മദമിളകിയ വൈദികരും മലിനമായ ആത്മീയതയും

വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതംനയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽ നിന്നും ‘ചില മദമിളകിയ അച്ചന്മാർ’ എന്നപ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ്അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ വ്യക്തമായികേൾക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയിൽ കിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേഎന്നാണ് തന്റെ പ്രാർഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയിൽപ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗൾഫുകാരന്റെ ഭാര്യക്ക് നിരന്തരംശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്ത കാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹംപറഞ്ഞു.

പള്ളിയുടെ ബേസ്‌മെന്റിൽ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ‘ എന്താ ഈ കേൾക്കുന്നത്, ഈ കഥകൾ വിശ്വസിക്കാമോ, ഞങ്ങൾ ശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയി.വല്ലാതെ ഉലച്ചു കളഞ്ഞു.. തോമസിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെവിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരം ഒരു വലിയ കൂട്ടം നിഷ്കളങ്കരായസാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉൾകൊള്ളാൻശ്രമിക്കുന്നത്.

പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകർ വേട്ടമൃഗങ്ങളെപ്പോലെപെരുമാറുന്നു എന്നത് സമുന്നത കോടതിയുടെ ഭാഷയാണ്. എന്നാൽ ആദരിക്കപ്പെടേണ്ടവിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതർ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതിൽഅസഹിഷ്‌ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തിൽ എല്ലാനിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകൾ അക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ്അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോആയ അഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവിൽ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായ ലോലഹൃദയരെ, ഭീതിയുംപ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാരകേന്ദ്രങ്ങളിലും കാണാനാവും. എന്നാൽ തെറ്റുകൾ ചൂണ്ടികാണിച്ചു ദിശാബോധം നൽകേണ്ടപ്രകാശ ഗോപുരങ്ങൾ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത് കാണേണ്ടി വരുന്നു.

വിധിയുടെ ബലിമൃഗങ്ങൾ പലതരം

സഭയുടെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാൻജോസിനെയും എന്നെയുമാണ് നിയോഗിച്ചിരുന്നത്. ആശ്രമത്തിലാണ് വൈദികൻതാമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തിൽ പുറത്തേക്കു വരുന്നു, ബാനമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല. അയാളുടെഒരു വൃത്തികെട്ട നോട്ടം, അടിമുടി അയാൾ കൊതിയോടെ തന്നെ നോക്കുകയായിരുന്നു’, തിരികെ യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളർത്തിക്കളഞ്ഞു ആവൈദീകൻറെ നോട്ടം. ആ വൈദീകൻ ഒരു ബോയിസ് റെസിഡൻസ് സ്കൂളിന്റെ വാർഡൻആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാൻ സ്ഥാനാർഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആവൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തിൽ മരണപ്പെട്ട ജോസിനെഓർക്കുമ്പോൾ, ആശ്രമത്തിൽ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖംഒരിക്കലും മറക്കാനാവില്ല.

കുറച്ചുനാൾ മുൻപ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂർ ഉള്ള ഒരുസഭാ കേന്ദ്രത്തിൽ പോയി. ഉന്നതനായ ഒരു വൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരുമീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകൻ കൈ പിടിച്ചു കുലുക്കി, കൈവിടുന്നില്ല, പിന്നെ ചൂണ്ടു വിരൽ കൊണ്ട് കൈയ്യിൽ തടവാൻ തുടങ്ങി, ഒരുവിധംഅവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന് പറയുമ്പോൾ അൽപ്പം തൊലിവെളുപ്പു ഉള്ള ആൺ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങൾ അറിയാതെപോകുന്നു. പുരോഹിതന്മാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ആണുങ്ങൾ നേരിടുന്നഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികൾ എവിടെയും രേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചുതള്ളുന്നതിനു മുൻപേ, നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്.

ദിശാബോധം നക്ഷപെട്ട ചില വൈദികർ

വിളിക്കു യോഗ്യമായതു പ്രവർത്തിക്കാതെ വിനോദയാത്രകൾ, വിശുദ്ധനാട്സന്ദർശനം,ട്രാവൽ ഏജൻസി, ഭൂമി ഇടപാടുകൾ, കൊയർ പരിപാടികൾ, റിയൽ എസ്റ്റേറ്റ്, ഉണർവ് കൺവൻഷനുകൾ, ധ്യാനം, കൗൺസിലിംഗ് തുടങ്ങി നിരവധി ഉടായിപ്പുപ്രസ്ഥാനങ്ങളുമായി ഊരു ചുറ്റുന്നവർ വർധിച്ചു വരുന്നു. വിശുദ്ധകുർബാന കൃത്യവുംയുക്തവും ആയി നടത്തണം എന്ന് കർക്കശമുള്ള ഒരു വൈദികൻ ഒരു ഞായറാഴ്ച പതിനേഴുമിനിട്ടു താമസിച്ചാണ് പ്രഭാത പ്രാർഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്കേണ്ടവരുംകാര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നെങ്കിലും, പ്രാർഥന തുടങ്ങാൻ താമസിച്ചതിന്റെ കാരണംശിശ്രൂകർക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ട തിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തിൽ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാർഥനകൾ ആരംഭിച്ചത്. വലിയനോമ്പിലെ ധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയിൽവിവാഹിതയായ സ്‌ത്രീ കൂസലില്ലാതെ കയറുകയും വിളക്ക് അണയുകയും ചെയ്യുന്നത്കണ്ടതായി ഒരാൾ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ വച്ചിരിക്കുന്നു. എന്നെങ്കിലും ദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടൻഅവധിയിൽ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന് കുർബാന അർപ്പിക്കുന്നവരെയുംചിലർക്കറിയാം.

ഏതോ പാശ്ചാത്യ സെമിനാരിയിൽ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണംകൊടുത്തു നേടുന്ന ഡോക്ടറേറ്റ് ബിരുദവുമായി സെമിനാരിയിൽ ആദ്ധ്യാപകരായി എത്തുന്നഉഡാപ്പി ജാഡ-പണ്ഡിതർക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനം നല്കാൻ പറ്റില്ല. നവാഗതർക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളിൽ എന്ന്കേൾക്കുന്നു. അലമ്പ് കണ്ടു വിശുദ്ധ കുർബാന നിർവഹിക്കാൻ എത്തിയ ഒരു മെത്രാൻസഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരി പ്രിൻസിപ്പലിന്റെ മുറി അടിച്ചുപൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലനകേന്ദ്രങ്ങൾ മാറിപ്പോയെങ്കിൽ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടി രാജിവപ്പിക്കാനും ചിലർതയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികൾക്ക് അറിയില്ല. പാവങ്ങൾ ഓരോ വർഷവും കനത്ത സംഭാവനകൾ നൽകി ഇവ നിലനിർത്തുന്നു.

വിശുദ്ധ ആരാധനയിൽ സംബന്ധിക്കുമ്പോൾ ധരിക്കേണ്ട തിരു വസ്ത്രങ്ങൾ അവഅയോഗ്യമായ ഒരു സ്പർശ്ശനം പോലും ഏൽക്കാത്ത ഉടയാടകളാണ്. എന്നാൽ കാൻഛീപുരംപട്ടു സാരി പൊതിഞ്ഞപോലെ വിവിധ വർണങ്ങളിൽ മിനുക്കുകൾ പിടിപ്പിച്ചു തങ്ങൾ ഏതോദൈവീക ദൂതന്മാരാണെന്നു കാണിക്കുവാൻ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊൾ തലകുനിഞ്ഞു പോകും അല്ലാതെ അവർ എറിഞ്ഞു തരുന്ന സമാധാന ശരങ്ങൾ സ്വീകരിക്കാനല്ലകുനിയേണ്ടി വരുന്നത്. പെരുനാളുകൾക്കു ശേഷം പട്ടിൽ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായിവടിയും മുടിയും പിടിച്ചു നിൽക്കുന്ന ഈ കൂട്ടരെ കണ്ടാൽ വെഞ്ചാമരവും വെങ്കുറ്റകുടയൂംചൂടിനിൽക്കുന്ന തൃശൂർ പൂരം പോലും തോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാൻ കടുത്തകറുപ്പും തീപിടിച്ച ചുവപ്പും സ്വർണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നു പോകുന്നഇവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവ പുത്രൻ പോലും കുരിശിൽ തൂങ്ങാൻവെമ്പൽ കൊള്ളും.

സേവനത്തിനും ശിശ്രൂകൾക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടുഉദ്ദേശിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ് ഇടക്കെട്ടിൽ തിരുകിയ തൂവലഎങ്കിൽ തെറ്റി. സാധാരണക്കാർ കഴിക്കാൻ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയപാത്രത്തിൽ തരുണീമണികൾ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടുംസ്നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷൻ വൈദികരുടെ മുഖത്തു ക്രൂരതയാണ്എപ്പോഴും നിഴലിച്ചു നിൽക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കർമ്മത്തിനുമദ്ധ്യത്തിൽ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്നവാചക കസർത്തുകൾ കുറിവച്ചതും ഉഗ്രവിഷമുള്ള ബാണങ്ങളുമായി മാറുമ്പോൾ ജനംഎങ്ങനെ കണ്ണടച്ച് സഹിക്കും?.

ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാർ

വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പിൽ കോളേജ് അഡ്മിഷൻ തരപ്പെടുത്തികൊടുക്കുന്നു, മലർപ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്ലാറ്റ് കച്ചവടം തുടങ്ങിനിരവധി ഉഡായിപ്പുകൾ. അമേരിക്കയിൽ വർഷത്തിന്റെ കൂടുതൽ മാസങ്ങളും കഴിച്ചുകൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ, പകൽ വീട്ടിൽ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റർനെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാർബെക്യുപാർട്ടിയിൽ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാൻ ഒരു സുഹൃത്ത്പറഞ്ഞു, ജീൻസും ടീഷർട്ടും ഇട്ടു നിൽക്കുന്ന ആ രൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേമുഖം!.

നിങ്ങൾ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാൽ മതി, ഏതു പാതിരാത്രിയിലും കടന്നുവരാൻ അനുവദിക്കുന്ന വാതിലുകൾ തുറന്നിട്ട ദിവ്യരായ ചില വന്ദ്യ പിതാക്കന്മാരുടെസ്നേഹസ്മരണകളിൽ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളുംഅറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെൻ പിതാക്കന്മാർക്കുഅപ്പോയ്ന്റ്മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ തന്നെകൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചിൽ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങൾ. സന്ധ്യക്കുശേഷം ആളുകളെ കാണാൻ മടിക്കുന്നതിന്റെ കാരണം ചിലർക്കെങ്കിലുംഅറിയാം, ഒക്കെ സഭയോടുള്ള സ്നേഹത്തിൽ സഹിക്കുന്നു.

ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട്കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാൻ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂഎന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത് തിരുമേനിയെക്കുറിച്ചാണ്അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാൻ അവിടെവെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്കനായി. യാതൊരു ഫോർമൽ പ്രാർഥന കൂടാതെ, പറ എന്താണ്കുറ്റങ്ങൾ? അത് തിരുമേനി ..ചിലകാര്യങ്ങൾ ..ഓക്കേ , നമുക്ക് അടുത്ത മുറിയിൽ പോയിസംസാരിക്കാം എന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരൻ പണം ചില പ്രത്യേക പ്രോജെക്റ്റുകളിൽഇൻവെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആർക്കുംചോദിക്കാനുള്ള ഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്തസംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാ സംശയങ്ങൾക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വർഷങ്ങൾ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾധരിപ്പിച്ചിട്ടും ഒരേ മറുപടി – ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല… ഒക്കെ ഇങ്ങനെ ഉരുണ്ടുപോകും. വൈദികർ പിഴച്ചാലോ മെത്രാൻ പിഴച്ചാലോ, ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്തതമോഗർത്തം !!!

മനുഷ്യപുത്രൻ സദാചാരപ്പോലീസുകളെ വിലക്കി ‘നിങ്ങളിൽ പാപമില്ലാത്തവർ ആദ്യംകല്ലെറിയട്ടെ ‘ എന്ന് പറഞ്ഞു പാപികളെ നേടാൻ ശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകൾഎന്ന് കടുത്ത ഭാഷയിൽ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കിഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികൾ പൂവൻകോഴിയെ തലയിൽവച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യം തിരിച്ചറിയണം. അതെപ്പോഴാ തലയിൽ കാഷ്ഠിച്ചുവയ്‌ക്കുന്നതെന്നറിയില്ല ഇതുവരെ സഭയുടെ അകത്തളങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾപിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ന് നാടുമുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടിവന്ന ജീർണതയാണ്. സഭയിലെ ഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികൾ എന്ന്തിരിച്ചറിയാനുള്ള ആത്മാർഥത ഉണ്ടായാൽ തിരുത്തലുകൾ ഉണ്ടാവും, എന്ന് തന്നെയാണ്പ്രതീക്ഷിക്കുന്നത്.

സേവനോൽസുകാരായി , നിരാഹങ്കാരികളായി , സ്വകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ഒരുവൈദീകനിര ഉറപ്പാക്കണം. ഒരുവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം പരക്കെയുള്ളമഹാജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരിൽ നിന്നും സഭക്ക്മോചനം നേടണമെങ്കിൽ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും.

*******************

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി 

വാൽക്കണ്ണാടി – കോരസൺ 

(ന്യൂയോർക്കിലെ വിചാരവേദിയിൽ അവതരിപ്പിച്ചത്)

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ശോഭനമാണോ, അപകടത്തിലാണോ എന്നാണ്ചിന്തിക്കേണ്ടത്. അപകടത്തിലാണ് എന്ന ആശങ്ക നിലനിൽക്കുമ്പോൾ, ഒന്നും പേടിക്കാനില്ലഎന്ന ഉത്തരം എത്രമാത്രം ആത്മാർഥമായി പറയാനാവും എന്നും ചിന്തിക്കേണ്ടതുണ്ട്. 

സമകാലിക സാഹചര്യങ്ങൾ 

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ 71 വര്ഷം പഴക്കമുള്ള, ശക്തമായ മൂല്യം നിലനിർത്തുന്നരാജ്യമാണ് ഇന്ത്യൻ ജനാധിപത്യo. It is still a strong functioning democracy. ചുറ്റുമുള്ള പലജനാധിപത്യങ്ങളും കടപുഴകി വീണപ്പോഴും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തരണംചെയ്തും ഒരു മഹാമേരുപോലെ  സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ജാഗ്രതയോടെനിലനിൽക്കുന്നതാണ് അടിത്തറയുള്ള നമ്മുടെ ജനാധിപത്യ സംസ്‍കാരം.

എന്നാൽ, ചില ആശങ്കകൾ നിരത്തട്ടെ:

 1. ഹിന്തുവതയിൽ അരക്ഷിതായരായ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷം, ദളിതർ 
 2. രാഷ്ട്രീയ അജന്തയോടെ മറനീക്കി വന്ന മതഭ്രാന്ത് 
 3. മത- രാഷ്ട്രീയ- കോർപ്പറേറ്റ് സഖ്യം 
 4. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പുരോഗമനം എന്നപരസ്യങ്ങൾ 
 5. സംഘർഷപൂരിതമായ മതസ്പർദയിലൂടെ ഉള്ള രാഷ്ട്രീയവത്കരണം 
 6. സ്വതന്ത്ര ആശയ വിനിമയത്തിലെ അസഹിഷ്ണുതകൾ 
 7. മൊത്തമായി വിലക്കെടുക്കുന്ന നാലാം എസ്റ്റേറ്റ് – മാധ്യമങ്ങൾ 
 8. രാഷ്ട്രീയവല്കരിക്കപ്പെടുന്ന നീതിന്യായ സംവിധാങ്ങൾ 
 9. ചരിത്രത്തെ വളച്ചൊടിക്കൽ 
 10. നെഹ്രുവിയൻ ചിന്തകളെ ഒരു പകപോക്കലോടെ തിരസ്കരിച്ചു, പെരിയാർരാമസ്വാമിസ്മരണകളെ തച്ചുടച്ചു സ്ഥാപിക്കപ്പെടുന്ന പുതിയ പ്രതീകങ്ങൾ
 11. പശുവിനുവേണ്ടി നടത്തുന്ന നരഹത്യകൾ 

ജനാധിപത്യത്തിന്റെ മാറുന്ന മുഖങ്ങൾ 

സമവാക്യങ്ങൾ മാറി വരുമ്പോൾ ഇന്ന് ഏറ്റവും അപകടം പിടിച്ച പദം – ജനാധിപത്യം. ‘ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സംവിധാനം’  എന്ന എബ്രഹാംലിങ്കന്റെ നിർവചനവും, ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഗ്രീസിലെ സിറ്റി- സ്റ്റേറ്റ്എന്ന രൂപകൽപ്പനയും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവും രൂപത്തിലുംഭാവത്തിലും ആകെ മാറിയിരിക്കുന്നു.

