‘നന്മ’ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് നടത്തി

മൊണ്‍റോ, ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടികട്, പെനിസില്‍വാനിയ, ഡെലവര്‍ തുടങ്ങിയ അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് സ്‌റ്റേറ്റുകളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെ സംഗമവും പിക്‌നിക്കും ന്യൂജേഴ്‌സിയിലെ ‘തോംസണ്‍’ പാര്‍ക്കില്‍ വെച്ച് നടത്തി. പ്രവാസി മലയാളികളുടെ ഐക്യവും സ്‌നേഹവുമാണ് ‘നന്മ’യുടെ ലക്ഷ്യമെന്നും അതിനായി കൂടുതല്‍ പ്രാദേശികഗ്രൂപ്പുകള്‍ ഇത്തരം സംഗമങ്ങള്‍ ഈദിനോടനുബന്ധിച്ചും മറ്റും നടത്തണമെന്നും ‘നന്മ’ പ്രസിഡന്റ് യു.എ നസീര്‍ ഓര്‍മിപ്പിച്ചു.

300ലധികം പേര് പങ്കെടുത്ത പരിപാടിയില്‍ വിവിധ ടീമുകളായി തിരിഞ്ഞു വടംവലി, വോളിബാള്‍, ഫുട്ബാള്‍ മത്സരങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ കലാ കായിക പരിപാടികളും നടത്തി.

ഇതാദ്യമായാണ് ‘നന്മ’ ഇത്തരമൊരു വിപുലമായൊരു സംഗമം സംഘടിപ്പിക്കുന്നത്. കടുത്ത വേനല്‍ ചൂടിന് മുന്നേയുള്ള ഈ സംഗമം, അമേരിക്കയിളെയും കാനഡയിലെയും മലയാളി മുസ്ലിം കുടുംബങ്ങള്‍ക്ക് അവരവരുടെ നഗരങ്ങള്‍ക്കപ്പുറത്തുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും കാണാനും പരിചയപ്പെടാനും ഉപകരിക്കുന്നതാണെന്നും, നോര്‍ത്ത് ഈസ്റ്റിനു പുറമെ മറ്റു റീജിയനുകളിലും സാധ്യമാകുമെങ്കില്‍ സംയുക്ത അമേരിക്കന്‍ കാനേഡിയന്‍ സംഗമങ്ങളും നടത്താന്‍ ‘നന്മ’ ആഗ്രഹിക്കുന്നുണ്ടെന്നും സെക്രട്ടറി മെഹബൂബ് പറഞ്ഞു. മലയാളി മുസ്ലിംസ് ഓഫ് ന്യൂ ജേഴ്‌സി (MMNJ)യുടെ അതിഥികളായെത്തിയവര്‍ക്ക് നൗഫല്‍, സമദ് പോനേരി എന്നിവര്‍ നന്ദി പറഞ്ഞു

ഹാമിദ് കെന്റക്കി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് വര്‍ണ്ണാഭമായി

മിസിസാഗാ: കാനഡയിലെ മലയാളി സമൂഹത്തിന്റെ നിറസാന്നിധ്യമായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന് മിസിസാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. റവ. ദാനിയേല്‍ പുല്ലേലില്‍, റവ. ബ്ലസന്‍ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമായി ധാരാളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കാനഡയിലെ വിവിധ ആരോഗ്യമേഖലകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി.

കാനഡയിലെത്തുന്ന മലയാളികളായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനായി ആദ്യമായി കാനഡയിലെ മലയാളി ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ വെരി റവ. പി.സി സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ പ്രത്യേകതയായിരുന്നു. രേഷ്മ ബാബു (സെനീസ കോളജ്), ബിനി തോമസ് (ഷെര്‍ഡിയന്‍ കോളജ്) എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

കാഡനയില്‍ ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച ശാന്തമ്മ ജേക്കബ്, ഏലിക്കുട്ടി ചാക്കോ എന്നിവരെ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

കോണ്‍സ്റ്റോഗാ കോളജ് നഴ്‌സിംഗ് ഫാക്കല്‍ട്ടി ലക്ചററായ ജ്യോതിസ് സജീവ് “ദി റൈറ്റ് വേ ടു ചൂസ് യുവര്‍ ഫ്യൂച്ചര്‍ സ്റ്റഡീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുവേണ്ടി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് അവതരിപ്പിച്ച കലാപരിപാടികള്‍ ഡിന്നര്‍ നൈറ്റിനു മാറ്റുകൂട്ടി.

