സര്‍വം ഹവായ് മയം; സര്‍വത്ര പുതുമയായി എകെഎ പിക്‌നിക്

മില്‍ട്ടണ്‍ (കാനഡ): കെല്‍സോ പാര്‍ക്കിനെ ഹവായ് സ്‌റ്റൈലില്‍ അണിയിച്ചൊരുക്കി മിസ്സിസാഗ കേരള അസോസിയേഷന്‍ (എം.കെ.എ) പിക്‌നിക്ക്. കെല്‍സോ സംരക്ഷിത വനമേഖലയിലെ കായലോരത്ത് എത്തിയ മൂന്നൂറോളം പേരെ കാത്തിരുന്നത് ആഹ്‌ളാദത്തിന്റെയും ആഘോഷത്തിന്റെയും ഹവായ് ദ്വീപ്. എംകെഎ കുടുംബാംഗങ്ങള്‍ക്കു സൗഹൃദം പുതുക്കാനും പുതുതായി പങ്കെടുത്തവര്‍ക്കു അടുത്തറിയാനുമുള്ള വേദി കൂടിയായി മാറി വ്യത്യസ്തമായ ഈ കുടുംബസംഗമം. ഈ വര്‍ഷത്തെ പ്രധാനപ്പെട്ടപരിപാടികളിലെ ആദ്യ ഇനമായ ഹവായ് പിക്‌നിക്ക് പ്രതീക്ഷിച്ചതിലും വന്‍വിജയമായി മാറിയതിന്റെ ആവേശത്തിലാണ് പ്രസിഡന്റ് പ്രസാദ് നായരുടെ നേതൃത്വത്തിലുള്ള ‘ടീം എംകെഎ’.

വന്മരങ്ങളുടെ കുളിര്‍ത്തെന്നലില്‍ അതിഥികളെ സംഘാടകര്‍ വരവേറ്റത് ‘അലോഹ’ ആശംസകളോടെയും ഹവായിലെ ദേശീയ പുഷ്പമായ ഹിബിസ്‌കസ്സിന്റെ വിവിധവര്‍ണങ്ങളിലുള്ള ഹാരമണിയിച്ചും. പിക്‌നിക് കോഓര്‍ഡിനേറ്റര്‍ മിഷേല്‍ നോര്‍ബര്‍ട്ട്, ആലിസ് അലക്‌സ്, മാനസ രാഹുല്‍ തുടങ്ങിയവരാണ് അതിഥികളെ ഹവായ് മാലയണിയിച്ചത്. വരവേല്‍പിനു പിന്നാലെ അതിഥികളെ ആനയിച്ചത് മുളക്കുടിലില്‍ ഒരുക്കിയ ടിക്കി ബാറിലേക്ക്. ദാഹശമനത്തിനായി തല്‍സമയം തയാറാക്കി നല്‍കിയത് കൂള്‍ ഭീ പഞ്ച്, സ്‌ട്രോബെറി ഡേക്കെറി, മിന്റ് മോഹിറ്റോ, ഗ്രീന്‍ ആപ്പിള്‍ കൂളര്‍, പിനിയ കൊളാഡ തുടങ്ങിയ പാനീയങ്ങള്‍. കണ്ണന്‍ റജിയും രാഹുല്‍ പൊന്മനാടിയിലും റിയാസ് സിറാജുമെല്ലാം ചേര്‍ന്ന് ഇവയ്‌ക്കെല്ലാം പുറമെ നമ്മുടെ സ്വന്തം കുലുക്കി സര്‍ബത്തും കരുതിവച്ചിരുന്നു. ടിക്കി ബാറിന് സമീപം അട്ടിയട്ടിയായി അടുക്കിവച്ച തണ്ണിമത്തന്‍,കൈതച്ചക്ക, കരിക്ക് എന്നിവ ആവശ്യക്കാര്‍ക്ക് ഇഷ്ടംപോലെ ലഭ്യമാക്കി.

റൊട്ടി കടിയുടെ കനേഡിയന്‍ പതിപ്പായ ബേഗല്‍ കടി, കസേരകളി, പയര്‍പെറുക്കല്‍, ചാക്കിലോട്ടം, സൈക്കിള്‍ സ്ലോ റേസ് തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ സൗഹൃദ മത്സരങ്ങള്‍ നടത്തി. എംകെഎ പിക്‌നിക്കിലെ ട്രേഡ് മാര്‍ക്ക് ഇനമായ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വാശിയേറിയ വടംവലി മത്സരത്തില്‍ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറിയും നടന്നത്. ജിഷ ഭക്തന്റെ നേതൃത്വത്തില്‍ നടത്തിയ സുംബാ നൃത്ത പരിശീലനത്തില്‍ മുപ്പതിലേറെപേര്‍ പങ്കെടുത്തു. ശില്‍പ്പ കുയിലന്റെ ശിക്ഷണത്തില്‍ യോഗയും നടത്തി. സോക്കര്‍താരം റൂഡ് ഗള്ളിറ്റിന്റെ മാതിരി കൃത്രിമമുടിയുമായി പ്രശാന്ത് പൈ, പിക്‌നിക്കിനായി സാധനസാമഗ്രികള്‍ ഇറക്കിയതുമുതല്‍ മൈതാനിയിലും കലവറയിലും സെല്‍ഫി ഇടങ്ങളിലുമെല്ലാം ഓടിനടന്ന് പരിപാടികളുടെ സുഗമമായി നടത്തിപ്പ് ഉറപ്പാക്കി. ലോകകപ്പ്പിന്റെ സമയമായതിനാല്‍ ഉച്ചയായപ്പോഴേക്കും ഫുട്‌ബോള്‍ പ്രേമികള്‍, കെല്‍സോയിലെ ഹവായ് കൂടാരത്തില്‍ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിനു ചുറ്റുംകൂടി റഷ്യ ക്രൊയേഷ്യ പോരാട്ടം കാണാന്‍. ഇവര്‍ക്കായി പോപ് കോണ്‍ മെഷിനും ഒരുക്കിയിരുന്നു സംഘാടകര്‍. ഗോളിലേക്കു മുന്നേറുന്‌പോള്‍ ആര്‍പ്പു വിളിച്ചും ഉന്നംതെറ്റുന്‌പോള്‍ അലറിയുമെല്ലാംഇഷ്ടടീമുകളോട് ആരാധകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടില്‍ ക്രൊയേഷ്യ വിജയം കൊയ്തപ്പോള്‍ ആരവങ്ങളോടെ അവര്‍ വടംവലിഉള്‍പ്പെടെയുള്ള വിനോദ മല്‍സരങ്ങള്‍ക്കായി പിരിഞ്ഞു.