പോളിറ്റി സ്കെയിൽ (Polity Scale) –

Polity Score ranges from -10 to +10

minimum value

maximum value

autocracies

-10

-6

anocracies

-5

5

democracies

6

10

ഓരോ രാജ്യത്തിന്റെയും ജനാധിപത്യ നിലവാരം അളക്കുന്ന സംവിധാനം – 10  മുതൽ – 6വരെ സ്വേച്ഛാധിപത്യം, – 5  മുതൽ 5  വരെ ഭാഗിക ജനാധിപത്യം, 6  മുതൽ  10 വരെജനാധിപത്യo എന്ന സംവിധാനത്തിൽ ഇന്ത്യക്കു 9, പാകിസ്താന് 7 , യു .കെ 10 , അമേരിക്ക 8 ,സൗദി അറേബ്യ 0 , ഇങ്ങനെ നോക്കുമ്പോൾ വലിയ കുഴപ്പം കാണാനില്ല.  

ജനാധിപത്യനിലവാരം തിരഞ്ഞെടുപ്പ് രീതികൾ, വിവിധ മതവിശ്വാസം, പൗര സ്വാതന്ത്ര്യം, രഷ്ട്രീയ നീതി, ബഹുസ്വരത, സർക്കാരുകളുടെ പ്രവർത്തന ക്ഷമത, സമ്മതിദായകരുടെസുരക്ഷിതത്വം, ബാഹ്യ ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ കാര്യസ്ഥത, തുടങ്ങിയമാനദണ്ഡങ്ങൾ വച്ച് വിലയിരുത്തുമ്പോൾ ഇന്ത്യയുടെ ജനാധിപത്യ നിലവാരം ലോകത്തിലെ167 രാജ്യങ്ങളിൽ വച്ച് 42 -)o സ്ഥാനമാണ്. അതായതു ‘അപര്യാപ്‌തമായ ജനാധിപത്യം “എന്നാണ് കാണിക്കുന്നത്. ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം തേടിയില്ല എന്നത്അപായമണിയാണ് മുഴക്കുന്നത്.   

സ്വാതന്ത്യ്രത്തിന്റെ നിലവാര സൂചികകൾ – പത്രസ്വാതന്ത്ര്യം, ധാർമ്മിക നിലവാരം ,സാമ്പത്തീക സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ‍  തുടങ്ങിയ സൂചികകൾവച്ചു നോക്കുമ്പോഴും ദുഷ്കരമായ – അപര്യാപ്‌തമായ ജനാധിപത്യം എന്ന കണക്കുകൾ ആണ്കാണിക്കുന്നത്.

ലോകത്തിലെ സ്വതന്ത്ര രാജ്യങ്ങൾ – സമ്മതിദാനം വിനയോഗിക്കപ്പെടുന്ന രാജ്യങ്ങളുടെപൗരസ്വാതന്ത്ര്യവും രാഷ്ട്രീയ നീതിയും കഴിഞ്ഞ 18 വര്ഷങ്ങളായി നോക്കുമ്പോൾ, ഇന്ത്യനിലവാരമുള്ള സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽ തന്നെയാണെന്നത് തല്ക്കാലം ആശ്വാസംപകരും. എന്നാൽ ഈ സ്ഥിതി തുടരാനാവുമോ എന്നാണ് വിലയിരുത്തേണ്ടത്.  71  വര്ഷംപഴക്കമുള്ള ഇന്ത്യൻ ജനാധിപത്യം  പീഡിതമായ ഒരു അവസ്ഥയിലേക്കാണോ പോകുന്നത്എന്ന് ആശങ്കപ്പെടുന്നവർ കൂടുതലുണ്ട്.  

 ജനാധിപത്യത്തിന്റെ ഭീഷണികൾ 

വികസനത്തിന്റെ പേരിൽ ആട്ടിയോടിക്കപ്പെടുന്ന വലിയ കൂട്ടം  ഇന്ത്യയിൽകൂടിവരുന്നു എന്നത് ആശങ്കയുളവാക്കുന്നു.  ഇന്ത്യയുടെ ആകെ സമ്പാദ്യ വർദ്ധനവ് 2017ഇൽ 25 ശതമാനം കൂടും എന്നാണ് കണക്കു കൂട്ടുന്നത്. ഇത് ലോകത്തിലെ ആറാമത്തെധനിക രാജ്യത്തിൻറെ നിലയിലേക്കാണ് ഉയരുന്നത്.ഇരുപതിനായിരത്തിലേറെ ശതകോടീശ്വരന്മാർ ഇന്ത്യയിലുണ്ട്. മുംബൈ, ലോകത്തിലെപന്ത്രണ്ടാമത്തെ സമ്പന്നമായ സിറ്റി ആയി മാറുന്നു. 

എന്നാൽ രാജ്യം വളരുന്നതോടൊപ്പം ദാരിദ്ര്യവും വളരുന്നു . ആത്മഹത്യ ചെയ്യുന്നകർഷകരുടെ എണ്ണം എക്കാലത്തെയുംകാൾ കൂടുതൽ, ആസാദ് ഇന്ത്യാ ഫൌണ്ടേഷൻകണക്കു പ്രകാരം ഇന്ത്യയിലെ 38 ശതമാനം (380 മില്യൺ) ജനങ്ങളും ദരിദ്രരാണ് . ഈ പോക്ക്ഇപ്പോഴത്തെ എസ്റിമേറ്റ് കടത്തി വെട്ടും. കുറഞ്ഞ  ഉത്‌പാദനക്ഷമതയും തൊഴിലില്ലായ്മയുംഗ്രാമീണജീവിതങ്ങളെ ദുരിതത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. മൂലധന – മത- രാഷ്ട്രീയകൂട്ടുകെട്ടിൽ രാജ്യം കൊള്ളയടിക്കപ്പെടുമ്പോൾ ആട്ടിയോടിപ്പിക്കപ്പെടുന്ന ജനങ്ങൾ 12കോടിയോളമാണ്. ഭവനരഹിതർ 78 മില്യൺ, 11 മില്യൺ കുട്ടികൾ നിരത്തിൽ അന്തിഉറങ്ങുന്നു. കോർപറേറ്റ് ഫാസിസിസത്തിന്റെ ഇരകളായി പശുവിന്റെ പേരിൽതല്ലികൊല്ലപ്പെടുന്നവർ, പീഡിപ്പിക്കപ്പെടുന്ന ദളിതർ, കുടിയിക്കപ്പെടുന്ന അരക്ഷിതരായജനലക്ഷങ്ങൾ. ഫാസിസത്തിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന മുസോളിനി പറഞ്ഞു,വലതുപക്ഷ തീവ്രവാദം കേവലം സംഘടിതമായ പദ്ധതിയുടെ അനിർവാര്യമായഅടയാളങ്ങൾ മാത്രമാണ് എന്ന്. ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിതഇവിടെ അന്വർഥമാണ്, ‘കുടിയിറക്കപ്പെട്ടവരെ പറയിൻ നിങ്ങൾ ഏതു ദേശക്കാർ’.അപര്യാപ്‌തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഇരകളാവുന്നു അറിയാതെ നമ്മൾ. 

ഹിന്ദുവതയുടെ പേരിൽ പൊള്ളയായ ദേശീയവാദം 

വിശ്വാസത്തിന്റെ പേരിൽ എല്ലാവര്ക്കും അടയാളങ്ങൾ കൂടിവരുന്നു. കൈയ്യിലെ ചരട്,നെറ്റിയിലെ പ്രകടമായ കുറികൾ, കാവി മുണ്ടു ഒക്കെ അല്ലാതെ ദേശീയതപ്രകടിപ്പിക്കാനാവില്ല എന്ന അവസ്ഥ നാമറിയാതെ സമൂഹത്തിൽ പ്രകടമാവുന്നു. ജനങ്ങൾഎന്ത് ധരിക്കണം, എന്ത് കഴിക്കണം, ഒരുപോലെ ചിന്തിക്കണം, ഒരേ മതം , ഒരേ ഭാഷ, ഒരേസംസ്കാരം ഇത് ഇന്ത്യയുടെ ആത്മാവിലെ നാനാത്വത്തിലെ ഏകത്വം എന്ന തീതല്ലിക്കെടുത്തുകയാണ്. ദേശീയ ഗാനം ചെല്ലുമ്പോൾ തീയേറ്ററുകളിൽ പോലും എഴുനേറ്റുനിൽക്കണം എന്ന നിർബന്ധം ഒട്ടൊന്നുമല്ല പൗരസ്വാതന്ത്ര്യത്തിനുമേൽഅടിച്ചേൽപ്പിക്കുന്നത്. എന്നാൽ അടുത്ത കാലത്തു കർണാടകയിൽ പൊതു പരിപാടിയിൽദേശീയഗാനം  ആലപിച്ചപ്പോൾ ഗവർണർ എഴുനേറ്റു പോയത് ടി. വി. യിൽ കാണുക ഉണ്ടായി.

ടാഗോറിന്റെ വരികൾ ബ്രിട്ടീഷ് രാജിന്റെ സ്തുതിഗീതമായതു കൊണ്ട് വന്ദേമാതരമാണ് ഇനിദേശീയഗാനമായി കൊണ്ടുവരേണ്ടത് എന്നൊക്കെയുള്ള വിവാദങ്ങളും തുറന്നു വച്ചിരിക്കുന്നു.ഇതൊക്കെ ഇന്ത്യയുടെ ബഹുസ്വരത, മതനിരപേക്ഷമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ളഗൂഢതന്ത്രം ആണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഭൂരിപഷം ന്യൂനപക്ഷത്തെ എന്തിനാണ്ഭയപ്പെടുന്നത് ? അസ്ഹഷ്ണുത ആർക്കുവേണ്ടിയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്? എല്ലാ മതസംഹിതകളെയും ഉൾകൊണ്ട ഭാരതീയ സംസ്കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളായിഅഭംഗുരം നില നിൽക്കാനായെങ്കിൽ മതപരിവർത്തനത്തെ എന്തിനു ഭയപ്പെടണം?   

എന്തിനു ഭീതിപരത്തി ന്യൂനപക്ഷത്തെ കീഴ്പ്പെടുത്തണം? ദേശീയവാദം ഒരുശല്യമാണെന്നും, ദേശഭക്തിഎന്റെ ആത്മീയ അഭയല്ലെന്നും, മനുഷ്യകുലം ആണ് എന്റെഅഭയമെന്നും പറഞ്ഞ ടാഗോറിനെ ചിലർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സങ്കുചിതമായമതിലുകൾ ഭേദിക്കണം, അതിരുകളില്ലാത്ത ഒരു വലിയ ലോകത്തെപ്പറ്റി സ്വപ്നം കാണണംഎന്നു പറഞ്ഞ നെഹ്രുവിന്റെ രൂപം പോലും ചരിത്രത്തിന്റെ ചവിട്ടു കൊട്ടയിൽതള്ളിക്കളയാൻ ശ്രമിക്കുമ്പോൾ എന്താണ് നാം മനസ്സിലാക്കേണ്ടത് ? ദേശീയതയുടെ പുത്തൻപ്രതീകമായി ഉയർത്തിക്കാട്ടുന്ന സർദാർ പട്ടേലിന്റെ അതികായകരൂപം വാമനഅവതാരംപോലെ, ഇന്ത്യയുടെ ആത്മാവെന്ന മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്താനുള്ളശ്രമങ്ങളുടെ ഭാഗം അല്ലേ എന്ന്  സംശയിക്കേണ്ടിവരുന്നു. 

ചരിത്രത്തിൽ അതിരുകൾ ഒന്നും സ്ഥിരമായി നിലനിൽക്കാറില്ല, പേരുകൾ പോലുംമാറിക്കൊണ്ടിരിക്കും. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാൻ ഒരു പക്ഷെ തീവ്ര നിലപാടുകൾക്ക്സാധിച്ചേക്കും, അപ്പോഴേക്കും ഇന്ത്യ മരിച്ചിരിക്കും, അതിരുകളും വേരുകളും മാറിവികൃതമായ ഒരു ഭൂപടം അവശേഷിക്കും. മതം മൂല്യമാണോ അനുഭൂതിയാണോ വെറുംആചാരമാണോ എന്ന് ചിന്തിക്കണം. സങ്കുചിതമായ മതിലുകൾ ഭേദിച്ച് മാനസീകമായിഉയരണം. നാം അറിയാതെ മാനസീകമായി അകന്നു കഴിഞ്ഞ ഒരു മനുഷ്യക്കൂട്ടം ആണിന്ന്‌.ആർക്കും ആരെയും വിശ്വസിക്കാനാവാത്ത എന്തിനോവേണ്ടി ആരൊക്കയോ മാർച്ചുചെയ്യുന്നു, ആയോധനം നടത്തുന്നു. ഇതൊക്കെയാണ് ഒരു ചെറിയ കൂട്ടം തീവ്രവാദികൾനിരന്തരം നമ്മുടെ കാതുകളിൽ മന്ത്രിച്ചിരുന്നത് എന്ന് തിരിച്ചറിയണം. 

പല രാജ്യങ്ങളുടെയും സർവ്വനാശം സംഭവിച്ചാലേ ചില സാമ്പ്രാജ്യങ്ങൾ നിലനിൽക്കയുള്ളു.ഇന്ന് ആണവ ആയുധങ്ങളേക്കാൾ മാരകം മതഭ്രാന്തു നിറച്ച ദേശീയതയാണ്. സവർണ്ണമേധാവിത്തത്തിനെതിരെ, പൗരോഹിത്യ അടിച്ചമർത്തലുകൾക്കെതിരെ,ജാതിവ്യവസ്ഥികൾക്കെതിരെ, ഒഴിവാക്കലുകൾക്കെതിരെ, കപട ദേശീയതക്കെതിരെ,വേട്ടയാടലുകൾക്കെതിരെ നിരന്തരം ജാഗ്രതയോടെ ജനമുന്നേറ്റം ഉണ്ടാവണം.ശ്രീബുദ്ധനുപദേശിച്ച കരുണ, വേദാന്തത്തിലെ തെളിവുള്ള ആത്മീയഅംശങ്ങൾ, പങ്കുവെക്കൽ, സഹവർത്തിത്വം, ഇതൊക്കെയാവട്ടെ നമ്മുടെ ഘർവാപ്പസി.

പരമോന്നത നീതിന്യായ വ്യവസ്ഥയുടെ അപചയം 

ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ ന്യാധിപന്മാർ ഒന്നായി ചീഫ് ജസ്റ്റിസിനെതിരെപരസ്യമായി പത്രസമ്മേളനം നടത്തി മാറാലകൾ അഴിച്ചിട്ടത് സ്വതന്ത്ര ഇന്ത്യയുടെ മുഖത്തുവസൂരിക്കല പടർന്നപോലെയായി. എത്ര ശ്രമിച്ചാലും ആ കളങ്കത്തിന് ഒരു മറുമരുന്നില്ല.ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാവണമല്ലോ സമുന്നതരായ ന്യാധിപന്മാർ വിഷയംമാദ്ധ്യമങ്ങളിൽ കൊണ്ടുവന്നത്. ഹോണറബിൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പതിവുകൾതെറ്റിച്ചു കൊളിജിയത്തിനെ അവഗണിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ സമുന്നത ജഡ്ജിമാരെനിയമിക്കാൻ ഒരുമ്പെട്ടത്, എതിർപ്പുകളെ അവഗണിച്ചു മുന്നോട്ടു പോകുന്നത് എന്തിനുള്ളശ്രമമാണ്? താൻ ഉൾപ്പെടുന്ന അഞ്ചംഗ ന്യാധിപന്മാരുടെ കൊളിജിയ നിർദേശകപ്രകാരമാണ്സുപ്രീം കോർട്ട് ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കേണ്ടത്. ഇത് ഒഴിവാക്കി നേരിട്ട് തങ്ങളുടെഅജന്ത നടപ്പാക്കേണ്ടവരെ ചീഫ് ജസ്റ്റിസിനെക്കൊണ്ട് നിയമിക്കുന്നു. ഇവിടെ പരമോന്നതനീതിപീഠം രാഷ്രീയക്കാരുടെ വെറും ഉപകരണമായി മാറുന്ന അവസ്ഥ,ജനാധിപത്യത്തിന് ഏറ്റ കനത്തആഘാതമാണ്. 

ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ നിരവധി നേതാക്കളെ പ്രതികൂട്ടിൽ നിർത്തിയ,ഡിസംബർ 2014 ലെ, സിബിഐ സ്പെഷ്യൽ ജഡ്ജ്  ബി. എച്‌. ലോയയുടെ, സംശയകരമായസാഹചര്യത്തിലെ മരണം, ഒരു മാധ്യമ പ്രവർത്തകനായ ബി. ആർ. ലോണെ സുപ്രീംകോർട്ടിൽ ഉന്നയിച്ചിരുന്നു. സൊഹ്രാബുദ്ദിൻ ഷെയ്ഖ് കൊല്ലപ്പെട്ടത് കൃത്രിമമായഏറ്റുമുട്ടൽ എന്ന പകപോക്കലാണെന്നു പരക്കെ സംസാരം ഉണ്ടായിരുന്നു. ജഡ്ജ്  ബി. എച്‌.ലോയ ഈ കേസിൻറെ ചുമതലയിൽ ആയിരുന്ന മുഹൂർത്തത്തിലാണ് അദ്ദേഹത്തിന്റെദുരൂഹ മരണം. ന്യായാധിപന്മാർ തമ്മിൽ സംശയവും ഒറ്റപ്പെടുത്താലും ഒഴിവാക്കലുംപകപോക്കലും ഉണ്ടാവുന്നു. സുതാര്യമല്ലാത്ത നിയമനം ആരൊക്കയോ എന്തൊക്കയോഒളിക്കുന്നു എന്ന വിവരങ്ങൾ അപ്രിയമായ സംവിധാനം ആണ് മറനീക്കി കാണുന്നത്.അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ കരുവാളിച്ച മുഖമാണ് ഇവിടെ കാണുന്നത്. 