സി.എം.എന്‍.എയുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മലയാളികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ഡൊണേഷന്‍ ഡ്രൈവുകള്‍, ഓര്‍ഗന്‍ ഡൊണേഷന്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് എഡ്യൂക്കേഷന്‍ സെഷനുകള്‍, ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്.

ഫസ്റ്റ് ഹോം ബയേഴ്‌സിനായി “ഏണ്‍ ഫിഫ്റ്റി പേര്‍സന്റ് ഓഫ് യുവര്‍ റിയല്‍എസ്റ്റേറ്റ് ഏജന്റ്‌സ് കമ്മീഷന്‍ ടു ഫര്‍ണീഷ് യുവര്‍ ന്യൂ ഹോം’ എന്ന പരിപാടിയും, നോര്‍ത്ത് വുഡ് മോര്‍ട്ട് ഗേജുമായി സഹകരിച്ച് ഫസ്റ്റ് ഹോം ബയേഴ്‌സിനായി കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ തരപ്പെടുത്തുക, എയര്‍റൂട്ട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്‌സ് & ടൂര്‍ തരപ്പെടുത്തുക, ഡിലൈറ്റ് ഷെയര്‍ സിസ്റ്റംസുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ ബ്ലൈന്‍ഡ്‌സ്, ഷട്ടേഴ്‌സ്, ഷേഡ്‌സ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നിവ ഇതില്‍ ചിലതുമാത്രം.

കൂടുതല്‍ മലയാളി ബിസിനസ് സ്ഥാപനങ്ങളുമായി സഹകരിച്ച് നഴ്‌സുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതു സമൂഹത്തിനും ഗുണം ചെയ്യുന്ന തരത്തില്‍ ‘കൈകോര്‍ക്കാം കൈത്താങ്ങായ്’ എന്ന മിഷന്‍ സ്റ്റേറ്റ്‌മെന്റ് അന്വര്‍ത്ഥമാക്കാന്‍ സി.എം.എന്‍.എ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

സൗജന്യ മെമ്പര്‍ഷിപ്പുമായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി നിരവധി പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ സി.എം.എന്‍.എ നടത്തിവരുന്നു. സി.എം.എന്‍.എയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നിരവധി ആലംബഹീനര്‍ക്ക് തണലേകാന്‍ സഹായിച്ചു എന്നത് സന്തോ.പ്രദമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി സംഘടനയുടെ മെഗാ സ്‌പോണ്‍സര്‍ ഫെയ്ത്ത് ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്റര്‍ (Faith Physiotherapy and Wellness Centre, 1965 Cottrella Blvd, Bramption) ആണ്. അത്താഴവിരുന്നോടെ അഞ്ചാമത് ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റിനു തിരശീല വീണു.

ജോയിച്ചന്‍ പുതുക്കുളം

ഹൈസ്കൂളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു

ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വരുന്ന വേനല്‍ക്കാലമലയാളം സ്കൂളിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഭാഗമായി ഈ വര്‍ഷം ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ ഏറിയയില്‍ ഉള്ള 48 സ്കൂള്‍ ജില്ലകളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പന്ത്രണ്ടാം ക്ലാസിലെ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.

വിവിധ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും, സഹൃദം പങ്കു വയ്ക്കുന്നതിനും, കേരളീയ പൈതൃകം നിലനിര്‍ത്തുന്നതിനും ഈ ഒത്തുചേരല്‍ സഹായിക്കും എന്ന് ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് ബ്ലസന്‍ ബാബുഅറിയിച്ചു.

പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച്ചയ്ക്കു മുമ്പ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികള്‍ അതതു സ്കൂളിലെ ടോപ്പ് ടെന്‍ പേര്‍സന്റേജ് ആണ് എന്ന് തെളിയിക്കുന്ന സ്കൂള്‍ റെക്കോര്‍ഡ് (ഏറ്റവും പുതിയ ട്രാന്‍സ് സ്ക്രിപ്റ്റ്, പിക്ചര്‍ ഐ.ഡി എന്നിവയുടെ കോപ്പികള്‍ കൂടി ചേര്‍ക്കേണ്ടതാണ് എന്ന് ജനറല്‍ കണ്‍വീനര്‍ ഷെര്‍വിന്‍ ഫിലിപ്പ്അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും GSCHOUSTON Facebook പേജ് സന്ദര്‍ശിക്കുക .അപേക്ഷാ ഫോറം നേരിട്ട് ലഭിക്കുന്നതിന് gsc.houston@yahoo.com എന്ന ഇമെയില്‍ വിലാസത്തില്‍ ആവശ്യപ്പെടാവുന്നതാണ്.

ഈ വര്‍ഷത്തെ സമ്മര്‍ മലയാളം ക്ലാസുകള്‍ ജൂണ്‍ 12ന് ടരമൃറെമഹല റോഡില്‍ ഉള്ള ഹാരിസ് കൗണ്ടി പബ്ലിക്ക് ലൈബ്രറിയില്‍വച്ച് രാവിലെ 10 മുതല്‍ 12.30 വരെയുള്ള സമയത്ത് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം മലയാളം സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ജെസി സാബു അറിയിച്ചു. 6 മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ക്ലാസിലേക്ക് വോളണ്ടിയര്‍ ആയി സേവനം അനുഷ്ഠിക്കുവാന്‍ താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുംഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ജോയിച്ചന്‍ പുതുക്കുളം

വാൽക്കണ്ണാടി വിചാരവേദിയിൽ ചർച്ച ചെയ്യപ്പെടുന്നു

അമേരിക്കൻ എഴുത്തുകാരൻ കോരസൺ പുറത്തിറക്കിയ ലേഖന സമാഹാരം ‘വാൽക്കണ്ണാടി’ ന്യൂയോർക്കിലെ മലയാള സാഹിത്യവേദിയായ വിചാരവേദിയിൽ ചര്ച്ച ചെയ്യപ്പെടുന്നു. മെയ് 13 ഞായറാഴ്ച വൈകിട്ട് 5 .30 നു ന്യൂയോർക്ക് ക്വീൻസ് , ബ്രഡോക്ക് അവന്യൂയിലെ കേരള കൾച്ചറൽ സെന്റർ ( 222 – 66 ബ്രഡോക്ക് അവന്യൂ , ക്വീൻസ് വില്ലേജ്) വച്ച് നടത്തപ്പെടുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വിചാരവേദി അദ്ധ്യക്ഷൻ സാംസി കൊടുമൺ അറിയിച്ചു.

ശ്രീ. ബെന്യാമിൻ എഴുതിയ ആമുഖം ഇതോടൊപ്പം ചേർക്കുന്നു.

വിചാരവേദി “പുസ്തക ചർച്ച”

കോരസൺ വർഗീസിന്റെ ” വാൽക്കണ്ണാ ടി”

മെയ് 13 , 2018 ഞായാറാഴ്ച്ച 5 .30 പി.എം.

അമേരിക്കൻ മലയാളസാഹിത്യത്തിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യമാ ക്കിപ്രവർത്തിക്കുന്ന ന്യുയോർക് ക് വിചാരവേദിയുടെ പ്രതിമാസ സാഹി ത്യസമ്മേളനത്തിലേക്ക്അക്ഷരസ്നേ ഹികളായ എല്ലാവർക്കും സ്വാഗതം. പ് രശസ്ത എഴുത്തുകാരനായ അമേരിക്കൻമ ലയാളി ശ്രീ കോരസൺ വർഗീസിന്റെ “വാൽക്കണ്ണാടി” എന്ന പുസ്തകമാണ് മെയ് 13 നു വൈകീട്ട് 5.30 നു കേരള കൾച്ചറൽ സെന്ററി ൽ (ബ്രഡോക്ക് ) വച്ച് കൂടുന്ന യോഗത്തിൽചർച്ച ചെയ്യുന്നത്.

