ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി

മണര്‍കാട്: വെട്ടിക്കുന്നേല്‍ ഏബ്രഹാം സക്കറിയ (ജോയി സാര്‍, 86) നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂള്‍ സെക്രട്ടറി, വടവാതൂര്‍ ക്ഷീര വ്യവസായസംഘം ദീര്‍ഘകാലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സെക്രട്ടറി, അദ്ധ്യാപക ബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ചൊവ്വാഴ്ച (9/18/18) 2 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം 3 മണിക്ക് അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയസ് മെത്രപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

ഭാര്യ അരീപ്പറമ്പ് പുത്തന്‍പുരയില്‍ അച്ചാമ്മ ഏബ്രഹാം. (മണര്‍കാട് ഗവ. എല്‍. പി. സ്കൂള്‍ മുന്‍ അദ്ധ്യാപിക). മക്കള്‍: വിനോദ് ഏബ്രഹാം (യു. എസ്. എ.), മനോജ് ഏബ്രഹാം, വിനീത ഏബ്രഹാം. (യു. എസ്. എ), മരുമക്കള്‍: ചെങ്ങരൂര്‍ ചാമത്തില്‍ സൂസന്‍ ഏബ്രഹാം (യു.എസ്.എ), മുണ്ടക്കയം പള്ളത്തുശ്ശേരില്‍ ബിന്ദു ഏബ്രഹാം, കുമരകം തുണ്ടത്തില്‍ ഏബി ഏബ്രഹാം.

ജോയിച്ചന്‍ പുതുക്കുളം

ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, എള്ളില്‍) നിര്യാതനായി

പത്തനംതിട്ട: മാരാമണ്‍ എള്ളില്‍ കുടുംബാംഗം ജോസഫ് ഡാനിയേല്‍ (തങ്കച്ചന്‍, 73) നാട്ടില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ. റെജി ജോസഫ് (ഫിലാഡല്‍ഫിയ), ഡോ. റോണി ജോസഫ് (പത്തനംതിട്ട), അഡ്വ. റെനി സോബി (ദുബായ്).

മരുമക്കള്‍: ഡോ. സിമി റെജി, ഡോ. ഡോണാ റോണി, സോബി ജോര്‍ജ്.

ദീര്‍ഘകാലം ഗള്‍ഫില്‍ സേവനം അനുഷ്ഠിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു പരേതന്‍.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയില്‍ നിര്യാതയായി

കാലിഫോര്‍ണിയ: ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയിലുള്ള മകന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 9 , 2018 നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പത്തനംതിട്ട, മല്ലശ്ശേരി പുതുപ്പറമ്പില്‍ സി.എം.തോമസ്മറിയാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളായിരുന്നു അവര്‍. ഇലന്തൂര്‍ ഈസ്റ്റ് ദേശത്തു വലിയ കൊച്ചെത്തു കുടുംബാംഗമായ കെ.എ.ഏബ്രഹാമിന്റെ ഭാര്യയാണ്.

സംസ്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 15 നു ശനിയാഴ്ച 12 മണിക്ക് സതേണ്‍ ഏഷ്യന്‍ അഡ്വന്റിസ്റ്റ് കമ്മ്യൂണിറ്റി ദേവാലയത്തില്‍ വച്ച് (1207 Cypress Ave , Redlands , California ) നടത്തപ്പെടുന്നതാണ്.

പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന അവരുടെ ഭര്‍ത്താവു കെ.എ. ഏബ്രഹാം, മക്കള്‍ ഷാജി, ഷേര്‍ലി, സൂസന്‍, സാലി , മരുമക്കള്‍, കൊച്ചുമക്കള്‍ (മാത്യുഎലിസബത്ത്, നിത്യബെറില്‍ ,ലിസ് ,റേച്ചല്‍ ,ജോണ്‍, ജോഷുവ), ഏഴു സഹോദരിമാര്‍ എന്നിവരോടൊപ്പം നിരവധി ബന്ധു ജനങ്ങളും സഹ വിശ്വാസികളും സുഹൃത്തുക്കളും പങ്കു ചേരുന്നു.

ജോയിച്ചന്‍ പുതുക്കുളം

ജോര്‍ജ് പി. ചാക്കോ (ജോര്‍ജുകുട്ടി, 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: റാന്നി, മക്കപ്പുഴ പുലിക്കൊഴുപ്പില്‍ കുടുംബാംഗം ജോര്‍ജ് പി ചാക്കോ (ജോര്‍ജുകുട്ടി, 73) സെപ്റ്റംബര്‍ എട്ടാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. പതിനൊന്നാം തീയതി ചൊവ്വാഴ്ച പൊതുദര്‍ശനവും ബുധനാഴ്ച സംസ്കാരവും നടക്കും. തിരുവല്ല മേപ്രാല്‍ കട്ടത്തറ കുടുംബാംഗം ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, റിട്ടയേര്‍ഡ് നഴ്‌സ് Wyckoff Hospital) ആണു പരേതന്റെ ഭാര്യ. ഡോ. ജെറി ജോര്‍ജ് (സ്റ്റോണിബ്രൂക്ക് ഹോസ്പിറ്റല്‍, ലോംഗ് ഐലന്റ്) ഏക പുത്രനും, ജിന്‍സി ജെറി ജാമാതാവുമാണ്. കെയില, നോവ എന്നിവരാണ് കൊച്ചുമക്കള്‍.