വിലക്കെടുക്കുന്ന മാധ്യമങ്ങളും,സ്വതന്ത്ര ചിന്തകരെ തുടച്ചു നീക്കുന്നതും 

മാധ്യമങ്ങൾ ഏകോപിപ്പിച്ചു ചൊല്പടിയിൽ നിർത്താൻ ശ്രമിക്കുക ഒരു പുതിയ സംഗതി അല്ല.എന്നാലും വൻ മുതൽ മുടക്കും ലാഭവും ഉണ്ടാക്കുന്ന മുതാളിമാർ ഈ വ്യവസ്ഥിതിതുടരാനായി കനത്ത വില തന്നെ കൊടുത്തു പ്രധാനപ്പെട്ട മാധ്യമങ്ങൾ സ്വന്തമാക്കുകയും ഒരുകൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ വളരെ അപകടരമായഅവസ്ഥയാണ്. മാധ്യമങ്ങളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥ, നെറ്റ്‌ ന്യൂട്രാലിറ്റിസന്ദിഗ്‌ദ്ധാവസ്ഥ നേരിടുക, പത്ര സ്വാതന്ത്യവും എഡിറ്റോറിയൽ ഇന്റെഗ്രിറ്റിയിലും അപകടസൂചന, ഒക്കെ അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ മുന്നറിയിപ്പാണ്. സ്വതന്ത്രചിന്തകരായ  ഗൗരി ലങ്കേഷ്,  കൽബുർഗി , ഗോവിന്ദ് പൻസാരെ , നരേന്ദ്ര ദബോൽക്കർ ഒക്കെക്രൂരമായി വധിക്കപ്പെട്ടത് ഒരു അജന്തയുടെ ഭാഗം തന്നെയാണ് എന്നാണ് വെളിവാക്കുന്നത്.പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, 180 രാജ്യങ്ങളിൽ വച്ച് 136 ആം സ്ഥാനമാണ് ഇന്ത്യക്കുനൽകപ്പെട്ടത്.

പാർലമെൻറ്ററി സംവിധാനത്തെ അവഗണിക്കുക 

ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ,പാർലമെന്റിന്റെ അകത്തളത്തിൽ തന്നെ ഉപവാസ സമരം എന്ന നാടകം അരങ്ങേറിയത്കാണുകയുണ്ടായി. സഭയുടെ പുറത്തു ബിജെപി നേതാക്കൾ ദേശവ്യാപകമായ സമരവുംപ്രഖ്യാപിച്ചു. സഭയിൽ ദുർബലമായ കോൺഗ്രസ് പാർട്ടി, പാർലമെൻറ്ററി സംവിധാനത്തെവെല്ലുവിളിച്ചു തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു പരാതി. ദളിതർക്കുനേരെരാജ്യത്തുടനീളം നടക്കുന്ന പീഡനങ്ങൾ‍, വർഗീയ സംഘർഷം എന്നീ വിഷയങ്ങളിൽകോൺഗ്രസ് പാർട്ടി എടുത്ത കടുത്ത സമരപരിപാടികളെ പൊളിക്കുക എന്നതായിരുന്നുഉദ്ദേശം. ജനാധിപത്യത്തിന്റെ അന്തകരെ തുറന്നു കാട്ടുകയായിരുന്നു എന്നാണ് പ്രധാനമന്ത്രി,കോൺഗ്രസ് സമരത്തെ ആക്ഷേപിച്ചത്. ഇതിനിടെ വലിയ ചർച്ചകളോ ഒന്നുമില്ലാതെബഹളത്തിനിടെ ബജറ്റ് പാസ് ആയി. ഗൗരവമായ ഒരു കാര്യത്തിനും ചോദ്യമോ ഉത്തരമോഉണ്ടായില്ല. അത്യാവശ്യം കാര്യങ്ങൾ ഒക്കെ ക്യാഷ് ബേസിസിൽ സ്പെഷ്യൽ ഓർഡിനൻസ്ആയി മുന്നോട്ട് പോയി. ഇത് പാർലമെൻറ്ററി സംവിധാനത്തെ കളിയാക്കുക ആയിരുന്നു എന്ന്പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭകൾ, അവയുടെ സബ് കമ്മറ്റികൾ ഒക്കെ വെറുംഉണ്ടുപിരി കമ്മറ്റികളായി അധഃപതിച്ചു എന്ന് വേണം വിലയിരുത്താൻ. ഇവിടെ ജനാധിപത്യ മര്യാദകൾ കടപുഴകുന്നത് വെറുതേ നോക്കി നിൽക്കാനേ മാധ്യമങ്ങൾക്കുംപ്രതിപക്ഷത്തിനും സാധിച്ചുള്ളൂ. 

വേണ്ടത് 

ചായ തിളപ്പിക്കുമ്പോൾ പാത്രം നിറയെ വെള്ളം നിറക്കാറില്ല, വെള്ളം വെട്ടി തിളക്കാനുള്ളആവശ്യംഇടം നിലനിർത്തേണ്ടതുണ്ട്. അടുപ്പിനു താങ്ങാനാവുന്നതിൽ കൂടുതൽ വെള്ളംകയറ്റി വയ്ക്കരുത്. തിളക്കലിന്റെ ചിലമ്പല്‍ കേൾക്കുമ്പോൾ ശ്രദ്ധിക്കുക !! ചായപാകത്തിനു ചൂടും കടുപ്പവും ഉണ്ടായിരിക്കണമെങ്കിൽ ജാഗ്രത കൈവിടാതിരിക്കണം.ഇന്ത്യൻ ജനാധിപത്യത്തിന് ചൂടു പിടിച്ചെങ്കിൽ നിതാന്തമായ ജാഗ്രത അതാവശ്യംഉണ്ടാവണം. 
 
അഴിമതിക്ക് കനത്ത തിരിച്ചടിയെന്നോണം ഭരണത്തിലെത്തിയ മോഡി സർക്കാരിന്റെ പേരിൽ അങ്ങനെ പറയത്തക്ക കുംഭകോണ ആരോപണങ്ങൾ ഒന്നും ഇല്ല എന്നത് ശുഭകാര്യo.ഹിന്ദുവതയുടെ പേരിൽ തീവ്രവാദികൾ കുത്തിപ്പൊക്കുന്ന അസഹിഷ്ണുതകൾ നിയന്ത്രിക്കുകയും ന്യൂനപക്ഷത്തെ ഉൾകൊള്ളാൻ ശ്രമിക്കയും ചെയ്താൽ ഇന്ത്യക്കു നന്മയുള്ള സംവത്സരങ്ങൾ പ്രതീക്ഷിക്കാം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തെ തിളക്കമുള്ളതാക്കും. എന്നാൽ കോൺഗ്രസ് പാർട്ടി ഇപ്പോഴും അവരുടെ ശീലദോഷങ്ങൾ മാറ്റാൻ ശ്രമിക്കാത്തതും, കുടുംബവാഴ്ചക്കും, അഴിമതിക്കും നേരെ ഉറച്ച സമീപനം എടുക്കാത്തതും ആ ഗ്രാൻഡ് ഓൾഡ് പാർട്ടിയെ വെറും നഴ്‌സറിസ്കൂൾ  നിലവാരത്തിലേക്ക് തരം താഴ്ത്തുകയാണ്. പ്രാദേശിക പാർട്ടികളുടെ സംയുക്ത നിലപാടുകൾ പലപ്പോഴും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സഹായകമായിട്ടില്ല. അൽപ്പആയുസ്സായ അത്തരം കൂട്ടുകെട്ടുകളേക്കാൾ ദേശീയ വീക്ഷണമുള്ള ശക്തമായ ഒരു രാഷ്ട്രീയ നീക്കം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. 

 ശുഭപ്രതീക്ഷകൾ 

ഇത്രയും വൈവധ്യമായ ജനതതിയും ഭൂവിഭാഗവും ഉള്ളതിനാൽ ഒരു സൈന്യത്തിനുപോലുംശക്തമായി ഭരണം എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചെലുത്താനാവില്ല എന്ന ഗുണകരമായഒരു തോന്നൽ, തല്ക്കാലം രാജ്യത്തെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ജാനാധിപത്യസംവിധാനങ്ങളും കോട്ടമില്ലാതെ പ്രവർത്തിക്കുന്നു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങില്ലാതെപ്രവർത്തിക്കുവാനുള്ള കരുത്ത് നഷ്ടപ്പെട്ടില്ല. ശുഭകരമായ പ്രതീക്ഷകൾ വന്നു നിറയുമ്പോഴുംജാഗ്രതയോടെ ഉണർന്നിരിക്കേണ്ട സമയം ഉറക്കം നടിച്ചിരിക്കുവാൻ പാടില്ല. നല്ല ഒരുജനമുന്നേറ്റത്തിനു രാജ്യത്തിൻറെ ജനാധിപത്യo സംരക്ഷിക്കാനാവും.

‘The price of liberty is eternal vigilance.’- Thomas Jefferson

ജയ് ഹിന്ദ്

കോയിനോണ്യയോ? – ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം

അടുത്തയിടെ നാട്ടിൽ ചെന്നപ്പോഴാണ് പത്രത്തിൽ നിന്നും ഒരു സുഹൃത്തിന്റെ ‘അമ്മ മരിച്ച വാർത്ത കണ്ടത്. അടുത്ത ദിവസം രാവിലെ ഒരു വണ്ടി പിടിച്ചു അടക്കത്തിന് പോയി. കോന്നി കഴിഞ്ഞ ഏതോ ഉൾഗ്രാമത്തിലാണ് സംസ്കാരം നടക്കുന്ന പള്ളി. വഴി അത്ര പരിചയമില്ലാത്ത സ്ഥലമായതിനാൽ പത്രത്തിലുള്ള വിവരങ്ങൾ വച്ച് ചോദിച്ചു ചോദിച്ചു പോകയായിരുന്നു. കുറെ കുറേ സ്ഥലങ്ങൾ കറങ്ങിയിട്ടും ഒരു അടക്കം നടക്കുന്ന ആൾകൂട്ടം കാണാനില്ല. കുറച്ചുകൂടി പോയപ്പോൾ ഏതായാലും ഭാഗ്യത്തിന് ഒരു ആൾകൂട്ടം! ആരോ ഒരു റീത്തുമായി റോഡ് മുറിച്ചു പോകുന്നു.

വണ്ടി അരികിൽ നിർത്തി വഴിയിൽ കണ്ട ഒരാളോട് മരിച്ച ആളുടെ വിവരം അന്വേഷിച്ചു, ഒക്കെ ഏതാണ്ട് അടുത്ത് വരുന്ന വിവരങ്ങൾ തന്നെ. മക്കൾ ഗൾഫിലുണ്ട്…ആരൊക്കെയോ വിദേശത്തുണ്ട്…. കൂട്ടത്തിൽ അയാൾ ചോദിച്ചു എങ്ങനെ അറിഞ്ഞു? ഓ, അത് പത്രത്തിൽ നിന്നാണ് , അവധിക്കു എത്തിയ കൂട്ടത്തിൽ, അവിടെയുള്ള സുഹൃത്തിന്റെ അമ്മയല്ലേ, അതാണ് വന്നത്. പതുക്കെ കാറിൽ നിന്നും ഇറങ്ങി, അപ്പൊ അറിഞ്ഞില്ലേ, മരിച്ചയാൾ ഒരു ആശാരിയായിരുന്നു പിന്നെ .., എന്റമ്മോ എന്ന് അറിയാതെ പറഞ്ഞു തിടുക്കത്തിൽ വണ്ടിയിൽ കയറി ഡ്രൈവറോട് വീട് തെറ്റി..ട്ടോ, വിട്ടു പൊക്കോ എന്ന് അലറി.

കുറെ ഏറെനേരം വീണ്ടും ചോദിച്ചു തന്നെ ഒരുവിധം വഴി മനസ്സിലാക്കി വണ്ടി വിട്ടു. പോകുന്ന വഴി തീരെ ഇടുക്കവും കുത്തനെയുള്ള വഴി, കാറുകൾ അങ്ങനെ അധികം പോയിട്ടില്ലാത്ത വഴി, പക്ഷേ പണ്ടെങ്ങോ ടാർ ചെയ്തതിന്റെ ലക്ഷണം കാണാനുമുണ്ട് . ഏതായാലും ഇറങ്ങിത്തിരിച്ചു, ഒരു വാശി പോലെ കണ്ടുപിടിക്കുക തന്നെ!!. അപ്പോൾ ഒരാൾ ചൂണ്ടിക്കാട്ടിയ കുത്തനെയുള്ള പാറകൾ നിറഞ്ഞ വഴിയിലൂടെ കാർ മെല്ലെ മെല്ലെ മുന്നോട്ടു കയറി പോയി. വഴി തീർന്നു. പിന്നെ റബ്ബർ തോട്ടം മാത്രം. കുറച്ചു താഴോട്ട് ഇറങ്ങിവന്നപ്പോൾ ഒരു വീട്ടു മുറ്റത്തു നിൽക്കുന്ന ആൾ കാട്ടിത്തന്ന ഒരു വീട്, അയാൾ പറഞ്ഞു , ആ പള്ളിയുടെ കപ്യാർ അവിടെയാണ് താമസിക്കുന്നത്. അവിടെ ചെന്ന് പള്ളിയെവിടെ എന്ന് തിരക്കിയപ്പോൾ ആകെ അവർക്കൊരു പരിഭ്രമം.

ശവസംസ്കാരത്തിനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ, ആ പള്ളിയിൽ അന്ന് ഒരു സംസ്കാരവും ഇല്ലല്ലോ എന്ന് പറഞ്ഞു. പത്രം കാട്ടിയപ്പോൾ, ഓ ഇത് ഒരു പക്ഷെ ആ പള്ളിയായിരിക്കും എന്ന് പറഞ്ഞു വഴി കാട്ടി തന്നു. എന്തു ലക്ഷണം കണ്ടാണ് അന്ന് ഇറങ്ങിയതെന്നു പരിതപിച്ചു നിൽക്കുമ്പോൾ വഴിയിൽ നേരത്തേ അങ്ങോട്ട് പറഞ്ഞുവിട്ട വിദ്വാൻ ചെറു ചിരിയോടെ അവിടെ നിൽപ്പുണ്ട്. ‘എനിക്ക് പിന്നാ സംശയം തോന്നിയിയത്, അത് പുലയന്മാരുടെ പള്ളിയാ ..അവിടെ കാർ ഒന്നും ചെല്ലില്ല’. എന്ത് പറയണമെന്ന് അറിയാതെ അയാളെ ഒരു ദീന ഭാവത്തോടെ നോക്കി പുതിയ പള്ളി അന്വേഷിച്ചു പോയി.

നന്നേ ചെറുപ്പത്തിൽ നിരണത്തുള്ള അച്ഛന്റെ വീട്ടിൽ അവധിക്കു പോകുമ്പോൾ, ലോകം മറ്റൊന്നായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിന് അടുത്ത് താമസിക്കുന്ന കുടിലുകൾ, അവിടൊക്കെ പത്രോസ് പുലയൻ, പൗലോസ് പുലയൻ എന്നിങ്ങനെ അപ്പച്ചൻ പേരുവിളിക്കുന്ന കേൾക്കാമായിരുന്നു. അവര് മിക്കവാറും വീട്ടിലും കൃഷിയിടങ്ങളിലും സഹായിച്ചു ജീവിച്ചു. ‘കൊച്ചുതമ്പ്രാൻ’ എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുങ്ങുന്നുണ്ട്.

മൂക്കഞ്ചേരിയിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി നിരവധി ഹരിജൻ കുടുംബങ്ങളെ ക്രിസ്തീയ സമുദായത്തിൽ ചേർത്ത വിപ്ലവകരമായ സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞത് ഓർമ്മിക്കുന്നു. പള്ളി പെരുന്നാളിനു ഹരിജൻ ക്രിസ്ത്യാനികൾ ചെണ്ടമേളത്തോടെ അവർ ഘോഷയാത്രയായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അതിലൊന്നും സുറിയാനിക്കാർ പങ്കെടുത്തിരുന്നില്ല.

പിതാവിന്റെ ചെറുപ്പകാലത്തു പുതുക്രിസ്താനികൾ പള്ളിയിൽ പ്രവേശിക്കാൻ യാഥാസ്ഥികർ സമ്മതിക്കാതിരിക്കയും യുവാക്കൾ അതിനെതിരെ പ്രതികരിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. അവരെ പള്ളിയുടെ പടിപ്പുരയിൽ നിർത്തുകയും അവർക്കു പിറകിൽ സുറിയാനി യുവാക്കൾ നിന്നു കുർബാന കാണുകയും , അതേച്ചൊല്ലി ചില്ലറ സംഘട്ടങ്ങൾ അന്ന് നില നിന്നതായും പറഞ്ഞു കേട്ടിരുന്നു. ഏതായാലും അവരുടെ തലമുറ ഒന്നും ക്രിസ്ത്യാനിയായി ജീവിക്കാൻ തയ്യാറായില്ല, അല്ലെങ്കിൽ സമ്മതിച്ചില്ല എന്നു വേണം അനുമാനിക്കാൻ.

