ശിവന്‍ മുഹമ്മയും, ജോര്‍ജ് കാക്കനാടും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന്‍ മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു.

കൈരളി ടി.വി യു.എസ്.എ ഡയറക്ടറായ ശിവന്‍ മുഹമ്മ 2008 മുതല്‍ 2009 വരെ ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്, 2010-2011 ദേശീയ ജനറല്‍ സെക്രട്ടറി, 2016- 2017 കാലയളവില്‍ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയുക്ത പ്രസിഡന്റായ ജോര്‍ജ് കാക്കനാട് , ആഴ്ചവട്ടം ന്യൂസ് വീക്കിലിയുടെ ചീഫ് എഡിറ്ററാണ്.ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റായും, 2016- 2017 കാലയളവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

122-മത് സാഹിത്യ സല്ലാപത്തില്‍ ‘ജോസഫ് പുലിക്കുന്നേല്‍’ അനുസ്മരണം!

ജയിന്‍ മുണ്ടയ്ക്കല്‍

ഡാലസ്: ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം’ ആയിട്ടാകും നടത്തുക. മുഖം നോക്കാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മലയാള സാമൂഹിക സാമുദായിക പരിഷ്ക്കര്‍ത്താവായിരുന്നു കഴിഞ്ഞ മാസം അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍. ‘ഓശാന’ മാസികയും ‘ഓശാന’ ബൈബിളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരു നല്ല സംഘാടകനും മനുഷ്യസ്നേഹിയും സാഹിത്യകാരനും കൂടിയായിരുന്നു പുലിക്കുന്നേല്‍. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പലതവണ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, പുലിക്കുന്നേലിനെക്കുറിച്ചും പുലിക്കുന്നേല്‍ മാനവരാശിക്കും പ്രത്യേകിച്ച് കേരള കത്തോലിക്കാസഭയ്ക്കും ചെയ്ത സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ജനുവരി ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘തെക്കേമുറിക്കൊപ്പം’ എന്ന പേരിലായിരുന്നു നടത്തിയത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് 60 വയസ്സ് പിന്നിട്ട തെക്കേമുറി. 25 വര്ഷം മുമ്പാണ് അദ്ദേഹത്തിന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സംഘടനയായ ‘ലാന’യുടെ പ്രവര്‍ത്തകനാണ്‌ തെക്കേമുറി. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. തെക്കേമുറിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ സാഹിത്യ സാമൂഹിക സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ആശംസാ പ്രസംഗങ്ങളും വളരെ പ്രയോജനകരമായിരുന്നു.

ജോണ്‍ ആറ്റുമാലില്‍, ജോസഫ്‌ പൊന്നോലില്‍, അബ്ദുല്‍ പുന്നയൂര്ക്കളം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, തോമസ്‌ ഫിലിപ്പ് റാന്നി, ചാക്കോ ജോസഫ്‌, ജോണ്‍ കാറ്റടി, ജോസഫ്‌ മാത്യു, സി. ആന്‍ഡ്റൂസ്, ഷീല, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ റിപ്പബ്ലിക്ക്ദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ നേത്രുത്വത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജാനുവരി 25ന് ന്യൂയോര്‍ക്കിലെ ക്യൂന്‌സിലുള്ള ടെയിസ്റ്റ് ഓഫ് കൊച്ചിനില്‍ (Taste of Cochin) വച്ച് ആഘോഷിച്ചു.

ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ ആഘോഷ പരിപാടിയായിരുന്നു ഈ ചടങ്ങ്. കോശി ഉമ്മന്‍ തോമസിന്റെ (ഡബ്ല്യു.എം.സി പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടിയ ഈ യോഗത്തില്‍ നവനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെ പറ്റിയും, കൂടുതല്‍ പേരെ ഈ സംഘടനയില്‍ ചേര്‍ക്കുന്നതിനും, അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്കിലുള്ള മറ്റ് മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തുന്നതിന്റെ ആവശ്യകതയെപറ്റിയും സംസാരിച്ചു.

ഇന്ത്യ റിപ്പബ്ലിക്ക് ആയിട്ട് 69 വര്‍ഷം തികഞ്ഞുവെങ്കിലും വന്‍കിട പരേഡുകള്‍ അരങ്ങേറുന്ന നഗരങ്ങളില്‍ നിന്നും വളരെയേറെ വ്യത്യസ്ഥമാണ് ഭാരതീയ ഗ്രാമങ്ങളുടെ അവസ്ഥ. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും വികസനം കടന്നു ചെല്ലുമ്പോള്‍ മാത്രമേ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിജയം ലഭിക്കുകയുള്ളൂ. ആ ദിനം നമ്മുക്ക് സ്വപ്നം കാണാം. ഈ 69താമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.