സെപ്റ്റംബര്‍ 11-നു ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ക്വീന്‍സിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. 12-നു ബുധനാഴ്ച രാവിലെ 8.30-നു ദേവാലയത്തില്‍ വച്ചു മരണാനന്തര ശുശ്രൂഷകളും തുടര്‍ന്നു ലിന്റന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

പരേതനായ പി.സി മാത്യു, ഏലിയാമ്മ വര്‍ഗീസ് (മക്കപ്പുഴ), തങ്കമ്മ ജോര്‍ജ് (മക്കപ്പുഴ), പൊന്നമ്മ കുര്യന്‍ (ബ്ലൂംഫീല്‍ഡ്, ന്യൂജേഴ്‌സി), ശോശാമ്മ ഏബ്രഹാം (മക്കപ്പുഴ), ഫിലിപ്പോസ് ചാക്കോ (ക്വീന്‍സ്, ന്യൂയോര്‍ക്ക്), വര്‍ഗീസ് ചാക്കോ (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്), തോമസ് ചാക്കോ (ക്വീന്‍സ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരീ സഹോദരങ്ങളാണ്.

ഈപ്പന്‍ കെ. ജോര്‍ജ് (ക്വീന്‍സ്, ന്യൂയോര്‍ക്ക്), ലീലാമ്മ ഉമ്മന്‍ (ലോംഗ് ഐലന്റ്) എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഈപ്പന്‍ കെ. ജോര്‍ജ് (718 753 4772). ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ജോസഫ് തോമസ് (72) ടാമ്പയിൽ നിര്യാതനായി

Tampa, Florida: കോഴഞ്ചേരി പാണ്ടിയലക്കൽ ജോസഫ് തോമസ് (72), ഫ്ലോറിഡ ടാമ്പായിൽ നിര്യാതനായി. ലില്ലിയാണ് ഭാര്യ.

മക്കൾ: പ്രിയ, തോമസ്, പ്രീതി.

മരുമക്കൾ: സജി മാത്യു, ടീന ജോസഫ്, അശോക് തോമസ്.

കൊച്ചുമക്കൾ: ആഷ്ലി, ജോയൽ, ജോആൻ, ജേഡൻ, ഈവ, ഐറീൻ, കെവിൻ എന്നിവർ.

പരേതൻ സാംബിയയിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷം ദുബായിൽ ജോലി ചെയ്‍ത, ഫ്ലോറിഡ റ്റാമ്പായിൽ മകനോടൊപ്പം താമസിച്ചു വരികയാരുന്നു.

ശവസംസ്‌കാര ശുശ്രുഷകൾ സെപ്തംബര് 15 നു 10 മണിക്ക് ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ (11029 Davis Rd, Tampa) വച്ച്. ശവസംസ്കാരം സൺസെറ്റ് ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാര്ഡഡൻസിൽ (Sunset Funeral home and Memory Gardens at 11005 N US-301, Thonotosassa, Florida-33592).

ജോർജി വര്ഗീസ്

കുഴിപ്പറമ്പില്‍ മത്തായി (77) നിര്യാതനായി

കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി (77) നിര്യാതനായി. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കള്‍: ജെയിംസ് മാത്യു (സജി ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍ വിന്നിപെഗ്ഗ്, കാനഡ), ജോസ് മാത്യു (ബിജു കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വിഎച്ച്എച്ച്എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ ആഗ്രാ അതിരൂപത).

മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍ കല്ലറ പറവന്തുരുത്ത്), മേരി (ലക്ഷണത്തുപറമ്പില്‍ കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍).

ജോയിച്ചന്‍ പുതുക്കുളം

സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ നിര്യാതനായി

ഫീനിക്‌സ്, അരിസോണ: മാമ്മൂട് പാലാകുന്നേല്‍ നടക്കപാടത്ത് പരേതരായ ശൗര്യച്ചന്റേയും മാമിക്കുട്ടിയുടേയും മൂത്തമകന്‍ സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ സെപ്റ്റംബര്‍ അഞ്ചിനു ബുധനാഴ്ച നിര്യാതനായി. സംസ്കാര ചടങ്ങുകള്‍ ഫീനിക്‌സ് അരിസോണയില്‍ സെപ്റ്റംബര്‍ 9, 10 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.

