ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (DMA) പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക ഉന്നമനവും വ്യത്യസ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി നാലു ദശാബ്ദം പൂര്‍ത്തിയാക്കുന്ന ഡി.എം.എയുടെ വാര്‍ഷികപൊതുയോഗം 2018 ലേക്ക് മോഹന്‍ പനങ്കാവില്‍ (പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ടോം മാത്യു (വൈ:പ്രസിഡണ്ട് ), ഷിബു വര്ഗീസ് (ട്രഷറര്‍), ടോമി മൂളാന്‍ (ജോ:സെക്രട്ടറി ), തോമസ് ജോര്‍ജ് (ജോ. ട്രഷറര്‍ ) തുടങ്ങിയവരുള്‍പ്പെട്ട 37 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം സാംസ്കാരിക പ്രസിദ്ധീകരണമായ ധ്വനിയുടെ ചീഫ് എഡിറ്ററായി നോബിള്‍ തോമസ് , ചാരിറ്റി കമ്മിറ്റി കോര്‍ഡിനേറ്ററായി രാജേഷ്കുട്ടി എന്നിവരെയും ചുമതലപ്പെടുത്തി.

ആഘോഷങ്ങളോടൊപ്പം ആതുരസേവനവും നടത്തിവരുന്ന ഡി എം എ, ഡെട്രോയിറ്റിലെ ഭവനരഹിതരായ നിര്‍ദ്ധനര്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്ന ഫെഡറല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്തു കഴിഞ്ഞ വര്‍ഷം തുടങ്ങിയ സന്നദ്ധസേവ പ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലം കൂടുതല്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് മോഹന്‍ പനങ്കാവില്‍ അറിയിച്ചു.

പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, തോമസ് കര്‍ത്തനാല്‍, റോജന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സാജന്‍ ഇലഞ്ഞിക്കല്‍, സെക്രടറി ബോബി തോമസ് എന്നിവര്‍ നന്ദിയും പറഞ്ഞു.

സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

ഫേസ്ബുക്കില്‍ കോമഡികള്‍ മാത്രമെന്ന് കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തുടങ്ങിയ കാലത്ത് അത് ഒരു നവമാധ്യമം എന്ന നിലയ്ക്ക് പേരെേടുത്തിരുന്നു. എന്നാല്‍ ഇന്നത് കോമഡികളുടെയും ട്രോളുകളുടെയും കോമിക്കുകളുടെയും ലോകമാണത്രേ. പറയുന്നത് ഹഫ് പോസ്റ്റിന്‍റെ കാരിക്കേച്ചറിസ്റ്റ് ടോം ഫാല്‍ക്കോ ആണ്. ആവര്‍ത്തിച്ചു കാണുന്ന കോമഡികളും, നിലവാരം കുറഞ്ഞ തമാശകളും ഒരാളെ താറടിച്ചു കാണിക്കുന്ന കോമാളിത്തരങ്ങളും കൊണ്ട് ഫേസ്ബുക്ക് നിറയുകയാണത്രേ. ഇതൊക്കെയും ക്ഷണികമാണെന്നും ഇത്തരം തമാശകള്‍ വെറും നേരമ്പോക്കുകള്‍ മാത്രമാണെന്നും അതിനു വേണ്ടി ശാസ്ത്ര സാങ്കേതികതയെ ഉപയോഗിക്കരുതെന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതൊക്കെ ആരു കേള്‍ക്കാന്‍. തൊട്ടതും പിടിച്ചതുമൊക്കെ ഷെയര്‍ ചെയ്യുകയും അതൊക്കെയും ലോകത്തെ പിടിച്ചു കുലുക്കുന്ന വലിയ കാര്യമാണെന്ന രീതിയില്‍ അഭിമാനിക്കുകയും ചെയ്യുന്ന യുവ തലമുറയൊക്കെ ടോമിന്‍റെ വാക്കുകള്‍ക്കു കൂടി ചെവിയോര്‍ത്തിരുന്നുവെങ്കില്‍.

ചന്ദ്രനിലും ചൊവ്വയിലും പോകാന്‍ ടിക്കറ്റ് എടുത്തോളൂ, റോക്കറ്റ് റെഡി !