സാംസി കൊടുമൺ

125-മത് സാഹിത്യ സല്ലാപം ‘ജൂബിലി സല്ലാപ’മായി നടത്തുന്നു

ഡാലസ്: മെയ്‌ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജൂബിലി സല്ലാപ’മായാണ് നടത്തുന്നത്. കഴിഞ്ഞ സല്ലാപങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി വിലയിരുത്താനും വീണ്ടും കൂടുതല്‍ കാര്യക്ഷമമായി അമേരിക്കന്‍ മലയാളി സാഹിത്യസല്ലപം നടത്തുന്നതിനെക്കുറിച്ചു കൂട്ടായി ആലോചിക്കുവാനുമായിട്ടാണ് ഈ അവസരം വിനിയോഗിക്കുക. ഈ സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാനും, അമേരിക്കയില്‍ താമസിക്കുന്ന മലയാളികളുടെ വികാരവിചാരങ്ങള്‍ പങ്കു വെയ്ക്കാനുമുള്ള ഈ അവസരം വേണ്ടവിധം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ കവിതകള്‍ ആലപിക്കുവാനും പാട്ടുകള്‍ പാടുവാനും കഥകള്‍ പറയുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഏപ്രില്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. ജിമ്മിനൊപ്പം’ എന്ന പേരിലാണ് നടത്തപ്പെട്ടത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ജീവശാസ്ത്രജ്ഞനും മത്സ്യ ഗവേഷകനും സാഹിത്യകാരനുമാണ് പ്രൊഫ. ജിം. ഫ്ലോറിഡയിലെ വെനീസില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ധാരാളം ശാസ്ത്ര കൃതികളുടെ രചയിതാവും വൈക്കം മുഹമ്മദ്‌ ബഷീര്‍, ഉറൂബ്, എന്‍. വി. കൃഷ്ണവാര്യര്‍, എം. ടി., തിക്കോടിയന്‍, കക്കാട്, യു. എ. ഖാദര്‍, ചെറിയാന്‍ കെ. ചെറിയാന്‍ അടക്കം മലയാള സാഹിത്യത്തില്‍ അറിയപ്പെടുന്ന ധാരാളം എഴുത്തുകാരുടെ അടുത്ത സുഹൃത്തുമാണ്. പ്രൊഫ. ജിമ്മിന്‍റെ അടുത്ത സുഹൃത്തുക്കളും ശിഷ്യന്മാരും ഈ സല്ലാപത്തില്‍ പങ്കെടുത്തു. പ്രൊഫ. ജിമ്മിനെ അടുത്തറിയുവാനും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുവാനുമായി ലഭിച്ച ഈ അവസരം വളരെ പ്രയോജനകരമായിരുന്നു.

മനോഹര്‍ തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, ജോണ്‍ ആറ്റുമാലില്‍, ജോസഫ്‌ പൊന്നോലി, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. എന്‍. പി. ഷീല, ഡോ. മേനോന്‍, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, തോമസ്‌ ഫിലിപ്പ്, ചാക്കോ ജോസഫ്‌, അലക്സാണ്ടര്‍, ജേക്കബ്‌ കോര, എന്‍. എം. മാത്യുസ്, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

ജയിന്‍ മുണ്ടയ്ക്കല്‍

മെയ് മാസം ആഘോഷമാക്കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : ആഘോഷങ്ങളുടെ പുരക്കാലം ഒരുക്കി കേരളാ സമാജം മുപ്പത്തഞ്ചാം വാര്‍ഷികത്തില്‍ മെയ് മാസം ആഘോഷ പൂരിതമാക്കുന്നു. മെയ് 12-നു മദേഴ്‌സ് ഡേ ആഘോഷം മെയ് 25 -ന് വാനമ്പാടി കെ .എസ്. ചിത്ര, സംഗീതസംവിധായകന്‍ ശരത് എന്നിവര്‍ അണിയിച്ചൊരുക്കുന്ന സംഗീത നിശ ‘ചിത്രശലഭങ്ങള്‍’ എന്ന പരിപാടിയും മെയ് 26 രാവിലെ 9 മണി മുതല്‍ നടക്കുന്ന പതിമൂന്നാം നെഹ്‌റു ട്രോഫി വള്ളം കളി മല്‍സരം എന്നിവ അവിസ്മരണീയമാക്കാന്‍ സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളികളെയും കേരളാ സമാജം സ്വാഗതം ചെയുന്നു .

മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ മെയ് 12 വൈകിട്ട് 3 മണിമുതല്‍ ഡേവിയിലുള്ള Mar Thoma Church of South Florida Hall , 4740 SW 82nd Ave, Davie, FL 33328 þല്‍ അരങ്ങേറും വിമന്‍സ് ഫാറം പ്രസിഡന്റ് അനിത ജസ്റ്റിന്‍ കൂടാതെ സിന്ധു ജോര്‍ജ് , ജെയ്‌സമോള്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും .

തെന്നിന്ത്യന്‍ വാനമ്പാടി കെ.എസ്. ചിത്രയും സംഘവും അണിയിച്ചൊരുക്കുന്ന “ചിത്രശലഭങ്ങള്‍’ എന്ന മെഗാ സംഗീത പരിപാടി മെയ് 25 വൈകിട്ട് 6 .30 മുതല്‍ കോറല്‍ സ്പ്രിങ്‌സ് ആര്‍ട്‌സ് സെന്ററില്‍ അരങ്ങേറും (2825 Coral Springs Drive , Coral Springs FL . 33065)

പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളം കളി മത്സരവും ആവേശകരമായ വടംവലി മത്സരവും ഫാമിലി പിക്‌നിക്കും മെയ് 26 രാവിലെ 9 മണിമുതല്‍ ഹോളിവുഡ് ടി.വൈ. പാര്‍ക്കില്‍ നടക്കും .അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ടീമുകള്‍ മാറ്റുരയ്ക്കാനെത്തും . കൂടാതെ കുട്ടികള്‍ക്കായി വിവിധ പരിപാടികളും ഉണ്ടായിരിക്കും. (T.Y Park 3300 N. Park Road Hollywood FL.33021)

എല്ലാ മലയാളികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാം പറത്തുണ്ടില്‍, സെക്രട്ടറി പത്മകുമാര്‍ .കെ ജി എന്നിവര്‍ അറിയിച്ചു

പത്മകുമാര്‍ കെ.ജി അറിയിച്ചതാണിത്.

മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് പുതിയ നേതൃത്വം. ഈപ്പന്‍ ചെറിയാന്‍ പ്രസിഡന്റ്; ജയ്‌മോന്‍ ജേക്കബ് സെക്രട്ടറി

ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്റെ (MPTM) 2018- 20 വര്‍ഷത്തേക്കുള്ള പുതിയ നേത്രത്വത്തെ തിരഞ്ഞെടുത്തു. പ്രെസിഡന്റായി ഈപ്പന്‍ ചെറിയാനും സെക്രട്ടറിയായി ജയ്‌മോന്‍ ജേക്കബും സ്ഥാനമേറ്റു. തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികള്‍ ; വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, ട്രഷറര്‍ രാജീവ് ജോസ്, ജോയിന്റ് സെക്രട്ടറി അജീഷ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഹണി ചെമ്പിത്താനം എന്നിവരാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഭിലാഷ് പോളിന്റെ നേത്രത്വത്തില്‍ നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പിലാക്കിയ മെഡിക്കല്‍ ക്യാമ്പ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരാന്‍ തീരുമാനിച്ചു. കൂടാതെ ഡിട്രോയിറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമാകുന്ന ഫിസിക്കല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഇടവകയില്‍ പെരുന്നാള്‍ മഹാമഹം

സ്റ്റാറ്റന്‍ഐലന്റ്: “അമേരിക്കയിലെ പുതുപ്പള്ളി’ എന്നു വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മെയ് മാസം 4,5, വെള്ളി, ശനി ദിവസങ്ങളില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളേോവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു.

മെയ് 4 -നു വെള്ളിയാഴ്ച വൈകുന്നേരം 6.30 സന്ധ്യാ നമസ്ക്കാരം
7.30 സുവിശേഷ പ്രസംഗം.
മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം.