AD 849 ഇൽ വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ രാജാവ് കൊല്ലത്തെ നസ്രാണികൾക്കായി ചെമ്പു പട്ടയങ്ങൾ വഴി നിരവധി സാമൂഹ്യ പദവികളും, താണ ജാതിക്കാരുടെമേൽ അധികാര അവകാശങ്ങളും നൽകി. 1225 ഇൽ വീരരാഘവ ചക്രവർത്തി കൊടുത്ത ഒട്ടനവധി സ്ഥാനമാനങ്ങളും പദവികളും ഇക്കൂട്ടർക്ക് നൽകുക ഉണ്ടായി. ഇതൊക്കെ പഴയ ചരിത്രം ആണെങ്കിലും പരമ്പരാഗതമായി ഒരു ജാതി എന്ന നിലവാരത്തിൽ അറിയപ്പെടാൻ നസ്രാണികൾ ശ്രമിച്ചിരുന്നു. അവർക്കു നേതാവായി ജാതിക്കുകർത്തവ്യനും, പോരാളികളും ഉണ്ടായിരുന്നു.

ഒരു പരിധിവരെ അർത്ഥമറിയാതെ ഉരുവിടുന്ന ആരാധന ക്രമങ്ങളെക്കാൾ, അവരുടെ സത്വബോധം പരിരക്ഷിക്കുക ആയിരുന്നു നസ്രാണി പാരമ്പര്യം. അതുകൊണ്ടു തന്നെ ജാതിദൂരവും ചെറുത്തുനിൽപ്പുകളും നിരന്തരം ഉണ്ടായിരുന്നു. കാലക്രമത്തിൽ അറബികളും, പോർത്തുഗീസുകാരും , ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരുമായി ചങ്ങാത്തം കൂടുവാനും ശ്രമിച്ചത് അവരുടെ ജാതിചേതന കൊണ്ടായിരിക്കാം. അങ്ങനെ കൊടുത്തും വാങ്ങിയും അവരുടെ ജാതിപശ്ചാത്തലത്തെ സൂക്ഷിച്ചു.

ഇംഗ്ലീഷുകാരുമായുള്ള സംസർഗ്ഗത്തിൽ നിരവധി പുരോഗമന ആശയങ്ങളും കാൽവയ്പുകളും അവരുടെ ഇടയിലും സമൂഹത്തിൽ പൊതുവെയും ഉണ്ടായി. അങ്ങനെ ബൈബിൾ പരിഭാഷയും വിശദീകരണങ്ങളും നവീകരണം കൊണ്ടുവരികയും പുരോഹിത മേധാവിത്വം അതിനെ ശക്തമായി നേരിടുകയും ചെയ്തുകൊണ്ടിരുന്നു. നവീകരണ ആശയങ്ങൾ പുത്തൻ കാഴചപ്പാടോടുകൂടി മറ്റു ജാതികളിൽ പരിചയപ്പെടുത്തുവാനും, സാമൂഹികമായി അടിമത്തത്തിൽ കിടന്ന ഒരു വലിയ സമൂഹത്തിനു പ്രതീക്ഷകൾ സമ്മാനിക്കാനും ശ്രമിച്ചു. അങ്ങനെ ഹിന്ദുക്കൾ എന്ന് കണക്കുകൂട്ടത്ത അധഃകൃത വർഗം ഒരു നവ സംസ്കൃതിക്ക്‌ തുടക്കമിട്ടു. പാരമ്പര്യക്കാർക്കു ഇത് തീരെ ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്ന സത്യം പിന്നീട് കടുത്ത നിലപാടുകൾക്കും വിഘടങ്ങൾക്കും വഴിവച്ചു.

മിശ്രവിവാഹങ്ങൾ അത്ര അംഗീകരിക്കപ്പെടുന്നില്ലെങ്കിലും,ഇന്ന് ഏറെ പ്രശ്ങ്ങൾ ഉണ്ടാക്കാതെ കേരളസമൂഹത്തിൽ ഇടം പിടിച്ചു വരുന്നുണ്ട്. സാമ്പത്തീകമായി കുഴപ്പമില്ലെങ്കിലും തരത്തിനൊത്ത ജാതിയാണെകിലും വലിയ കുഴപ്പമില്ലാതെ പോകുമായിരിക്കും, എന്നാൽ ഇതല്ല സ്ഥിതിയെങ്കിൽ ചിത്രം വല്ലാതെ മാറും. എത്ര വിശാലമായി ചിന്തിക്കുന്ന ആളുകൾ ആയാലും സ്വന്തം കുട്ടികളോ സഹോദരങ്ങളോ ജാതിയിൽ താഴെയുള്ള ബന്ധം സ്ഥാപിക്കാൻ അനുവദിക്കില്ല എന്നതാണ് വാസ്തവം. നസ്രാണികളുടെ സാമൂഹിക പശ്ചാത്തലം, യഹൂദരുടെ അയിത്തവും ജാതിയും നിറഞ്ഞ സാമൂഹിക ക്രമങ്ങളിൽ നിന്നും ഒട്ടും വിഭിന്നല്ലായിരുന്നു. ജാതി സ്പർദ്ധയെപ്പറ്റി വ്യക്തമായ സൂചനകൾ ക്രിസ്തു സുവിശേഷ പുസ്തകങ്ങളിൽ അങ്ങോളം കാണാം.

യഹൂദർക്ക് തീണ്ടലുണ്ടായിരുന്ന നല്ലശമര്യക്കാരൻ ചെയ്ത നന്മകളുടെ കഥ, ശമര്യക്കാരിയായ സ്ത്രീയുടെ കൈയിൽനിന്നും വെള്ളം വാങ്ങി കുടിച്ച ക്രിസ്തു, സാമുദായിക തീണ്ടലിനെതിരെ പ്രതികരിക്കുകയായിരുന്നു. വിശന്നു അവശനായ പത്രോസിന്റെ മുന്നിലേക്ക് ആകാശത്തുനിന്നും കെട്ടിയിറക്കിയ യഹൂദനു നിഷിദ്ധമായ ജന്തുക്കൾ, കൊന്നു ഇവയെ കഴിക്കൂ എന്ന് സ്വർഗത്തിൽ നിന്നും നിരന്തരമായ ഉത്തരവ്, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ, എന്ന് പത്രോസ് പറയുന്നു. ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു സ്വർഗ്ഗത്തിൽനിന്നു മറുപടി.

ബൈബിളിലെ അപ്പോസ്തോല പ്രവർത്തികൾ പത്താം അദ്ധ്യായത്തിൽ, കൊർന്നേല്യൊസ് എന്നു പേരുള്ളോരു പുറജാതിക്കാരനായ ശതാധിപൻ, ക്രിസ്തീയ സഭയിൽ ചേരാൻ ആഗ്രഹിക്കുന്നു. യഹൂദ പാരമ്പര്യങ്ങൾ നിഷേധിച്ചു ഒരു പുതിയ നീതി, സുവിശേഷം അവിടെ കാട്ടിക്കൊടുക്കുന്നുണ്ട്. പത്രോസ് പറയുന്നു, അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പത്രോസ് പറയുന്നു. ഇതാണ് യഥാർത്ഥമായ ക്രിസ്തീയ വീക്ഷണം എന്നിരിക്കെ, ക്രിസ്തീയ സഭകൾ ഇന്ന് കാട്ടികൂട്ടുന്ന വിവേചനം ദൈവ നിഷിദ്ധം എന്നല്ലാതെ പറയാനൊക്കില്ലല്ലോ.

അംഗീകാരവും സംരക്ഷണവും അഭിവൃദ്ധിയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നിൽ കണ്ടുകൊണ്ടാണ് ക്രിസ്തീയ സുവിശേഷത്തിൽ ഇന്ത്യയിലെ ദളിതർ താല്പര്യം കാണിച്ചത്. പക്ഷെ സവർണ്ണ മനസ്ഥിയിലുള്ള ക്രിസ്ത്യാനികൾ ഇവരെ പുതുക്രിസ്താനികൾ എന്ന് വിളിച്ചു മാറ്റിനിർത്താൻ പരിശ്രമിച്ചു. ഇവരുമായി സംസർഗത്തിനോ ബന്ധത്തിനോ ഇന്നും സുറിയാനി ക്രിസ്ത്യാനികൾ തയ്യാറല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ വരുമ്പോൾ വിശാലമായി ചിന്തിക്കുകയും ഈ ലേഖകനെപ്പോലെതന്നെ നന്മക്കുവേണ്ടി വാ തുറക്കുകയും, സ്വന്തം കാര്യം വരുമ്പോൾ ഇടുങ്ങി ചിന്തിക്കയുമാണ് ചെയ്യാറുള്ളത്.

2018 ലെ, അമേരിക്കയിലെ ‘നാഷണൽ സ്പെല്ലിങ്ങിങ് ബീ’ മത്സരത്തിൽ ഏറ്റവും കഠിനമായ ഇംഗിഷ് പദം കൃത്യമായി പറഞ്ഞു സമ്മാനം നേടിയത് ഇന്ത്യൻ വംശജനായ കാർത്തിക് നെമ്മാനിയായിരുന്നു. കോയിനോണ്യ എന്നതിന്റെഅർത്ഥം, ക്രിസ്തീയ സഹോദര്യത്തിലുള്ള കൂട്ടായ്മ എന്നതാണ് എന്നാണ് നെമ്മാനി പറഞ്ഞത്. രണ്ടായിരം വര്ഷം സുവിശേഷം ഏറ്റുപറഞ്ഞ വിശ്വാസികൾക്ക് ഏറ്റവും കഠിനമായ പദം തന്നെയാണ് കോയിനോണ്യ, ക്രിസ്തീയ കൂട്ടായ്മ. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം കാണിച്ചു തന്നിരിക്കുന്നു, പക്ഷെ, കാണാനാവുന്നില്ല.

വാൽക്കണ്ണാടി – കോരസൺ

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്കാരമല്ല !

ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു അവസാന ഊഴത്തിന് ചിന്തിച്ചുകൂടേ? പന്തം ചുഴറ്റി ആളുകളെ തെരുവിൽ ഇറക്കി സ്വയം ഇകഴ്ത്താൻ ശ്രമിക്കുന്നതിനു മുൻപ്‌, ഒന്നുകൂടി ചിന്തിക്കുക, ഇനിയും ഈ വിടക്കാക്കി-തനിക്കാക്കി പ്രയോഗത്തിനു ബലിയാകണോ?
 