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഹാപ്പി ന്യൂസാണ് ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും കേള്‍ക്കുന്നത്. ചൊവ്വയിലേക്കു വരെ പോകാന്‍ പറ്റുന്ന വിധത്തിലുള്ള റോക്കറ്റ് റെഡിയായിരിക്കുന്നു. ഇതിന്‍റെ പരീക്ഷണം വന്‍ വിജയം. റോക്കറ്റിന്‍റെ പേര് ഫാല്‍ക്കണ്‍ ഹെവി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്നാണിതിനെ ഇപ്പോള്‍ വിളിക്കുന്നത്. ഇതാവട്ടെ 27 എന്‍ജിനുകളാല്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്. ഭ്രമണപഥത്തിന്‍െറ താഴ്ന്ന വിതാനത്തില്‍ 1,40,000 പൗണ്ടിനെക്കാള്‍ തൂക്കമുള്ള സാധന സാമഗ്രികള്‍ പൊക്കിക്കൊണ്ടുപോവാനുള്ള ശേഷി ഈ ബൂസ്റ്ററുകള്‍ക്കുണ്ടത്രെ! 12 മീറ്റര്‍ വ്യാസവും 70 മീറ്റര്‍ ഉയരവുമുണ്ട് ഫാല്‍ക്കണ്‍ ഹെവിക്ക്. റോക്കറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്ത് അയച്ചുതരാന്‍ ശേഷിയുള്ള കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയിലുള്ള ‘സ്പേസ് എക്സ്’ ആണ് ഈ റോക്കറ്റിന്‍റെ നിര്‍മാതാക്കള്‍. ഇലോണ്‍ മസ്ക് ആണിതിന്‍റെ സ്ഥാപകനും സിഇഒയും. ബഹിരാകാശ ഉപകരണ നിര്‍മാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള ‘സ്പേസ് എക്സ്’ ഇത്തരമൊരു റോക്കറ്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി 2011ല്‍ പ്രഖ്യാപിച്ചിരുന്നു. 2013ഓടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ഇവര്‍ പരീക്ഷിച്ചിരുന്നു. എന്തായാലും, ഭൂമിയില്‍ മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി ചന്ദ്രനും ചൊവ്വയുമൊക്കെ സ്ഥലമൊരുക്കി നിര്‍ത്തിയിട്ട് നാളു കുറെയായി, ഇനി റോക്കറ്റില്ലാത്തതു കൊണ്ട് ആരും പോകാതിരിക്കണ്ട. വേഗം തന്നെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ പങ്കാളിയായിക്കോളൂ… അറിഞ്ഞില്ല, കേട്ടില്ല എന്നൊന്നും ഇനി പറയണ്ട !

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷോല്‍സവം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ, എഫ്.ഐ.എയുമായി സഹകരിച്ച് ഭാരതത്തിന്റെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷോത്സവവും, ഫുഡ് ഫെസ്റ്റിവലും നടത്തി.

റ്റാമ്പാ ഐ.സി.സി ഗ്രൗണ്ടില്‍ വച്ചു നടന്ന ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്ന് വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ റിപ്പബ്ലിക് ഡേ പരേഡും നടത്തി. ഇരുപതോളം വരുന്ന ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ ഒത്തുചേരല്‍ ആയിരുന്നു ഈ ദിനാഘോഷ പരേഡിന്റെ ചാലക ശക്തി.

വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ വിപുലമായ കലാപരിപാടികള്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ അരങ്ങേറി.

ഇത്തവണത്തെ എഫ്.ഐ.എ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തീം – “ഭാരത ഭക്ഷണങ്ങളുടെ രുചിക്കൂട്ട്’ എന്നതായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഐ.സി.സി. ഹാളില്‍ വച്ചു നടന്ന ഫുഡ് ഫെസ്റ്റിവലില്‍ നിരവധി ബൂത്തുകള്‍ ഇന്ത്യന്‍ വിഭവങ്ങളുമായി അണിനിരന്നു.