സംഘാടകരും പങ്കെടുക്കാനെത്തിയവരില്‍ ഭൂരിപക്ഷവും വലിയ പൂക്കളും പുള്ളികളുമുള്ള ഹവായ് സ്‌റ്റൈല്‍ വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. പ്രസിഡന്റ് പ്രസാദ് നായര്‍, സെക്രട്ടറി എം. ചെറിഷ്, വൈസ് പ്രസിഡന്റ് നിഷ ഭക്തന്‍, ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബര്‍ട്ട്, ട്രഷറര്‍ ജോണ്‍ തച്ചില്‍, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് പൈ, റജി സുരേന്ദ്രന്‍, ഷാനുജിത് പറന്പത്ത്, രാധിക ഗോപിനാഥന്‍, അര്‍ജുന്‍ രാജന്‍, രാജേഷ് കെ. മണി, ഹേംചന്ദ് തലഞ്ചേരി, ട്രസ്റ്റിമാരായ മെല്‍വിന്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ വാലംപറന്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടിഡി ബാങ്ക്, മനോജ് കരാത്ത (റീമാക്‌സ്) ഗോപിനാഥന്‍ പൊന്മനാടിയില്‍ (രുദ്രാക്ഷരത്‌ന), ഡോ. രേഖ നായര്‍ സുബുദ്ധി (സ്‌മൈല്‍ടണ്‍ ഡെന്റല്‍), മോഹന്‍ദാസ് (എയര്‍പോര്‍ട്ട് നിസാന്‍), ക്രിഷ് നായക് (ക്‌ളാസിക് ഹോണ്ട), പ്രദീപ് മേനോന്‍ (ദ് മോര്‍ട്‌ഗേജ് ഗ്രൂപ്പ്), ഡോ. സജിത (ആയുര്‍ഹീല്‍ ആയുര്‍വേദ) തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

പിക്‌നിക്കിനോടനുബന്ധിച്ചു നടത്തിയ പിക്‌ളിക്കും ശ്രദ്ധേയമായി. മുപ്പതാം വാര്‍ഷികം പ്രമാണിച്ച് എംകെഎ ഏറ്റെടുക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം വീട്ടമ്മമാര്‍ പരന്പരാഗത രീതിയില്‍ തയ്യാറാക്കിയ നാരങ്ങ, കടുമാങ്ങ, വെളുത്തുള്ളി, ഇഞ്ചിപ്പുളി, കാരറ്റ് , പാവയ്ക്ക അച്ചാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍വിറ്റു പോയി. ലേലത്തിന് ദിവ്യ രഞ്ജിത് നേതൃത്വം നല്‍കി. പാചക ക്ലബ്ബിലെ വീട്ടമ്മമാരായ ആനി പ്രിന്‍സ്, വിജയ ചന്ദ്രശേഖരന്‍, ബിന്ദു പ്രസാദ്, ദിവ്യ രഞ്ജിത്, ബിന്ദു നിസീത്,നിഷ വിനോദ്, റിനു ടെറി, രാജാമണി കമ്മത്ത്, ആശ റജി തുടങ്ങിയവരാണ് വിഭവങ്ങള്‍ തയാറാക്കിയത്. ഗോപിനാഥ് പൊന്മനാടിയില്‍, ജോസഫ് ജോണ്‍, രഞ്ജിത് വേണുഗോപാല്‍, സുഷോബ്, രാധാകൃഷ്ണന്‍, രാഹുല്‍ തുടങ്ങിയവരും ചേര്‍ന്നതോടെ ഉച്ചയ്ക്കും വൈകുന്നേരവുമായി പാചകപ്പുര രുചിഭേദങ്ങളുടെ കലവറതന്നെയായി. ഫ്രൈഡ് റൈസും ചിക്കനും ഗോബി മഞ്ചൂരിയനും ബാര്‍ബിക്യു ചിക്കനും പുറമെ കേരളത്തിന്റെ ‘ദേശീയ ഭക്ഷണ’മെന്ന് അറിയപ്പെടുന്ന പൊറോട്ടയും ബീഫ് ഫ്രൈയും വരെവിതരണം ചെയ്തു. തീയില്‍ ചുട്ടെടുത്ത പൈനാപ്പിളായിരുന്നു ഹവായ് സ്‌പെഷല്‍.

പ്രിന്‍സ് ഫിലിപ്പും സംഘവും അവതരിപ്പിച്ച ബീച്ച് ഗാനമേളയും പിക്‌നിക്കിന് എത്തിയ വിവിധ തലമുറകളുടെ മനംകവര്‍ന്നു. പഴയതും പുതിയതുമായി ഒട്ടേറെ ഹിന്ദിമലയാളം ഗാനങ്ങളാണ് ബെഞ്ചിന്റെ ചുറ്റും വട്ടം കൂടിയിരുന്ന സദസ്സിനായി ഗിറ്റാറിന്റെയും കോംഗോ ഡ്രമ്മിന്റെയും താളത്തില്‍ അവതരിപ്പിച്ചത്. ഈ ആവേശം ഉള്‍ക്കൊണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പിക്‌നിക്കിന് എത്തിയവരിലെ ഗായകരും മൈക്ക് എടുത്തുതോടെ ജനകീയ ഗാനമേളയായി. രാത്രി വൈകി ഇരുള്‍വീഴുന്‌പോഴും ഹവായ് ദ്വീപില്‍ തുടരുന്ന ആവേശത്തിലായിരുന്നു പിക്‌നിക്കിന് എത്തിയവര്‍. ഒടുവില്‍ സംഘാടകര്‍ ജാപ്പനീസ് ഫുട്‌ബോള്‍ ടീമിന്റെ മാതൃകയില്‍ പാര്‍ക്ക് വൃത്തിയാക്കിയുമാണ് ഹവായ് ദ്വീപാക്കി മാറ്റിയ കെല്‍സോ പാര്‍ക്കില്‍നിന്നു മടങ്ങിയത്. തയാറാക്കിയത്: ചെറിഷ് കൊല്ലം

