“മാന്ത്രികച്ചെപ്പ്’ മനോജ് കരാത്ത പ്ലാറ്റിനം സ്‌പോണ്‍സര്‍

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ “മാന്ത്രികച്ചെപ്പ്’ 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ് സെന്റ് ജോസഫ് സെക്കന്‍ഡറി സ്കൂളില്‍ (105 Eringate Drive, Etobicoke, Ontario, M9C327) വച്ചു നടത്തുന്നു.

കാനഡയിലെ പ്രമുഖ റിയല്‍ട്ടറായ മനോജ് കരാത്ത ആണ് ഈ സംരംഭത്തിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍. സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര മനോജ് കരാത്തയെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും, തുടര്‍ന്ന് മനോജ് സെന്റ് മേരീസ് ക്‌നാനായ പാരീഷിനു എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

2018 മെയ് 12-ന് നടത്തപ്പെടുന്ന ഈ പരമ്പരാഗത കലാരൂപത്തെ ഏറെ പ്രതീക്ഷയോടെയാണ് കാനഡയിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്. അമേരിക്കയില്‍ നിരവധി വേദികളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ മ്യൂസിക്കല്‍ ഡ്രാമ കാനഡയില്‍ ആദ്യമായി കൊണ്ടുവരുവാന്‍ സാധിച്ചത് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിനെ സംബന്ധിച്ച് വളരെ അഭിമാനകരമാണ്.

പരിപാടിയുടെ പ്ലാറ്റിനം സ്‌പോണ്‍സറായ മനോജ് കരാത്തയും അതുപോലെ ഇതിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ സ്‌പോണ്‍സര്‍മാരേയും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ പത്രോസ് ചമ്പക്കര ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. ഈ സംരംഭത്തിന്റെ ടിക്കറ്റ് ഇടവകയിലെ എല്ലാ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പത്രോസ് ചമ്പക്കര (647 711 8918), ജോസ്‌മോന്‍ മാണി പൂഴിക്കുന്നേല്‍ (647 770 8149), സന്തോഷ് മേക്കര (647 762 8533), ലിന്‍ഡാ മരങ്ങോട്ടില്‍ (647 823 7197).

ജോയിച്ചന്‍ പുതുക്കുളം

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന്

കാനഡയിലെ മലയാളി നേഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ)യുടെ ഈ വര്‍ഷത്തെ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 6:00 ന് മിസിസ്സാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ (7355 TORBRAM RD) വച്ച് നടക്കും. ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിലെ മുഖ്യാതിഥി എം. പി. Iqva Khalid ആണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കനേഡിയന്‍ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഇങചഅ നടത്തുന്ന സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനം മലയാളി സമൂഹത്തിനാകമാനം പ്രയോജനം ചെയ്യുന്ന Health Information Session, Canadian Blodd Donation Drives പുതുതായി എത്തുന്ന നേഴ്‌സുമാര്‍ക്കായി നടത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സുകള്‍, Tips for success in interviews എന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രോഗ്രാമും ഇതില്‍ ചിലതു മാത്രമാണ്.

International Nursing Studentsനു വേണ്ടി “The right way to choose your future studies” എന്നതിനെപ്പറ്റി Conestoga College of Nursing Faculty Lecuturer ആയ ജ്യോതിസ് സജീവ് നയിക്കുന്ന സെഷനും CMNA മുന്‍ ജോയിന്റ് സെക്രട്ടറിയും Regional Nursing Director ആയ SebastianThottiyal Johny നയിക്കുന്ന “Possibilities of findings Jobs in the out skirts of ostario for new arrivals” എന്ന സെഷനും ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ പ്രത്യേകതകള്‍ ആണ്.

Canadian Malayalee Nurses Association International Nursing Students-നായി ഏര്‍പ്പെടത്തുന്ന V. Rev. P. C. Stephen Cor Episcopa Memmorial Scholarship–കള്‍ ഡിന്നര്‍ നൈറ്റില്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന റാഫിളില്‍ നിന്നും തിരഞ്ഞെടുക്കുന്നരണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതുമാണ്. രണ്ട് വിദ്യാര്‍ത്ഥികളെ ഇതിലേക്ക് തിരഞ്ഞെടുത്തതാണ്.

കാനഡയില്‍ ദീര്‍ഘകാലം സേവനം ചെയ്തു വിരമിച്ച നഴ്‌സുമാരെ ചടങ്ങില്‍ വച്ച് ആദരിക്കും. കനേഡിയന്‍ ഗവണ്‍മെന്റിന്റെ ആ ഭരണപത്രം ആദരിക്കപ്പെടുന്നവര്‍ക്ക് കൈമാറും.

ഇതിനോടകം കേരളത്തിലേയും കാനഡയിലേയും നിരവധി സാമൂഹിക സംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞു എന്നതില്‍ ഇങചഅ ഭാരവാഹികള്‍ സന്തുഷ്ടരാണ്. മെമ്പര്‍ഷിപ്പ് ഫീ ഇല്ലാത് കാനഡയിലെ ബിസിനസ് സമൂഹത്തിന്റെ പിന്‍തുണയോട് CMNA പുരോഗതിയുടെ പാതയില്‍ മുന്നേറുന്നു.

Air route travel and tours INC-മായി സഹകരിച്ച് പ്രത്യേക കിഴിവില്‍ ടൂര്‍ പാക്കേജുകളും, ചorth wood mortgage മായി സഹകരിച്ച് First home byuersþനായി കുറഞ്ഞ പലിശനിരക്കില്‍ mortgage-തരപ്പെടുത്തുക, Home Life Miracle Realty Ltd-മായി സഹകരിച്ച് എന്ന പരിപാടിയും നടന്നുവരുന്നു. പ്രത്യേക പാക്കേജുമായി Delight shade systems-ന്റെ Solution foryour windowsþഉം നഴ്‌സുമാര്‍ക്കും പൊതുസമൂഹത്തിനും സേവനം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ഡിന്നര്‍ നൈറ്റിന്റെ മാറ്റു കൂട്ടും. കഴിഞ്ഞ അഞ്ചു വര്‍ഷമായി CMNA-യുടെ Mega Sporsors- Faith Physiotherapy & Wellness center-1965 Cottcelle (cottrelle) Blvd, Brampton ആണ്. ഈ വര്‍ഷത്തെ sponsorship Envelope- Proprieter Jojan Thomas ല്‍ നിന്നും CMNA-യ്ക്കു വേണ്ടി സോജിന്‍ മേരി വര്‍ഗീസ് ഏറ്റുവാങ്ങി.

