ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യാ ബിസിനസ്സ് കൗണ്‍സില്‍ (യു.എസ്.ഐ.ബി.സി.) ബോര്‍ഡ് അംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മുംബൈയില്‍ ഈ ആഴ്ച ആദ്യം നടന്ന ഇന്ത്യ ഐഡിയ ഫോറത്തിന്റെ ക്വാറത്തില്‍ ഉരിത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്ല്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള…

ന്യൂദല്‍ഹി: കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി…

‌ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആഗസ്റ്റ് 25 ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി പ്രളയം മൂലം കേരളത്തിലെ ജനങ്ങള്‍ നേരിട്ട യാതനയെയും സംസ്ഥാനത്തെ രക്ഷാ, പുനരധിവാസപ്രവര്‍ത്തനങ്ങളെയും പറ്റി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളതെന്നും ആഗസ്റ്റ് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനുശേഷം…

ഗാന്ധി നഗര്‍: കേരളത്തില്‍ പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി ഗുജറാത്തിലെ മലയാളി സംഘടനകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്ക് സംഭാവന അയച്ചും സന്നദ്ധ സംഘടനകളിലൂടെ അവശ്യ സാധനങ്ങള്‍ എത്തിച്ചും ദുരീതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയാണ് ഇവിടുത്തെ മലയാളി സംഘടനകള്‍. മലയാളി വ്യവസായി ഹരി നായര്‍ നേതൃത്വം നല്‍കുന്ന കര്‍ണ്ണാവതി ഹരിദ്വാര്‍ മിത്ര മണ്ഡഡലം ട്രസ്റ്റ് 15 ലക്ഷം…

ബാന്‍ഗളുരു :കര്‍ണ്ണാടക ചിത്രകലാ പരിഷത്തിലെ ഗാലറി 2 വില്‍ ആരംഭിച്ച ഇമ്പള്‍സ് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു . ഈ പ്രദര്‍ശനത്തില്‍ രണ്ടു ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. യുവ ചിത്രകാരന്‍ ജഗദീഷിന്റെ ജലചായത്തില്‍ ചെയ്ത ഒന്‍പത് ചിത്രങ്ങളും, അക്രിലിക്കില്‍ ചെയ്ത അഞ്ച് ചിത്രങ്ങളും, കൂടാതെ അനു കളിക്കലിന്റെ അക്രിലിക്കില്‍ ചെയ്ത 35 ചെറിയ ചിത്രങ്ങളുമാണ് ഈ പ്രദര്ശനത്തിലുള്ളത്. പ്രശസ്ത…

രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവന്റെ സെന്റര്‍ ഹാളിലേക്കുള്ള പടവുകള്‍ പരമേശ്വര്‍ജി കയറിയത് എന്റെ കൂടി കൈപിടിച്ചാണ്. മറുകരം പിടിച്ചത് സന്തത സഹചാരി സുരേന്ദ്രന്‍ ചേട്ടനും. പദ്മവിഭൂഷണ്‍ കിട്ടിയവരില്‍ ആദ്യം ഹാളിലെത്തിയതും പരമേശ്വര്‍ജി . വേദിയുടെ ഇടത് വശത്തെ മുന്‍നിര കസേരയില്‍ ഒന്നാമനായി ഇരുന്നു ഇളയരാജയും ഉസ്ദാസ് ഗുലാം മുസ്തഫാ ഖാനും…

ന്യൂദല്‍ഹി: പദ്മ പുരസ്കാരം ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവനിലെ സെന്‍റര്‍ ഹാളില്‍ ആദ്യമെത്തിയത് പി.പരമേശ്വരന്‍. സന്തത സഹചാരി സുരേന്ദ്രന്‍റെ കൈപിടിച്ചെത്തിയ പരമേശ്വരന്‍ വേദിയുടെ ഇടത് വശത്തെ മുന്‍നിര കസേരയില്‍ ഒന്നാമനായി ഇരുന്നു. ഡോ.രാമചന്ദ്രന്‍ നാഗസ്വാമിയാണ് പരമേശ്വരന് ശേഷമെത്തിയത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ ജേതാക്കളില്‍ അസവാസം ഹാളിലെത്തിയത് ഇളയരാജ. ക്രിസോസ്റ്റം തിരുമേനി ചക്രക്കസേരയിലാണ് വന്നത്. മന്ത്രിമാരില്‍ ആദ്യമെത്തിയത് വിജയ് ഗോയല്‍.…
തൃപുരയിലെ കമ്യൂണിസ്ററ് പാർട്ടിയുടെ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടുവിരൽ

കമ്യൂണിസ്റ്റുകാർക്ക് വർഗ്ഗ ശതൃക്കളും,രാഷ്ട്രീയ ശതൃക്കളും ആണ് ഉള്ളത്?അവർ ഒക്കെ ആരാണ് ,..ഒന്ന് മുതലാളിയും,മറ്റുള്ളത് കോൺഗ്രസ്സും,ബിജെപിയും. അവരെ ഏതു വിധേനയും,തച്ചിട്ടോ,കൊന്നിട്ടോ സോഷ്യലിസ്റ്റ് രാജ്യം നടപ്പിൽ വരുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ്.സോവിയറ്റ് യൂണിയൻ എന്നത് കാണണം എങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചിതലരിച്ച ഭൂപടത്തിൽ നോക്കണം. വർഗ്ഗ ശത്രു,രാഷ്ട്രീയ ശത്രുക്കൾ എന്ന് പറയുന്നത് കമ്യൂണിസ്റ്റ് കാരെ പോലെ തന്നെ ഇരുകാലികൾ…
നവ ഇന്ത്യയ്ക്ക്അടിത്തറ പാകുന്നതിനും സഹായകരമായ ഒരു ബജറ്റ് :പ്രധാനമന്ത്രി

ഈ ബജറ്റിന് ധനകാര്യമന്ത്രി ശ്രീഅരുണ്‍ ജെയ്റ്റ്‌ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെഅടിത്തറകൂടുതല്‍ശക്തമാക്കും. അടിസ്ഥാന സൗകര്യം മുതല്‍ കാര്‍ഷിക മേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരുവശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത്‌രാജ്യത്തെ ചെറുകിടസംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ഭക്ഷ്യസംസ്‌ക്കരണം മുതല്‍ ഫൈബര്‍…

ന്യൂദല്‍ഹി:എല്ലാ ഇന്ത്യക്കാര്‍ക്കും വലുതും ചെറുതുമായ എല്ലാ സംരംഭങ്ങള്‍ക്കും ആധാര്‍തിരിച്ചറിയല്‍ വ്യക്തിത്വം നല്‍കിയെന്നും സവിശേഷ തിരിച്ചറിയല്‍രേഖ ആവശ്യമാണെന്നും പൊതുബഡ്ജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വ്യക്തിഗത സംരംഭങ്ങളെയും സവിശേഷ തിരിച്ചറിയല്‍രേഖയിലേക്കു കൊണ്ടുവരാന്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കാന്‍…