ജോയിച്ചന്‍ പുതുക്കുളം

ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: ജേതാക്കളെ പ്രഖ്യാപിച്ചു

കൊച്ചി : കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്സ് ക്‌ളബ്ബില്‍ നടന്ന ചടങ്ങില്‍ Tisfa ഫൗണ്ടറും ബ്ലൂ സഫയര്‍ എന്റര്‍ടെയ്ന്‍മെന്റ് സി.ഈ.ഒയുമായ അജീഷ് രാജേന്ദ്രനാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും, 5 സ്‌പെഷ്യല്‍ ജൂറി ഉള്‍പ്പടെ മുപ്പത് അവാര്ഡുകളാണ് പ്രഖ്യാപിച്ചത്.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച നടനായും, നിമിഷ സജയന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തായും, ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായും മാറി. മികച്ച ചിത്രവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും തന്നെയാണ്. മൊത്തം അഞ്ച് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.

പുണ്ണ്യാളന്‍ െ്രെപവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ ചിത്രങ്ങളിലെ ഗംഭീരപ്രകടനത്തിലൂടെ ജയസൂര്യ മികച്ച ജനപ്രിയ താരമായി മാറി. തമിഴ് കാറ്റഗറിയില്‍ മികച്ച നടനായി പ്രേക്ഷകാംഗീകാരം നേടിയത് വിജയ് സേതുപതിയാണ്. വിക്രംവേദ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് വിജയ് സേതുപതിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അരുവി എന്ന ചിത്രത്തിലൂടെ അതിദി ബാലന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.വിജയികള്‍ക്ക് ടോറോന്റോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളത്തില്‍ 15 കാറ്റഗറിയിലും തമിഴില്‍ 9 കാറ്റഗറിയിലുമായാണ് ആദ്യവര്‍ഷം അവാര്‍ഡ് നല്‍കുന്നത്. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അന്തിമ വിധിനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.
ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മേയ് 15 വരെ നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിനിമാസ്വാധകര്‍ ഒരുപോലെയാണ് പങ്കെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചു.

ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നടന്ന ജഡ്ജിംഗ് അസ്സസ്‌മെന്റും കഴിഞ്ഞശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. ടോറോന്റോയുടെ ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്രതലത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ പൊതുജന പങ്കാളിത്വത്തോടെ മികച്ച സിനിമാപ്രവര്‍ത്തകരെ തെരഞ്ഞെടുത്തിരിക്കുന്നത്..

മറ്റ് അവാര്‍ഡുകള്‍..

മികച്ച പുതുമുഖ നടന്‍ : ആന്റണി വര്‍ഗ്ഗീസ് ( ചിത്രം : അങ്കമാലി ഡയറീസ്)
മികച്ച പുതുമുഖ നടി : ഐശ്വര്യ ലക്ഷ്മി ( ചിത്രം : മായാനദി )
മികച്ച ഛായാഗ്രഹകന്‍ : ലിറ്റില്‍ സ്വയംമ്പ് ( ചിത്രം : പറവ)
മികച്ച പുതുമുഖ സംവിധായകന്‍ : സൗബിന്‍ ഷാഹിര്‍ ( ചിത്രം : പറവ )
മികച്ച സംഗീത സംവിധായകന്‍ : സൂരജ് എസ് കുറുപ്പ് ( ചിത്രങ്ങള്‍ : സോളോ, സഖാവ്, അലമാര )
മികച്ച ഗായകന്‍ : അഭിജിത്ത് വിജയന്‍ ( ചിത്രം : ആകാശ മിഠായി)
മികച്ച ഗായിക : ശ്വേത മോഹന്‍ (ചിത്രം : മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ )
മികച്ച സഹനടന്‍ : കലാഭവന്‍ ഷാജോണ് (ചിത്രങ്ങള്‍ : ആകാശമിഠായി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒരു മെക്‌സിക്കന്‍ അപാരത, രാമലീല)
മികച്ച സഹനടി : ലെന (ചിത്രങ്ങള്‍ : ആദം ജുവാന്‍, വിമാനം)

*മലയാളം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍*

സലിം കുമാര്‍ (സംവിധാനം) : ചിത്രം : കറുത്ത ജൂതന്‍

ആസിഫ് അലി (അഭിനയം) : ചിത്രം: കാറ്റ്
കുനാല്‍ കപൂര്‍ (അഭിനയം) : ചിത്രം : വീരം
സുരഭി ലക്ഷ്മി (അഭിനയം) : ചിത്രം : മിന്നാ മിനുങ്ങ്

*മലയാളം നോമിനേഷന്‍ കാറ്റഗറി*
മികച്ച സംവിധായകന്‍ : ചന്ദ്രന്‍ നരീക്കോട് (ചിത്രം: പാതി)

*തമിഴ് സിനിമ വിഭാഗം കാറ്റഗറി*

മികച്ച ചിത്രം : കുരങ്ങു ബൊമ്മ
മികച്ച സംവിധായകന്‍ : അരുണ്‍ പ്രഭു ( ചിത്രം അരുവി)
മികച്ച സംഗീത സംവിധായകന്‍ : ഡി. ഇമ്മാന്‍ (ചിത്രങ്ങള്‍ : കറുപ്പന്‍, ബോഗന്‍, ശരവന്‍ ഇറുക്കെ ഭയമേന്‍)
മികച്ച ഗായകന്‍ : സിദ് ശ്രീറാം (ചിത്രം : എന്നെ നോക്കി പായും തോട്ട)
മികച്ച ഗായിക : ലുക്ഷ്മി ശിവനേശ്വര ലിംഗം ( ചിത്രം : ബോഗന്‍)
മികച്ച സഹനടന്‍ : ഭാരതി രാജ (ചിത്രം : കുരങ്ങു ബൊമ്മെ)
മികച്ച സഹനടി : നിത്യ മേനോന്‍ ( ചിത്രം : മെര്‍സല്‍)

*തമിഴ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്*

രമ്യാകൃഷ്ണന്‍ ( അഭിനയം) : ചിത്രം : ബാഹുബലി.