ചെയര്‍മാന്‍ പോള്‍ ചുള്ളിയിലിന്റെ സ്വാഗത പ്രസംഗത്തില്‍ ലോകമലയാളി കൗണ്‍സില്‍ മറ്റ് മലയാളി സമൂഹത്തിന് ഗുണകരമായി നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. ഓഗസ്റ്റ് 2426, 2018 ല്‍ ന്യൂജേഴ്‌സിയില്‍ വച്ച് നടത്താനിരിക്കുന്ന ലോകമലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ബയന്യല്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വരുന്ന ഏപ്രില്‍ 14ന് ടൈയിസന്‍ സെന്റെറില്‍ (ഫ്‌ളോറല്‍ പാര്‍ക്ക് ന്യൂയോര്‍ക്ക് ) Tyson Center Floral Park New York) നടത്തുവാനും തീരുമാനിച്ചു,

വിവിധ സാമുഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്ത ഈ ആഘോഷ ചടങ്ങില്‍ സാമൂഹിക തലത്തിലുള്ള ഉയര്‍ച്ചയിലും സമാധാനം കാത്തുസൂക്ഷിക്കുന്നതിലും ഉള്ള ഓരോ ഇന്ത്യന്‍ പൗരന്റെ മികവിനെകുറിച്ചും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെംബര്‍ ഗ്രോടെന്‍ ചിക് ഉം, ഇന്ത്യയുടെ മികവുറ്റ വളര്‍ച്ച ആഗോളതലത്തില്‍ ശ്രദ്ധ നേടിയെന്നും, ഇന്ത്യ വലിയ ഒരു ശക്തിയായി വളര്‍ന്നു എന്നും ക്യൂന്‍സിലെയും ലോങ്ങ് അയലെണ്ട് ലെയും കമ്മ്യൂണിറ്റി നേതാക്കള്‍ പറഞ്ഞു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

സമുദ്രോല്‍പ്പന്ന മേഖലയിലെ പ്രതേകിച്ചു കയറ്റുമതി, ഇറക്കുമതി ഇവയുടെ പ്രാധാന്യത്തെകുറിച്ച് ഐ.എ.എസ് ഓഫീസര്‍ ജോണ്‍ കിഗ്‌സിലി സംസാരിച്ചു. കളത്തില്‍ വര്‍ഗീസ് വൈസ് ചെയര്‍മാന്‍ (നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി), വര്‍ഗീസ് ജോസഫ് (ഫോമ) ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഗംങ്ങളായ ശ്രീ .ചാക്കോ കോയിക്കലേത്ത് (അഡൈ്വസറി ബോര്‍ഡ്) മാതൃക പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു. മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപറ്റിയും, ലോകമലയാളി കൗണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരേണ്ട ബാധ്യതയെ പറ്റിയും പരാമര്‍ശിച്ചു. ഇവര്‍ ഡബ്ല്യു.എം.സിക്ക് പ്രത്യേക ആശംസകള്‍ അറിയിച്ചു. . സെക്രട്ടറി ജെയിന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു

ലോകമലയാളി കൗണ്‍സില്‍ വാര്‍ഷികത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിപ്പിനായി പ്രത്യേകം കമ്മിറ്റി രൂപികരിച്ചു കഴിഞ്ഞു. ഇതിന്റെ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി .ഷാജി എണ്ണശ്ശേരിലിനെ ചുമതലപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 917 868 6960

ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് കൊപ്പേൽ സെന്റ് അൽഫോൻസാ വേദി: കിക്കോഫ് നടന്നു

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്‌എഫ് 2018 ) കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. സെന്റ് അൽഫോൻസാ ദേവാലയമാണ് ഇത്തവണ ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്.