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) സംഘടിപ്പിച്ച ഇന്ത്യന്‍ ഹെറിറ്റേജ് ഫുഡ് സ്റ്റാളില്‍ കേരളത്തനിമയില്‍ സ്വാദൂറുന്ന മാമ്പഴപ്പുളിശേരി മുതല്‍ പുട്ടും കടലയും വരെ അണിനിരന്നു. സ്റ്റാളുകളില്‍ എല്ലാംതന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഇന്ത്യന്‍ റിപ്പബ്ലിക് ദിന സമ്മേളനത്തിനും, ഫുഡ് ഫെസ്റ്റിവലിനും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, സെക്രട്ടറി റ്റിറ്റോ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ടി. ഉണ്ണികൃഷ്ണന്‍, ഫണ്ട് റൈസിംഗ് ചെയര്‍ ജയിംസ് ഇല്ലിക്കല്‍, കോര്‍ഡിനേറ്റര്‍ അനീന ലിജു, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഫാ. സിറില്‍ ഡേവി പുത്തൂക്കാരന്‍, രാധാകൃഷ്ണന്‍ നമ്പൂതിരി, ബാബു തോമസ്, ഫ്രാന്‍സീസ് വയലുങ്കല്‍, ലിജു ആന്റണി, ജയേഷ് നായര്‍, അമിത അശ്വത്, ജേക്കബ് തൈക്കൂട്ടത്തില്‍, പാര്‍വതി രവി, ബിജോയ് ജേക്കബ്, ബേബിച്ചന്‍ ചാലില്‍, പ്രദീപ് മരുത്വാപ്പറമ്പില്‍, റാം നാരായണന്‍, മഹേഷ് മോദ, ഡോക്ടര്‍ ശ്രേയ, ഷീല നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: സഹോദര സ്‌നേഹത്തിന്റെ നഗരിയായി അറിയപ്പെടുന്ന ഫിലാഡല്‍ഫിയയില്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലാഡല്‍ഫിയ അന്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ 2017- 18-ലെ അവസാന പ്രോഗ്രാമായ ഈ പ്രാര്‍ത്ഥനാദിനത്തില്‍, ഫിലാഡല്‍ഫിയയിലും പരിസരങ്ങളിലുമുള്ള ഇരുപത്തിരണ്ട് ക്രിസ്തീയ ദേവാലയങ്ങളിലെ വിശ്വാസികള്‍, റവ.ഫാ. സജി മുക്കൂട്ട് (ചെയര്‍മാന്‍), റവ.ഫാ. കെ.കെ. ജോണ്‍ (കോ- ചെയര്‍മാന്‍), റവ.ഫാ. എം.കെ. കുര്യാക്കോസ് (റിലീജിയസ് ആക്ടിവിക്ടി കോര്‍ഡിനേറ്റര്‍), കോശി വര്‍ഗീസ് (സെക്രട്ടറി), അക്‌സ ജോസഫ് (വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍), ബീന കോശി (വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒത്തുചേരുന്നു.

ഭൂഗോളത്തിന്റെ കിഴക്കേ അറ്റത്ത് സൂര്യോദയം ആദ്യം രേഖപ്പെടുത്തുന്ന സമോവന്‍ ദ്വീപ് സമൂഹങ്ങളില്‍ ആരംഭിക്കുന്ന ഈ അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നൂറ്റി എഴുപത്തിരണ്ട് രാജ്യങ്ങളിലെ സ്ത്രീകള്‍ പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളേയും കുഞ്ഞുങ്ങളേയും ബാധിക്കുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനും അവരോടൊപ്പം ചേര്‍ന്നു നിന്ന് അവരെ സഹായിക്കുവാനും, അവരെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് വിടുതലിനായി പ്രാര്‍ത്ഥിക്കുവാനും വേണ്ടിയാണ് ഈ കൂടിവരവുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും വേര്‍തിരിക്കാനാവാത്ത ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുക ആണ് ഈ ഒത്തുചേരലിന്റെ ലക്ഷ്യം.

