ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെട്ടു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമ്മേളനം ഇടവക മെത്രാപ്പോലീത്ത…

പരുമല സെമിനാരിയുടെ നവീകരിച്ച കവാടത്തിന്റെ ഉദ്ഘാടനം മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൊല്ലം ഭദ്രാസനത്തിലെ കാരിക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ വാരാചരണവും കാല്‍കഴുക്കല്‍ ശുശ്രൂഷയും ഉത്ഥാനപ്പെരുന്നാളും 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 11 വരെ. 29ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാല്‍കഴുക്കല്‍ ശുശ്രൂഷ ന‌ടക്കും. കൊല്ലം ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ അന്തോനിയോസ് മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.