പാലക്കാട് ലോറി വാനിലിടിച്ച് 3 പേര്‍ മരിച്ചു
പാലക്കാട് : ദേശീയപാത വടക്കഞ്ചേരിയില്‍ ലോറി വാനിലിടിച്ച് മഹാരാഷ്ട്ര സ്വദേശികളായ മൂന്നു പേര്‍ മരിച്ചു.
ചേലക്കര രഘു കൊലക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍
പാലക്കാട് : ടാക്സി ഡ്രൈവറായ രഘുവിനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി …
പാലക്കാട് ജില്ലയില്‍ സ്വകാര്യ ബസ് സമരം
പാലക്കാട്: ജില്ലയില്‍ ഇന്നു മുതല്‍ സ്വകാര്യബസുകള്‍ ഓടില്ല. ബസ് ജീവനക്കാരുടെ ദിവസവേതനത്തില്‍ …
മുണ്ടൂരിലെ സി.പി.എമ്മിനുള്ളില്‍ പ്രതിസന്ധി
പാലക്കാട്: മുന്‍ ഏരിയാസെക്രട്ടറി പി.എ. ഗോകുല്‍ദാസിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നത് മുണ്ടൂരിലെ സി.പി.എമ്മിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പാര്‍ട്ടിയുടെയുംവര്‍ഗ, ബഹുജനസംഘടനകളുടെയും സമരപരിപാടികള്‍ക്ക് പേരിനുമാത്രമാണ് പങ്കാളിത്തം. പല പരിപാടികളും നടത്തുന്നില്ല. ചൊവ്വാഴ്ച നടന്ന പാര്‍ട്ടി ഏരിയാകമ്മിറ്റി യോഗത്തില്‍ ഗോകുല്‍ദാസ് പക്ഷക്കാരായ ഏഴുപേര്‍ പങ്കെടുത്തില്ലെന്നതും ചര്‍ച്ചയായിട്ടുണ്ട്. അച്ചടക്കനടപടിയുടെ പേരില്‍ ഏരിയാസെക്രട്ടറിയായിരുന്ന ഗോകുല്‍ദാസിനെ ലോക്കല്‍കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയതിനെതിരെ എളമരം കരീം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസത്തിനുള്ളില്‍ത്തന്നെ ഗോകുല്‍ദാസിന്റെകാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാനകമ്മിറ്റി മുണ്ടൂരിലെ വിമതര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് ഉടന്‍ ചേര്‍ന്നാല്‍ [...]
മലമ്പുഴ അണക്കെട്ടില്‍ സൗരോര്‍ജപാനല്‍
പാലക്കാട്: വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ ഊര്‍ജോത്പാദന പദ്ധതിയുടെ ഭാഗമായി അണക്കെട്ടുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിക്കുന്നു. ജലവിഭവവകുപ്പിനുകീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്നനിലയില്‍ മലമ്പുഴയില്‍ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 25 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അണക്കെട്ടിലെ ജലപ്പരപ്പില്‍ ഒഴുകിനടക്കുന്ന സോളാര്‍പാനല്‍ (ഫേ്‌ളാട്ടിങ് സോളാര്‍പാനല്‍) ആണ് സ്ഥാപിക്കുകയെന്ന് കോര്‍പറേഷന്‍ മാനേജിങ്ഡയറക്ടര്‍ പി. അനില്‍കുമാര്‍ പറഞ്ഞു. പദ്ധതി പ്രാരംഭപ്രവര്‍ത്തനത്തിന്റെ ഭാഗമായി സാധ്യതാപഠനവും അണക്കെട്ടില്‍ സര്‍വേയും നടത്തി. വിശദമായ പ്രോജക്ട്‌റിപ്പോര്‍ട്ടിനുള്ള നടപടി ഉടന്‍ ആരംഭിക്കും. [...]
പിണറായി ഇടപെട്ടു; ഗോകുല്‍ദാസും അനുയായികളും സജീവമായി രംഗത്ത്
പാലക്കാട്: സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മുണ്ടൂരില്‍ പി.എ. ഗോകുല്‍ദാസിനെ തരംതാഴ്ത്തിയതി നെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നേരിട്ട് ഇടപെട്ടുവെന്ന് സൂചന. ഗോകുല്‍ദാസിനോട് അടുപ്പമുള്ള ഒരു ജില്ലാകമ്മിറ്റി അംഗവുമായി നേരിട്ടുബന്ധപ്പെട്ട് അപ്പീലില്‍ ഗോകുല്‍ദാസിന് അനുകൂലനടപടിയുണ്ടാവുമെന്ന് ഉറപ്പുനല്‍കിയതായാണ് അറിയുന്നത്. ഇതിന്റെഭാഗമായി ഒക്ടോബര്‍ അഞ്ചിന് മുണ്ടൂരില്‍നടത്തുന്ന റാലി വിജയിപ്പിക്കാന്‍ ഗോകുല്‍ദാസും അനുയായികളും സജീവമായി രംഗത്തിറങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം നടന്ന ഏരിയാപൊതുയോഗത്തില്‍ ഗോകുല്‍ദാസും അനുയായികളും പങ്കെടുത്തെങ്കിലും തരംതാഴ്ത്തല്‍നടപടി പിന്‍വലിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത് പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതോടെ, വിമതരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് തകര്‍ന്നെന്ന പ്രചാരണവുമുണ്ടായി. വിമതര്‍ [...]
