സാറാമ്മ കുര്യന്‍ (66) റോക്ക്‌ലാന്‍ഡില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കോട്ടയം മുട്ടത്തില്‍ കുടുംബാംഗം കുര്യന്‍ ടി. കുര്യന്റെ ഭാര്യ സാറാമ്മ കുര്യന്‍ (66) റോക്ക്‌ലാന്‍ഡില്‍ നിര്യാതയായി. തെങ്ങോട് മഴുവഞ്ചേരില്‍ കുടുംബാംഗമാണ്. പൊമോണയിലെ കൗണ്ടി ഹെല്ത്ത് സെന്ററില്‍ ആര്‍.എന്‍. ആയിരുന്നു. 1977ല്‍ അമേരിക്കയിലെത്തി. ന്യു സിറ്റി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

ബറ്റ്‌സി കുര്യന്‍, ടോണി കുര്യന്‍ എന്നിവാരാണു മക്കള്‍.

സഹോദരര്‍: എല്‍സി കോശി, ന്യു സിറ്റി, ന്യുയോര്‍ക്ക്; എബ്രഹാം മാത്യു, ന്യു സിറ്റി, ന്യുയോര്‍ക്ക്; റിബേക്ക ജോര്‍ജ്, കോതമംഗലം; എം.എം. പോളോ, കാക്കനാട്, എറണാകുളം, പരേതയായ മോളി മാത്യു.

ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: റാന്നി പൂവന്‍മല വരിക്കാനിക്കുഴിയില്‍ കുടുംബാംഗം ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. വരിക്കാനിക്കുഴിയില്‍ പരേതരായ ഏബ്രഹാം വി. തോമസിന്റേയും മറിയാമ്മ തോമസിന്റേയും പുത്രനായ പരേതന്റെ സഹധര്‍മ്മിണി അന്നമ്മ ജോസഫ് റാന്നി നെല്ലിക്കമണ്‍ അയന്തിയില്‍ കുടുംബാംഗമാണ്. ജെയ്‌സി, ജിന്‍സി, ജിനോ എന്നിവര്‍ മക്കളാണ്. മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത്, മോന്‍, ദിവ്യ എന്നിവര്‍ മരുമക്കളും, ആന്‍മേരി, ഷാനന്‍, ജോനാഥന്‍, ജെസിക്ക, ജോന, ജെ എന്നിവര്‍ കൊച്ചുമക്കളുമാണ്. തോമസ്, ശമുവേല്‍, ഏബ്രഹാം, മത്തായി, ഫിലിപ്പ്, മേരി, മോളി എന്നിവര്‍ സഹോദരീസഹോദരങ്ങളുമാണ്.

ഫിലഡല്‍ഫിയയിലെ ആത്മീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന ജോസഫ് വി. ഏബ്രഹാം സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനുശേഷം 1989-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ മിലിട്ടറി സര്‍വീസില്‍ പത്തുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലും (കെ.എസ്.ആര്‍.ടി.സി) ഉദ്യോഗം വഹിച്ചു. ഫിലഡല്‍ഫിയയിലെ കാര്‍ഡോണ ഇന്‍ഡസ്ട്രിയിലെ മുന്‍ ഉദ്യോഗസ്ഥനാണ്. ബഥേല്‍ മാര്‍ത്തോമാ ഇടവകയിലെ സജീവാംഗമായിരുന്ന ഇദ്ദേഹം വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഇടവകയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോയിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ മുന്നണി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നീണ്ട 25 വര്‍ഷത്തെ സേവനത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, വൈസ് പ്രസിഡന്റ്, ലൈബ്രേറിയന്‍, മാപ്പ് ഐ.സി.സി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരിക വളര്‍ച്ചയ്ക്കും, മലയാളി സമൂഹത്തിന്റെ ഐക്യത്തിനുമായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ജോസഫ് വി. ഏബ്രഹാം.

ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. സജു ചാക്കോ, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു, മലങ്കര ആര്‍ച്ച് ഡയോസിസിസ് കൗണ്‍സില്‍ അംഗവും ഫിലാഡല്‍ഫിയയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാവുമായ ജീമോന്‍ ജോര്‍ജ്, സാബു ജേക്കബ് (സെക്രട്ടറി, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍), കമാന്‍ഡര്‍ ജോബി ജോര്‍ജ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ) തുടങ്ങിയ പ്രമുഖര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

കെ. കെ. പുന്നൂസ് ഡാളസിൽ നിര്യാതനായി

ഡാളസ് : വയലത്തല കാടംപ്ലാക്കൽ കെ. കെ. പുന്നൂസ് (82 വയസ്സ് ) ഡാളസിൽ നിര്യാതനായി. പരേതന്റെ ഭാര്യ കോട്ടയം എടത്തുംപടിക്കൽ കുടുംബാംഗം സാറാമ്മ പുന്നൂസ്.

മക്കൾ: സുജ തോമസ് ( ലീഗ് സിറ്റി, ഹൂസ്റ്റൺ) സുമ ചാക്കോ ( ഡാളസ്)

മരുമക്കൾ : ബാബു തോമസ് (ലീഗ് സിറ്റി,ഹൂസ്റ്റൺ) ഷാജു ചാക്കോ (ഡാളസ്)

കൊച്ചുമക്കൾ : ഷോൺ, ഷെയ്‌ൻ, റിബെക്കാ.

ജോസഫ് (തങ്കച്ചന്‍, 59) ഏത്തക്കാട്ട് ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കണ്ണൂര്‍ തടിക്കടവ് സ്വദേശിയും പരേതനായ ഏത്തക്കാട്ട് ജോസഫിന്റേയും, മറിയത്തിന്റേയും പുത്രന്‍ ജോസഫ് (തങ്കച്ചന്‍, 59 വയസ്) നിര്യാതനായി.

തലയോലപ്പറമ്പ് കളങ്ങോട്ട് സോസിമോളാണ് ഭാര്യ.
ജസ്റ്റിന്‍, ജോഷ്വാ, ആഷ്‌ലി എന്നിവര്‍ മക്കളാണ്.

ചിക്കാഗോയില്‍ തന്നെയുള്ള കുഞ്ഞുമോള്‍, ബിന്ദു എന്നിവര്‍ സഹോദരിമാരും, ജോയിച്ചന്‍ കളത്തില്‍, സോംസണ്‍ ദേവസ്യ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. ജോസുകുട്ടി, ബേബി (പരേതന്‍), പെണ്ണമ്മ, അപ്പച്ചന്‍, തങ്കമ്മ, ജോയിച്ചന്‍, ബെന്നി (ഇന്ത്യ) എന്നിവരും സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷയും പൊതുദര്‍ശനവും ഓഗസ്റ്റ് 25-നു ശനിയാഴ്ച 10 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. തുടര്‍ന്ന് സംസ്കാരം ഡസ്‌പ്ലെയിന്‍സിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (700, N, River Road, Desplains).
വിവരങ്ങള്‍ക്ക്: ജോയിച്ചന്‍ (773 414 5231), സോംസണ്‍ (630 347 8347).

ജോയിച്ചന്‍ പുതുക്കുളം

സണ്ണി സെബാസ്റ്റ്യൻ ഒക്ലഹോമയിൽ നിര്യാതനായി

ഒക്ലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കൽ കളപ്പുരയിൽ സണ്ണി സെബാസ്റ്റ്യൻ (54) ഒക്ലഹോമയിൽ നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പിൽ കുടൂംബാംഗം.

മക്കൾ: മിന്റു, റിനോഷ്, റിന്റു

മാർട്ടിൻ വിലങ്ങോലിൽ

മനോജ് ജോണ്‍ (49) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: മൂന്നര പതിറ്റാണ്ടായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ, സാംസ്കാരിക, ആത്മീയ മേഖലകളില്‍ നിറസാന്നിധ്യമായ മനോജ് ജോണ്‍ (49) ന്യൂജേഴ്‌സിയില്‍ നിര്യാതനായി കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ കുടുംബാംഗമാണ്. കോട്ടയം ഒറവയ്ക്കല്‍ ചെന്നിക്കര കുടുംബാംഗമായ ബിനിമോള്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ജെഫി, സച്ചിന്‍, റോഹന്‍ എന്നിവരാമ് മക്കള്‍. എട്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്ന മനോജ് ജോണ്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