ക്രിസ്തു സംസാരിച്ച അറമേക്ക് ഭാഷ ഇന്ന് കൈവിട്ടു, പകരം സുറിയാനി,അറബി,ലത്തീൻ ഒക്കെ  ക്രിസ്ത്യാനികളുടെ ദേവഭാഷയായി മാറിയത് രാഷ്ട്രീയ മേധാവിത്വത്തിനുകീഴ്പെട്ടതിനാലാണ്. ഓരോ ഭാഷക്കും അതിന്റെതായ അടയാളങ്ങളും സത്വവും ആത്മാവും ഉണ്ട്. പിടിച്ചെടുക്കലും പടയോട്ടങ്ങളും അല്ല, സമാധാനം, പ്രതീക്ഷകൾ, സംയമനം ഒക്കെയാണ് ക്രിസ്തുവിന്റെ സ്നേഹഭാഷ. സ്വാതന്ത്യവും ചെറുത്തുനിൽപ്പുകളുമാണ് മലങ്കരനസ്രാണിയെ സങ്കീർണമായ ഒരു മനുഷ്യകൂട്ടമായി അടയാളപ്പെടുത്തുന്ന വസ്തുത. കാലമേറെ കഴിഞ്ഞെങ്കിലും, മലങ്കരനസ്രാണിക്കു തന്റെ ഉറവുകളിലേക്കു മടങ്ങാൻ ഒരുഉൾവിളി മാത്രം മതി. അതിനുള്ള ഒരു അവസരംകൂടി വന്നു ചേരുകയാണിപ്പോൾ.
സാദ്ധ്യതകൾ 
വ്യവഹാരത്തിൽ പ്പെടുകയും, അതിൽ ജയിക്കുകയും തോൽക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷെ തോറ്റു  എന്ന വാശിയിൽ സ്വന്തം വീടിനു തീവച്ചു ഓടിനടക്കയല്ല അഭികാമ്യം. തോൽവികളിൽ ക്രിയാത്മകരമായി പ്രതികരിക്കാനുള്ള കൃപയാണ് ലഭിക്കേണ്ടത്. യാതൊരു അപ്പോസ്തോലിക പാരമ്പര്യവും ഇല്ലാത്ത സ്വയം പ്രഖാപിത സഭയോട് ചേരുകയാണെങ്കിൽ, കടുത്ത അപമാനമാണ് സമുദായത്തിന് ഉണ്ടാകുന്നത്. പുനരൈക്യത്തിന്റെ പച്ചപ്പുകൾ കാട്ടി ഒരിക്കൽ വലിച്ചെറിഞ്ഞ നുകം പുണരാണെങ്കിൽ അതും, ആത്മഹത്യാപരം എന്നേ പറയാനാവൂ. ഒരു പുതിയ സഭയായി നിൽക്കുന്നതിന് സാദ്ധ്യതകൾ തള്ളിക്കളയാനൊക്കില്ല. പക്ഷെ, ചില കടുത്ത നീക്കുപോക്കുകൾ അനിവാര്യമാണ്. തൽസ്ഥിതി തുടരാനോ, വീതംവച്ച് പിരിയാനോ  യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിക്ക്, പൂർവികരുടെ കുഴിമാടങ്ങളിൽ ധൂപം അർപ്പിക്കുന്നതും, പ്രീയപ്പെട്ട പുണ്യസ്ഥലങ്ങളിലെ  മദ്ധ്യസ്ഥ പ്രാർഥനകളും ഒഴിവാക്കി ഒരു പക്ഷേ ,വിശ്വാസപരമായ ഒരു ‘നവോഥാനത്തിനു’ തയ്യാറായേ മതിയാവുകയുള്ളൂ. കുമ്പസാരവും മാറ്റി, അൽപ്പം സുവിശേഷീകരണവും  മേൽപ്പടി ചേർത്താൽ ക്ര്യത്യമായ മിശ്രിതം പുനഃനിർമ്മിക്കാം. സ്വാതന്ത്ര്യത്തിന്റെയും സ്വയംശീർഷകത്തിന്റെയും ജനാധിപത്യത്തിന്റെയും മാർഗത്തിൽ സമാധാനപരമായ ഒരു ഒന്നുചേരലിനു ഇനിയും സമയം വൈകിയിട്ടില്ല.
വളരെയേറെ തെറ്റിദ്ധാരണകൾ കാലാകാലങ്ങളായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ധർമ്മസങ്കടത്തിൽ;  പൊരുളുകൾ  തേടിയുള്ള  അന്വേഷണവും ചിന്തയും ചഞ്ചലചിത്തമായ മനസ്സുകളിൽ സംശയനിവാരണത്തിനുവേണ്ടി ഉപകരിക്കും എന്ന ഉദ്ദേശത്തിൽ, ചരിത്രത്തിന്റെ ചില നുറുങ്ങുകൾ  ഇവിടെ വിടർത്തുവാൻ ശ്രമിക്കുകയാണ്. ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ.കൂടുതൽ വായനക്കും ചിന്തക്കുമായി താഴെ മലങ്കരനസ്രാണികളുടെ ഒരു ലഖുചരിത്രം നിക്ഷേപിച്ചിരിക്കുന്നു. ദയവായി വായിച്ചാലും.
നസ്രാണി സത്വം
‘റോമാവൽക്കരണത്തേയും, അന്ത്യോഖ്യാവൽക്കരണത്തേയും, പ്രൊട്ടസ്റ്റന്റ് വൽക്കരണത്തേയും അതിജീവിച്ച് ദേശീയ സംസ്കാരത്തെ വിശ്വാസആചാരങ്ങളുടെ  ഭാഗമാക്കുകയും സ്വന്തം ഹ്ര്യദയത്തോട് ഒപ്പം ചേർത്തുവയ്ക്കുകയും ചെയ്യുന്ന’ ഒരു വലിയകൂട്ടം ക്രിസ്താനികൾക്കിടയിലുണ്ട്’ (ക്രിസ്ത്യാനികൾ -ബോബി തോമസ്). അതാണ് തനി സെന്റ് തോമസ് നസ്രാണികൾ.അതാണ്  മലങ്കരനസ്രാണിയുടെ സത്വവും സങ്കൽപ്പവും ഭൂതവും ഭാവിയുമെല്ലാം.
സുറിയാനി ക്രിസ്ത്യാനികൾ എന്ന വിളിപ്പേര് 
നസ്രാണികളെ ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് ആദ്യം വിളിച്ചത് ഡച്ചുകാരാണ്. കച്ചവടത്തിൽ തങ്ങളുടെ ബദ്ധശത്രുക്കളായ സിറിയക്കാരോടുള്ള നീരസത്തിൽ, അവരോടു ചേർന്ന്നിന്ന മലങ്കരനസ്രാണികളെ സിറിയൻ ജാര സന്തതികൾ എന്ന ചെല്ലപ്പേര് ചാർത്തിയത് നസ്രാണികളുടെ ജാതിയിൽ ഡച്ചുകാർക്കു ഒരു താല്പര്യവും ഇല്ലാത്തതിനാലായിരുന്നു. മലങ്കരനസ്രാണി, ‘സുറിയാനി ക്രിസ്ത്യാനി’ എന്ന വിളിപ്പേരു ആഡംബരമായി ഏറ്റെടുത്തു ധരിച്ചത് തങ്ങളുടെ ജാതി കോംപ്ലക്സ് കൊണ്ടായിരുന്നു.
ഓർത്തഡോൿസ് ക്രിസ്ത്യൻ സഭാ വിശ്വാസങ്ങൾക്ക് ഒരു ആമുഖം
നിരവധി പോപ്പുമാരും പാത്രിയര്കീസന്മാരും കാതോലിക്കമാരും ഉള്ള സ്വതന്ത്ര ദേശീയ സഭകളാണ് ഓർത്തഡോൿസ് സഭകൾ. ഇവർ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ കൂട്ടമാണ്. ഇതിൽത്തന്നെ ഓറിയന്റൽ ഓർത്തഡോൿസ്, ഈസ്റ്റേൺ ഓർത്തഡോൿസ് തുടങ്ങിയ വിഭാഗങ്ങൾ ഒക്കെ നേരിയ ആചാര അനുഷ്ടാനങ്ങളുടെ വ്യത്യാസത്തിൽ നില നിൽക്കുന്നു. അതാണ് ഈ സഭകളുടെ സൗന്ദര്യവും ഏകതയും. ശുദ്ധമുള്ള, തനിമയുള്ള വിശ്വാസം എന്നാണ് ഓർത്തഡോൿസ് വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.  ക്രിസ്തുമതത്തിന്റെ ആദികിരണങ്ങൾ കാലദേശങ്ങൾക്കതീതമായി നിലനിർത്തുന്ന, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യഹൂദ പാരമ്പര്യങ്ങളും അപ്പോസ്തോലിക കീഴ്വഴക്കങ്ങളും തലമുറ-തലമുറയായി  കൈമാറ്റം ചെയ്യപ്പെട്ട ഒരു കൂട്ടം വിശ്വാസികളാണ് അവർ.
ലോകത്തിലെ വിവിധ സംസ്കാരങ്ങൾ വിഭിന്നമായി നിലനിൽക്കുന്നതാണ് പ്രകൃതിയുടെ തന്നെ മാസ്മരികത. ഒന്ന് മറ്റൊന്നിനെ ആധിപത്യം സ്ഥാപിക്കാൻ പോകുമ്പോഴോ, എന്റേത് മാത്രം ശരി, മറ്റുള്ളതൊക്കെ തെറ്റ് എന്ന് വിധിക്കാൻ തുടങ്ങുപോളാണ് പ്രശനം ഉണ്ടാകുന്നത്.
ഇന്ന് ലോകത്തിലെ 77 ശതമാനം ഓർത്തഡോൿസ് വിശ്വാസികളും ജീവിക്കുന്നത് യൂറോപ്പിലാണ്. ബൈസാന്റിയൻ സാമ്രാജ്യം തുടക്കമിട്ടു തുർക്കിയിൽ നിന്നും, കിഴക്കൻ യുറോപ്പിലൂടെ ബൾഗേറിയ, സെർബിയ, റഷ്യ വരെ ഗിരിശൈത്യത്തിൽ ഈ വിശ്വാസംനിലനിൽക്കുന്നു. ഒരു കാലത്തു ഇറാക്കിലും പേർഷ്യയിലും, സിറിയ, ലബനോൻ തുടങ്ങിമദ്ധ്യപൂർവ ഏഷ്യയുടെ ഏറ്റവും സമ്പന്നവും ശക്തവും ആയിരുന്ന സമൂഹമായിരുന്ന ഓർത്തഡോൿസ് ക്രിസ്ത്യൻ വിഭാഗം, വിധി വൈപരീത്യത്തിൽ തുടച്ചു നീക്കപ്പെട്ടു. യൂറോപ്പിന് പുറത്തായി ഏറ്റവും കൂടുതൽ ഓർത്തഡോൿസ് വിശ്വാസികൾ ഉള്ളത് എത്തിയോപ്പിയയിലാണ് (4.5 കോടി). ആഫ്രിക്കയിൽ ഈജിപ്തിലും എറിത്രിയയിലും ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഇന്നും നിർണായക സ്വാധീനം നിലനിർത്തുന്നു.ഇന്ത്യയിൽ 38 ലക്ഷം, സിറിയയിൽ 18 ലക്ഷം. അമേരിക്കയിൽ 52 ലക്ഷം ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഉണ്ട് എന്നാണ് കണക്ക്.  അർമേനിയ, ബൾഗേറിയ,ജോർജിയ, റൊമേനിയ,റഷ്യ,സെർബിയ,യുക്രൈൻ തുടങ്ങിയ കിഴക്കൻ ഓർത്തഡോൿസ് സഭകളുടെ തലവന്മാർ പാത്രിയർകീസ്  എന്ന നാമത്തിലാണ് വിളിക്കപ്പെടുന്നത്.
കിഴക്കൻ ഓർത്തഡോൿസ് സഭകളിലെ പ്രമുഖ പാത്രിയര്കീസന്മാരായ കോൺസ്റ്റാന്റിനോപ്പിലെ ഏക്കുമിനിക്കൽ പാത്രിയർക്കിസ് ബർത്തലമോ ഒന്നാമൻ, അലക്സാണ്ഡ്രിയയിലെയും എല്ലാ ആഫ്രിക്കയുടെയും പോപ്പ് തിയോഡോറോസ് രണ്ടാമൻ, അന്ത്യോഖ്യായുടേയും കിഴക്കിന്റെ ഒക്കെയും പാത്രിയർക്കിസ് ജോൺ പത്താമൻ, റഷ്യൻ പാത്രിയർക്കിസ് കിറിൽ ഒന്നാമൻ, ഗ്രീസിലെ ആർച്ചുബിഷപ്പ് ലെറോനിമോസ് രണ്ടാമൻ തുടങ്ങിയ സഭാതലവന്മാർ പരസ്പരം പൊതുവിൽ മറ്റു ക്രൈസ്തവ വിഭാഗം എന്ന രീതിയിൽ അംഗീകരിക്കുമെങ്കിലും,ഓരോ ദേശത്തിന്റെ പരിധിയിൽ നിലനിൽക്കുകയാണ്.
ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ
AD 451 ലെ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കാത്ത കിഴക്കൻ ഓർത്തഡോൿസ് സഭകളെ ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ എന്ന് അറിയപ്പെടുന്നു. അർമേനിയൻ കാതോലിക്കോസ്, വിശുദ്ധ മാർക്കോസിന്റെ പിൻതലമുറയുള്ള ഈജിപ്തിലെ കോപ്റ്റിക്-അലക്സാണ്ഡ്രിയ പോപ്പ്,വിശുദ്ധ ബർത്തലോമായുടെ പിൻതലമുറയുള്ള അൽബേനിയൻ സഭ (നിലവില്ല), എത്യോപ്യൻ സഭ, എറിത്രിയൻ സഭ, പത്രോസ് പൗലോസ് അപ്പോസ്തോലന്മാരാൽ സ്ഥാപിതമായ അന്ത്യോക്യൻ പാത്രിയർകെറ്റ്, സെന്റ് തോമസ് പാരമ്പര്യമുള്ള മലങ്കര ഓർത്തോഡോക്സ് സുറിയാനിസഭ, ഇവ ക്രിസ്തു സ്ഥാപിച്ച ആദിമ സഭയുടെ തുടർച്ചയായ  ‘കാതോലികം(സാർവർത്തികം), അപ്പോസ്തോലികം, ഏകം,വിശുദ്ധം’ എന്നീ സ്വഭാവങ്ങൾ കലർപ്പില്ലാതെ തുടരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇവർ അപ്പോസ്തോലിക പാരമ്പര്യം പിൻതുടര്ന്ന്,ഒരേ അപ്പത്തിന്റെ അവകാശികളായി നിലനിൽക്കുന്നു.
പാരമ്പര്യ ക്രിസ്തീയ സഭകൾ
ദേശീയതയുടെ സത്വത്തിൽ, സ്വതന്ത്രമായി തീരുമാനങ്ങൾ  എടുക്കാൻ പ്രാപ്തമാകുമ്പോൾ  തനതായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക എന്നതാണ് ഓർത്തഡോൿസ് ചിന്ത.കാലങ്ങളായി ഓരോ ഓർത്തഡോൿസ് സഭകളും അങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക ആയിരുന്നു എന്നതാണ് ചരിത്രം. മറ്റു സഭകളുടെ മേൽക്കോയ്മ ഭാഷയുടെ പേരിലോ, ആചാരങ്ങളുടെ പേരിലോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നീതിയല്ല. പാരമ്പര്യ ക്രിസ്തീയ സഭകൾ കേവലം ബൈബിൾ സഭകളല്ല. പാരമ്പര്യ അനുഷ്ടാനങ്ങൾ പരമപ്രധാനമാണ്. അതിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കാം. എന്നാലും അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റമുണ്ടാകില്ല. ഇവർ ഇന്നും ആരാധനയുടെ പ്രധാനക്രമമായി സൂക്ഷിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിലെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന യാക്കോബിന്റെ ക്രമമാണ്.