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ സെന്റ് തോമസ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ: കാനഡയിലെ ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 24-നു ശനിയാഴ്ച ടൊറന്റോ സെന്റ് മാര്‍ക് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാ. മിശേല്‍ അറ്റ്ല്ല നയിക്കുന്ന ധ്യാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ഉച്ചനസ്കാരം, വി. കുമ്പസാരം, വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം എന്നിവ നടക്കും.

മാര്‍ച്ച് 25-ന് ഓശാന ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും, വൈകിട്ട് സന്ധ്യാനമസ്കാരവും.

മാര്‍ച്ച് 26 തിങ്കള്‍, 27 ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം.
മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30-നു പെസഹായുടെ പ്രത്യേക കര്‍മ്മങ്ങളും, തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും.
മാര്‍ച്ച് 29 വ്യാഴാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരം
മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ദുഖവെള്ളിയാഴ്ചയിലെ പ്രത്യേക യാമ പ്രാര്‍ത്ഥനകള്‍, സ്ലീബാ വന്ദനം, കബറടക്ക ശുശ്രൂഷകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് സന്ധ്യാനമസ്കാരം, വിജില്‍.
മാര്‍ച്ച് 31-ന് ശനിയാഴ്ച രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാന.
ഏപ്രില്‍ 1-ന് ഞായറാഴ്ച 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയില്‍ യാമ പ്രാര്‍ത്ഥനകള്‍, ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

ഇടവക വികാരി ഫാ. ഡോ. തോമസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ എല്ലാ ഇടവക ജനങ്ങളും, മറ്റു വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ ഭക്തിപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അപേക്ഷിക്കുന്നു. മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് ഏബ്രഹാം (സണ്ണി) അറിയിച്ചതാണിത്.

മാന്ത്രികച്ചെപ്പ് മ്യൂസിക്കല്‍ ഡ്രാമ ആദ്യ ടിക്കറ്റ് വില്പന നടത്തി

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ “മാന്ത്രികച്ചെപ്പ്’ 2018 മെയ് 12-നു മൈക്കിള്‍ പവര്‍ ആന്‍ഡ് സെന്റ് ജോസഫ് സെക്കന്‍ഡറി സ്കൂളില്‍ വച്ചു (105 Eringate Drive, Etobicike, ON, M9CSZ7) നടത്തപ്പെടുന്നു.

മാന്ത്രികച്ചെപ്പിന്റെ ആദ്യ ടിക്കറ്റ് വില്പന സെന്റ് മേരീസ് ക്‌നാനായ മിഷന്‍ വികാരി ഫാ. പത്രോസ് ചമ്പക്കര, ജോമോന്‍ മാത്യു കുടിയിരിപ്പിലിനു നല്‍കി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തില്‍ കൈക്കാരന്മാര്‍, പാരീഷ് കമ്മിറ്റി അംഗങ്ങള്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ടോമി കോക്കാടിനു പിന്തുണ പ്രഖ്യാപിച്ചു സണ്ണി ജോസഫ് നാഷണല്‍ കമ്മറ്റിയിലേക്ക്

ടൊറന്റോ: ഫൊക്കാനാ നാഷണല്‍ കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫിനെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ടോമി കൊക്കാടും സെക്രട്ടറി രാജേന്ദ്രന്‍ തളപ്പത്തും അറിയിച്ചു. മാര്‍ച്ച് മൂന്നാം തീയ്യതി കൂടിയ ഫൊക്കാന റീജണല്‍ സംഘടനകളുടെ യോഗവും സണ്ണിയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

സണ്ണി ജോസഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും കാനഡയില്‍ നിന്നുള്ളവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് വേണ്ടി പിന്‍ വാങ്ങുകയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാടിന് പിന്തുണ പ്രഖ്യാപിച്ചുനാഷണല്‍ കമ്മറ്റിയിലേക്കു മത്സരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു

സണ്ണിയുടെ നാഷണല്‍ കമ്മറ്റിയംഗത്വം കാനഡയ്ക്ക്‌സംവരണം ചെയ്തിരിക്കുന്നതാണ്. സണ്ണിയുടെ കമ്മറ്റിയിലേക്കുള്ള നോമിനേഷന്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍,റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലോമറ്റം നാഷണല്‍ കമ്മറ്റിയംഗം ബിജു കട്ടത്തറ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന റീജണല്‍ കമ്മറ്റിയും, ടൊറോന്റോ മലയാളി സമാജവും ഐക്യകണ്‌ഠേന അംഗീകരിച്ചു.

കാനഡയിലെ സംഘടനകള്‍ ഒറ്റക്കെട്ടായി നാഷണല്‍ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ഏക വ്യക്തി എന്ന നിലയില്‍ സെക്രട്ടറി ടോമി കോക്കാടിന്റെയും, റീജണല്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലാമറ്റിത്തിന്റെയും നാഷണല്‍ കമ്മറ്റിയംഗം സണ്ണിജോസഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഫൊക്കാനയുടെ(2015- 2016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക നായകനാണ്.ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു.

ഫൊക്കാനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ലീലാ മാരാട്ട് നേതൃത്വം നല്‍കുന്ന പാനലിന് ടോമിയോടും ബൈജുവിനോടുമൊപ്പം സണ്ണിയും പിന്തുണ പ്രഖ്യാപിച്ചു.

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു


ജോയിച്ചന്‍ പുതുക്കുളം

കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ “നിങ്ങള്‍ക്കുമാകാം മനുഷ്യസ്‌നേഹി’ പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി ഷൊര്‍ണൂരിലെ തെരുവോരങ്ങളില്‍ അലയുന്ന അശരണര്‍ക്ക് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന ദിവസവേതനക്കാരിയായ ലിജി എന്ന സന്മനസ്സിനു കൈമാറി.

കാനഡയിലെ സാമൂഹ്യ-സാംസ്കാരിക- സാമ്പത്തിക- ആരോഗ്യമേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന സി.എം.എന്‍.എ ഇതിനോടകം കേരളത്തില്‍ നിരാലംബരെ സഹായിക്കുന്ന നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് സഹായനിധി കൈമാറുകയുണ്ടായി.