സാമൂഹ്യ രംഗത്തും എക്യൂമെനിക്കല്‍ രംഗത്തും പ്രവര്‍ത്തനസജ്ജമായി മുമ്പന്തിയിലുണ്ടായിരുന്ന മനോജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ എക്കാലത്തേയും സജീവ പ്രവര്‍ത്തകനായിരുന്നു. മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, മലങ്കര ദീപം ചീഫ് എഡിറ്റര്‍, സത്യവിശ്വാസ സംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ നിലകളില്‍ സഭയേയും ഭദ്രാസനത്തേയും ആത്മാര്‍ത്ഥമായി സേവിച്ച അദ്ദേഹം ഏതാനും നാളുകളായി അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. രോഗാവസ്ഥയില്‍ തളരാതെ പ്രത്യാശയോടെ ദൈവ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അനേകര്‍ക്ക് മാതൃകയാകാന്‍ കഴിഞ്ഞ മനോജിന്റെ വേര്‍പാട് അമേരിക്കന്‍ മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.

കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ പരേതരായ ജോണ്‍ – അക്കമ്മ ദമ്പതികളുടെ ഏക പുത്രനായ മനോജിന്റെ സഹോദരിമാര്‍ മറിയാമ്മ, ശാന്തമ്മ, മോളി (മൂവരും കോട്ടയം), കുഞ്ഞുമോള്‍ (ന്യൂജേഴ്‌സി), ആലീസ് (ന്യൂജേഴ്‌സി), രമ (ന്യൂജേഴ്‌സി), റെഞ്ചി (ടാമ്പ, ഫ്‌ളോറിഡ) എന്നിവരാണ്.

ഫ്രാങ്കോ, എം.സി മത്തായി, ലാലു കുര്യാക്കോസ്, ബാബു വര്‍ഗീസ്, തോമസ് വലിയവീടന്‍സ് എന്നിവര്‍ അമേരിക്കയിലുള്ള സഹോദരീ ഭര്‍ത്താക്കന്മാരാണ്. അനിമോള്‍ ഭാര്യാ സഹോദരിയും, ജോണ്‍ വര്‍ഗീസ് (ഷിബു, ന്യൂജേഴ്‌സി) സഹോദരീഭര്‍ത്താവുമാണ്.

സംസ്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഗ്രേസ് തോമസ് (86) ഫ്‌ളോറിഡയില്‍ നിര്യാതയായി

റ്റാമ്പാ, ഫ്‌ളോറിഡ: തന്റെ ജീവിതം മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും മാറ്റിവച്ചിരുന്ന ആദരണീയയായ ഗ്രേസ് എം. തോമസ് (86) റ്റാമ്പായില്‍ നിര്യാതയായി.

മിഡില്‍ സ്കൂള്‍ ടീച്ചര്‍, ലൈഫ് ഓഫ് ഇന്ത്യ മിഷനിന്റെ കോ- ഫൗണ്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എബി, റ്റോം എന്നിവര്‍ മക്കളും, ആന, സൂസന്‍ എന്നിവര്‍ മരുമക്കളും, നേഥന്‍, റിബേക്ക, വലേഷ, എബി, എമിലിയ എന്നിവര്‍ ചെറുമക്കളുമാണ്.

പൊതുദര്‍ശനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ റ്റാമ്പാ സെന്റ് മേരീസ് ചര്‍ച്ചില്‍ (11029 Davis Rd, Tampa, Florida 33637). അടക്ക ശുശ്രൂഷ (ഫ്യൂണറല്‍ സര്‍വീസ്)ഓഗസ്റ്റ് 18-നു ശനിയാഴ്ച 10 മുതല്‍ 11 വരെയും തുടര്‍ന്നു സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മറി ഗാര്‍ഡനില്‍ (11005 North US Highway 301 Thonotosassa FL, 33592 ) സംസ്കാര ശുശ്രൂഷകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന്‍ (813 393 8957), ഏബ്രഹാം ചാക്കോ (ബാബു) 813 480 7385.

സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഏലിയാമ്മ എബ്രഹാം നിര്യാതയായി

അഞ്ചൽ വിളക്കുപാറ തടത്തിൽ പരേതനായ എബ്രഹാമിന്റെ സഹധർമ്മിണിയും ആയൂർ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി.