9.45 വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍.

11.30 അങ കൊടിതോരണങ്ങളുടെയും, അലങ്കരിച്ച രഥത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ റാസ.
1215 നേര്‍ച്ചവിളമ്പ്.

എല്ലാ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
Very Rev.Fr.Paulose Adai Chorepiscopos(Vicar)- 718-648-8172
Dr.Skaria Oommen(Secretary)-908-875-3563
Mr.Jacob Mathew(Treasurer)-917-742-2102

സണ്ണി കോന്നിയൂര്‍ അറിയിച്ചതാണിത്.

ചെങ്ങന്നൂര്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ് ഡാളസ്

ഡാളസ്: ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിനുവേണ്ടി ചെങ്ങന്നൂര്‍ വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ് ഡളസ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

1. ചെങ്ങന്നൂര്‍ ടൗണ്‍ വികസനം
2. ബൈപാസ് റോഡ് നിര്‍മിക്കുക
3. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മ്മിക്കുക
4. ആധുനിക ഷോപ്പിംഗ് മാള്‍ നിര്‍മിക്കുക
5. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക
6. പെരുങ്കുളത്ത് സ്റ്റേഡിയം, ടൗണ്‍ഹാള്‍, കുട്ടികളുടെ പാര്‍ക്ക്, മൂവി തീയേറ്റര്‍ എന്നിവ നിര്‍മിക്കുക
7. ഗവ. ഹാച്ചറിയില്‍ ഗവ. വെറ്റിനറി കോളജ് ആരംഭിക്കുക
8. ഗവ. ഐ.ടി.ഐയോട് ചേര്‍ന്ന് പോളിടെക്‌നിക്ക് തുടങ്ങുക
9. ലോ. ഹോട്ടല്‍ മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സിനുവേണ്ടി പുതിയ കോളജ് ആരംഭിക്കുക.
10. ചെറിയനാട് റെയില്‍വേ സ്റ്റേഷനോട് അനുബന്ധിച്ചുള്ള സ്ഥലത്ത് സൈനിക് സ്കൂള്‍, സൈനിക് ഹോസ്പിറ്റല്‍ തുടങ്ങിയവ ആരംഭിക്കുക.
തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ചെറിയാന്‍ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രിന്‍സ് ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സിറോമലബാര്‍ സമൂഹത്തിന് അഭിമാന നിമിഷം; മെയ് 5 ന് ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ ബലിവേദിയിലേക്ക്

ന്യൂ ജേഴ്‌സി: പതിനെട്ടാം പിറന്നാളിലെത്തിനില്‍ക്കുന്ന ചിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പിനുത്തരമായി തദ്ദേശ വൈദിക വിദ്യാര്‍ത്ഥി ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ പ്രഥമ വൈദീകനായി ബലിവേദിയിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിമാന നിറവില്‍ ചിക്കാഗോ രൂപത.

മെയ് അഞ്ചാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ന്യൂജേഴ്‌സിയിലെ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കൈവെപ്പ് ശുശ്രൂഷ വഴി ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ പൗരോഹിത്യശുശ്രൂഷയ്ക്കായി നിയോഗിക്കും. ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട് സന്നിഹീതനായിരിക്കും.

രൂപത വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പല്‍, ഫാ. തോമസ് മുളവനാല്‍,ചാന്‍സിലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോസ് കണ്ടത്തിക്കുടി(വികാര്‍. ബ്രോങ്ക്‌സ് സെന്‍റ് തോമസ് സിറോ മലബാര്‍ ദേവാലയം), ഫാ. റോയ്‌സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. പോള്‍ ചാലിശ്ശേരി (വൊക്കേഷന്‍ ഡയറക്ടര്‍), ഫാ.വിനോദ് മഠത്തിപ്പറമ്പില്‍(വൊക്കേഷന്‍ ഡയറക്ടര്‍), ഫാ. ഫ്രാന്‍സിസ് അസ്സിസി (ഓ.ഐ.സി), ഫാ. തോമസ് കടുകപ്പിള്ളില്‍ (മുന്‍ വികാര്‍), ഫാ.ക്രിസ്റ്റി പറമ്പുകാട്ടില്‍ ( പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി) എന്നിവരും രൂപതയുടെ മറ്റു ഇടവകകളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും പങ്കെടുക്കും.