കൂടാതെ കനേഡിയന്‍ മലയാളി സമൂഹത്തിനുവേണ്ടിയും, പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്കുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെഷനുകള്‍, റിട്ടയര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് പദ്ധതികളും നടത്തിവരുന്നു. പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ഉദ്യോഗാര്‍ത്ഥികളായി നഴ്‌സുമാര്‍ക്കുവേണ്ടി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂ എന്നീ പരിപാടികളും വിജയകരമായി നടത്തിവരുന്നു.

സാമ്പത്തിക മേഖലയില്‍ നഴ്‌സുമാരേയും, പൊതു സമൂഹത്തേയും സഹായിക്കുന്നതിനായി ഫസ്റ്റ് ഹോം ബയേഴ്‌സിനുവേണ്ടി ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റിയുമായി സഹകരിച്ച് Earn Half of Realestate Agents Commition to Furnish Your New Home എന്ന പരിപാടിയും, നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ പുതുതായി വീട് വാങ്ങുന്നവര്‍ക്ക് വായ്പ തരപ്പെടുത്തുന്ന പദ്ധതിയും നടത്തിവരുന്നു.

ഈവര്‍ഷത്തെ ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മിസിസ്സാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെടും.

സി.എം.എന്‍.എയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഷിജി ബോബിയില്‍ നിന്നും സഹായനിധി കൈമാറുന്നതിനായി സി.എം.എന്‍.എ ചാരിറ്റീസ് പ്രമോഷന്‍ ഡയറക്ടര്‍ സിനി തോമസ് ഏറ്റുവാങ്ങി.

ടോമി കോക്കാട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ: 2019- 2020 ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും ടൊമി കൊക്കാട് മത്‌സരിക്കുന്നു. കാനഡായില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്‌സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ടോമിയാണ്.

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ടോമി കോക്കാട് പ്രസ്താവിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറൊന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റാണ് ടോമി. ടൊറൊന്റോ മലയാളി സമാജത്തിന്റെ സൂവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇത്.

2016 ലെ ടൊറൊന്‍ോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017- 18 വര്‍ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്നു.

ടൊറൊന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമായാണ്.

നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി. കാനാഡയിലെ അംഗസംഘടനകളുടെ പൂര്‍ഞ്ച പിണുണയും ടോമിയുടെ സ്ഥാനര്‍ത്ഥിത്വത്തിന് ഉണ്ട്.

ബൈജു പകലോമറ്റം കാനഡയുടെ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം

ജോയിച്ചന്‍ പുതുക്കുളം

കാനഡയുടെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട ബൈജു പകലോമറ്റം.നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളിലൂടെ കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ബൈജുവിനെ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന് മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്‍ക്കുളള അംഗീകാരം കൂടിയാണ്.

സ്കൂള്‍ കാലഘട്ടംമുതല്‍ സംഘടനാരംഗത്തു സജീവമാണ് അദ്ദേഹം.1987 -ല്‍ സ്കൂള്‍ ചെയര്‍മാനായിട്ടാണ് സംഘടനാരംഗത്തു തുടക്കമിടുന്നത്. പിന്നീട്, പ്രവര്‍ത്തനമികവുകണ്ട് കേരള കോണ്‍ഗ്രസ് പാര്ട്ടിതങ്ങളുടെ യൂത്ത് ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയാക്കി.നാട്ടില്‍ വിവിധരംഗങ്ങളില്‍ ചെറുപ്പത്തിലെ സജീവമായിരുന്ന ബൈജു പകലോമറ്റം പ്രവാസി ആയപ്പോഴും സാമൂഹ്യപ്രവര്‍ത്തനം ഉപേക്ഷിക്കാന് തയാറായില്ല. 1996 ല്‍ സലാലയില്‍ ഒമാന്‍ മലയാളി അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കാനഡയുടെ മണ്ണിലും തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കമ്മ്യൂണിറ്റി പ്രവര്ത്തനം സജീവമായി കൊണ്ടുപോകുന്നു. 1998 ല് കാനഡയിലെ ആക്ടീവ് കമ്യൂണിറ്റി മെമ്പര്‍ ആയി.കാനഡയില്‍ കുടിയേറിയതിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ വിവിധപ്രവര്ത്തനങ്ങളാണ ്തന്റെകര്‍മ്മരംഗത്ത് അദ്ദേഹം കാഴ്ചവച്ചത്. 2002 മുതല്‍ കാനഡയില്‍ വിവിധകമ്മ്യൂണിറ്റി ഇവന്റ്‌സ് ്‌സംഘടിപ്പിക്കാന്‍ ആരംഭിച്ചു.

2004ല്‍ ഹാമില്‍ട്ടണ്‍ മലയാളി സമാജം ലൈഫ് മെമ്പര്‍ ആയി. ആധുനിക നഗരവേഗങ്ങളെ മാറോടണച്ച് കുതിച്ച് പായുന്ന അമേരിക്കയിലും കാനഡയിലും വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത നയാഗ്ര തരംഗം ചെണ്ടമേളത്തിന്റെ സംഘടകനാണ് അദ്ദേഹം.

2009 ല്‍ നയാഗ്രയിലാണ് ഈ വാദ്യകലാ ടീം തുടക്കമായത്. ബൈജുവിന്റെ പ്രോത്സാഹനമാണ് നയാഗ്രതംരംഗത്തിന്റെ നാടുനീളെയുള്ള നാദപ്രയാണത്തിന് കാരണം.അദ്ദേഹത്തിന്റെയും അദ്ദേഹം നയിക്കുന്ന സംഘത്തിന്റെയും ആത്മസമര്പ്പണത്തിന്റെ വിജയവും മുന്നോട്ടുള്ള കുതിപ്പിന്റെ കാല്‍ വെയ്പ്പുകൂടിയായിരുന്നു ഇതിന്റെ ഓരോ വിജയങ്ങളും.

2011 ല്‍ രൂപീകൃതമായ നയാഗ്രമലയാളി അസോസിയേഷന്റെ സ്ഥാപകനേതാവാണ് അദ്ദേഹം. ഇവിടെ രണ്ടുതവണ പ്രസിഡന്റായി പ്രവര്ത്തിച്ച ഇദ്ദേഹം ഈ സംഘടനയെനോണ് പ്രോഫിറ്റ് ഫെഡറല്‍ ഓര്ഗനൈസേഷന് ആയി മാറ്റുന്നതില് പ്രധാന പങ്കുവഹിച്ചു. 2016 ആയപ്പോഴേയ്ക്കും അദ്ദേഹം ഫൊക്കാനയുടെ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റായി.