ജോയിച്ചന്‍ പുതുക്കുളം

ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 :പ്രേക്ഷകരുടെ വോട്ടിങ്ങിനു തുടക്കമായി

സംഗീതം കൊണ്ടും നൃത്ത മാധുര്യം കൊണ്ടും മാസ്മരിക വലയം തീര്‍ത്തു ഓരോ കലാകാരന്റെയും കഴിവുകളെ അംഗീകരിക്കുന്ന താര സംഗമ വേദി ടോറോന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 കാനഡയില്‍ വിരുന്നൊരുങ്ങുന്നു..കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തിയാണ് ഈ താര നിശയിലെ വിജയികളെ തെരഞ്ഞെടുക്കുന്നത് ഗാലപ് പോളിലൂടെയാണ്. അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്കാരം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാര രാവിന് കാനഡ സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കുന്നത് കാനഡയിലെ സാംസ്കാരിക പ്രവര്‍ത്തകനും കലാകാരനുമായ അജീഷ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ ആഹൗല ടമുുവശൃല ഋിലേൃമേശിാലി േആണ് .

സൗത്ത് ഏഷ്യന്‍ സിനിമ ലോകത്തിലെ ഏറ്റവും മികച്ചതിനെ കണ്ടെത്തി ആദരിക്കുന്ന ഈ അവാര്‍ഡ് നിശയെ ഏറ്റുവാങ്ങാന്‍ ഓരോ ജന ഹൃദയവും മിടിക്കുന്നുണ്ട്. 2018 ലെ ഏറ്റവും ആകാംക്ഷഭരിതമായ ഈ സ്‌റ്റേജ്‌ഷോക്ക് സാക്ഷ്യം വഹിക്കാന്‍ കാനഡ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം റീലീസ് ആയ മലയാളം തമിഴ് സിനിമകളില്‍ നിന്നു മികച്ചതിനെ തിരഞ്ഞെടുത്തു ഓരോ കാറ്റഗറിയില്‍ അവാര്‍ഡ് തീരുമാനിക്കാന്‍ ഏറ്റവും പ്രഗത്ഭരായ ജൂറികള്‍ അടങ്ങുന്ന പാനലാണ് കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ മറ്റുള്ള അവാര്‍ഡ് നെറ്റില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായി ആടഋ വോട്ടിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സിനിമക്കും നടീനടന്മാര്‍ക്കും വോട്ട് ചെയ്യാന്‍ ഓരോ പ്രേക്ഷകനും അവസരം കൊടുക്കുന്ന ഒരു പുതിയ സംവിധാനമാണ് ഇതിലൂടെ ഠകടഎഅ പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള അവാര്‍ഡ് ക്യാറ്റഗറിയില്‍ 12 നോമിനീസ് ആണ് ഫൈനല്‍ റൗണ്ട് ലിസ്റ്റില്‍ എത്തിയിരിക്കുന്നത്. പ്രേമം എന്ന സിനിമ യിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ വിനയ് ഫോര്‍ട്ടും മലയാള സിനിമയ്ക്കു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച മുകേഷ്, സിദ്ധീഖ്, വിജയ രാഘവന്‍, ജോയ് മാത്യു, തുടങ്ങിയവരും നോമിനീസില്‍ ഉള്‍പ്പെടുന്നു. കോമഡി സീനുകളിലൂടെ ജനഹൃദയങ്ങളില്‍ കയറി പിന്നീട് ഒട്ടനേകം റോളുകള്‍ കൈകാര്യം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ഗോദ തുടങ്ങി സിനിമകളിലൂടെ മലയാളികള്‍ക്ക് ആവേശം പകര്‍ന്ന രഞ്ജി പണിക്കര്‍, കോമഡി റോളുകളും വില്ലന്‍ കഥാപാത്രങ്ങളും ഏറ്റെടുത്തു അരങ്ങു തകര്‍ത്ത കലാഭവന്‍ ഷാജോണ്‍, ജോജു ജോര്‍ജ്, വിജയ് ബാബു തുടങ്ങിയവരും നോമിനീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയ്ക്കു ഒരു പിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ മുരളി ഗോപിയും അനൂപ് മേനോനും ഫൈനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

http://tisfa.ca/awards-malayalam/vote-best-supporting-actor-malayalam/ എന്ന സൈറ്റില്‍ ഇഷ്ട്ടപ്പെട്ട സപ്പോര്‍ട്ടിങ് ആക്ടര്‍ക്ക് വോട്ട് ചെയ്യാം.

മലയാളത്തിലെ മികച്ച ഗായകനുള്ള അവാര്‍ഡ് കാറ്റഗറിക്കും വോടിംഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. 6 നോമിനീസ് ആണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.മലയാളികള്‍ ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ചവരാണ് ഈ 6 പേര്‍. സന്തോഷത്തിലും സങ്കടത്തിലും അങ്ങനെ നമ്മുടെ ഓരോ വികാര പൂര്‍ണ്ണമായ നിമിഷത്തിലും നാം കാതോര്‍ക്കുന്നത് ഇവരുടെ ശബ്ദങ്ങള്‍ക്കായിരിക്കും. അഭിജിത്ത് വിജയന്‍, മധു ബാലകൃഷ്ണന്‍, ഗണേഷ് സുന്ദരം, കാര്‍ത്തിക്, നജീം അര്‍ഷാദ്, വിജയ് യേശുദാസ് തുടങ്ങിയവരാണ് ഫൈനല്‍ റൗണ്ട് ലിസ്റ്റിലെ നോമിനീസ്. http://tisfa.ca/awards-malayalam/vote-best-male-singer/എന്ന സൈറ്റില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

ടൊറൊന്‍റോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഉയിര്‍പ്പു തിരുന്നാള്‍ ആചരിച്ചു

ടൊറൊന്റോ : ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുനാഥന്‍ മരണത്തെ തോല്‍പിച്ചു മൂന്നാംനാള്‍ ഉയര്‍ത്തു എഴുന്നേറ്റ ചരിത്ര സംഭവത്തിന്റെ അനുസ്മരണമായ ഈസ്റ്റര്‍ ടൊറൊന്റോ സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പ്രാത്ഥനാനിര്‍ഭരമായി ആഘോഷിച്ചു.