ഭാര്യ: ശാന്തമ്മ. മകള്‍: ബെറ്റി, ഭര്‍ത്താവ്: ഷാജി.
സഹോദരങ്ങള്‍: ജോസുകുട്ടി (അരിസോണ), റ്റോമിച്ചന്‍ (ഡാളസ്), ചാക്കോച്ചന്‍ (ചിക്കാഗോ), സിസ്റ്റര്‍ ജമ്മാലറ്റ് (എസ്. എച്ച് കോണ്‍വെന്റ്, കോട്ടയം), അമ്മിണിക്കുട്ടി കിഴക്കേതലയ്ക്കല്‍, വത്സമ്മ നരിക്കുഴി, പരേതരായ ലില്ലിക്കുട്ടി ഇടയാടി, കുഞ്ഞൂഞ്ഞമ്മ മാറാട്ടുകുളം, തങ്കമ്മ കണ്ടത്തില്‍.

ജോയിച്ചന്‍ പുതുക്കുളം

ഡോ. ഏബ്രഹാം വി. ഈശോ നിര്യാതനായി

ന്യു ജെഴ്‌സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍-77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയമ്മ ഈശോയുടെയും പുത്രനാണ്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 1959 മുതല്‍ 1972 വരെ പ്രവര്‍ത്തിച്ചു. 1973-ല്‍ അമേരിക്കയിലെത്തി. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആര്‍.എന്‍. ആയാണു ജോലി തുടങ്ങിയത്. പിന്നീട് ന്യു യോര്‍ക്ക് കൈറോപ്രാക്ടിക് കോളജില്‍ നിന്നു ബിരുദമെടുത്തു. ന്യു യോര്‍ക്കിലും പെന്‍സില്‍ വേനിയയിലും മെഡിക്കല്‍ ഓഫ്ഫീസുകള്‍ തുറന്നു. 1995-ല്‍ ന്യു ജെഴ്‌സിയില്‍ മില്‌സ്റ്റോണ്‍ ടൗണ്‍ഷിപ്പില്‍ സ്ഥിരതാമസമാക്കി.

തിരുവല്ല ഇരുവള്ളിപ്ര കാഞ്ഞിരത്തറ കുടുംബാംഗം പരേതയായ ഏലിയാമ്മ ഏബ്രഹാം (അമ്മുക്കുട്ടി) ആണു ഭാര്യ. മക്കള്‍: ഡോ. ബ്ലെസന്‍ ഏബ്രഹാം, ലീന ലൗഗര്‍. മരുമക്കള്‍: ഷര്‍ലി ഏബ്രഹാം, ഷോണ്‍ ലൗഗര്‍. കൊച്ചുമക്കള്‍: ഈഥന്‍ ഏബ്രഹാം, ഡാനിയല്‍ ഏബ്രഹാം, ജോണ്‍ ലൗഗര്‍.

സഹോദരരില്‍ മോളി ഏബ്രഹാം ജീവിച്ചിരിപ്പുണ്ട്.

പരേതരായ വര്‍ഗീസ് ഈശോ, ചിന്നമ്മ തോമസ്, കുഞ്ഞമ്മ തോമസ്, മേരി ചെറിയാന്‍, തങ്കമ്മ ജേക്കബ് എന്നിവരാണു മറ്റു സഹോദരര്‍.

കെ.കെ.ചാക്കോ ബാംഗ്ലൂരിൽ നിര്യാതനായി

ഹൂസ്റ്റൺ: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടർ ആയി 2017 വരെ പ്രവർത്തിച്ച കിളിരൂർ കോര ചാക്കോ (കെ.കെ. ചാക്കോ – 59 വയസ്സ് ) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ സുനിത മല്ലപള്ളി ആനിക്കാട് പ്രമാടിക്കുഴിയിൽ കുടുംബാംഗമാണ്. മകൻ ഫിന്നി.

2017 മുതൽ സൗത്ത് ഏഷ്യ ക്യാമ്പസ് ക്രൂസേഡുമായി ബന്ധപെട്ടു പ്രവർത്തിച്ചു വന്ന ഇദ്ദേഹം കോട്ടയം കാനം സ്വദേശിയാണ്.

പൗലോസ് വടക്കുംചേരി കാലടിയില്‍ നിര്യാതനായി

കാലടി: പൗലോസ് വടക്കുംചേരി (92 വയസ്സ്) കാലടിയില്‍ നിര്യാതനായി .മക്കള്‍ സിസ്റ്റര്‍ മേരി, ത്രേസ്യാമ്മ യു.എസ്.എ ,സിസ്റ്റര്‍ റോസീന, പരേതനായ ബേബി . ഡെയ്‌സി , ജോസ് , വില്‍സണ്‍ ,സോഫി ( എല്ലാവരും യു.എസ്.എ).

ജോയിച്ചന്‍ പുതുക്കുളം