സാംസ്കാരി കരംഗങ്ങളില്‍ സജീവമായി ്രപവര്‍ത്തിക്കുമ്പോള്‍ തന്നെ ബൈജു ആത്മീയ സംഘടനകളുടെയും നേതൃത്വത്തിലേക്കുവന്നു. 2007 ല്‍ ആഗോളകാത്തലിക് സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റായി മലയാളികള്ക്ക് അഭിമാനമായിമാറുകയും ചെയ്തു. 2016 ല്‍ സീറോമലബാര്‍ ചര്ച്ച് നയാഗ്ര ഫാള്‍സില്‍ ആരംഭിക്കുന്നതില്‍ പ്രധാന പങ്ക്വഹിക്കുകയും അഡ്‌ഹോക്കമ്മറ്റി ചെയര്‍ ആകുകയും ചെയ്തു. തുടര്ന്ന് നയാഗ്ര ഫാള്‌സ് പാസ്റ്ററല്‍ കൗണ്‍സില്‍ റെപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ സിറോമലബാര് ചര്ച്ച്, നയഗ്ര ഫാള്‌സ് ആദ്യ കൈയിക്കാരനായി. ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല് ഡയറക്ടര്കൂടിയായ അദ്ദേഹം കോളമിസ്റ്റുകൂടിയാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധലേഖനങ്ങള് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരുസംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിനെ സമൂഹത്തിന് ഗുണം ചെയ്യിപ്പിക്കുന്നതിനൊപ്പം ആ സംഘടനയിലുള്ളവര്‍ക്ക് പ്രയോജനകരമായതുമായ പ്രവര്ത്തനങ്ങള്‍ നടത്തുന്നതിലൂടെയാണ് ബൈജുവേറിട്ടു നില്ക്കുന്നത്.

മികച്ചനേതൃത്വശേഷിയുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തില് സംഘടനകളെല്ലാം വളര്ച്ചയുടെ പാതയിലൂടെയാണ് മുന്നോട്ടുപോയത്. കമ്മ്യൂണിറ്റി പ്രവര്ത്തനം പേരിനുവേണ്ടിയുള്ള ഒ ന്നല്ല അദ്ദേഹത്തിന്. തന്റെ സഹജീവികളെ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ ്ഓരോ പ്രവര്‍ത്ത നത്തിനും അദ്ദഹം ഇറങ്ങുന്നത്.പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം മികച്ചവിജയമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഫലമാണ്.ഏതുരംഗത്തുംഅത്യുത്സാഹത്തോടെ ഉര്ജ്ജസ്വലമായ അദ്ദേഹത്തിന്റെ ഇടപെടല് കൂടെയുള്ളവര്ക്കുപോലും ആത്മബലം നല്കുന്നതാണ്. ഏതുപ്രവര്ത്തിചെയ്യുമ്പോഴും ആത്മസമര്പ്പണത്തോടെ സത്യസന്ധമായി ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ തിയറി.

2005 ല്‍ സ്വന്തമായി ബിജി ടെക് എന്റര്‍പ്രൈസസ് സിസ്റ്റംസ് എന്ന ഐടി കമ്പനിയും, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആരംഭിച്ചപ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. എന്നാല്, ഇന്നു വളര്‍ന്ന് പന്തലിച്ച് വിജയം നേടിയസ്ഥാപനങ്ങളുടെ പട്ടികയിലാണ് ബിജിടെക് എന്റര്‍ പ്രൈസസ് സിസ്റ്റംസിന്റെ സ്ഥാനം.

കാനഡയിലെ മലയാളികള്‍ക്ക് ഏത് ആവശ്യ ത്തിനും ഏത് സമയത്തും ധൈര്യമായി ബൈജുവിന്റെ അടുത്ത ്‌ചെല്ലാം. കാനഡയിലെ നിരവധിമലയാളികളെയാണ ്അദ്ദേഹം കൈപിടിച്ച് വളര്‍ത്തിയിട്ടുളളത്. കാനഡയിലെത്തിതളര്‍ന്നുപോയ പലരേയുംഅദ്ദേഹം കൈപിടിച്ച് ഉര്‍ത്തിയിട്ടുണ്ട്. പ്രവാസിലോകത്തിന ്പ്രത്യേകിച്ച് കനേഡിയന് മലയാളികള്‍ക്കെന്നും അഭിമാനമാണ് ബൈജു.തന്റെ പ്രവര്‍ത്തനമികവുകൊണ്ടും സംഘടനാശേഷികൊണ്ടും വേറിട്ടുനില്ക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.സത്യസന്ധമായ തന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ സാമൂഹിക ഇടപെടലുകള് നടത്തിക്കൊണ്ടുമുന്നേറുകയാണ് ബൈജു. അദ്ദേഹത്തിന്റെ പിന്നില്‍, കനേഡിയന് മലയാളികള്‍ അണിനിരക്കുന്നതില്‍ അത്ഭുതമൊന്നുമില്ല.

“ഞാൻ മലയാളി ” ഓരോ കനേഡിയൻ മലയാളിയും ഉച്ചത്തിൽ ഉറച്ച സ്വരത്തിൽ തുറന്നു പറയേണ്ടിയിരിക്കുന്നു