മക്കൾ: ജോൺ,അമ്മിണി അനിയൻകുഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറൽ ബാങ്ക് സോണൽ മാനേജർ,അഞ്ചൽ) ഓമന യോഹന്നാൻ (പറക്കോട്), ജോർജുകുട്ടി (ദുബായ്) ഡൊമിനിക് (ഷാർജ) മിനി വിൽ‌സൺ (പറക്കോട്).

മരുമക്കൾ : അമ്മിണി ജോൺ, അനിയൻകുഞ് (ആനക്കുളം), ഡെയ്സി യാക്കൂബ് (അഞ്ചൽ), യോഹന്നാൻ (പറക്കോട്), സോഫി ജോർജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാർജ), വിൽ‌സൺ (പറക്കോട്)

കൊച്ചുമക്കൾ:
ജോസ്‌മി, സുനിൽ (അബുദാബി),സനിൽ (ഷാർജ ), അനി, അനിത (ദുബായ്) ,അനിൽ (ഷാർജ), സോണിയ (അബുദാബി), സൗമ്യ (ഷാർജ) പ്രിൻസ് (ഷാർജ), ഡോ.പ്രിൻസി (ഹൂസ്റ്റൺ), കിരൺ, ഡോ.കരിഷ്മ , ക്രിസ്, കരൺ, കരീന, അതുൽ, അതുല്യ.

അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂർ) സഹോദരിയും, ആയൂർ പുഞ്ചക്കോണത്ത് പരേതനായ സി. പാപ്പച്ചൻ, സി.കിരിയാൻ, പരേതനായ സി. ഗീവർഗീസ്, അഡ്വ. ബേബി പുഞ്ചക്കോണം, അച്ചൻകുഞ്ഞു പുഞ്ചക്കോണം എന്നിവർ സഹോദരങ്ങളുമാണ്.

ഏലി മൈക്കിള്‍ പുല്ലുകാട്ടുപറമ്പില്‍ നിര്യാതയായി

കണക്ടിക്കട്ട്: ചങ്ങനാശേരി പുല്ലുകാട്ടുപറമ്പില്‍ (അങ്ങാടി) പരേതനായ തോമസ് മൈക്കിളിന്റെ ഭാര്യ ഏലി മൈക്കിള്‍ (86) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത ചെത്തിപ്പുഴ പാണിശേരിയില്‍ കുടുംബാംഗമാണ്.

മക്കള്‍: റ്റോമിച്ചന്‍ (തിരുവനന്തപുരം), ലിസമ്മ, സാബു, ലാലിമ്മ, ഷാജി, ലൗലി, ലിറ്റി, ലിജി (എല്ലാവരും കണക്ടിക്കട്ട്).

മരുമക്കള്‍: ഗ്രേസമ്മ (എടത്വ), തോമസ് കൂടത്തില്‍ (ഇത്തിത്താനം), റീന (കുറിച്ചി), സ്റ്റീഫന്‍ (ചാരുംമൂട്), മിനി (തൃക്കൊടിത്താനം), കുഞ്ഞച്ചന്‍ (ശാന്തിപുരം), ബിജു (ഏറ്റുമാനൂര്‍), റോയി (പുളിങ്കുന്ന്). (എല്ലാവരും കണക്ടിക്കട്ട്).

ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണിൽ മലയാളി ജിനു ജോസഫ് കടലിൽ മുങ്ങി മരിച്ചു

ഹ്യൂസ്റ്റൺ :കടലിൽ ബോട്ട് യാത്രക്കിടയിൽ ആഗസ്ത് 3 വെള്ളിയാഴ്ച രാത്രി കാണാതായ നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയാതായി എ ബി സി വാർത്ത ചാനൽ റിപ്പോർട്ട് ചെയ്‌തു മലയാളികളായ മറ്റു മൂന്ന് കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെൽഫി എടുക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു . ശാന്തമായി കിടന്ന തടാകത്തിൽ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാർ പറയുന്നു.

ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ് . മൃതദേഹം ഹൂസ്റ്റൺ ആശുപത്രിയിൽ സൂക്ഷിച്ചിരികയാണ് . ആട്ടോപ്സിക് ശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്കു
ബെന്നിതോമസ് 847 528 0492

ഹൂസ്റ്റണിൽ മലയാളി ജിനു ജോസഫ് കടലിൽ മുങ്ങി മരിച്ചു