൻ സഖറിയ (Buffalo, New York), ബ്രിനി സഖറിയ ( Attorney, San Antonio)
മരുമകൾ : ഡോ. ഷെർവി സഖറിയ

പൊതുദർശനം: മാർച്ച് 2 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ
St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

സംസ്കാര ശുശ്രൂഷകൾ മാർച്ച് 3 നു ശനിയാഴ്ച രാവിലെ 8:30 മുതൽ
St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ഐ.പി. മാത്യു (അച്ചു) – 832 651 1591

ജീമോൻ റാന്നി

ജോസ് കെ. വെള്ളാവൂര്‍ ലുഫ്കിനില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

ലുഫ്കിന്‍, ടെക്‌സസ്: ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി ഇടവകാംഗവും, ലഫ്റ്റീന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമായ വെള്ളാവൂര്‍ വീട്ടില്‍ ജോസ് കെ. വെള്ളാവൂര്‍ (71) നിര്യാതനായി.

ഭാര്യ: ചെങ്ങന്നൂര്‍ പാണ്ടനാട് ചക്കാലപ്പറമ്പില്‍ വത്സമ്മ ജോസ്.
മക്കള്‍:സാജു ജോസ്, സോണി ബിജി, സജി ജോസ്.
മരുമക്കള്‍: ലീസാ സജു, ബിജി ബേബി, സെണിയാ സജി.
കൊച്ചുമക്കള്‍: ഹന്നായ് സാജു, സഞ്ജയ് സജു, ഫേബാ ബിജി, റീബാ ബിജി, മാത്യു ബിജി, ഫെലിക്‌സ് സജി, നെയ്ദാന്‍ സജി.

എം.ഒ. മാത്യൂ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

മാവേലിക്കര: തഴക്കര ഇടവകാംഗവും മാമൂട്ടില്‍ കുടുംബയോഗത്തിന്റെ ദീര്‍ഘവര്‍ഷം പ്രസിഡന്റും ആയിരുന്ന മാമ്മൂട്ടില്‍ എം. ഒ. മാത്യു (93) ഫെബ്രുവരി 21-നു നിര്യാതനായി.

പരേതന്‍ ദീര്‍ഘവര്‍ഷം മാര്‍ത്തോമാ സഭയിലെ പുരാതന ദേവാലയമായ തഴക്കര മാര്‍ത്തോമാ പള്ളി ട്രസ്റ്റിയായിരുന്നു.

ഭാര്യ: പരേതയായ ജോയമ്മ മാത്യു വലിയപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: അലക്‌സാണ്ടര്‍ മാത്യൂസ് (കാലിഫോര്‍ണിയ), പ്രിന്‍സ് മാത്യൂസ് (ഓസ്‌ട്രേലിയ), സാലി മാത്യൂസ് (അബുദാബി), ബീന ജോണ്‍ (കൊല്ലം).

കൊച്ചുമക്കള്‍: ടിബു മാത്യു (അബുദാബി), ടിനി മാത്യു (കാനഡ), സിമി ജോണ്‍ (ഓസ്‌ട്രേലിയ), ഷെറി ജോണ്‍ (ന്യൂസിലാന്റ്), റൂബന്‍ & റയന്‍ (ഓസ്‌ട്രേലിയ), ജോയല്‍ & ജേക്കബ് (കാലിഫോര്‍ണിയ).

രണ്ട് കൊച്ചുമക്കളുടെ മക്കളും ഉണ്ട്.

അദ്ദേഹത്തിന്റെ തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തില്‍ കുടുംബയോഗം പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

ഉമ്മൻ.സി. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പന്തളം ഉള്ളന്നൂർ ചിറയിൽ തെക്കേക്കര ഉമ്മൻ.സി. ഉമ്മൻ ( 80 വയസ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ.റേച്ചൽ ഉമ്മൻ കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതിൽ കുടുംബാംഗമാണ്.

മക്കൾ: ബെൻസി വോഗൽ (ഹൂസ്റ്റൺ), ഡോ.ബിജു ഉമ്മൻ (ഹൂസ്റ്റൺ), ബിജി ജേക്കബ് (ഡിട്രോയിറ്റ്)

മരുമക്കൾ: ഡേവിഡ് വോഗൽ (ഹൂസ്റ്റൺ), പോൾ ജേക്കബ് (ഡിട്രോയിറ്റ്)

കൊച്ചുമക്കൾ: ആൻഡ്രൂ വോഗൽ, ക്രിസ്റ്റിൻ വോഗൽ, ഡാനിയേൽ ജേക്കബ്, ഗ്രേസ് ജേക്കബ്.

ജീമോൻ റാന്നി

സാറാമ്മ ജോർജ് ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: തിരുവല്ല പുറമറ്റം കുന്തറയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (86 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത റാന്നി പുളിക്കൽ കുടുംബാംഗമാണ്

മക്കൾ : റേച്ചൽ സാമുവേൽ, മറിയാമ്മ തോമസ്, രാജൻ ജോർജ്, തോമസ് ജോർജ്‌, ബാബു ജോർജ് (എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ : ടി.എ.സാമുവേൽ, സൂസൻ ജോർജ് , മിനി ജോർജ്, ഷീല ജോർജ് (എല്ലാവരും ഹൂസ്റ്റൺ)

കൊച്ചുമക്കൾ : ലിയോൺ സാമുവേൽ, ലിസി സാമുവേൽ ,ലീന രാജേഷ്, നിർമല വർഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോർജ്, ഐസക് ജോർജ്, സ്റ്റാൻലി ജോർജ്, ജോനഥൻ ജോർജ്, ജോഷുവ ജോർജ്, ജെന്നിഫെർ ജോർജ്.

പൊതുദർശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതൽ 8:30 വരെ:

Fellowship of the Nations
13305 Woodforest Blvd
Houston, TX 77015

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതൽ

Fellowship of the Nations
13305 Woodforest Blvd
Houston, TX 77015

തുടർന്ന് സംസ്‌കാരം 11:30 ക്കു San Jacinto Funeral home ൽ വച്ച് (14659 East Fwy Houston, TX 77015) നടത്തപെടുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബാബു ജോർജ് 713-828-1032

റിപ്പോർട്ട് : ജീമോൻ റാന്നി

ചാക്കോ കുര്യാക്കോസ് മണലേല്‍ ടാമ്പായില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം

റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി.

ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്.

മക്കള്‍:
മേരിക്കുട്ടി & മാണി പൂഴികുന്നേല്‍
എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍
ഡെയ്‌സി & ജോസ് ചക്കുങ്കല്‍
ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്)
സാലി & ജോപ്പന്‍ മാരമംഗലം
സിബി & സ്മിത (വാലയില്‍) മണലേല്‍ (ന്യൂയോര്‍ക്ക്)
റോസ്‌ലി & ജോജോ കാഞ്ഞിരത്തിങ്കല്‍
എബി & മിനി (പുത്തന്‍കണ്ടത്തില്‍ ) മണലേല്‍.

പരേതന് 19 കൊച്ചുമക്കളും 8 കൊച്ചുമക്കളുടെ മക്കളുമുണ്ട്.