കുടിയേറ്റ രാജ്യം ആയ കാനഡയിൽ മലയാളികളുടെ സാന്നിധ്യം വളരെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ കാനഡയിൽ പി ആർ ആയും,തൊഴിൽ തേടിയും, വിദ്യാഭ്യാസ വിസയിൽ വരുന്നവരുടെയും മലയാളികളുടെ എണ്ണം ഗണ്യമായി കൂടിയിരിക്കുന്നു.കാനഡയിലെ മലയാളികളുടെ കുടിയേറ്റ പാരമ്പര്യം അര നൂറ്റാണ്ടു പിന്നിടുമ്പോൾ പ്രത്യേകിച്ച് എടുത്തു പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ പൊതു സമൂഹത്തിൽ, അതായത് നാനാ ജാതി മത, ഭാഷക്കാരുടെ ഇടയിൽ മലയാളികൾക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയുവാൻ.ഇനി അഥവാ കഴിഞ്ഞിട്ടുണ്ട് എങ്കിൽ തന്നെ അത് നമുക്കിടയിൽ ഒരുഏതെങ്കിലും ഒരു പ്രത്യക വിഭാഗങ്ങൾക്ക് ഉള്ളിൽ മാത്രം അറിവുള്ള കാര്യങ്ങളും ആണ്.ചില പ്രമുഖരും,പ്രഗത്ഭരും,വിവിധ തസ്തികകളിൽ, മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ നമുക്ക് മലയാളികൾക്ക് ഉണ്ട് എങ്കിലും അവരിൽ ഭൂരി ഭാഗവും, മലയാളി സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്നും വളരെ അകലംത്തിൽ ആണ് ഉള്ളത്.
എങ്ങിനെ ഇത് സംഭവിച്ചു എന്നതിന് അവരെയും,ആരെയും പഴിച്ചിട്ടോ,കുറ്റം പറഞ്ഞിട്ടോ യാതൊരു വിശേഷവും ഇല്ല. കാരണം നാടും വീടും,കുടുംബവും,ബന്ധുക്കളെയും ഉപേക്ഷിച്ചു മൂന്നും നാലും പതിറ്റാണ്ടുകൾക്ക് മുൻപേ അവർ കാനഡയിൽ കുടിയേറുമ്പോൾ ഉണ്ടായിരുന്ന, സാഹചര്യവും, അവർക്കു നേരിടേണ്ടി വന്ന ബുദ്ധി മുട്ടുകളും,പ്രശ്നങ്ങളും ആണ് അവരെ ആ വഴിയിൽ ആക്കി തീർത്തത്.ഇങ്ങനെ ഒരു അകൽച്ച ഉണ്ടായിട്ടുണ്ട് എങ്കിൽ തന്നെയും അത് ആ കാലഘട്ടത്തിന്റെ പ്രത്യേകത കൂടി ആയിരുന്നു.

അഞ്ചു പതിറ്റാണ്ടു കൾക്കും,മൂന്നു പതിറ്റാണ്ടുകൾക്കും മുൻപേ ടൊറന്റോ,മലയാളി സമാജവും,മിസ്സിസ്സാഗ കേരള അസോസിയേഷനും,ഹാമിൽട്ടൺ,ലണ്ടൻ മലയാളി സമാജങ്ങളും ഇങ്ങനെ ഒരു അകലം ഉണ്ടാകാതിരിയ്ക്കുവാൻ വേണ്ടി ആണ്ലയാളികളെ കൂട്ടി ഇണക്കിയത്,ഒരു മിപ്പിച്ചത്. ഈ മലയാളി കൂട്ടായ്മകളും.അതിനു ശേഷം നിരവധി മലയാളി കൂട്ടായ്മകൾ കാനഡയിൽ ജന്മം കൊണ്ടു.അതിൽ സാമൂഹിക സംഘടനകളും,സാമുദായിക സംഘടനകളും,ഉൾപ്പെടുന്നു.

പല കൂട്ടായ്മകളും ഇന്നും ശൈശവത്തിൽ ആണെങ്കിലും ഹൃദയപൂർവം, 30 കാരുണ്യ പദ്ധതികൾ,ഹെല്പിങ് ഹാൻഡ് എന്നിവ എടുത്തു പറയേണ്ട ചില കാരുണ്യ പദ്ധതികകൾ വഴി മലയാളി കൂട്ടായ്മകൾ സമൂഹത്തിനു നൽകിയ സേവനം വലുത് തന്നെ ആണ്.ഇതിന്നിടയിൽ സംഘടനകളും,കൂട്ടായ്മകളും മറന്നു മലയാളി സമൂഹം ഒന്നിച്ചു നിന്ന് കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പ്രശ്നങ്ങളും,സംഭവങ്ങളും നമുക്കിടയിൽ ഉണ്ടായിട്ടും ഉണ്ട് .

ഇങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ മലയാളികളുടെ കാനഡയിൽ ഉള്ള പ്രാതിനിധ്യം മുഖധാരയിലേയ്ക്ക് എത്തിക്കുവാൻ,സർക്കാരിന്റെ കടലാസുകളിൽ മലയാളികൾ എന്ന ഒരു ലക്ഷത്തോളം വരുന്നവർ ഉണ്ടെന്നും ,അതിൽ മൂന്നിൽ രണ്ടു ഭാഗവും ഒന്റാറിയോവിൽ സ്ഥിര താമസക്കാർ ആണെന്നും ഉള്ള ഡാറ്റ ഇല്ല എന്ന് തന്നെ വേണം ഉറപ്പിച്ചു പറയുവാൻ.തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി ആദ്യകാല കുടിയേറ്റക്കാർ ചെയ്ത ന്യായമായ കാര്യം പിന്നീട് കാനഡയിൽ വരുന്ന ഭൂരിഭാഗം മലയാളികളും തുടർന്ന് വന്നു എന്നത് മാത്രമാണ് ഇതിനുള്ള കാരണവും.
ജന്മം കൊണ്ട് നമ്മൾ മലയാളികൾ ആണെങ്കിലും,കർമ്മം കൊണ്ട് വിദേശിയും,ഭാഷകൊണ്ട് ആംഗലേയനും ആയതിനാൽ വന്ന ഒരു കുറവ് മാത്രമാണിത്.വിമാനത്താവളത്തിൽ ആദ്യമായി ഡോക്യൂമെന്റഷൻ ചെയ്യുമ്പോൾ മാതൃഭാഷ/ വീട്ടിൽ പൊതുവായി സംസാരിക്കുന്ന ഭാഷ ഇന്ഗ്ലീഷ് എന്ന് പറയുമ്പോൾ ,ആ ഭാഷ അറിയില്ല എങ്കിലും നമുക്ക് കാര്യങ്ങൾ ലളിതമാകും എന്ന തെറ്റിധാരണയാണ് ആദ്യത്തെ തെറ്റ്.നമ്മുടെ മാതൃഭാഷ മലയാളം ആണെന്ന് പറയുന്നതിൽ യാതൊരു വിധ തെറ്റും കാനഡയിൽ ഇല്ല എന്ന് മാത്രം അല്ല അത് കൂടുതൽ ഗുണം ചെയ്യുകയേ ഉള്ളൂ എന്ന് നമ്മൾ ഓരോരുത്തരും,ഇനി വരാൻ ഇരിക്കുന്നവരും മനസ്സിലാക്കേണ്ടി ഇരിക്കുന്നു.ഭാഷാ പരമായി നാം നേരിടുന്ന ഏതു പ്രശ്നങ്ങൾക്കും കനേഡിയൻ സർക്കാർ തർജ്ജമയ്ക്കായി ആഫീസര്മാരെ നിയമിച്ചിട്ടും ഉണ്ട്.