നൈറ്റ് ഓഫ് കൊളംബസ്സിന്‍റെ സാന്നിദ്ധ്യം ചടങ്ങുകള്‍ക്ക് കൂടുതല്‍ ശോഭയേകും

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ന്യൂയോര്‍ക്കിലെ ഹത്തോണ്‍ ഹോളി റോസരി ദേവാലയത്തില്‍ വെച്ചായിരുന്നു കെവിന്‍റെ ആദ്യ കുര്‍ബാന സ്വീകരണം. ന്യൂയോര്‍ക്കിലെ വെസ്റ്റ് ലേക് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം.

2010ല്‍ വൈദീക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന കെവിന്‍, യോങ്കേഴ്‌സ് സെന്‍റ് ജോസഫ് സെമിനാരി, ചിക്കാഗോ സെന്‍റ് ജോസഫ് എന്നീ സെമിനാരികളില്‍ നിന്നു മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി.

പിന്നീട് 2014 ല്‍ റോമിലുള്ള ഇന്റര്‍നാഷണല്‍ പൊന്തിഫിക്കല്‍ കോളേജ് മരിയ മാറ്റര്‍ എക്ലെസിയേഷനില്‍ ചേര്‍ന്ന് പഠനം തുടരുമ്പോഴാണ് കെവിന് ഡീക്കന് പട്ടം സ്വീകരിക്കുന്നതിനുള്ള ദൈവനിയോഗം കൈവന്നത്. ഡീക്കന്‍ പട്ടത്തിനു ശേഷം, ആറു മാസം ആലുവയിലുള്ള മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ സീറോ മലബാര്‍ ആരാധനാ ക്രമവും, നിയമങ്ങളും ഇടവക ഭരണത്തിലുമുള്ള പരിശീലനവും പൂര്‍ത്തിയാക്കി.

എട്ട് വര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷം ഇന്ന് കര്‍ത്താവിന്‍റെ അഭിഷിക്തനായി അജപാലന ദൗത്യവുമായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ കെവിന്‍ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്. ന്യൂ യോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന കെവിന്‍ ചെറുപ്രായം മുതല്‍ സഭയുടെ ആത്മീക കാര്യങ്ങളില്‍ താല്‍പര്യവും ഉത്സാഹവും വച്ചുപുലര്‍ത്തിയിരുന്നു.

ബ്രോണ്‍സ് ദേവാലയത്തില്‍ അള്‍ത്താര ബാലനായി തുടങ്ങി ഇന്ന് പൗരോഹിത്യ ശുസ്രൂഷക്കു തയ്യാറായി നില്‍ക്കുമ്പോള്‍ മാതൃ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രത്യകിച്ചും ആത്മീയ ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനകള്‍ നന്ദിയോടെ സ്മരിക്കുകയും, ദൈവത്തിന് നന്ദി പറയുകയാണ് കെവിന്‍.

അമേരിക്കയില്‍ നിന്നുള്ള പ്രഥമ വൈദീകന്റെ പൗരോഹിത്യ സ്വീകരണചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിത്തീര്‍ക്കുന്നതിനായി ചിക്കാഗോ രൂപതാ വൊക്കേഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലും മാതൃ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സോമര്‍സെറ്റ് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് എന്നിവരുടെ അല്മിയ നിയന്ത്രണത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

മെയ് 5ന് വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍പങ്കു ചേര്‍ന്ന് ദൈവത്തിനു നന്ദിയര്‍പ്പിക്കാനും, ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഇടവക വികാരി ബഹു. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കായി ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം കാണുന്നതിനായുള്ള സൗകര്യം ശാലോം അമേരിക്കയിലൂടെ ക്രമീകരിച്ചിട്ടുണ്ട്.

Video stream available at the following link- https://shalommedia.org/Ordination/Deacon-kevin/

Address: 508 Elizabeth Ave, Somerset, NJ 08873

www.Stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.