മാർത്തോമൻ പൈതൃകം

ക്രിസ്തുവർഷം 52 -ൽ തോമശ്ലീഹ കൊടുങ്ങല്ലൂർ ഉള്ള ജൂതസങ്കേതത്തിൽ എത്തിയെന്നും,സവർണരെ ക്രിസ്തു മാർഗത്തിൽ ചേർത്ത് എന്നും, 7 പള്ളികൾ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഭാരതീയ ആചാരാനുഷ്ടാനങ്ങളുമായി ഇഴുകിചേർന്ന, നിലനിന്ന ജാതി വ്യവസ്ഥതിയിൽ നിർണായകമായ സ്ഥാനം നിലനിർത്തിയ, മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിച്ച ഒരു കൂട്ടം നസ്രാണികളുടെ കഥ, പാശ്ചാത്യർ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തുന്ന പതിനഞ്ചാം നൂറ്റാണ്ടുവരെ ഒന്നായിരുന്നു. പറങ്കികളും,ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും മലങ്കരനസ്രാണിയുടെ മതപരമായ ശാന്തതയെ കലക്കികളഞ്ഞു. അതുവരെ സിംഹാസങ്ങളോ, പാത്രിയർക്കിസോ മെത്രാനോ ഒന്നും അവനെ അലട്ടിയിരുന്നില്ല. ഉയർത്തെഴുന്നേറ്റ ക്രിസ്തു വിന്യസിപ്പിച്ച സമാധാനധ്വനി ആരാധനാ ക്രമങ്ങളിൽ നിറഞ്ഞ സുഗന്ധം പരത്തി നിലനിന്നു. തമ്മിൽ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന, അസമാധാനങ്ങളുടെ  ഇസ്മായേല്യ പാരമ്പര്യമല്ല, മറിച്ചു, സമാധാനം എപ്പോഴും പരിലസിപ്പിക്കുന്ന ഇസ്രായേല്യ പാരമ്പര്യമാണ് മലങ്കരനസ്രാണിക്കുള്ളത്.
നാലാം നൂറ്റാണ്ടിൽ ക്നായിതൊമ്മന്റെ കുടിയേറ്റത്തോട് കിഴക്കൻ ക്രിസ്തീയത ഇവിടെ പറിച്ചുനട്ടപ്പോൾ, അന്നും ഇന്നും രക്തം കലർത്താൻ ഇടം കൊടുക്കാത്ത ബാബിലോണിയൻ വംശജർ നാട്ടു ക്രിസ്ത്യാനികളെ അവരുടെ കൂടെ കൂട്ടിയിരുന്നില്ല. കറുത്തവർക്കു മെത്രാൻ പദവികൊടുക്കാൻ  സാമുദായിക വിലക്കുകൾ ഏറെഉണ്ടായിരുന്നു താനും. മറ്റു ജാതികൾക്കുള്ളപോലെ ‘നസ്രാണി ജാതിയും’ അവർക്കൊരു ജാതിക്കു കർത്തവ്യനും ഉണ്ടായിരുന്നു. മലങ്കരനസ്രാണി മതത്തിൻറെ ആത്മീയ നേതൃത്വം പേർഷ്യയിൽ നിന്നു വന്ന മെത്രാന്മാർക്കായിരുന്നെങ്കിൽ, ‘ജാതിക്കു കർത്തവ്യൻ’ എന്ന പദവിയുള്ള കത്തനാരായിരുന്നു യഥാർത്ഥ സഭാതലവൻ. റോമൻസഭ  നസ്രാണിയുടെ ജാതിക്കു കർത്തവ്യൻ സ്ഥാനം നിഷ്പ്രഭമാക്കി, അതിനാലായിരിക്കണം അതുവരെ ഇല്ലാത്ത നാട്ടുമെത്രാൻ എന്ന മോഹം സ്വാതന്ത്ര്യ ദാഹികളായ മലങ്കരനസ്രാണികളിൽ ഉദിച്ചു തുടങ്ങിയത്. റോമാക്കാർ വന്നപ്പോൾ വളരെ പ്രതീക്ഷയോടെയാണ് മലങ്കരനസ്രാണികൾ അവരെ നോക്കികണ്ടത്, അവരുടെ അവകാശമായി സൂക്ഷിച്ചിരുന്ന എല്ലാ പതക്കങ്ങളും അവർക്കു കാഴ്ചവച്ചു.
മലങ്കരനസ്രാണിക്കു ഒൻപതാം നൂറ്റാണ്ടിൽ ലഭിച്ച കൊല്ലം തരിസാപള്ളി ചെപ്പേടിനപ്പുറം വലിയ ചരിത്രങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ചരിത്രം ഇല്ലാതെവരില്ലല്ലോ. മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്ന് ഒരു മാർത്തോമൻ പാരമ്പര്യത്തിൽ ജനിച്ചവൻ പറഞ്ഞാൽ അത് വെറും പിത്രുശൂന്യത  എന്നേ പറയാൻ സാധിക്കൂ.മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്നതിനും തെളിവ് കൊണ്ടുവരാത്ത സ്ഥിതിക്ക് മലങ്കരനസ്രാണി നൂറ്റാണ്ടുകളായി തലമുറകൾക്കു പാടികൊടുത്ത മലങ്കരനസ്രാണിയുടെ സത്വബോധത്തെ നിരസിക്കാൻ ആർക്കും സാധ്യമല്ല.  ഒന്നാം നൂറ്റാണ്ടിലുള്ള റോമൻ നാണയങ്ങളും മറ്റും കൊടുങ്ങലൂരിൽ നിന്നും ലഭിച്ചതിനാൽ, സുഗന്ധ ദ്രവ്യങ്ങൾക്കു വേണ്ടി കച്ചവടക്കാർ എത്തിയവഴി, ഇന്ത്യയുടെ കരയിൽ ക്രിസ്തീയ വിശ്വാസം എത്തിചേർന്നിരിക്കണം. അന്ന് കേരളത്തു നിലനിന്ന ജൈന-ബുദ്ധ രീതികളും തമ്മിൽ ഇവർ ഇടകലർന്നിരിക്കണം. പിന്നെ ജാതീയമായി വേർതിരിഞ്ഞപ്പോൾ ആയിരിക്കാം മലങ്കരനസ്രാണി ജാതിയായി വേർതിരിഞ്ഞത്. സുറിയാനിക്കാർ എന്നത് സവർണ്ണ ജാതിയായി അഭിമാനത്തോടെ മലങ്കരനസ്രാണികൾ കൊണ്ടുനടന്നു.
വെള്ളക്കാരുടെ അധീശ്വത്വം
പതിനഞ്ചാം നൂറ്റാണ്ടിൽ വെള്ളക്കാരുടെ നായകനായ മാർപ്പാപ്പ ലോകത്തെ, സ്പെയിനും പോർത്തുഗലിനുമായി വീതിച്ചു നൽകി. 1455 -ൽ പോപ്പ് നിക്കോളാസ് അഞ്ചാമൻ ഇന്ത്യയെ കോളനിവൽക്കരിക്കാനും ക്രിസ്തീയവൽക്കരിക്കാനും നിയോഗിച്ചത് പോർത്തുഗീ സുകാരെയാണ്. ‘ദൈവം വെള്ളക്കാരനോടൊപ്പമാണ്’ജീസസ് തിരികെ വരുമ്പോൾ, നിറമുള്ളവരെയും യഹൂദന്മാരെയും ദൈവീകരക്കാനുള്ള ഭാരിച്ച ഉത്തരവാദം വെള്ളക്കാർക്കുണ്ടായിരുന്നു.അതുകൊണ്ടു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കാരുടെ കോളനികൾ ഉണ്ടാക്കണമെന്നും ലോകം അവർ ഭരിക്കണമെന്നും ഉള്ള ചിന്ത പാശ്ചാത്യ ലോകത്തു നിലനിന്നിരുന്നു. മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒരു വിധത്തിലും അംഗീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. റോമാക്കാർ ഇന്ത്യയിൽ എത്തിയത് കച്ചവടവും മിഷൻ പ്രവർത്തനങ്ങളും സംയോജിപ്പിച്ച പദ്ധതി ആയിരുന്നു. മലങ്കരനസ്രാണിമതം ക്രിസ്തിയമായ മതമാണെന്നു അവർ അംഗീകരിച്ചുമില്ല. അങ്ങനെ 1599 -ൽ ഉദയംപേരൂർ സുന്നഹദോസിൽ വച്ച് മലങ്കരനസ്രാണി മതത്തിന്റെ കടക്കൽ കോടാലിവച്ചു.
ഇന്ത്യയിലെ കത്തോലിക്കാ സഭ 
വാസ്കോഡ ഗാമക്ക് മുൻപ് ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ  രേഖപ്പെടുത്താവുന്ന ചരിത്രങ്ങൾ ഇല്ല എന്ന് പറയാം. ഗാമ വന്നപ്പോളും കുരിശുധാരികൾ ഇന്ത്യയിൽ കാണാവുന്ന ഇടങ്ങളിൽ ഉണ്ടായിരുന്നു എന്ന്  ചില രേഖകൾ ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ ലത്തീൻ ഭാഷ സുറിയാനിക്കാരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയതാണ് പോർട്ടുഗീസ് ഭരണത്തെ അമ്പരപ്പിച്ചുകൊണ്ട് സുറിയാനിക്കാരുടെ കൂനൻ കുരിശു വിപ്ലവം (ജനുവരി 3, 1653) . റോമൻ ആർച്ചു ബിഷപ്പ് മെനെസിസ് തുടങ്ങിവച്ച സുറിയാനിക്കാരുടെ പാശ്ചാത്യവത്കരണം മലങ്കരനസ്രാണി പാരമ്പര്യത്തെയും, അതുവരെ തുടർന്നുവന്ന പേർഷ്യൻ ഓർത്തഡോൿസ് അനുഷ്ടാങ്ങളെയും തുടച്ചുനീക്കി. കിഴക്കൻ സഭകളിൽ തുടർന്നുവന്ന നെസ്തോറിയൻ ഉപദേശങ്ങൾ ദൈവനിഷേധമാണെന്ന കടുത്ത നിലപാടുകളാണ് റോമാക്കാരെ ചൊടിപ്പിച്ചത്. ദേശത്തു പട്ടക്കാരും പള്ളി പൊതുയോഗങ്ങളും അടങ്ങിയ അതുവരെ ഉണ്ടായിരുന്ന ജനാതിപത്യപ്രക്രിയകൾ നിർത്തൽ ചെയ്തു. കേന്ദ്ര അധികാരം മെത്രാനിൽ നിഷിപ്തമാക്കി.
നസ്രാണികളുടെ ചെറുത്തുനിൽപ്പ്
നസ്രാണികളുടെ തലവനായ ആർച്ചു ഡീക്കൻ തോമയെ പന്ത്രണ്ടു വൈദീകർ കൈവെപ്പു നൽകി ബിഷപ്പ് ആയി അവരോധിച്ചു. കലുഷിതമായ ആ കാലത്തു ബിഷോപ്പിന്റെ കൈവെപ്പിനു  അപ്പോസ്തോലിക  പിന്തുടർച്ചയും, നഷ്ട്ടപ്പെട്ട ആരാധനാക്രമങ്ങൾ  പുനഃനിർമിക്കാനുമായി സുറിയാനി ദേശത്തു എല്ലാം സഹായം അഭ്യർഥിച്ചു. 1665 -ൽ, ജറുസലേമിലെ, പാശ്ചാത്യസുറിയാനി സഭയിൽ നിന്നും മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ  മലങ്കരയിൽ എത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികൾക്ക് തുടർച്ച ലഭിക്കുകയും ചെയ്തു. (‘Travancore State Manual’ Vol II Page 187). തിരികെ റോമസഭയിലേക്കു പോയ സുറിയാനിക്കാരാണ് പഴയകൂറ്റുകാർ എന്ന പേരിൽ അറിയപ്പെട്ട സീറോ മലബാർ വിഭാഗം കത്തോലിക്കർ. മാർത്തോമൻ പാരമ്പര്യത്തിൽ ഉറച്ചുനിന്ന പുത്തൻ കൂറ്റുകാർ പിൽക്കാലത്തുഅന്ത്യോഖ്യൻ ബന്ധത്തിൽ ആരാധന പരിശീലിപ്പിച്ചു.
അന്ത്യോഖ്യൻ ബന്ധം
റോമാക്കാർ ആരോപിച്ച അപ്പോസ്തോലിക കൈവെപ്പിന്റെ സമ്മർദ്ദത്തിലാണ്അന്ത്യോഖ്യയുമായുള്ള ബന്ധം ഉടലെടുത്തത്. അന്ന് വിവിധ സഭകളുമായി ബദ്ധപ്പെട്ടിരുന്നെകിലും 1665 -ൽ ജറുസലേമിലെ അന്ത്യോഖ്യൻ പ്രതിനിധിയാണ് സഹായത്തിനു എത്തിയത്.അത് കാലക്രമേണ മറ്റൊരു കോളനിവാഴ്ചയായി മാറ്റപ്പെടുകയായിരുന്നു. സ്വന്തം ക്രിസ്തു സഹോദരർ എന്ന് കരുതി സ്വീകരിച്ച പറങ്കികളുടെ അനുഭവത്തിന്റെ മറ്റൊരു പതിപ്പായി മാറി അന്ത്യോഖ്യൻ- മലങ്കരനസ്രാണി ബന്ധം. കലഹങ്ങളുടെയും വ്യവഹാരങ്ങളുടെയും നിലക്കാത്ത ചരിത്ര ആവിഷ്കാരമായി മാറുകയായിരുന്നു പിന്നീട്. മലങ്കരനസ്രാണികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ നിലപാടുകളും അന്ത്യോഖ്യക്കാർക്കു യോജിക്കാനായില്ല. ആലോചനയോ പൊതു അംഗീകാരമോ കൂടാതെ,അവർ തലങ്ങും വിലങ്ങും മെത്രാൻ വാഴ്ചകൾ നടത്തി മലങ്കരസഭയാകെ സമ്മർദം കൊടുത്തുകൊണ്ടിരുന്നു.
1836 -ൽ അന്ത്യോഖ്യൻ ആരാധനാ ക്രമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എങ്കിലും അന്ത്യോഖ്യൻ പാത്രിയർക്കിസിനു മലങ്കര സഭയുടെ ആത്മീയ അധികാരം മാത്രം നിലനിർത്തി സ്വത്തുക്കളിൽ അധികാരം വിട്ടു കൊടുക്കാൻ മലങ്കരനസ്രാണികൾ തയ്യാറായില്ല .അധികാരത്തർക്കവും മുടക്കുകളും തുടർന്നുകൊണ്ടേയിരുന്നു. 1912 -ൽ , തുർക്കി സുൽത്താൻ പുറത്താക്കിയ അന്ത്യോഖ്യൻ പാത്രിയർക്കിസ് അബ്ദുൽ മ്ശിഹാ, ഇന്ത്യയിൽ എത്തി, മലങ്കരയിലെ സ്വതന്ത്ര കാതോലിക്ക സ്ഥാനം പ്രഖ്യാപിച്ചു.
ബ്രിട്ടീഷുകാർക്കുവേണ്ടി നാം പഠിച്ച ഇംഗ്ലീഷും, അവരുടെ കച്ചവടത്തിന് അവർ സ്ഥാപിച്ച റെയിൽവേ സംവിധാനങ്ങളും വേഷവിധാനങ്ങളും നിരന്തരം ഉപയോഗിക്കുമ്പോൾ അവരുടെ അടിമകളായി തുടരാൻ നാം തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും വളർച്ചയുള്ള ജനതയായി ഉയരാനാവില്ലല്ലോ. കാലപ്രവാഹത്തിൽ അന്ത്യോഖ്യൻ  സഭയുമായി മലങ്കരസഭ ചേർന്ന് പോയെങ്കിലും, സ്വന്തം കാലിൽ നിന്ന് തീരുമാനം എടുക്കാൻ പ്രാപ്തി ഉണ്ടായി കഴിയുമ്പോൾ മാന്യമായി കൈ കൊടുത്തു മുന്നോട്ടു പോകയാണ് വേണ്ടത്. അതിനു പകരം ജനങ്ങൾ തലമുറയായി അറബികൾക്കടിമയായി നിലനിൽക്കാമെന്നു ശഠിക്കുന്നത് ഒരു വലിയ ജനതയെ ചങ്ങലയിൽ തളച്ചിടുകയാണ്.
1934 ലെ ഭരണഘടന
സ്വതന്ത്ര ഇന്ത്യക്കു ഒരു ഭരണഘടന എഴുതുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വാതന്ത്ര്യ  ദാഹികളായ മലങ്കരനസ്രാണികൾ അവർക്കു വേണ്ട നിയമക്രമങ്ങൾ തയ്യാറാക്കി ജനപ്രാതിനിധ്യത്തോടെ അംഗീകരിച്ചു. ഇതിനെ പിന്നീട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്കീസും, ഇന്ത്യയുടെ പരമോന്നത ന്യായസന്നിധിയായ സുപ്രീം കോടതിയും അംഗീകരിച്ചു. ഇനിയും പുറകോട്ടു പോകാനല്ല, കാലക്രമത്തിലുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോരുത്തർക്കായി പടച്ചു കൂട്ടുന്ന വ്യവസ്ഥകളെ ഭരണഘടന എന്ന പേരിൽ വിളിക്കാനാവില്ല.
പള്ളിപ്രതിപുരുഷയോഗമായ മലങ്കര അസോസിയേഷൻ തിരഞ്ഞെടുക്കുന്ന മലങ്കര മെത്രാപോലിത്തയും കൂട്ടുട്രസ്റ്റികളുമാണ് മലങ്കരട്രസ്റ്റിന്റെ അവകാശികൾ. ആത്മീയ അധികാര നിർവ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന കാതോലിക്കയും ഒപ്പം പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തന്മാരെയും വൈദീകരുടെയും അവൈദീകരുടെയും മതിയായ അംഗീകാരോത്തോടുകൂടി മാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവരാണെന്നു കൃത്യമായിനിർഷ്കർഷിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമല്ലാത്ത ഒരു നീക്കുപോക്കും നടക്കാത്ത സുതാര്യമായ ഇടപെടലുകളാണ് ഇവിടെ ഉണ്ടാക്കപ്പെടുന്നത്. മഹാ പ്രസ്ഥാനമായ മലങ്കര അസോസിയേഷൻ ക്രമങ്ങൾ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറിയായ അവൈദീകൻ ആണ്. അങ്ങനെ താഴെതലത്തിലുള്ള വിശ്വാസികൾ വരെ ചേർന്ന് തീരുമാനങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്ത് സംവിധാനമാണ് 1934 ഭരണഘടന വിഭാവനം ചെയ്യുന്നത്.
നാഴികക്കല്ലുകൾ 
1912 – ഇന്ത്യയിലെ സ്വതന്ത്ര കാതോലിക്കാ സ്ഥാപനം നടത്തപ്പെടുന്നു.
1934 – ഭരണഘടന നിലവിൽ വരുന്നു.
1958 – ഒന്നാം സമുദായ കേസ് തീരുകയും പാത്രിയർക്കീസും,കാതോലിക്കയും പരസ്പരം അംഗീകരിച്ചു.
1975 – മാർതോമക്കു പട്ടത്വം ഇല്ല എന്ന പാത്രിയർക്കിസിന്റെ വിവാദപ്രസ്താവനയിൽ വീണ്ടും പിളരുന്നു.
1995 – രണ്ടാം സമുദായ കേസിൽ സുപ്രീം കോർട്ടിന്റെ നേതൃത്വത്തിൽ  ഒന്നായി പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു.
2002–  സംയുക്ത സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുപ്രീം കോർട്ടിന്റെ ഇടപെടലോടെ നടത്തപ്പെടുന്നു, യാക്കോബായ ഭാഗം അസോസിയേഷൻ യോഗം ബഹിഷ്കരിച്ചു പുതിയ ഭരണഘടനക്ക് രൂപം നൽകുന്നു.
2017 – മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പാരലൽ ഭരണ സംവിധാനവും പള്ളി വീതം വെയ്പ്പും നടക്കില്ല.
ഏഴു പതിറ്റാണ്ടുകൾ നീണ്ട കൊടിയ ശത്രുത മറന്നു നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൈകൊടുത്തു പുതിയ തുടക്കം കുറിക്കുന്ന ചിത്രമാണ് കണ്ടത്. ആരുടേയും മധ്യസ്ഥസ്ഥതക്കു കാത്തുനിൽക്കാതെ അവർ സ്വയം അവരുടെ ഭാവിയിൽ സാഹോദര്യത്തിന്റെ പുത്തൻ നാളം തെളിയിച്ചു. വീണ്ടും ഒരു കപടസമാധാനത്തിനു നിന്നു കൊടുക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു; അതിനാൽ വ്യക്തമായ, കൃത്യമായ ധാരണകൾ ഉണ്ടാക്കികൊണ്ടു തന്നെ ഒരു പൊൻപുലരി മുന്നിൽ തെളിയുന്നില്ലേ ?
വിജയത്തിന്റെ അഹങ്കാരവും പരാജയത്തിന്റെ ദുർവാശികളും സഹോദര  സ്നേഹത്തിന്റെ പാതയിൽ മുള്ളുകൾ നിറക്കാതെ ഇരിക്കട്ടെ.  അശാന്തിയുടെ വേലിയിറക്കത്തിൽ,സമന്വയത്തിന്റെ പാതകൾ തെളിഞ്ഞുവരാതെയിരിക്കില്ല.
“ഞങ്ങളുടെ പിതാക്കന്മാർ ആളിക്കത്തും അഗ്നിയോയോടും, 
മൂർച്ചയുള്ള വാളിനോടും പോരുതോരത്രെ. 
ആകയാൽ അൽപ്പം മാത്രം, ഇപ്പോഴുള്ള വഴക്കും കേസും…”
– കോരസൺ 
ന്യൂ യോർക്ക്

യാത്രക്കാരി

കലാലയത്തിലേക്ക് പ്രവേശനം കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു സുരേഷും ഞാനും ഗോപിയും. ഒരു സായാഹ്ന സവാരിക്കിറങ്ങിയതാണ്, “സന്തോഷം” ഒന്ന് അടിച്ചു പൊളിക്കാന്‍. തിരുനക്കരയുള്ള ഷഫീറിന്‍റെ മുറുക്കാന്‍ കടയാണ്, എന്നും സൗഹൃദക്കൂട്ടായ്മയുടെ ആരംഭം. അവിടെ കൂടിയിട്ട്, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍റിനു മുന്നിലൂടെ നടന്ന്, സ്റ്റാര്‍ തീയറ്റര്‍ ചുറ്റി, രാജ്മഹാള്‍ തീയറ്ററിനു മുമ്പിലൂടെ അമ്പലമുറ്റത്തെത്തും. അവിടെ നിന്നും കൈകളുയര്‍ത്തി വെങ്കിടി സ്വാമിക്കൊരു “സ്വാഗതം” രേഖപ്പെടുത്തിയാല്‍ ചിലപ്പോള്‍ തന്‍റെ കടയില്‍ നിന്നും സ്വാമിയും കൂട്ടിനെത്തും. അവിടെ നിന്നും ഇറക്കം ഇറങ്ങി കയറ്റം കേറി സി.എം.എസ്. കോളേജിനടുത്തെത്തും. പിന്നെ ഇടത്തോട്ടു പോയാല്‍ ആര്‍ത്തൂട്ടി പാലത്തിനടുത്തെത്തും. എന്നാല്‍ ഞങ്ങള്‍ സാധാരണയായി വലത്തോട്ടു തിരിഞ്ഞ് ടൗണിലേക്ക് തന്നെ തിരികെ പോവുകയാണ് പതിവ്. വഴിയില്‍ പല സുഹൃത്തുക്കളും പിടിച്ചുനിര്‍ത്തി വര്‍ത്തമാനം പറയുകയോ കൂട്ടുചേരുകയോ ചെയ്യും. ഇടയ്ക്ക് ഓരോ സിഗരറ്റുവാങ്ങി വലിച്ച് പുകയൂതി രസിക്കും, കയ്യില്‍ കാശുള്ളപ്പോള്‍ മാത്രം.