ഉയിര്‍പ്പു തിരുന്നാള്‍ തിരുകര്‍മങ്ങള്‍ക്കു ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കര മുഖ്യ കാര്‍മികത്വം വഹിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജെയ്‌മോന്‍ തമ്പലക്കാട് അവതരിപ്പിച്ച ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ ദൃശ്യവിഷ്കാരം ശ്രദ്ധേയമായിരുന്നു .ഈസ്റ്റര്‍ തിരുകര്മങ്ങളെ തുടര്‍ന്ന് സി .കെ .സി .വൈ .എല്‍ .യുവജനങ്ങള്‍ അവതരിപ്പിച്ച മാര്‍ഗംകളി പരിപാടികള്‍ക്ക് മിഴിവേകി .ഈസ്റ്റര്‍ വിരുന്നോടു കൂടി സമാപിച്ച ചടങ്ങുകള്‍ക്ക് കൈക്കാരന്മാരായ സന്തോഷ് മേക്കര, ലിന്‍സ് മരങ്ങാട്ടും പാരിഷ് കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും, തൊഴിൽ നഷ്ടങ്ങളുടെ പെരുമഴയും

ഒന്റാറിയോവിലെ പുതുക്കിയ തൊഴിൽ നിയമങ്ങൾ മാധ്യമങ്ങളിലും,തൊഴിലിടങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭം ആണ് ഇപ്പോൾ.ഒരേ തൊഴിലിനു തുല്യ വേതനം എന്ന പുതിയ സർക്കാർ പ്രസ്താവനകൾ സ്വാഗതാർഹം തന്നെ.പക്ഷെ തൊഴിൽ ദാതാക്കൾ എത്രമാത്രം ഈ ഒരു നിയമ ഭേദഗതിയോടു യോജിക്കുന്നു എന്നത് കണ്ടറിഞ്ഞു കാണണം.താത്കാലിക ജീവനക്കാർ,കോൺട്രാക്റ്റ് ജീവനക്കാർ,സ്വകാര്യ ഏജൻസികളിൽ നിന്ന് നിയമിതർ ആയവർക്ക് ഒരേ ജോലിയിൽ തുല്യവേതനം ഉറപ്പു വരുത്തും എന്ന് പറയുമ്പോൾ യൂണിയനുകൾ ഇല്ലാത്ത പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു.

നിശ്ചിത എണ്ണം തൊഴിലാളികൾ ഉള്ള സ്ഥാപനത്തിൽ യൂണിയനുകൾ ആകാം എന്ന് പറയുമ്പോൾ ബിൽ 148 മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥകൾ പുനഃ ക്രമീകരിയ്ക്കുമ്പോൾ എത്രമാത്രം അത് തൊഴിൽ ദാതാക്കളെ ബാധിക്കും എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.തൊഴിൽ ശാലകളിൽ യൂണിയനുകൾ വേണ്ട എന്ന് ധാരണകൾ ഒപ്പു വച്ചിട്ടുള്ള ചില വൻകിട വ്യവസായികൾ നിശ്ചിത ശതമാനം പേർക്ക് സ്വകാര്യ ഏജൻസികൾ വഴിയും,കോണ്ട്രാക്റ്റ് വഴിയും കൃത്യമായി തൊഴിൽ നൽകി വരുന്ന സാഹചര്യത്തിൽ തുല്യ വേതന പരിഷ്കരണം കൊണ്ട് സംരംഭകരെ പ്രൊവിൻസുകൾ വിട്ടു സംരംഭങ്ങൾ തുടങ്ങുവാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.കാരണം പുതുക്കിയ വേതനങ്ങളിലും,ടാക്സ് തീരുവകളിലും നീണ്ടകാല കരാറുകളിൽ ഒപ്പുവച്ചിരിക്കുന്ന , 2025 -ൽ അവസാനിയ്ക്കുന്ന പല വർക്ക് ഓർഡറുകളും കൃത്യമായി പൂർത്തീ കരിയ്ക്കുവാൻ കഴിയുകയില്ല എന്നത് തന്നെ.ഒന്റാറിയോവിൽ മാത്രമായി 18000 ത്തിൽ അധികം ജീവനക്കാർ ഉള്ള വൻകിട കമ്പനികൾ ചുരുങ്ങിയ വേതനവും,നാമ മാത്രമായ ടാക്‌സും ഉള്ള മെക്സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിരിയ്ക്കുന്നു.

24 മണിക്കൂറും,365 ദിവസവും പ്രവർത്തിച്ചിരുന്ന പല യൂണിറ്റുകളും ആഴ്ചയിൽ 40 മണിക്കൂർ മാത്രമാകുകയും,താത്കാലിക ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.താത്കാലിക ജീവനക്കാർക്ക് നൽകിയിരുന്ന മണിക്കൂറിൽ 12 .50 ഡോളറിൽ നിന്നും 15.50 ലേയ്ക്ക് കമ്പനികൾ പുനഃനിർണ്ണയിച്ചപ്പോൾ 24 % വർദ്ധനവ് ആണ് ഉണ്ടായത്.8 മണിക്കൂർ തൊഴിലിനു 24 ഡോളർ വ്യത്യാസം.ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും,അസംസ്‌കൃത വസ്തുക്കളുടെ വില,ട്രാൻസ്‌പോർട്ടിങ്,സംഭരണ ശാലകളുടെ വാടക എല്ലാം കുത്തനെ കൂടിയിരിക്കുന്നു.ജീവനക്കാരുടെ പ്രായം കൂടുന്നതനുസരിച്ചു,ഇൻഷുറൻസ് നിരക്കുകളിലും മാറ്റം സംഭവിച്ചിരിക്കുന്നു.10 മുതൽ 15 ശതമാനം വരെ ഏജൻസികളിൽ നിന്നും നിയമിതർ ആയി ജോലി ചെയ്തിരുന്നവരുടെ എണ്ണം 3 മുതൽ 6 ശതമാനം ആക്കി കുറയ്ക്കുകയും,വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ ജോലി നൽകി വൻകിട കമ്പനികൾ നഷ്ടം നികത്തുന്നു.യൂണിയനുകൾ കൂടി വരുന്നതോടു കൂടി ഇതുപോലുള്ള സ്ഥാപനങ്ങളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ മാത്രം ഓവർടൈം നൽകണം എന്ന വ്യവസ്ഥ കൂടി ആകുമ്പോൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നവർ ആണ് കൃത്യമായി സേവന വേതന വ്യവസ്ഥകൾ പാലിച്ചു വരുന്ന മിക്ക വൻകിട അന്താരാഷ്‌ട്ര സ്ഥാപനങ്ങളും.ഇവരിൽ 90 % കമ്പനികളും സർക്കാർ നിഷ്കര്ഷിച്ചിരുന്ന 11.50 എന്ന അടിസ്ഥാന വേതനം നിലനിൽക്കുമ്പോൾ തന്നെ $ 12 .50 നൽകിയിരുന്നു.