ട്രെയിനില്‍ യാത്രക്കാരിക്ക് മര്‍ദ്ദനം: ടി.ടി.ഇമാര്‍ അറസ്റ്റില്‍
ഷൊര്‍ണ്ണൂര്‍: രാജധാനി എക്‌സ് പ്രസില്‍ യാത്രക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ട് ടി.ടി.ഇ മാരെ അറസ്റ്റുചെയ്തു. ഗോബേഷ് സിങ്, സുരേന്ദര്‍ സിങ് എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് എറണാകുളത്തുനിന്നും കയറിയ യാത്രക്കാരിയുടെ ടിക്കറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ടിക്കറ്റ് കണ്‍ഫേം ചെയ്യാമെന്ന് പറഞ്ഞ് യാത്രക്കാരിയെയും ഒപ്പമുണ്ടായിരുന്ന ആളെയും പാന്‍ട്രികാറിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ടിടിമാരിലൊരാള്‍ യാത്രക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പോലീസിനുനേരെ പാന്‍ട്രികാറിലെ പാത്രങ്ങളുപയോഗിച്ച് ഇവര്‍ ആക്രമണം നടത്തി. [...]
കുപ്പിവെള്ളപദ്ധതി; കമ്പനി കരുതല്‍ മേഖലയില്‍
പാലക്കാട്: സൈലന്റ് വാലിയിലെ കുപ്പിവെള്ള കമ്പനിക്ക് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. കരുതല്‍ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. സൈലന്റ് വാലി ദേശിയോദ്യാനം ഉള്‍ക്കൊള്ളുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കുന്തിപ്പുഴയുടെ പോഷക നദിയായ കരുവാരത്തോട്ടിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടന്നത്. പരിസ്ഥിതിമലിനീകരണത്തോടൊപ്പം വന്‍തോതിലുള്ള ജലചൂഷണത്തിനും ഇടയാകുമെന്നതിനാല്‍ കുപ്പിവെള്ള കമ്പനിക്ക് അനുമതി നല്‍കരുതെന്നുകാണിച്ച് വനംവകുപ്പ് 2006ല്‍ അഗളിപഞ്ചായത്തിന് കത്തുനല്‍കിയിരുന്നു. 2010ലാണ് ഇവിടെ കുപ്പിവെള്ള ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങിയത്.
മുണ്ടൂരില്‍ സിപിഎം പിളര്‍പ്പിലേക്ക്
പാലക്കാട് : മലമ്പുഴ, കോങ്ങാട് നിയമസഭാ മണ്ഡലങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മുണ്ടൂര്‍ ഏരിയ കമ്മിറ്റി പ്രദേശത്ത് സിപിഎം പിളര്‍ന്ന നിലയില്‍. മുണ്ടൂര്‍ ഏരിയ സെക്രട്ടറിയും വിഎസ് പക്ഷ നേതാവുമായ പി.എ.ഗോകുല്‍ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നു വിഎസ് പക്ഷം പ്രഖ്യാപിച്ചതോടെയാണിത്. തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 14 അംഗങ്ങളില്‍ നാലു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും ഒരു ജില്ലാ പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ ഏഴു പേര്‍ ഇറങ്ങിപ്പോയപ്പോള്‍ രണ്ടു പേര്‍ പ്രതിഷേധം വ്യക്തമാക്കി. [...]
സിപിഎം ഏരിയ കമ്മിറ്റി വിഎസ് പക്ഷം ഇറങ്ങിപ്പോയി
പാലക്കാട്. സിപിഎമ്മിന്റെ മുണ്ടൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് വിഎസ് പക്ഷക്കാരായ ഒന്‍പതു പേര്‍ ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി പി.എ.ഗോകുല്‍ദാസിനെ ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു യോഗം. 16 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ ഗോകുല്‍ദാസ് ഒഴികെയുള്ളവര്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, ഏരിയ സെക്രട്ടറിയുടെ ചുമതല ലഭിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.സുധാകരന്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.