ഓരോ വര്‍ഷവും ഓരോ രാജ്യക്കാരായ സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തയാറാക്കുന്ന ആരാധന ക്രമം ആണ് ഈ ശുശ്രൂഷയില്‍ ഉപയോഗിക്കുന്നത്. ഈവര്‍ഷം തെക്കേ അമേരിക്കയുടെ വടക്കുകിഴക്ക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ രാജ്യമായ സൂരിനാമിലെ സ്ത്രീകള്‍, അവര്‍ നേരിടുന്ന പ്രയാസങ്ങളേയും, വെല്ലുവിളികളേയും കേന്ദ്രീകരിച്ച് “ദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തരം’ എന്ന ആശയത്തെ (ബൈബിളിലെ ഉല്പത്തി പുസ്തകം 1:1 -31) ആധാരമാക്കിയുള്ള ആരാധനയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ആന്‍ ചെറിയാന്‍ (ഡെലവെയര്‍വാലി മാര്‍ത്തോമാ ഇടവക) മുഖ്യ പ്രഭാഷകയായിരിക്കും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രധാന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഡാന്‍സ്, സ്കിറ്റുകള്‍, ക്വയര്‍ ഗാനങ്ങള്‍ എന്നിവയ്ക്ക് സുമ ചാക്കോ, ലൈലാ അലക്‌സ്, ലിസി തോമസ്, നിര്‍മ്മല ഏബ്രഹാം, സുനിതാ ഫ്‌ളവര്‍ഹില്‍, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ അതിവിപുലമായ രീതിയില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍, 180 പേര്‍ ഒന്നിച്ചൊരു വീട്ടില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ നേരെ ഇന്ത്യയിലേക്ക് ചെല്ലണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേര്‍ന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 180 പേര്‍. ഇന്ത്യക്കാരനാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. സിയോണ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രായം 72. മിസോറാമിലെ ബക്താങ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. അദ്ദേഹത്തിനു സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട്. ചനാ പൗള്‍ എന്നാണ് അതിന്‍റെ പേര്. കുടുംബത്തിന്‍റെ കാര്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടത്രേ. അതും അമേരിക്കയില്‍ നിന്ന്. ആദ്യ വിവാഹം ഇഷ്ടന്‍ കഴിക്കുന്നത് പതിനേഴാം വയസ്സിലാണ്. പിന്നീട് ഒരു വര്‍ഷത്തില്‍ തന്നെ ഒമ്പത് വിവാഹങ്ങള്‍. വീടിന്‍റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാര്‍ക്ക് 40 വയസ്സിനു താഴെയാണ് പ്രായം. ഇതില്‍ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങള്‍ തന്നെ വലിയൊരു കഥയാണ്. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഒരു വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത കാലത്താണ് ഇപ്പോള്‍ 180 പേര്‍ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓര്‍ക്കണം. അദ്ദേഹത്തെ നമിച്ചേ പറ്റൂ !!

വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍

കെ.ജെ.ജോണ്‍

ബോണ്‍മൗത്ത്: പീഡാനുഭവത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്‍ വിട്ടകന്ന് ദൈവ സ്നേഹ വിശുദ്ധിയിലേക്ക് മടങ്ങി വരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൌത്താംപ്ടന്‍ റീജിയണിനു കീഴിലുള്ള പൂള്‍-ബോണ്‍മൗത്ത് മിഷന്‍റെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ (കിസ്ത്യന്‍, 46 Durdells Avenue, BH11 9EH) വച്ച് 2018 ഫെബ്രുവരി 16, 17, 18 തീയതികളില്‍ നടത്തുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. ടോണി പഴയകളവും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും, ഫാമിലി കൗണ്‍സിലറും മുന്‍ അദ്ധ്യാപകനുമായ ശ്രീ. സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്.