ഫെസ്റ്റിന്റെ ചെയർമാനും ഇടവക വികാരിയുമായ ഫാ. ജോൺസ്റ്റി തച്ചാറ, ഐപിഎസ്‌എഫ് 2018 റീജണൽ കോ ഓർഡിനേർ ആൻഡ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ, ഐപിഎസ്‌എഫ് ഇടവക കോർഡിനേറ്റർ സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു കിക്കോഫ് നിർവഹിച്ചു. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവർക്കൊപ്പം യുവജനങ്ങളും ഇടവക സമൂഹവും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ദീപശിഖ ഇടവകജനങ്ങൾക്കു കൈമാറി. പങ്കെടുക്കുന്ന ഇടവകകൾക്കും സ്വാഗതമരുളിയ ഫാ. ജോൺസ്റ്റി തച്ചാറ ഫെസ്റ്റിന് ആശസകൾ നേർന്നു. “A Sound Mind In a Sound Body” എന്നതാണ് ഫെസ്റ്റിന്റെ ആപ്തവാക്യം

രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്പോർട്സ് ഫെസ്റ്റിന് പ്രാർഥനാശംസകൾ നേർന്നു. ഇടവകകൾക്കു ഒന്നുചേർന്നു പ്രവർത്തിക്കുവാനും ഒരു നല്ല സഭാസമൂഹം പടുത്തുയർത്താനുമുള്ള വേദിയായി സതേൺ റീജനിൽ നടക്കുന്ന ഈ സ്പോർട്സ് ഫെസ്റ്റ് ഉപകരിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് എല്ലാ ഇടവകകളുടെയും സഹകരണം അഭ്യർഥിക്കുകയും ഫെസ്റ്റിനു ആശംസകൾ നേരുകയും ചെയ്തു.

ഒക്ലഹോമ ടെക്‌സാസ് റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മാക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയിൽ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാൻഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചർച്ച് എന്നീ റീജനിലെ എട്ടു പാരീഷുകളും പങ്കെടുക്കും.

ക്രിക്കറ്റ്, സോക്കർ, ബാസ്കറ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, നടത്തം തുടങ്ങി വിവിധ ഇനങ്ങളിലാണ്
മത്സരങ്ങൾ. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുവാനുണ്ട്. വിവിധ കമ്മറ്റികളിലായി നൂറോളം കോഓർഡിനേറ്റേഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ഫ്രിസ്‌കോയിലുള്ള ഫീൽഡ് ഹൌസ് ഇൻഡോർ സ്പോർട്സ് കോമ്പ്ലെകസാണ് ഈ കായിക മാമാങ്കത്തിന് വേദിയാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : https://www.facebook.com/IPSF-2018-535317933504934/

റിപ്പബ്ലിക് ദിനാഘോഷപ്രൗഡിയില്‍ കലാ ബാങ്ക്വറ്റ് 2018

ജോയിച്ചന്‍ പുതുക്കുളം

ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന “കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി’ തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കലയുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം സ്ഥാപക നേതാക്കളും കുടുംബസമേതം എത്തിയതോടെ നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുടുംബ സംഗമമായി ബാങ്ക്വറ്റ് സമ്മേളനം മാറുകയായിരുന്നു.

ഫിലഡല്‍ഫിയ ടിഫനി ഡൈനറില്‍ നടന്ന ഫാമിലി ബാങ്ക്വറ്റ് ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂരിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി കഴിഞ്ഞ കാലയളവിലെ കലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായ വിവരണം നല്കി എല്ലാവരേയും ബാങ്ക്വറ്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു. കലയുടെ മുന്‍ പ്രസിഡന്റുകൂടിയായ കോര ഏബ്രഹാം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആവിര്‍ഭാവത്തേക്കുറിച്ച് നടത്തിയ പണ്ഡിതോജ്വലമായ പ്രഭാഷണം, വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് അനുഭവസമ്പത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കിയ അറിവിന്റെ അനുഭവം ആയിരുന്നു.

തുടര്‍ന്നു കലയുടെ യുവപ്രതിഭകളായ കെവിന്‍ വര്‍ഗീസ്, അന്‍സു ആന്‍ വര്‍ഗീസ് എന്നിവര്‍ അവതാരകരായെത്തിയ കലാപരിപാടികള്‍ ഗീതു തോമസിന്റെ ഗാനത്തോടെ ആരംഭിച്ചു. ഡിന്നര്‍ രുചിയുടെ നവരസങ്ങള്‍ക്കുമേല്‍ ചിരിയുടെ പൂത്തിരികള്‍ക്കു തീകൊളുത്തിയ നര്‍മ്മശകലങ്ങള്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും അറിവിന്റെ മാറ്റുരച്ച ജെപ്പഡി മത്സരത്തില്‍ എല്ലാവരും ആവേശത്തോടെ പങ്കെടുത്തത് വേറിട്ട കാഴ്ചയായിരുന്നു. ബിനു ജോസഫ്, സാബു പാമ്പാടി, ജെസ്‌ലിന്‍ ജോസഫ് എന്നിവരുടെ ഗാനങ്ങളും ബാങ്ക്വറ്റിനു മേളക്കൊഴുപ്പേകി.