ദീർഘ നാളുള്ള വർക്ക് ഓർഡറുകൾ മെക്സിക്കോയിലും,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളിൽ നൽകി പൂർത്തീകരിയ്ക്കുന്ന തിനുള്ള തിരക്കിൽ ആണ് ഇവർ ഇപ്പോൾ. ഇത്തരം കമ്പനികളിൽ പലതിലും പുതിയതായി ഓർഡറുകൾ ലഭിക്കുന്നില്ല/ഒപ്പുവെക്കുന്നില്ല എന്നതു ,വരാനിരിയ്ക്കുന്ന സാമ്പത്തീക തകർച്ചയുടെ മുന്നോടി മാത്രം ആണ്.”മെയ്ഡ് ഇൻ അഫ്‌ഗാനിസ്ഥാൻ ” ബ്രാന്റുകൾ വരെ പ്രചാരത്തിൽ യുള്ളലോകത്തിൽ “മെയ്ഡ് ഇൻ കാനഡ” എന്ന ലേബലിൽ അധികം അന്താരാഷ്‌ട്ര ഉത്പന്നങ്ങൾ ഇല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.യു എസ് നോട് അതിർത്തി പങ്കിടുന്ന കാനഡ (ഒന്റാറിയോ) യു എസ് ന്റെ വെയർ ഹവ്സ് ആയി മാറി കഴിഞ്ഞിരിക്കുന്നു.ജനങളുടെ ജീവിത നിലവാരം ഉയർത്തുവാൻ സർക്കാർ നടത്തിയ അമിത സേവന വ്യവസ്ഥകളിൽ ഇന്ന് കാണുന്ന വ്യാവസായിക വളർച്ച,അടുത്ത ഘട്ടമായി നടത്താൻ ഇരിയ്ക്കുന്ന പരിഷ്കാരങ്ങൾക്കു മുൻപായി വർക്ക് ഓർഡറുകൾ തീർക്കുന്നതിന്റെ കൂടി ഭാഗം മാത്രമാണ്.അമിത വിലക്കയറ്റവും,ബാങ്ക് പലിശ നിരക്കുകളും ഈ പരിഷ്കാരത്തിന്റെ കൂടി പരിണിത ഫലങ്ങൾ ആണ്.

ചുരുങ്ങിയ വേതന നിരക്കിൽ 20 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ ഉയർന്ന നിരക്കിൽ ജോലി ജോലികളിൽ ദീർഘകാലമായി ജോലി ചെയ്തിരുന്നവർക്കു 3 ശതമാനം വരെ മാത്രമാണ് വർദ്ധനവ് ഉണ്ടായതെന്നു.എന്നാൽ ബാങ്ക് വായ്പാനിരക്കും,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും 30 ശതമാനം വരെ ആണ് ഉണ്ടായിരിയ്ക്കുന്നത്.ഒന്റാറിയോവിലെ തൊഴിൽ രഹിതരുടെ നിരക്ക് 5 .8 ശതമാനം ആയി തുടരുകയും ചെയ്യുന്നു.ദീർഘ വീക്ഷണം ഇല്ലാതെ സർക്കാർ നടത്തുന്ന ഈ നടപടികൾ വ്യാവസായിക,സാമ്പത്തീക വളർച്ചയെ ഭാവിയിൽ ബാധിക്കുകയും,വൻ തോതിൽ ഉള്ള തൊഴിൽ നഷ്ടവും,കമ്പനികളുടെ അടച്ചുപൂട്ടലും ആയിരിയ്ക്കും ഫലം.വിലക്കയറ്റത്തിന് ഒപ്പം ജീവനക്കാരുടെ സേവന വ്യവസ്ഥകളിലും വർദ്ധനവ് ഉണ്ടായിരിയ്ക്കുന്നു.

സർക്കാരിന് പെൻഷൻ,ആരോഗ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിലാളിയുടെ വിഹിതത്തിൽ ഉണ്ടായിരിയ്ക്കുന്ന വർദ്ധനവ് പൊതു ജനം മനസ്സിലാക്കാത്ത ഒന്നും,ഇനി മാറി വരുന്ന സർക്കാരുകൾക്കുള്ള വൻ ബാധ്യതകൂടി ആണ്.ചുരുങ്ങിയ വേതനത്തിൽ,വിലക്കയറ്റം ഇല്ലാത്ത,തുശ്ചമായ പലിശനിരക്കും,ടാക്‌സും ഏർപ്പെടുത്തുകയാണെങ്കിൽ,കൂടുതൽ സംരംഭകർ കാനഡയിലേക്ക് വരികയും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും.മെച്ചപ്പെട്ട ജീവിതനിലവാരവും,സ്വന്തമായി പാർപ്പിടവും സ്ഥിരമായ വരുമാനത്തിലൂടെയും,വിലക്കയറ്റ നിയന്ത്രണ നിയമങ്ങളൊലൂടെയും ഉണ്ടാകും എന്ന സാമാന്യ ബുദ്ധി സർക്കാരിനുണ്ടാകും എന്ന് നമുക്ക് ആസ്വാസിക്കാം.