നാം മലയാളികൾ എന്ന് പറയാതെ മറച്ചു വയ്ക്കുമ്പോൾ സർക്കാർ നമുക്കായി മാറ്റി വച്ചിരിക്കുന്ന തൊഴിലുകൾ,മറ്റു ആനുകൂല്യങ്ങൾ നാം സ്വയം നിരസിക്കുകയാണ് ചെയ്യുന്നത്.എന്നാൽ നാം സായിപ്പ് ആകുന്നും ഇല്ല .

ഇവിടെ പറഞ്ഞു വരുന്ന കാര്യങ്ങൾക്കു വളരെ പ്രസക്തി ഉള്ള ഒന്നാണ് നമ്മുടെ മാതൃഭാഷ കാനഡയിൽ ഒഫീഷ്യൽ ഭാഷ ആയി നാം ഓരോരുത്തരും റെക്കോർഡ് ചെയ്യുക എന്നത്.

എന്റെ ഒരു സമീപകാല അനുഭവം മാത്രം പറയാം ” ഞാനും നിങ്ങളും പി ആർ,അതുമല്ല എങ്കിൽ കനേടിയൻ പൗരത്വം ഉള്ളവർ ആണ്.ഒരു പ്രത്യേക ആവശ്യത്തിനായി ബ്രാംപ്ടൻ,മിസ്സിസ്സാഗ,സ്‌കാർബറോ എന്നിവിടങ്ങളിലെ പാർലമെന്റ് മെമ്പര്മാരുമായി പല ദിവസങ്ങളിൽ നടത്തിയ കൂടി കാഴ്ചയിൽ അവർക്കെല്ലാവർക്കും അറിയേണ്ടുന്നത് ഒന്ന് മാത്രം,നിങ്ങൾ മലയാളികൾ എത്ര പേര് വരും ഒന്റാറിയോവിൽ/ കാനഡയിൽ.ഒരു ലക്ഷം എന്ന് പറഞ്ഞപ്പോൾ ഡാറ്റയിൽ മലയാള ഭാഷ സംസാരിക്കുന്നവർ വെറും കാൽ ലക്ഷം പോലും ഇല്ല എന്ന കണക്കാണ് സർക്കാരിൽ ഉള്ളത്.അത് കൊണ്ട് തന്നെ ഒന്റാറിയോവിൽ വിവിധ പ്രദേശങ്ങളിൽ ഉള്ള ഈ ചെറിയ വോട്ടിങ് ബാങ്കിന് വേണ്ടി സമയം കളയാൻ വർക്ക്‌ നേരം ഇല്ല എന്ന് സാരം.”ഇത് അവർ ചെയ്‌തെതെറ്റോ? അതോ നമ്മൾ ഓരോ മലയാളിയും ചെയ്ത തെറ്റോ?

നമ്മുടെ മലയാളി സമൂഹം വളരുകയാണ് എന്നതിന് തെളിവാണ് ദിനം പ്രതി ഉണ്ടാകുന്ന മലയാളി കൂട്ടായ്മകൾ,സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ.ഓരോ കൂട്ടായ്മകളും കാനഡയിലെ ജന പ്രതിനിധികളെ ആദരിക്കാറുണ്ട്.എന്തിനു വേണ്ടി അവർ സ്വന്തമായി നേടിയ നേട്ടങ്ങളെ നാം ആദരിച്ചു അവാർഡ് കൊടുക്കുന്നു.നമ്മിൽ പെട്ട ഒരു മനുഷ്യജീവന്,അസുഖങ്ങൾ,അകാല മരണം സംഭവിക്കുമ്പോൾ ഈ ജന പ്രതിനിധികളെ നാം സമീപിച്ചിട്ടുണ്ടോ?അധവാ ഉണ്ടെങ്കിൽ ഡാറ്റ ബാങ്ക്,റൈഡിങ് എന്നിവ കമ്പ്യൂട്ടറിൽ തപ്പി നമ്മോടു അവർ നമ്മോടു ചോദിക്കുന്നു നിങ്ങൾ ഇന്ത്യയിൽ നിന്നോ അതോ ശ്രീലങ്കയിൽ നിന്നോ? !

അടുത്ത കാലത്തു നിരവധി അപകട മരണങ്ങളും,ഗുരുതര രോഗങ്ങളും,ഒക്കെ ആയി മലയാളി സമൂഹത്തിനു തീർത്താൽ തീരാത്ത ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ട്.ഇതിൽ എല്ലാ മലയാളികളും ഒത്തു ചേർന്നിട്ടും ഉണ്ട്.അതിനു ചുക്കാൻ പിടിച്ച നിരവധി മലയാളി സംഘടനകൾ നമുക്ക് ഇന്ന് ഉണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും നമുക്ക് ന്യായമായി ലഭിക്കാനുള്ള സഹായം ലഭ്യമാക്കുന്നതിന് ഉള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് പുനർ അവലോകനം നടത്തേണ്ടി ഇരിക്കുന്നു,സാംസ്കാരിക,കലാ സാഹിത്യ പരിപാടികളിൽ,മറ്റു ഉത്സവ ആഘോഷങ്ങളിൽ ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ പൊതുവായ ഒരു ധാരണയും,അതിന്നു വേണ്ടി സ്ഥായിയായ ഒരു സർക്കാർ സ്രോതസും കണ്ടെത്തേണ്ടിയിരിക്കുന്നു . എല്ലാവരും ഒറ്റക്കെട്ടായി രോഗങ്ങൾമൂലവും,മറ്റു തീവ കുടുംബ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാൻ,സീനിയർ ആയിട്ടുള്ള നമ്മുടെ മുൻ കുടിയേറ്റക്കാരെ സഹായിക്കുവാൻ വേണ്ടുന്ന ഫണ്ട് സ്വരൂപിക്കുവാൻ നാം സർക്കാരിൽ ബന്ധപ്പെടേണ്ടിയിരിക്കുന്നു.ഇത് നമ്മുടെ മാത്രം ആവശ്യം അല്ല .ഇനി വരാനിരിക്കുന്ന പുതിയ മലയാളി കുടിയേറ്റക്കാരുടെയും,നമുക്ക് മുന്നിൽ ആരും അറിയപ്പെടാതെ ഏകാന്ത ജീവിതം നയിക്കുന്ന പതിറ്റാണ്ടുകൾക്ക് മുൻപ് കാനഡയിൽ വന്ന മലയാളികൾക്കും വേണ്ടിയാണ്.നാം ഓരോ കുടിയേറ്റ മലയാളിയും കടന്നു വരുന്നതും നടന്നു മുന്നേറുന്നത് ഒരേ പാതയിലൂടെ ആണ്.