യുവജനങ്ങള്‍ക്കായി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ശ്രീ. ടോം കുന്നുംപുറം (ഇന്ത്യ), WPM യൂത്ത് അപ്പോസ്തല്‍ ജെയിക് റോയിയും (യുകെ) ചേര്‍ന്ന് ക്ലാസ്സുകള്‍ നയിക്കുന്നു. ഗാനശുശ്രൂഷകള്ക്ക് ജിയോ (ആള്ഡചര്‍ ഷോട്ട്) നേതൃത്വം നല്കുന്നു.
ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയിലൂ‌ടെ അതിജീവിച്ച് ദൈവീക സമാധാനവും ആത്മീയസന്തോഷവും നേടുവാന്‍ വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ഈ ആത്മവിശുദ്ധീകരണ ധ്യാനം, കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും, പ്രാര്‍ത്ഥനാ ജീവിതത്തിന് ആഴവും പ്രകാശവും നല്കുന്നതാണെന്നും, ഈ നോമ്പുകാല ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ജീവിതം അനുഗ്രഹദായകമാക്കണമെന്നും, പൂള്‍ സീറോമലബാര്‍ കമ്മ്യുണിറ്റി ഡയറക്ടറും ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. ചാക്കോയും, സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയണിന്‍റെ ഡയറക്ടറുമായ റവ.ഫാ. ടോമി ചിറയ്ക്കല്‍ മണവാളനും സംയുക്തമായി അഭ്യര്‍ത്ഥിക്കുന്നു.
കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

തുടര്‍ന്നുള്ള ധ്യാനങ്ങള്‍ ബ്രിസ്ടോള്‍ റീജിയണിലാണ്. ഫെബ്രുവരി 19, 20 തീയതികളില്‍ സ്വാന്‍സീയിലും, 24, 25 തീയതികളില്‍ ന്യൂപോര്‍ട്ടിലും, മാര്‍ച്ച് രണ്ടാം തീയതി ബാത്തിലും, മാര്‍ച്ച് 3, 4 തീയതികളില്‍ ഗ്ലോസെസ്റ്ററിലും, 10, 11 തീയതികളില്‍ ടൌണ്ട്ടറണിലും, 16, 17 തീയതികളില്‍ കാര്ഡിബഫിലും, 18-നു ഷെല്ട്ട്ന്ഹാൂമിലും, 20, 21 തീയതികളില്‍ WSMലും, 23, 24 തീയതികളില്‍ ബ്രിസ്റ്റോളിലും, 25-ന് ഇയോവിലുമാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിള്‍ തെക്കേമുറി (0780 490 5278)
ഷാജി തോമസ്‌ (0773 773 6549)
റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) (0786 270 1046)
ജോര്ജ്ജ് സൈമണ്‍ (0786 139 2825)
ജോസ് ചെലച്ചുവട്ടില്‍ (0789 781 6039)
സണ്ണി സ്റ്റീഫന്‍ (0740 477 5810)
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

‘മധുരം 18″ മെഗാ ഷോയുടെ കിക്കോഫ് ഹൂസ്റ്റണിൽ നടത്തി

ജീമോൻ റാന്നി

പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ ” മധുരം 18″ ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് കർമ്മം പ്രൗഢഗംഭീരമായ സദസ്സിൽ ഹൂസ്റ്റണിൽ വച്ച് നടത്തി. ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം 2018 മെയ് 5 നു ശനിയാഴ്ച യാണ് സൂപ്പർ ഹിറ്റ് മെഗാഷോ ” മധുരം 18 ” ഹൂസ്റ്റണിൽ അരങ്ങേറുന്നത്.

ഫെബ്രുവരി 11 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽ വച്ച് ഹൂസ്റ്റണിലെ വിവിധ സംഘടനാ ,ബിസിനസ്, മാധ്യമ പ്രവർത്തകർ അടക്കം ധാരാളം ആളുകളുടെ മഹനീയ സാന്നിധ്യത്തിലാണ് കിക്കോഫ് സംഘടിപ്പിച്ചത്.