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018: വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

ടൊറന്റോ: കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തി ഇനി മുതല്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു. മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്കാരം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാര രാവിന് കാനഡ സാക്ഷ്യം വഹിക്കുന്നു.

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018. കാനഡയിലെ പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തില്‍ ആണ് ഈ അവാര്‍ഡ് നിശയ്ക്ക് തിരശീല ഉയരുന്നത്.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായി സൗത്ത് ഇന്‍ഡ്യയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം ടോറന്റോയില്‍ നടന്നു.

tisfa 2018 വെബ്‌സൈറ്റിന്റെഉത്ഘാടനം മാര്‍ച്ച് 31 നു ടൊറന്റോയില്‍ നടന്ന ചടങ്ങില്‍ Blue Sapphire Entertainment ന്റെ ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ നിര്‍വഹിച്ചു .tisfa 2018 ഔദ്യോഗിക സ്‌പോണ്‍സര്‍ ആയ മനോജ് കര്‍ത്ത, മിസ്സിഗോള കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍,തമിഴ് എന്റര്‍ടൈന്മെന്റ് ടെലിവിഷന്‍ ചെയര്‍മാന്‍ പ്രേം അരശരത്‌നം , സ്കാര്‍ബോര്‍ഗോ ബിസിനസ് ബോര്‍ഡ് ഡയറക്ടര്‍ വിരേഷ് മാത്തുര്‍, മാഗ്‌നസ് ടെലിമീഡിയ സി ഈ ഒ വിജയ് സേതുമാധവന്‍,ഇന്നോവേവ് മീഡിയ ഇങ്ക് ഡയറക്ടര്‍ ആനി കോശി,അലക്‌സ് അലക്‌സാണ്ടര്‍ (ഹോം ലൈഫ്), ഡോ.സജീവ് മാധവന്‍,നിര്‍മ്മാതാവ് ശുഭ തമ്പി പിള്ള,സംവിധായകനും ഛായാഗ്രാഹകനുമായ രവി അച്യുതന്‍,എന്നിവര്‍ ഈ ചടങ്ങിന് സാക്ഷികള്‍ ആയി.

ഈ ചെറിയ തുടക്കം വരും വര്‍ഷങ്ങളില്‍ ചലച്ചിത്ര രംഗത്തിനും,അവാര്‍ഡുകളുടെ ഘടനയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അജീഷ് രാജേന്ദ്രന്‍ വ്യക്തമാക്കി.പബ്ലിക് വോട്ടിങ്,നോമിനേഷന്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ ആയിട്ടാണ് വിധിനിര്‍ണ്ണയം നടക്കുന്നത്.ഓണ്‌ലൈന്‍ വോട്ടിങ്ങില്‍ 2017 ലെ ചിത്രങ്ങളില്‍ മലയാളം തമിഴ് വിഭാഗവും,നോമിനേഷന്‍ വഴി മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ ചിത്രങ്ങളുമാണ് ആദ്യ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നത്.ഇത് വരും വര്‍ഷങ്ങളില്‍ എല്ലാ സൗത്ത് ഏഷ്യന്‍ ഭാഷകളിലെയും സിനിമകളെയും ഉള്‍പ്പെടുത്തി നടത്താന്‍ ആണ് tisfa അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ചിത്രങ്ങളെയാണ് ശേളെമ ആദ്യവര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നത്.ഇതിനു പുറമെ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിം എന്‍ട്രികളും ശേളെമ യില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗത്ത് ഏഷ്യയിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ടോറന്റോയില്‍ നിന്നും നടത്തുന്ന ആദ്യത്തെ അന്തര്‍ദേശീയ അവാര്‍ഡ് നിശ ആയിരിക്കും tisfa2018. ജൂണ്‍ ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ റ്റിസ്ഫാ 3018 ന്റെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും.അവാര്‍ഡ് നിശയെ പറ്റിയുള്ള എല്ലാ വിവരങ്ങള്‍ക്കും www. tisfa. ca എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

ജോയിച്ചന്‍ പുതുക്കുളം

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിന് തിരി തെളിയുന്നു

ടൊറന്റോ: കാനഡയുടെ മണ്ണില്‍ നിന്നും കാഴ്ചയുടെ കലയായ സിനിമയ്ക്ക് പുതിയ വ്യാഖ്യാനം. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018. കാനഡയിലെ പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തില്‍ ടോറോന്റോയില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ അവാര്‍ഡിന് തുടക്കമാകുന്നു.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായി സൗത്ത് ഇന്‍ഡ്യയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം .ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ അവാര്‍ഡിന്റെ tisfa ലോഗോ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ഇന്ന് ടോറന്റോയില്‍ നടക്കുമെന്ന് tisfa സ്ഥാപക ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ അറിയിച്ചു.

2015 മുതല്‍ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച B S E എന്ന എന്റര്‍ടൈന്മെന്റ് സ്ഥാപനം നിരവധി സ്‌റേജ് ഷോകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ടി വി പ്രോഗ്രാമുകളിലൂടെയും കാനഡയിലെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രസ്ഥാനം ആണ്.അതുകൊണ്ട് തന്നെ ഈ അവാര്‍ഡ് നിശയും വളരെ വ്യത്യസ്തത നിറഞ്ഞതായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോഗോ, വെബ് സൈറ്റ് പ്രകാശനത്തിനു ശേഷം അവാര്‍ഡ് നിശയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതാണ്. സംഘടിപ്പിച്ച പരിപാടികളുടെ എണ്ണമല്ല, അവ സംഘടിപ്പിക്കുന്ന രീതി,കലാപരമായ നൈപുണ്യത ഇവയെല്ലാമമാണ് അജീഷിന്റെ സംഘത്തെ വ്യത്യസ്തമാക്കുന്നത്.

