കുന്നിത്തറയിൽ കെ.ഇടിക്കുള നിര്യാതനായി

ഹൂസ്റ്റൺ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയിൽ വീട്ടിൽ കെ. ഇടിക്കുള (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള.

മക്കൾ : ഏലിയാമ്മ ജോർജ് (ഹൂസ്റ്റൺ), പരേതയായ ലീലാമ്മ മാത്യൂസ്, എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള (മോനി), ഷാജിമോൻ ഇടിക്കുള (എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: ജോസഫ് ജോർജ് (ഹൂസ്റ്റൺ) മാത്യൂസ് വി (ബാംഗ്ലൂർ) സൂസി എബ്രഹാം, മേഴ്‌സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ (എല്ലാവരും ഹൂസ്റ്റൺ)

സംസ്‌കാര ശുശ്രൂഷകൾ ജനുവരി 27 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ചാച്ചിപുന്ന ശാലേം മാർതോമ്മാ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് മൃതദേഹം ശാലേം മാർതോമ്മാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; മോനി – 713 870 2151, 9846853155 (ഇന്ത്യ).

ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ അതിഥി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (9321 Krewstone Rd, Phila, PA 19115) വച്ചു നടത്തുന്നു. 1947 ഓഗസ്റ്റ് 15-നു സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ, 1950 ജനുവരി 26-നു ഡോ. ബി.ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണഘടന എഴുതിയുണ്ടാക്കി സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

ഈ യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റേയും, കോണ്‍ഗ്രസിന്റേയും അമേരിക്കയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിംഗിനുശേഷം പ്രോഗ്രാം കണ്‍വീനര്‍മാരായ ജീമോന്‍ ജോര്‍ജിന്റേയും, ഷാലു പുന്നൂസിന്റേയും നേതൃത്വത്തില്‍ മിമിക്രിയും, ഗാനസന്ധ്യയും കോര്‍ത്തിണക്കി കാണികള്‍ക്ക് നയനശ്രവണ വിസ്മയം ഉളവാക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. ഈ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ഫിലാഡല്‍ഫിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610 457 5868, സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

ജോയിച്ചന്‍ പുതുക്കുളം

മാധ്യമ പ്രവർത്തകൻ ഏലിയാസ് മാർക്കോസിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ് : മാധ്യമ പ്രവർത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -നോർത്ത് ടെക്സാസ് മുൻ മെമ്പറും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഏലിയാസ് മാർക്കോസിനെ നിര്യാണത്തിൽ ഐപിസിഎൻഎ ഡാളസ്ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

ജനുവരി 21 ഞായർ വൈകിട്ട് ഗാർലൻഡ് ഇൻഡ്യാ ഗാർഡനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ബിജിലി ജോർജ് അധ്യക്ഷത വഹിച്ചു. എബ്രഹാം തെക്കേമുറി, ടി സി ചാക്കോ, പി പി ചെറിയാൻ തുടങ്ങിയവർ സ്മരണകൾ പങ്കുവെക്കുകയും അംഗങ്ങൾ അനുശോചനം രേഘപ്പെടുത്തുകയും ചെയ്തു

ജനുവരി 23 ചൊവ്വാഴ്ച ഉച്ചക്ക് കേരളത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം
http://www.funeralonlive.com/ ലും https://www.facebook.com/funeralonlive ലഭിക്കുന്നതാണ്.

ഫൈന്‍ ആര്‍ട്‌സിന് പുതിയ ഭരണസമിതി

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈന്‍ ആര്‍ട്‌സിനെ നയിക്കുംവിധം പുതിയ ഭരണസമിതിയും വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറിയും, ടീനോ തോമസ് ട്രഷറാറുമാണ്. കമ്മിറ്റി അംശങ്ങള്‍. സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മന്‍, ജോര്‍ജ് തുമ്പയില്‍. ഓഡിറ്റര്‍-സിബി ഡേവിഡ്. ഫൈന്‍ ആര്‍ട്‌സിന്റെ ഉപജ്ഞാതാവും മാര്‍ഗദര്‍ശിയുമായ പി.ടി.ചാക്കോ സ്ഥിരം രക്ഷാധികാരിയാണ്.

സ്തുത്യര്‍ഹമായി രണ്ട് വര്‍ഷം സേവനമനുഷ്ഠിച്ച ഭരണസമിതി അംഗങ്ങളെ പൊതുയോഗം അനുമോദിച്ചു. അമേരിക്കയിലെ കലാരംഗത്ത് സ്വന്തമായി കൈയ്യൊപ്പുള്ള ഫൈന്‍ ആര്‍ട്‌സ് ഇപ്പോള്‍ തുടര്‍ന്നു വരുന്ന മാനദണ്ഡങ്ങളും, കീഴ് വഴക്കങ്ങളുമായി തന്നെ മുമ്പോട്ട് പോയാല്‍ മതിയെന്നും പൊതുയോഗം തീരുമാനിച്ചു. കൂടുതല്‍ പ്രോഗ്രാമുകളുടെ പുറകെ പോകുന്നതിന് പകരം ചെയ്യുന്ന പ്രോഗ്രാമുകള്‍ എല്ലാവരും വന്ന് പങ്കെടുത്ത് പോകാന്‍ പറ്റുന്ന രീതിയില്‍ പിന്‍തുടരുന്നതാണ് നന്ന് എന്നും യോഗം അഭിപ്രായപ്പെട്ടു.

പത്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസ് 2001-ല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഫൈന്‍ ആര്‍ട്‌സ് മലയാളം ഇതിനോടകം നാടകം, നൃത്തം, ഡാന്‍സ്, ഡ്രാമ, ചരിത്രാവിഷ്‌ക്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ രംഗത്ത് അവതരിച്ചിട്ടുണ്ട്.

ജോര്‍ജ്ജ് തുമ്പയില്‍