തുടര്‍ന്നു ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ പരിചയപ്പെടുത്തി. മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ഔദ്യോഗികമായി അധികാരമേറ്റ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി കലയെ അഭിസംബോധന ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജി മിറ്റത്താനി കൃതജ്ഞത രേഖപ്പെടുത്തി. അലക്‌സ് ജോണ്‍, ബിജു സഖറിയ എന്നിവര്‍ ബാങ്ക്വറ്റ് സമ്മേളനം ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക സന്ദര്‍ശിക്കുന്നതും വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നതുമാണ്.

ഫെബ്രുവരി അഞ്ചാംതീയതി തിങ്കളാഴ്ച ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ 6.30-നു സന്ധ്യാനമസ്കാരവും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. തുടര്‍ന്നു 7.30 മുതല്‍ 9 മണി വരെ ധ്യാനം നയിക്കും.

ഫെബ്രുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് 6.30-നു ഇടവക പ്രാര്‍ത്ഥനായോഗത്തിന്റെ ഇരുപത്തിനാലാം വാര്‍ഷിക സമ്മേളനം ഗ്ലെന്‍വ്യൂവില്‍ അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റുകൂടിയായ അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രാര്‍ത്ഥനായോഗവും നടക്കും.

ഫെബ്രുവരി 11-നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന തുടര്‍ന്നു ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വിശേഷിക്കപ്പെടുന്ന അമ്പത് നോമ്പിനു മുമ്പ് നടത്തുന്ന വിശുദ്ധ ശൃബ്‌ക്കോനോ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.

എല്ലാ ആരാധനകളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടും കൂടിവന്ന് വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു.

ശുശ്രൂഷകളുടെ വിപുലമായ നടത്തിപ്പിനുവേണ്ടി പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, തോമസ് സ്കറിയ, റെയിച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡാനിയേല്‍ ജോര്‍ജ് (773 209 1907), ഷിബു മാത്യൂസ് (630 993 0283), ജോര്‍ജ് വര്‍ഗീസ് (773 341 8437).

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

ഗൂഗിളിന്‍റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്:ഗൂഗിളിന്‍റെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാല്‍, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല. ബയോമെട്രിക്സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി. മുഖം, ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്കാന്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഗൂഗിളില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു ക്ലാസിക്ക് ചിത്രങ്ങളുമായി നിങ്ങളുടെ മുഖത്തിനു സാമ്യമുണ്ടെങ്കില്‍ സെല്‍ഫിയിലൂടെ അതിലേക്ക് മാറ്റാനാവുന്ന ആപ്പ് ആണിത്. എന്നാല്‍ ഈ ആപ്പ് തങ്ങള്‍ക്ക് കൂടുതല്‍ ‘ആപ്പാവു’മെന്നു കണ്ടാവണം ഇല്ലിനോയി സംസ്ഥാനം ഇതു വിലക്കിയിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ച ചിത്രങ്ങള്‍ക്കുമാണ് വിലക്ക്.

എല്ലാവരെയും ആദരിക്കാന്‍ പഠിക്കുക: സണ്ണി സ്റ്റീഫന്‍

കെ.ജെ.ജോണ്‍

മെല്ബ്ണ്‍: ജീവിതത്തിന് ആത്മീയ ഉണര്വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍െറ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്കി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേള്ഡ്ം പീസ്‌ മിഷന്‍ ചെയര്മാരനുമായ ശ്രീ സണ്ണി സ്ററീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെല്ബാണ്‍ ഇമ്മാനുവേല്‍ മാര്ത്തോ മ്മ ദേവാലയത്തില്‍ ജനുവരി 26, 27, 28 തീയതികളില്‍ കൃപയുടെ നിറവോടെ നടന്നു.

“കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്ത്തി ഇരുളിന്റെവ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്ത്ഥസമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെഥ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്ന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്ത്തുോവാനും, അങ്ങനെ സ്വര്ഗ്ഗംത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ് അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്ശിതയായ സ്നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്കിശയത്.