മെയ് മാസത്തില്‍ പ്രശസ്ത നര്‍ത്തകി ശോഭനയുടെ നേതൃത്വത്തില്‍ Trans എന്ന സംഗീത നൃത്ത പരിപാടിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് BES എന്റര്‍ടൈന്മെന്റ് ഗ്രുപ്പ്.ഓണ്‌ലൈന്‍ വോട്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 വെബ്‌സൈറ്റ് ഉത്ഘാടനം ടോറന്റോയില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നു അജീഷ് രാജേന്ദ്രന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച

ടൊറന്റോ: എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ഹെറാൾഡ് എം ബ്രൈറ്റ് വൈറ്റ് സക്കണ്ടറി സ്‌കൂൾ,ബ്രാംപ്ടണിൽ വച്ച് നടത്തപ്പെടുന്നു.മുൻകാലങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിൽ ഉള്ള ആഘോഷങ്ങൾക്കാണ് ഇത്തവണ വേദി ഒരുങ്ങിയിരിയ്ക്കുന്നതു.

വിഷുക്കണി,വിഷു പാട്ട്,വിഷു കൈനീട്ടം, എന്നതിന് പുറമെ വിവിധങ്ങളായ കലാ പരിപാടികളും,വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്.നൂറിൽ അധികം കുഞ്ഞുങ്ങൾ വിഷു കൈനീട്ടം വാങ്ങുന്ന എൻ എസ്സ് എസ്സ് വിഷു കാനഡയിലെ അത്യഅപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.തായമ്പകയുടെ മേള കൊഴുപ്പ് വിഷു പരിപാടികൾക്ക് മിഴിവേകും.

കേരളത്തിന്റെ തനതു ചെണ്ടമേളത്തിനും പുറമെ ഭാരത നാട്യം,മോഹിനിയാട്ടം,തിരുവാതിര,കോമഡി സ്കിറ്റ്,ഗാനങ്ങൾ ,സിനിമാറ്റിക് ഡാൻസ്ബോ,ളിവുഡ് ഡാൻസ് ,ഉപകരണ സംഗീതം,എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പു നൽകും.500 -ലധികം പേർക്ക് സംബന്ധിക്കാവുന്ന ആഡിറ്റോറിയത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിയ്ക്കുന്നതു.

കൂടുതൽ വിവരങ്ങൾക്ക്:E-Mail: nsscanada@hotmail.com or Web: www.nsscanada.org ,Tel: 416 8393773 എന്ന നമ്പറിലോ ബന്ധപ്പെടുക.

ടൊറൊന്റോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പെസഹാ ആചരിച്ചു

ടൊറൊന്റോ : ശിഷ്യന്മാരോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ടൊറൊന്റോ സെന്റ് :മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പെസഹാ ആചരിച്ചു .

വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃക പകര്‍ന്നു നല്‍കാനായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും ,പെസഹാ ഭക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന തിരുകര്‍മ്മങ്ങള്‍ ദേവാലയത്തില്‍ നടന്നു .ഇടവക വികാരി റവ .ഫാ .പത്രോസ് ചമ്പക്കരയുടെ കാര്‍മിക ത്വത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രുഷകള്‍ക്കും ,പെസഹാ തിരുകര്‍മങ്ങള്‍ക്കും കൈക്കാരന്മാരായ സന്തോഷ് മേക്കരയും ,ലിന്‍സ് മരങ്ങാട്ടും ,പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി .

ജോയിച്ചന്‍ പുതുക്കുളം

തത്വമസി -വിഷു മഹോത്സവം ഏപ്രിൽ 15 ഞായറാഴ്ച

ലണ്ടൻ ഒന്റാറിയോ: തത്വമസി വിഷു മഹോത്സവം-2018 , ഏപ്രിൽ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ നടത്തപ്പെടും. വിപുലമായ രീതിയിൽ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ലണ്ടനിലെ ചാർട്ടർ ക്രെസന്റിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഡിലൈറ്റ്സിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുക. കേരളത്തിന്റെ തനതായ വിഷു ആഘോഷങ്ങൾ അതെ രീതിയിൽ പിൻതുടരുന്നതിന്നും,മികവ് പുലർത്തുന്നതിന്നും തത്വമസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട,ഓണം,സ്വാതന്ത്ര ദിന ആഘോഷങ്ങൾ,ആയുധ പൂജ,വിദ്യാരംഭം,ദീപാവലി,മണ്ഡലകാല മഹോത്സവം എന്നീ ആഘോഷപരിപാടികളിൽ എല്ലാം വൻപിച്ച ജനപിന്തുണ തത്വമസിയ്ക്കു ലഭിച്ചിട്ടുണ്ട്.

വിഷു മഹോത്സവത്തിന് കഴിഞ്ഞ കാലങ്ങളിലേതു പോലെ അഞ്ഞൂറിൽ അധികം പേർക്കുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.പതിവിലും ഭംഗിയായി ഈതവണയും ആഘോഷങ്ങൾക്കു വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിയ്ക്കുന്നതു.

വിഷു ക്കണി ,വിഷു കൈനീട്ടം,വിഷു സദ്യ ഇവയ്ക്കു പുറമെ പ്രഗത്ഭർ ഒരുകൂന്ന ചെണ്ടമേളം ,തിരുവാതിര, മോഹിയാട്ടം, കുച്ചിപ്പിടി, ഭരതനാട്യം, ഗാനങ്ങൾ എന്നിവയും നൂപുര ഡാൻസ് അക്കാദമി ,വർണ്ണം ഡാൻസ് ഗ്രൂപ്പിന്റെ യും പ്രത്യേക നൃത്ത നൃത്യങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകും.

നാല് പേരടങ്ങുന്ന കുടുംബത്തിന് $ 50 ,മുതിർന്നവർ $ 17 ,വിദ്യാർത്ഥികൾ $ 12 ,0 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് $10 എന്ന നിരക്കിൽ ആണ് ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിയ്ക്കുന്നതു.ടിക്കറ്റുകൾ മുൻകൂട്ടി ലഭിക്കുന്നതിനായി ഗോപി മേനോൻ :226 927 7515 ,സോമൻ ശ്രീധരൻ: 647 894 3144 ,വിഷ്ണു പ്രസാദ്:647 708 9374 എന്ന നമ്പറിലോ,ഇമെയിൽ : tatvamasilondonontario@gmail.com -ലൊ ബന്ധപ്പെടേണ്ടത് ആണ്.