ഓരോ അത്യാഹിതങ്ങളും എപ്പോൾ ആണ് സംഭവിക്കുന്നത് എന്നത് ആർക്കും നിശ്ചയമില്ല.അതിനാൽ നിങ്ങൾ ഓരോ മലായി കൂട്ടായ്മകളും ഒന്നായി നാം മലയാളി സമൂഹം ഇന്ന് നേരിടുന്ന തൊഴിൽ,പുനരധിവാസം,ചികത്സ,കുടുംബാങ്ങങ്ങളുടെ വേർപാടിൽ ബുദ്ധിമുട്ടുന്നവർ,ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർ,പെട്ടെന്നുണ്ടാകുന്ന മരണം,നിയമ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും,അതിനു പരിഹാരം ആയി സർക്കാരിലേക്ക്,ഇന്ത്യൻ കോൺസൽ ജനറലിലേയ്ക്ക് നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു ഒന്നായി ഒരു ഒപ്പു ശേഖരണം നടത്തി സമർപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

വരുന്ന ഇലക്ടറൽ,സർവേയിൽ,ജനസംഖ്യാ കണക്കെടുപ്പിൽ നാം കുടുംബത്തിൽ സംസാരിക്കുന്ന ഭാഷ,മലയാളം ആണ് എന്ന് തറപ്പിച്ചു പറയുവാനും,എഴുതി റെക്കോർഡ് ആക്കുവാനും നാം ഓരോ മലയാളിയും പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. പഞ്ചാബി, തമിഴ്,ഹിന്ദി,ഗുജറാത്തി,ശ്രീലങ്കൻ,ചൈന എന്ന് പറഞ്ഞു ഓരോ മേഖലകളും സർക്കാർ ആനുകൂല്യങ്ങൾ വീതം വയ്ക്കുമ്പോൾ വിദ്യാഭ്യാസ പരമായും,സാംസ്കാരിക ചിന്തകളിലും എന്നും അടിയുറച്ചുനിന്ന മലയാളികൾ ഭാഷയുടെ പേരിൽ പിന്തള്ളപ്പെടുന്നു.

വരാനിരിയ്ക്കുന്ന തെരഞ്ഞെടുപ്പുകളിൽ മലയാളി കളുടെ സാന്നിധ്യം വിവിധ രാഷ്ട്രീയ പാർട്ടികളിലൂടെ ഉറപ്പു വരുതെണ്ടിയിരിക്കുന്നു.വർക്കിങ് ക്ലാസ്സ് എന്ന ലേബൽ മാറ്റി നമുക്ക് ലഭിച്ചിരിക്കുന്ന വിദ്യാഭ്യാസത്തിനു ഉതകുന്ന രീതിയിൽ ഉള്ള പ്രാധിനിത്യം,തൊഴിൽ ബിസ്സിനസ്സ്,രാഷ്ട്രീയം എന്നീ മേഖലയിൽ സ്വയം നേടിയെടുക്കുന്നതിന് കൂട്ടായ ഒരു പ്രവർത്തനം നമുക്കിടയിൽ ഉണ്ടാകേണ്ടതുണ്ടു.അതിനുള്ള പ്രധാന ഘടകം ആണ് നമ്മുടെ പ്രധാന ഭാഷയായ “മലയാളം” കാനഡയിലെ ന്യൂനപക്ഷ ഭാഷയായ മലയാളത്തിനും ,മലയാളിയ്ക്കും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി,തൊഴിലുകൾക്കു വേണ്ടി,സീനിയർ കെയർ സെന്ററുകൾക്കുവേണ്ടി,അത്യവശ്യ ഘട്ടങ്ങളിൽ കിട്ടേണ്ടുന്ന സഹായങ്ങൾക്ക് വേണ്ടി നമുക്ക് ശബ്ദം ഉയർത്തണം എങ്കിൽ എന്റെ ഭാഷ മലയാളം ആണെന്നും,ഞാൻ മലയാളി ആണെന്നും നാം ഉച്ചത്തിൽ,ഉറച്ച സ്വരത്തിൽപറയേണ്ടിയിരിക്കുന്നു.

കാനഡ ഒരുങ്ങുന്നു ഒരു രാഷ്ട്രീയ അംഗത്തിനായി-മലയാളി പുതു മുഖങ്ങൾ രംഗത്ത്

കാനഡ:ബഡ്ജറ്റ് ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും,പുതിയ വേതന വ്യവസ്ഥകളിലും,വംശീയ പരിഗണനയിലും അധികം തല്പരർ ആകാതെ കനേഡിയൻ വോട്ടർമാർ,പ്രത്യേകിച്ചും ഒന്റാറിയോവിലെ വോട്ടർമാർക്കിടയിൽ മനം മാറ്റം.കൺസർവേറ്റീവ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന ദീനികൾ ഒരു വിഭാഗവും,ലിബറൽ പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന,ചെറുകിട കച്ചവടക്കാരിൽ ഭൂരി ഭാഗവും വരുന്ന തെരഞ്ഞെടുപ്പിൽ മാറ്റി ചിന്തിക്കുന്ന രീതിയിൽ താഴെത്തട്ടിൽ ചർച്ചകൾ നടക്കുന്നു.