“നല്ല ഭക്തരെയല്ല, നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത് ആരവം പോലെ അനുഭവപ്പെടുന്ന അര്ത്ഥ മില്ലാത്ത ശബ്ദങ്ങളെ പ്രാര്ത്ഥഅനയായി തെറ്റിദ്ധരിച്ച് ജീവിതത്തില്‍ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തര്‍ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേല്മ റിച്ച് സ്വന്തം ദൗര്ബ ല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്റെി വാതില്പാഓളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്ത്തില യേശുവിന്റെി ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാര്ത്ഥ നാപൂര്വ്വം തുടര്ന്നുിവരുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്ഗ്ഗീ യ തീര്ത്ഥവയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി നല്കിത ഭൂമിയില്‍ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവെക്കാം” എന്ന് സണ്ണി സ്റ്റീഫന്‍ തന്റെത സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.

കുടുംബ ജീവിതം നയിക്കുന്നവര്ക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ,ജീവിതാനുഭവ പാഠങ്ങളും നല്കുമന്ന ശ്രീ സണ്ണി സ്ററീഫന്റെു പ്രഭാഷണങ്ങള്‍ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെല്ബുണ്‍ ഇമ്മാനുവേല്‍ മാര്ത്തോമ്മ ചര്ച്ച് വികാരി റവ. വര്ഗ്ഗീെസ് ചെറിയാന്‍ അഭിപ്രായപ്പെട്ടു.
worldpeacemissioncouncil@gmail.com
www.worldpeacemission.net

ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

സൗത്ത് ഫ്‌ളോറിഡ: ഐഎന്‍ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍, ഇന്ത്യയുടെ അറുപത്തി ഒന്‍പതാം റിപ്പബ്ലിക്ക് ഡേ ടൗണ്‍ ഓഫ് ഡേവിയിലുള്ള മഹാത്മ ഗാന്ധി സ്ക്വയറില്‍ വച്ച് ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയിലെ വിവിധ കലാ സാംസകാരിക സംഘടനകള്‍ ഈ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

ഗന്ധി സമാധി അനുസ്മരിച്ചു ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമന്‍ സി ജേക്കബ് , ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസ്സീസ്സി നടയില്‍ എന്നിവര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, അമല പ്രസിഡന്റ് മാത്തുകുട്ടി തുമ്പമണ്‍, കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ കമ്മിറ്റി അംഗങ്ങളായ ജെയ്‌സണ്‍ മാത്യു, ജോര്‍ജ് മാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതായിരുന്നൂ.

ഐ.എന്‍.ഒ.സി ട്രെഷറര്‍ ബിനു ചിലമ്പത്ത്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബാബു കല്ലിടുക്കില്‍, ഫ്‌ളോറിഡ ചാപ്റ്റര്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ പടവത്തില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ടാക്‌സ് സെമിനാര്‍ നടത്തിപ്പിന് നേതൃത്വം നല്‍കി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 28-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ടാക്‌സ് സെമിനാര്‍ നടത്തുകയുണ്ടായി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതും ജയിംസ് അച്ചനായിരുന്നു.

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സദസിന് സ്വാഗതം ആശംസിക്കുകയും സെമിനാര്‍ നയിക്കുന്ന അവതാരകരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

കോര്‍പറേറ്റ് ടാക്‌സിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആന്‍ഡ്രൂസ് തോമസ് സി.പി.എ അവതരിപ്പിച്ചു. 2018-ലെ നികുതിപരമായിട്ടുള്ള മാറ്റങ്ങളും, ഓരോ നികുതിദായകനും അറിഞ്ഞിരിക്കേണ്ട വിശദാംശങ്ങളും ജോസ് ചാമക്കാല സി.പി.എ വിശദീകരിക്കുകയുണ്ടായി. പാരീഷ് ഹാളില്‍ നിറഞ്ഞുനിന്നിരുന്ന ഇടവകാംഗങ്ങളുടെ സാന്നിധ്യം ഈ സെമിനാറിന്റെ പ്രസക്തി കൂട്ടുകയുണ്ടായി.

സെമിനാറിന്റെ വിജയത്തിനായി എസ്.എം.സി.സി അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഷിബു അഗസ്റ്റിന്‍, ജയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ്, ബിജി കൊല്ലാപുരം, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ആഗ്‌നസ് മാത്യു എന്നിവര്‍ സംഘാടകരായിരുന്നു. സൗണ്ട് സിസ്റ്റം മനീഷിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നന്ദി പ്രകടനത്തോടെ സെമിനാര്‍ വിജയകരമായി സമാപിച്ചു. എസ്.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.