കുന്നംകുളത്തുകാർ എന്ത് കൊണ്ട് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്ന പരിശുദ്ധ പാമ്പാടി തിരുമേനിയെ ഓർക്കുകയും തിരുമേനിയുടെ മദ്ധ്യസ്ഥതയിൽ അഭയം തേടുകയും ചെയ്യുന്നു

1935ൽ കുന്നംകുളത്തു പ്ലേഗു രോഗം പടർന്നു പിടിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ മണികൂറ്കൾക്ക് അകം മരണം സംഭവിക്കാം. പലരും മരണത്തിനു കീഴ്പെട്ടു. രോഗം വളരെ വേഗം വ്യാപിച്ചു കൊണ്ടിരുന്നു. ഡോക്ടർമാർ പ്രതിരോധ കുത്തിവയ്പു നടത്തി തുടങ്ങിയെങ്കിലും വലിയ ഫലം കണ്ടില്ല. വിവരം അറിഞ്ഞു പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ഗീവർഗീസ് ദ്വിതീയൻ ബാവ വലിയ…