കൺസർവേറ്റീവ് പാർട്ടി ആദ്യം നിശ്ചയിച്ചിരുന്ന പാട്രിക്നു മേൽ ലൈംഗീക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് മത്സര രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നിരിക്കുന്നു.പുതിയ നേതൃത്വത്തിൽ ഇപ്പോഴും ചർച്ചകൾ പൊടി പൊടിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് വോട്ടുകൾ നാലൊരു ശതമാനം ചില അബദ്ധ പ്രസ്താവനകളിലൂടെ മാറി മറിഞ്ഞു ലിബറൽ പാർട്ടി കരസ്ഥമാക്കിയിരുന്നു.നിഖാബ് നിരോധനം,മത വ്യത്യാസം ഇല്ലാതെ ജോലി സ്ഥലത്തും,പൊതു സ്ഥലത്തും തുല്യത ഇതായിരുന്നു കൺസേർവേറ്റീവിന്റെ അജണ്ട.അതിൽ നിന്നും വ്യത്യസ്തമായ നടപടികളിലൂടെ ലിബറൽ പാർട്ടിയുടെ പ്രവർത്തനവും,പ്രസ്താവനകളും സങ്കുചിതമായി ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ വോട്ട് തട്ടുന്നതിൽ മികവ് കാട്ടി.
എന്നാൽ തെരഞ്ഞെടുപ്പിനി ശേഷം റാഫ്യൂജി നിയമങ്ങൾ,കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ,അധിക വേതന വ്യവസ്ഥകളിൽ തകരുന്ന ചെറു കച്ചവടങ്ങളും,വ്യവസായങ്ങളും,ബാങ്കിങ് പലിശ വർധന,കെട്ടിട നികുതിയിലും,കെട്ടിട ലോൺ സംവിധാനങ്ങളിലും വന്ന നിയമങ്ങൾ,ഇവയെല്ലാം സാമ്പത്തീകമായി സാധാരണക്കാരെ വലക്കുകയാണ്.പല ഗാർഹിക സർവീസ് സ്ഥാപനങ്ങളും,ഗാർഹിക ചെറുകിട സ്റ്റോറുകളും പൂട്ടൽ ഭീഷണിയിൽ ആണ്.റിയൽഎസ്റ്റേറ്റ് മേഖലയിൽ വിപണനം വളരെ കുറഞ്ഞിരിക്കുന്നു.

പല നേട്ടങ്ങളും പ്രതീക്ഷിച്ചു ഭരണം തിരിച്ചു പിടിച്ചു ലിബറൽ സർക്കാർ ആശിക്കാരത്തിൽ വരുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു പ്രൊവിൻഷ്യൽ,ഫെഡറൽ സർക്കാരുകളിൽ നല്ല പ്രാമുഖ്യം നൽകിയിട്ടുണ്ട് എങ്കിലും,വംശീയ പരമായി ഇവർക്ക് സ്വന്തം വംശജരെ നേരത്തേത് പോലെ സഹായിക്കാൻ കഴിയുന്നില്ല.ഈ ആരോപണം സിഖ്,ഗുജറാത്തി,തമിഴ്,ശ്രീലങ്കൻ വോട്ടർമാരുടെ ഇടയിൽ ശക്തവും ആണ്.
ഫെബ്രുവരി 1 മുതൽ 25 വരെ വോട്ടർമാരുടെ ഇടയിൽ ഒന്റാറിയോവിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്ന് നടത്തിയ ടെലഫോണിക് സർവേയിൽ ആണ് ഇത് വ്യക്തമായത്.

ജഗ്‌മീർ സിങ് നെ ഉയർത്തിക്കാട്ടി ആണ് എൻ ഡി പി ഈ അവസരത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.അത് കൊണ്ട് തന്നെ നല്ലൊരു ശതമാനം വോട്ട് എൻ ഡി പി യിലേക്ക് ഒഴുകും എന്നത് വ്യക്തമാണ്.

ഒന്റാറിയോ വിനെ സംബന്ധിച്ച് രണ്ടു നിർണ്ണായക തെരഞ്ഞെടുപ്പുകൾ ആണ് 2018-ൽ നടക്കുവാനിരിക്കുന്നത്.

ജൂൺ 07 നു മുനിസിപ്പൽ,ബോർഡ് ട്രസ്റ്റീ തെരഞ്ഞെടുപ്പും,ഒക്ടോബർ 22 നു പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പും.ഈ വിധികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും 2019 ഒക്ടോബറിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന്റെ അവസാന മിനുക്കു പണികൾക്ക് രാഷ്ട്രീയ പാർട്ടികൾ രൂപം നൽകുക.പല സാമൂഹിക സംഘടനകളിലും സ്വാധീനം ചെലുത്തി എംപിപി മാർ വെളിച്ചത്തേയ്ക്കു ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ കോൺഗ്രസിന് സമാനമായ കൺസർവേറ്റീവ്,കമ്യൂണിസ്റ്റ് മാർക്സിസ്റ്റിനു സമാനമായ എൻ ഡി പി ,സി പി ഐ ക്കു സമാനമായ ലിബറൽ,പ്രാദേശികതയെയും ,പാരമ്പരാഗതങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രീൻ പാർട്ടി , ഫ്രഞ്ച് പ്രൊവിൻസായ കുബക്ക്
ലെ പ്രാദേശിക പാർട്ടി ഉൾപ്പെടുന്ന അഞ്ചു പ്രമുഖ പാർട്ടികൾ മത്സരത്തിനു തയ്യാറെടുക്കുമ്പോഴും,ഭരിക്കുന്നവരോ,പ്രതിപക്ഷമോ ആരെയും തല്ലുകയോ,കൊല്ലുകയോ,ഒന്ന് മുഖം കറുപ്പിച്ചു ചീത്ത വിളിക്കുന്നു പോലും ഇല്ല എന്നതാണ് ജനാധിപത്യ രാജ്യങ്ങളിൽ വലിയവനായ ഇന്ത്യ പഠിക്കേണ്ടത്.

ഈ തവണയും മലയാളികളുടെ ഇടയിൽ നിന്നും പുതു മുഖങ്ങൾ പല രാഷ്ട്രീയ കൊടികളുടെ കീഴിൽ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു.കഴിഞ്ഞ കാൽ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന പലരും പാർട്ടിയുടെ പല ഉത്തര വാദിത്വപ്പെട്ട ജോലികളിൽ വ്യാപൃതരും ആണ്.മറ്റു ഇന്ത്യൻ വംശജരുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളികൾ എണ്ണത്തിൽ കുറവാണ്.പഞ്ചാബ്,ഗുജറാത്ത്,ശ്രീലങ്ക ,തമിഴ് എന്നിവർക്ക് ശേഷം മാത്രമേ മലയാളി വോട്ടർമാരുടെ എണ്ണം വരുന്നുള്ളൂ. മലയാളികളുടെ പ്രാതിനിധ്യവും,സാന്നിധ്യവും ഭരണ തലങ്ങളിലേയ്ക്ക് ഉയർത്തി കൊണ്ടുവരുവാൻ നാം ഓരോ മലയാളികളും പ്രതിജ്ഞാ ബദർ ആണ്.അതിന്നായി രാഷ്ട്രീയം,ജാതി മത ചിന്തകൾ എല്ലാം മറന്നു പരസ്പരം സഹായിക്കേണ്ടത് അത്യന്താപേക്ഷിതവും ആണ് എന്ന് മാത്രം അടിവരയിടുന്നു.