ഇന്നത്തെ യാത്രക്കിടെ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍റിനു മുന്‍പില്‍ വച്ച് സാമാന്യം ഭേദപ്പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടു, “എടുത്താല്‍ പൊങ്ങാത്ത” ഒരു ബാഗും തൂക്കിപ്പിടിച്ച്. സുരേഷ്, അവളെ ലക്ഷ്യമാക്കി നടന്നുകൊണ്ട് നര്‍മ്മഭാവത്തില്‍ ചോദിച്ചു “സഹായിക്കണോ കുട്ടീ?” ഗോപി അവനെ തോളിന് തള്ളിക്കൊണ്ട് ബുദ്ധി ഉപദേശിച്ചു. “ദാ പോകുന്ന നെടുങ്കന്‍ മദ്ധ്യവയസ്ക്കന്‍, അച്ഛനായിരിക്കും. പുള്ളിക്കാരന്‍ നിന്നെ സഹായിക്കാതിരിക്കണമെങ്കില്‍ വേഗം നടന്നോ.” ഞാനും മാന്യത നടിച്ചു, “ഏതോ സുന്ദരിയായ ഒരു യാത്രക്കാരി, വെറുതേ വിടൂന്നെ…” ഞങ്ങള്‍ വീണ്ടും തമാശകളുമായി, ആട്ടിന്‍കുട്ടികളെപ്പോലെ ഉന്തിയും തള്ളിയും ഇടിച്ചും ചിരിച്ചും ആഘോഷമായി മുന്നോട്ടു നീങ്ങി. ദീപിക പത്രമാപ്പീസിനു മുന്നിലെ മുറുക്കാന്‍ കടയില്‍ നിന്നും ഓരോ സിഗരറ്റു വാങ്ങി കത്തിച്ച് പുകച്ചുരുളുകള്‍ മുകളിലേക്കയച്ചു. ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പോലെ പുകച്ചുരുളുകള്‍ നക്ഷത്രങ്ങളിലെത്തി ഞങ്ങളെയും മാടി വിളിക്കുന്നുണ്ടാവും. ഏതൊക്കെ നക്ഷത്രങ്ങളിലാണ് എത്തിപ്പെടുക.

ഞങ്ങള്‍ ടൗണിലെത്തിയപ്പോള്‍, ബെസ്റ്റ് ഹോട്ടലില്‍ നിന്നും അതേ പെണ്‍കുട്ടി അച്ഛനുമായി സംസാരിച്ചിറങ്ങി വരുന്നു, കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” ബാഗുമായി. ആ കുട്ടിയെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മറ്റാരും കേള്‍ക്കാതെ തമ്മില്‍ പറഞ്ഞു, അല്പം ഫലിതരൂപേണ, “അവള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു….” സുരേഷ് ഈണത്തില്‍ പാടി രംഗത്തിനു കൊഴുപ്പു നല്കി. “ഈ യാത്ര തുടങ്ങിയതെവിടെ നിന്നും…., ഇനിയൊരു വിശ്രമം എവിടെ ചെന്നാല്‍…, മോഹങ്ങള്‍ അവസാന നിമിഷം വരെ…, മനുഷ്യബന്ധങ്ങള്‍ ചുടലവരെ…” പൊട്ടിച്ചിരിയും കളിവാക്കുകളുമായി ഞങ്ങള്‍ ടൗണില്‍ നിന്നും വീടുകളിലേക്ക് യാത്രയായി. തനിയെ പോകുമ്പോഴും ഈ, ഈരടികള്‍ ഹൃദയത്തിന്‍റെ ഉള്ളില്‍ മൂളിക്കൊണ്ടിരുന്നു, കോണിലെവിടെയോ ആ പെണ്‍കുട്ടിയുടെ മങ്ങിയ ചിത്രവും.

തിരികെ വീട്ടിലെത്തിയപ്പോഴാണ്, അമ്മയുടെ ശകാരവും അച്ഛന്‍റെ ക്രുദ്ധമായ നോട്ടവും എന്നെ യാഥാര്‍ത്ഥ്യത്തിന്‍റെ പരുപരുത്ത പ്രതലത്തിലെത്തിച്ചത്. വയസ്കര വൈദ്യശാലയില്‍ നിന്ന് വാങ്ങാമെന്നേറ്റിരുന്ന കര്‍പ്പസാസ്ഥ്യാഥി എണ്ണയും കുഴമ്പും മറന്നു പോയിരിക്കുന്നു. ഒരു കാപ്പിയും എടുത്തു കുടിച്ചുകൊണ്ട് തിരികെ വൈദ്യശാലയിലേക്ക് നടപ്പായി. സായാഹ്ന സവാരിയുടെ മധുരം അയവിറക്കിക്കൊണ്ട് അലയത്തെ ചാക്കോ ചേട്ടന്‍റേയും ഉമ്മറു മാമായുടേയും വീടുകള്‍ പിന്നിട്ട് പ്രധാന വഴിക്കരികിലുള്ള ഫീലിപ്പോച്ചന്‍റെ വീട്ടുപടിക്കലെത്തി. ഒരു നിമിഷം, ചുവടുവെയ്പും കാഴ്ചയും ഒന്നിടറി…. ആതാ!…. നില്ക്കുന്നു…. അവള്‍. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍റിനു മുമ്പിലും ബെസ്റ്റ് ഹോട്ടിലിനു മുമ്പിലും കണ്ട അതേ സുന്ദരി. വീട്ടിലെ ശകാരത്തില്‍ മറന്നുപോയ ഗാനം വീണ്ടും മനസ്സിലെത്തി….. “ഈ യാത്ര…….” ഈ യാത്രക്കാരി ഇങ്ങനെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനറിയാതെ ഒരു പുഞ്ചിരി എന്‍റെ മുഖത്തോടിയെത്തി, ആത്മഗതമായി ഒരു കുസൃതിചോദ്യവും “ഇനി ഒരു വിശ്രമം……. ഇവിടെ…….. എന്‍റെ അലയത്തു തന്നെ……… ആവുമോ?” ഈ യാത്ര തുടങ്ങിയത് എവിടെ നിന്ന് എന്നറിയില്ല…………. ഹും……… പതുക്കെ അറിയാം………… പക്ഷേ മോഹമൊന്നും തോന്നിയില്ല……… വെറുമൊരു ജിജ്ഞാസ.

ദിവസങ്ങള്‍ കടന്നു പോയി. ഇതിനോടകം എന്‍റെ വീട്ടിലേക്ക് അവള്‍ പലവട്ടം സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി. കൂട്ടിന്, ഫീലിപ്പോച്ചന്‍റെ വീട്ടിലെ വേലക്കാരി കുട്ടിയുമുണ്ടായിരുന്നു. അവള്‍ ഇവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഫീലിപ്പോച്ചന്‍റെ ഭാര്യയുടെ ബന്ധുവാണ്. ഇടയ്ക്ക് ചില പാഠപുസ്തകങ്ങളിലെ സംശയവുമായി എന്നെ സമീപിച്ചു തുടങ്ങി. ക്രമേണ സൗഹൃദം പുരോഗമിച്ചു. കോളേജിലേക്കുള്ള യാത്രക്ക് സഹയാത്രികനാകണമെന്ന് അപേക്ഷയും നിര്‍ബന്ധവുമൊക്കെയായി. രണ്ടുപേരും ഒരേ ദിക്കിലേക്കാണ് പോവുക, പ്രധാനമായും “പൂവാലډാരുടെ” ശല്യം അതിക്രമിക്കുന്നു. ഒരാണ്‍കുട്ടി കൂടെയുള്ളത് ശല്യക്കാരെ അകറ്റി നിര്‍ത്തി. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ കാരണമായി. നഗരജീവിതത്തില്‍ അതത്ര ഗൗരവതരമായി ആരും കണ്ടില്ല. ഒട്ടും ഗൗരവതരമാവാന്‍ അനുവദിക്കരുതെന്ന് മനസ്സു ശാസിച്ചു തുടങ്ങി. അകലം സൂക്ഷിക്കാന്‍ ശ്രമിക്കുന്തോറും അവള്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളുടെ കുറുമ്പും പരിഭവങ്ങളും കാണുമ്പോള്‍ ഒരു സുഖമുള്ള ഭയത്തോടെ ഞാന്‍ ചിന്തിച്ചു, “ഇനി എന്‍റെ ഹൃദയത്തിലേക്കോ അവള്‍ യാത്ര തുടരുന്നത്?”

അച്ഛന്, ഇടയ്ക്കിടയ്ക്ക് വരാറുള്ള നടുവേദനയും അമ്മയുടെ വൃക്ക സംബന്ധമായ അസുഖങ്ങളും സാമ്പത്തികമായി കുടുംബത്തെ പ്രയാസപ്പെടുത്തുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് എത്രയും വേഗം ഒരു ജോലി നേടണം. പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ മറക്കാനാവില്ലല്ലോ. ചുറ്റുവട്ടത്ത്, ആര്‍ജ്ജിച്ച നല്ല പേരിന് കളങ്കം ഉണ്ടാവാനും പാടില്ല. വികാരങ്ങളെ വിവേകം കൊണ്ട് കീഴ്പ്പെടുത്തിയേ മതിയാകൂ. പക്ഷേ അതൊക്കെ പ്രസംഗപീഠത്തിലെ സാരോപദേശങ്ങള്‍…….. ശോകച്ഛവികലര്‍ന്ന ആ നീളന്‍ കണ്ണുകളും പരിഭവവും കൊഞ്ചലും സമ്മേളിക്കുന്ന വാക്കുകളുമായി, അടുത്തെത്തുമ്പോള്‍, ഒരഭയ യാചനപോലെ എന്‍റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍, മുറുക്കിക്കെട്ടിയ മനസ്സിന്‍റെ കയറുകള്‍ താനേ അഴിഞ്ഞു വീഴുകയായി. ഞാന്‍ സൂര്യനായി മാറിയാലും എനിക്കവളെ എന്നില്‍ നിന്നു വേര്‍പെടുത്താനാവില്ല. അവള്‍ ഭൂമിയാണ്. വസന്തവും ഗ്രീഷ്മവും ഹേമന്തവും നിമിഷങ്ങളുടെ അകലത്തില്‍ അവളിലൂടെ കടന്നു വരുന്നു. ആ ഭൗതീക രസതന്ത്രത്തിനധീനമാണ് എന്‍റെ സഹജാവബോധം. അവളുടെ ഓര്‍മ്മകള്‍ സ്നേഹമായും ദുഃഖമായും സ്വപ്നമായും സദാ എന്നോടൊപ്പം സഞ്ചരിച്ചു. മധുരവും സുഖവുമുള്ള……. ഒരലോസരം……..

മധുരം നുകര്‍ന്ന് സ്വപ്നാടനം നടത്താനുള്ള സന്ദര്‍ഭമല്ല. ചുമതലകള്‍ തലച്ചോറില്‍ കടന്നലുകളെപ്പോലെ ആര്‍ത്തു. സ്വയം അന്ധനും ബധിരനും വികാരശൂന്യനുമായി ഏതാനും ദിവസങ്ങള്‍ പിടിച്ചു നിന്നു, ശ്രദ്ധിക്കാതെ, കാണാതെ, കേള്‍ക്കാതെ…….. പിന്തിരിയാന്‍ അവള്‍ക്കൊരു അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ തലവേദന, ദേഹവേദന ഒക്കെ പറഞ്ഞ് അവള്‍, രണ്ടു ദിവസം ക്ലാസ്സില്‍ പോയില്ല. ഞാന്‍ ഈ കുറ്റബോധത്തില്‍ നീറി നില്ക്കുമ്പോള്‍ അവളുടെ വേലക്കാരിക്കുട്ടി ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ട്, ഒരു കുറിപ്പ് എന്നെ ഏല്പിച്ചു. “വളരെ അത്യാവശ്യമായി കാണണം. ഉടനെ വീടു വരെ വരണം, ഒരു കാര്യം അറിയിക്കാനാണ്. അത്യാവശ്യം” എന്നായിരുന്നു കുറിപ്പ്. പെട്ടെന്ന് ഭയപ്പെടുത്തുന്ന ചിന്തകള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. എന്തിനായിരിക്കുമെന്ന ഭയം, എന്താണെന്നറിയാനുള്ള ആകാംക്ഷ, ആകപ്പാടെ എന്നെ ഒരു വിഭ്രാന്തിയിലാക്കി. ഞാന്‍ അവളുടെ വാസസ്ഥലത്തേക്ക് നടന്നു. എന്നെ പ്രതീക്ഷിച്ച് വെളിയില്‍ നിന്ന ആ ശോകമൂര്‍ത്തി, “കടന്നു വരൂ!” എന്ന ക്ഷണനത്തോടെ, പടിഞ്ഞാറെ കതകു തള്ളിത്തുറന്ന്, എനിക്കുവേണ്ടി കസേര വലിച്ചിട്ടു. അകത്തു കടന്ന് കസേരയില്‍ ഇരുന്നുകൊണ്ട്, ഞാന്‍ കാര്യം അന്വേഷിച്ചു. ഉത്തരം പറയാതെ കരഞ്ഞുകൊണ്ട് അവള്‍ എന്‍റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗദ്ഗദത്തിനും പൊട്ടിക്കരച്ചിലിനുമിടയിലൂടെ വാക്കുകള്‍ മുറിഞ്ഞു വന്നുകൊണ്ടിരുന്നു. എന്നോടുള്ള പ്രണയത്തേയും ഞാന്‍ കാട്ടിയ ക്രൂരതയേയും വാക്കുകളിലൂടെ പ്രവഹിക്കുന്നതിനൊപ്പം, ചുംബനങ്ങള്‍ പുപ്ഷവൃഷ്ടിപോലെ എന്‍റെ മേല്‍ പൊഴിച്ചുകൊണ്ടിരുന്നു. അവളുടെ മനസ്സില്‍ കട്ട പിടിച്ച ദു:ഖത്തിന്‍റെ നീരൊഴുക്ക്, സ്നേഹത്തിനു വേണ്ടിയുള്ള ഒരു ദാഹം, ഒക്കെ എനിക്കനുഭവപ്പെട്ടു. എന്‍റെ സാന്ത്വനങ്ങള്‍ അവളുടെ മൃദുലവും മാര്‍ദ്ദവമേറിയതുമായ കണ്ഠ പ്രദേശത്തും നെറ്റിത്തടത്തിലെ ചുരുണ്ട അളകങ്ങള്‍ക്കു മീതെയും വിതുമ്പുന്ന ചുണ്ടുകളിലും മറു ചുംബനങ്ങളായി പരിണമിച്ചു. ‘മറ്റാര്‍ക്കും ഒരിക്കലും വിട്ടുകൊടുക്കില്ലാ’ എന്നപോലെ, അവളുടെ കരങ്ങള്‍ എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ചൂടുള്ള അവളുടെ മാറിടം എന്‍റെ ഹൃദയവാതിലുകളെ തള്ളിത്തുറക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. രക്തച്ഛവി പടര്‍ന്ന മുഖവും പാതികൂമ്പിയ കണ്ണുകളും അവളുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ഞങ്ങള്‍ മറ്റൊരു ലോകത്തിലേക്ക് തെന്നി…… തെന്നി പോവുന്നതായി തോന്നി. ചുംബനങ്ങളുടെ ലോകത്ത് നിന്ന്… നിര്‍വൃതിയിലേക്കുള്ള ഉയര്‍ന്ന മറ്റൊരു തലത്തിലെത്തും മുമ്പ്…… മുന്‍ വാതില്‍ വലിയ ശബ്ദത്തില്‍ തുറക്കപ്പെട്ടു…… ഞങ്ങള്‍ സ്തബ്ദരായി. എന്താണ്?……. എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു പോയ എന്നെ…… അവള്‍ പിന്‍വാതിലിലൂടെ പുറത്താക്കി……. ധൃതിയില്‍ കതക് കൊട്ടിയടച്ചു……. ആ ശബ്ദം എന്നെ ഞെട്ടിക്കുവാന്‍ പര്യാപ്തമായിരുന്നു…….. മഠയിപ്പെണ്ണ്!

അടുത്ത രണ്ടു ദിവസങ്ങളില്‍ അവളുടെ വീടിനു മുമ്പിലൂടെയുള്ള യാത്ര ഞാന്‍ ഒഴിവാക്കി. എന്തൊക്കെയാണ് പിന്നീട് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും ഭയമായിരുന്നു. ആകെ മനസാക്ഷിയെ കീറിമുറിച്ച ഒരു സംഭവം……. അവള്‍ക്ക് എന്തു സംഭവിച്ചിരിക്കാം? ആ വീട്ടുകാര്‍ എന്നെപ്പറ്റി എന്തു ധരിച്ചു കാണും?……. ആ കുറിപ്പിനേയും അതനുസരിച്ച് പ്രവര്‍ത്തിച്ച എന്നേയും ഞാന്‍ പഴിച്ചു. പ്രഥമ പ്രണയത്തിന്‍റെ വിലാസ സൗകുമാര്യം മുറ്റിനിന്ന ആ ദുര്‍ബല നിമിഷങ്ങളെ ശപിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കോളേജില്‍ നിന്ന് തിരികെ വരും വഴി വേലക്കാരി കുട്ടിയെ കാണാനിടയായി. അവളില്‍ നിന്ന് സംഭവത്തെപ്പറ്റി കൂടുതലായി അറിയാന്‍ കഴിഞ്ഞു. “ഫീലിപ്പോച്ചന്‍റെ ഭാര്യ”, വൈകുന്നേരം താമസിച്ചേ എത്തൂ എന്നു പറഞ്ഞ് ദൂരെയുള്ള പിതൃഭവനത്തിലേക്ക് പോയി. എന്നാല്‍ സമയത്ത് ബസ് കിട്ടാഞ്ഞതിനാല്‍ തിരികെ പോരേണ്ടിവന്നു. അവളുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയതങ്ങനെയാണ്. അടുത്ത ദിവസം തന്നെ, വിവരമറിഞ്ഞ് അവളുടെ മാതാപിതാക്കള്‍ ബദ്ധപ്പെട്ട് ഓടിയെത്തി. പരപുരുഷ സമാഗമത്തില്‍ എന്തൊക്കെയോ സംഭവിച്ചു എന്ന് അവര്‍ ഭയപ്പെടുന്നുണ്ടാകും. അപകട സാദ്ധ്യതകളെ നിസ്സാരമായി കാണാന്‍ അവര്‍ക്കാകില്ലല്ലോ. ഭയപ്പെടത്തക്കവണ്ണം ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് ഞാനെങ്ങനെ തെളിയിക്കും? അതാര് വിശ്വസിക്കും…? കൂവി, വിളിച്ചുപറഞ്ഞ്, എല്ലാവരുടേയും ജീവിതങ്ങള്‍ നശിപ്പിക്കാനും ആവില്ലാ….. ഒരെത്തും പിടിയും കിട്ടുന്നില്ല….. തലതല്ലിക്കരയണമെന്നു തോന്നി……..

രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലാ. തുറന്നിട്ട ജനാലയിലൂടെ മഞ്ഞിനെ കൂട്ടുപിടിച്ച് കടന്നുവന്ന ചെറുകാറ്റിന് എന്‍റെ തീയെ കെടുത്താന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ പാരമ്യത്തില്‍ ആ രാത്രി കടന്നു പോയി. “വെള്ള കീറിയപ്പോള്‍” ഞാന്‍ മുറ്റത്തിറങ്ങി, പറമ്പിന്‍റെ മൂലയില്‍, കായ്ക്കാതെ വളര്‍ച്ചമുറ്റി നില്ക്കുന്ന ആഞ്ഞിലി ചുവട്ടില്‍ നിലയുറപ്പിച്ചു. ഇവിടെ നിന്നാല്‍ അവളുടെ വീട് ശരിയായി കാണാം, ആഞ്ഞിലിയുടെ കറുത്ത നിഴല്‍ എന്നെ മറച്ചുകൊള്ളും. ഏറെ താമസിയാതെ അവളുടെ മാതാപിതാക്കള്‍ മുന്‍വാതില്‍ തുറന്ന് പുറത്തു കടന്നു. പിന്നാലെ, എന്‍റെ മറുരൂപംപോലെ, പാറിപ്പറന്ന മുടിയും ദു:ഖം തളംകെട്ടി നില്ക്കുന്ന മുഖവുമായി…. അതാ…… അവള്‍…… കയ്യില്‍ “എടുത്താല്‍ പൊങ്ങാത്ത” അതേ ബാഗുമുണ്ട്,…. സ്നേഹവും ദു:ഖങ്ങളും കുത്തി നിറച്ചത്…. അവള്‍ വീണ്ടും യാത്ര തുടരുകയാണ്. മുറിപ്പെട്ട ഹൃദയവുമായി ഞാന്‍ നോക്കി നിന്നു…. ഞാന്‍ എന്ന കുറ്റവാളിക്ക് എന്തു ശിക്ഷയാണ് കിട്ടേണ്ടത്?….. സ്വയം ഉരുകിത്തീരാനാണോ വിധി?….. തടഞ്ഞു നിര്‍ത്താനോ വിശദീകരണം നല്കാനോ കഴിവില്ലാ… വളരെ പാടുപെട്ട് എന്‍റെ വീടിനു നേരെ അവള്‍ തെല്ലൊന്നു തിരിഞ്ഞു നോക്കി. അരണ്ട വെളിച്ചത്തില്‍ മുത്തുമണികള്‍ പോലെ രണ്ടു തുള്ളി കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചു. സഫലീകൃതമാകാത്ത മോഹങ്ങളെ അവസാനം വരെ സൂക്ഷിക്കാന്‍ എന്നെ ഏല്പിച്ചിട്ട്….. അവള്‍ യാത്ര തുടര്‍ന്നു……

****

– തോമസ് കളത്തൂര്‍

ശുചിത്വ ഭാരതയജ്ഞത്തില്‍ ഹരിത കല്യാണങ്ങളും; വിവാഹങ്ങളില്‍ പുതുമന്ത്രമായി ഹരിതനിയമാവലി

‘ഈ ചടങ്ങും ഭൂമി തന്നെയും ഹരിതാഭമാകട്ടെ’ എന്ന മന്ത്രംകൂടി ഉരുവിട്ടുകൊണ്ടാണ് ആലപ്പുഴയിലെ വിവാഹവേദികളില്‍ ഇപ്പോള്‍ വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലേക്ക് നടന്നു നീങ്ങുന്നത്. വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും ഇതര ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി മാറ്റി നിര്‍ത്താനുള്ള ദൃഢനിശ്ചയം കൂടിയാവുകയാണ് ഈ ഗുണപരമായ മാറ്റം. ആഘോഷങ്ങളും ചടങ്ങുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുള്ള രോഗങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും വേണ്ടി ആലപ്പുഴ ജില്ലാ ഭരണകൂടവും, കേരള ശുചിത്വമിഷനും ചേര്‍ന്ന് നടപ്പാക്കിയ ‘ഹരിത വിവാഹങ്ങള്‍’ ശുചിത്വഭാരതമെന്ന യജ്ഞത്തിന് പുതിയൊരു വഴിത്താര സൃഷ്ടിക്കുകയാണ്.

വിവാഹാഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമെല്ലാം ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയാണ് ശുചിത്വമിഷന്‍ ഹരിത കല്യാണമെന്ന ആശയം ആലപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. അലങ്കാരങ്ങള്‍ക്ക് തെര്‍മോക്കോള്‍, പ്ലാസ്റ്റിക് പൂക്കള്‍, ഫ്‌ളക്‌സ് എന്നിവയുടെയും, ഭക്ഷണശാലകളില്‍ ഡിസ്‌പോസബിള്‍ ഗ്ലാസ്സുകളുടെയും ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കി. ജൈവമാലിന്യങ്ങള്‍ അതാതിടങ്ങളില്‍ കമ്പോസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുതരിപോലും അവശേഷിക്കാത്ത വിധത്തിലായിരുന്നു ഒരുക്കങ്ങള്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഹരിത നിയമാവലി പ്രകാരം അവരുടെ ഭവനങ്ങളില്‍വച്ച് ആഘോഷങ്ങള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ഒരു പുതിയ സംസ്‌കാരത്തിന് നാന്ദി കുറിക്കലായി.

ഇതിലേക്കുള്ളആദ്യചുവട്‌വെയ്പ്പായിരുന്നു അമ്പലപ്പുഴയിലെഅരുണ്‍ അനിരുദ്ധന്റെയും അജ്ഞുരാജിന്റെയും വിവാഹം. കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ അരുണ്‍ അനിരുദ്ധന്‍ സംസ്ഥാന ശുചിത്വ മിഷന്‍ തയ്യാറാക്കിയഹരിത നിയമാവലി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ജീവിതത്തിലേക്ക്ഹരിതാഭമായൊരു തുടക്കംകുറിക്കാനുള്ള ഈ ആശയത്തിന് മുത്തച്ഛന്റെ പിന്തുണകൂടിലഭിച്ചു. വധു അജ്ഞുരാജിനാകട്ടെ എല്ലാംലളിതമായതിലുള്ളചാരിതാര്‍ത്ഥ്യവും. ഏവരെയുംഅത്ഭുതപ്പെടുത്തിക്കൊണ്ട്ജില്ലാകളക്ടര്‍വീണ എന്‍ മാധവനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ജി. വേണുഗോപാലും ഈ ഹരിതകല്യാണത്തിന് അഭിനന്ദിക്കാന്‍ വിവാഹവേദിയിലെത്തി. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എന്‍.കെ.പ്രേമചന്ദന്റെ നേതൃത്വത്തില്‍അറവുകാട്‌ദേവീ ക്ഷേത്രത്തില്‍ നടന്ന ഈ ഹരിതവിവാഹാഘോഷ-ചടങ്ങുകള്‍ക്ക്ജില്ലാഭരണകൂടത്തിന്റെസാക്ഷ്യപത്രവുംലഭിച്ചു.

തുടര്‍ന്ന്, 2017 മെയ് പത്തിന് ശേഷംഅറവുകാട്‌ദേവീ ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന ആഘോഷങ്ങള്‍ ബുക്ക്‌ചെയ്യുന്നവരോട്ഹരിത നിയമാവലി പാലിച്ചാല്‍ മാത്രമേ, ബുക്കിംഗ് നല്‍കാനാവൂഎന്ന് ക്ഷേത്ര ഭാരവാഹികളുംതീരുമാനിച്ചു. മെയ് 14ന് വിവാഹിതരായ വട്ടത്തറവീട്ടില്‍ആര്‍ഷനാഥും, സര്‍പ്പക്കണ്ടത്തില്‍ലാല്‍ജിമോഹനും തമ്മിലുള്ള വിവാഹത്തിന്റെസല്‍ക്കാരവുംഹരിത നിയമാവലി അനുസരിച്ചായിരുന്നു. ആലപ്പുഴരൂപതയില്‍ ഉള്‍പ്പെട്ട പറവൂര്‍സെന്റ്‌ജോസഫ്‌ഫൊറോനാ പള്ളിയില്‍മെയ് 15 ന് നടന്ന പറവൂര്‍വെളിയില്‍വീട്ടില്‍റോബിനും, കൊല്ലം പുതുക്കാട്കുറുവേലില്‍ ജസ്റ്റിന്റെ മകള്‍ ആഷ്‌ലി ജസ്റ്റിനും തമ്മില്‍ നടന്ന വിവാഹവുംസല്‍ക്കാരവുംഹരിത നിയമാവലി പാലിച്ച് പ്രസ്തുത പള്ളിയില്‍ നടന്ന ആദ്യത്തെ ചടങ്ങായിരുന്നു. വിവാഹങ്ങളില്‍ മാത്രംഒതുങ്ങി നിന്നില്ല ഈ ഹരിത നിയമാവലി. കഴിഞ്ഞ ജൂണില്‍ റംസാന്‍ വ്രതസമയത്ത്ഇഫ്താര്‍ സംഗമങ്ങള്‍ക്ക്ഹരിത നിയമാവലി പാലിക്കാന്‍ ജില്ലയിലെമുസ്ലീംസംഘടനകളുംരംഗത്തുവന്നു. നോമ്പുതുറ വിഭവങ്ങള്‍സ്റ്റീല്‍ പാത്രങ്ങളിലും ബൗളുകളിലും ഗ്ലാസ്സുകളിലും വിളമ്പി നല്‍കി. ആലപ്പുഴയില്‍ഈയിടെ നടന്ന കയര്‍കേരള പരിപാടിയിലും പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു. ഫ്‌ളക്‌സിനുപകരംതുണി,കയറ്റുപായമുതലായവഉപയോഗിച്ചായിരുന്നു പ്രചാരണം.

വിവാഹങ്ങള്‍ഹരിത നിയമാവലി പാലിക്കുന്നുണ്ടോഎന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെയുംജില്ലാ ശുചിത്വമിഷന്‍ വിനിയോഗിച്ചു. വീഡിയോ ഗ്രാഫര്‍അടങ്ങിയസംഘം നേരിട്ടെത്തി വിലയിരുത്തുകയുംഇതിന്റെഅടിസ്ഥാനത്തിലാണ്ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശുചിത്വ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍എന്നിവരുടെഒപ്പോടുകൂടിയഅഭിനന്ദന സര്‍ട്ടിഫിക്കറ്റ് വധൂവര•ാര്‍ക്ക് സമ്മാനിക്കുന്നത്.

ഹരിതകല്യാണങ്ങള്‍വഴിഡിസ്‌പോസബിള്‍വസ്തുക്കള്‍മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞതായിശുചിത്വ മിഷന്‍ ആലപ്പുഴജില്ലാകോര്‍ഡിനേറ്റര്‍ബിന്‍സ് സിതോമസ് പറയുന്നു. പ്രത്യേകിച്ച്ആലപ്പുഴ പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ഇത്തരം മാലിന്യങ്ങള്‍കത്തിക്കുകയോ, കുഴിച്ചുമൂടുകയോ ചെയ്യുമ്പോള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്ഉണ്ടാകുന്നത്. ഹരിതകല്യാണങ്ങള്‍ക്ക് ജനങ്ങളുടെശീലങ്ങളിലുംകാഴ്ചപ്പാടിലും മനോഭാവത്തിലുംമാറ്റം വരുത്താന്‍ സാധിച്ചതായുംആരോഗ്യപരമായ ഭക്ഷണരീതി അനുവര്‍ത്തിക്കാന്‍ ഇതിടയാക്കിയതായും അവര്‍ പറയുന്നു. ഹരിതകല്യാണങ്ങള്‍നടത്തിയതിന് വിവാഹവേദിയില്‍വച്ച് വധൂവരന്മാരെ അനുമോദിക്കുന്നതോടെ മറ്റുള്ളവര്‍ക്കുള്ള പ്രേരണ കൂടിയാവുന്നതായി ബിന്‍സ് സിതോമസ്‌കൂട്ടിച്ചേര്‍ത്തു.

ശുചിത്വ ഭാരത യജ്ഞം നടപ്പായതുമുതല്‍ 2014 ലാണ്‌കേരളത്തിലും പരിസ്ഥിതിയും ജലവിഭവവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെഹരിത നിയമാവലിക്ക് തുടക്കമിട്ടത്. ഖരമാലിന്യ സംസ്‌കരണമായിരുന്നു കേരളം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ജലാശയങ്ങളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് പതിവുകാഴ്ചയായി. വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും എന്നു വേണ്ട പൊതുപരിപാടികളില്‍വരെ വലിയൊരളവില്‍ പുറത്തേക്ക് തള്ളുന്ന പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ വര്‍ഷങ്ങളോളം അഴുകാതെ നിലനില്‍ക്കുന്നത് മണ്ണിനും ജീവജാലങ്ങള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഭീഷണിയായി. ഹരിത നിയമാവലിപാലിക്കാന്‍ തുടങ്ങിയതോടെഡിസ്‌പോസബിള്‍വാട്ടര്‍ ബോട്ടിലുകള്‍, ഡിസ്‌പോസിബിള്‍ പേപ്പറുകള്‍, സ്റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിവക്കു പകരംതീര്‍ത്തും പരിസ്ഥിതിസൗഹൃദങ്ങളായ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെത്തി. പാള പാത്രങ്ങള്‍, ഗ്ലാസ്സ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്നിവ ഇതിന് പകരമായി. വിവാഹപ്പന്തലുംവേദികളും പൂക്കളും, പ്രകൃതിസൗഹൃദവസ്തുക്കളുംകൊണ്ട്അലങ്കരിച്ചു. ഐസ്‌ക്രീം നല്‍കിയഇടങ്ങളില്‍ ഭക്ഷ്യയോഗ്യമായ പരമ്പരാഗത ബിസ്‌കറ്റ്‌കോണുകള്‍തന്നെ ഉപയോഗിച്ചു. വിവാഹവേദികളില്‍ ഹരിത നിയമാവലി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളസന്ദേശങ്ങള്‍ആലേഖനം ചെയ്ത് പ്രദര്‍ശിപ്പിച്ചതുംകൗതുകകരമായി. ചിലയിടങ്ങളില്‍ വധൂവരന്മാര്‍ ജനങ്ങള്‍ക്ക് പച്ചക്കറിവിത്തുകളും, വൃക്ഷത്തൈകളുംവിതരണംചെയ്യുകയുമുണ്ടായി. വിവിധസാമൂഹികസംഘടനകള്‍ക്കൊപ്പംആരാധനാലയങ്ങളുംമത-സാമുദായികസംഘടനകളുമെല്ലാംഹരിതനിയമാവലി പാലിക്കാന്‍മുന്നോട്ടുവന്നു.

ജനങ്ങളില്‍ പരിസ്ഥിതിയെയും ശുചിത്വത്തെയും കുറിച്ച്അവബോധം സൃഷ്ടിക്കാന്‍ പ്രഭാഷണങ്ങളിലൂടെയല്ലാതെ മാതൃകപരമായ ഒരു ചടങ്ങായി മാറുകയാണ്ഇന്ന്ഹരിത വിവാഹങ്ങള്‍. പ്രകൃതിയെ ദ്രോഹിക്കാതെതന്നെ നമ്മുടെ വീടുകളില്‍ഒരുചടങ്ങ് എങ്ങനെ നടത്താമെന്നതിനെക്കുറിച്ച്‌ സന്ദേശം രാജ്യത്തിനാകെ നല്‍കുവാനും ഹരിതവിവാഹങ്ങള്‍ക്ക് സാധിച്ചു. പുതിയകാലഘട്ടത്തിലും നന്മകള്‍ സ്വാംശീകരിച്ചു കൊണ്ട്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്നദ്ധത വളര്‍ത്തുകയാണ്ഹരിതനിയമാവലി.