സെന്റ് മേരീസ് പള്ളി വികാരി റവ ഫാദർ പ്രദോഷ് മാത്യു പരിപാടി ഉൽഘാടനം ചെയ്തു. മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോഷ്വ ജോർജ്, മാഗ് മുൻ പ്രസിഡന്റ് എബ്രഹാം ഈപ്പൻ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, നേർകാഴ്ച പത്രാധിപർ സുരേഷ് രാമകൃഷ്ണൻ, ഗുരുവായൂരപ്പൻ ക്ഷേത്ര ഭാരവാഹി വിനോദ് വാസുദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ ആയ ജെസ്സി സെസിൽ (J C VICTORY CAREER ഇൻസ്റ്റിറ്റ്യൂട്ട്)ഗ്രാൻഡ് സ്പോൺസർ ആയ ജോൺ. W. വർഗീസ് (PROMPT REALTY), ഗോൾഡ് സ്പോൺസർ സന്തോഷ് മുഖർജി (TRIMCOS LLC) എന്നിവരെയും ദേശി റെസ്റ്റോറന്റ്, ഗസൽ ഇന്ത്യൻ റെസ്റ്റോറന്റ്, ആൻസ് ഗ്രോസിയേഴ്‌സ്, ലക്ഷ്മി ഡാൻസ് സ്കൂൾ, RVS ഇൻഷുറൻസ്, ക്രൗൺ ഫർണിചർസ്, അപ്ന ബസാർ, സത്യാ ഇന്ത്യൻ ഗ്രോസിയേഴ്‌സ് ,എൽജോ പുത്തൂരാൻ , വർഗീസ് കുഴല്നാടന് തുടങ്ങി നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു . VVIP, VIP & ECONOMY തലങ്ങളിൽ ഉള്ള ധാരാളം ടിക്കറ്റുകൾ കിക്കോഫിന്റെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു .

ഹൂസ്റ്റണിലെ വിവിധ കലാകാരൻമാർ അവതരിപ്പിച്ച സംഗീത പരിപാടിയും പള്ളിയിലെ യൂത്ത് വിഭാഗം അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമും പ്രോഗ്രാമിന് മാറ്റുകൂട്ടി. രാഹുൽ വർഗീസ് ,ലീയാൻ തോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻരാഹുൽ വർഗീസ് ,ലീയാൻ തോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻ എന്നിവർ ആലാപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ ചടങ്ങിനെ മികവുറ്റതാക്കി.

മധുരം 18 പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ബന്ധപ്പെടുക;
റവ. ഫാ. പ്രദോഷ് മാത്യു (വികാരി) – 405-638-5865.
ഷിനു എബ്രഹാം (പ്രോഗ്രാം) – 832-998-5873.
ചാണ്ടി തോമസ് (സെക്രട്ടറി) – 832-692-3592
സോണി എബ്രഹാം (ട്രഷറർ) – 832- 633- 5970

ഫ്‌ളോറിഡ സ്കൂളില്‍ വെടിവെയ്പ്: 17 മരണം, അഞ്ചുപേരുടെ നില ഗുരുതരം

പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ പര്‍ക്ക് ലാന്‍ഡ് സിറ്റിയിലെ മാര്‍ജൊറി സ്റ്റോന്‍മാന്‍ ഡഗ്‌ളസ് ഹൈസ്കൂളില്‍ ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 3 മണിക്കുണ്ടായ വെടിവെയ്പില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ് മരിച്ചവരുടെ സംഖ്യ ഇനിയും വർധിക്കാം ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരിൽ പന്ത്രണ്ടു പേര തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്രോവാര്‍ഡ് കൗണ്ടി സ്കൂള്‍ സുപ്രണ്ട് റോബര്‍ട്ടും പതിനേഴുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്കൂളില്‍ ഇന്ന് ക്ളാസ് പിരിയുന്നതിന്‌ തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്.ഫ്ളോറിഡയിലെ ഏറ്റവും സു രക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ്‌ പര്‍ക്ക് ലാന്‍ഡ്

വെടിവെച്ചുവെന്നു പറയപ്പെടുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ ത്ഥി നിക്കോളാസ് ക്രൂസിനെ (19) പോലീസ് പിടികൂടി.ക്രൂസിനെ അച്ചടക്കത്തിന്റെ പേരിൽ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു എന്നും പറയപ്പെടുന്നു ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. . പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

വെടിവെയ്പ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ബാത്ത് റൂമിലും, ക്ലാസ് റൂമിലെ ബെഞ്ചിനടിയിലും ഒളിച്ചിരുന്നതുകൊണ്ട് പലരും രക്ഷപെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

സണ്ണി മറ്റമന ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ റിജണല്‍ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോള്‍ ഫൊക്കാനയുടെ അസോസിയേറ്റ്‌സ് ട്രഷറര്‍, മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീതലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ 2018 2020 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
Phone 813-334-1293
Sunneymattamana@yahoo.com