കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും നിറഞ്ഞു നിന്നു. അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍…

ഡാലസ് : മിഡിൽ സ്‌കൂൾ കുട്ടികൾക്ക് നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജ്യുക്കേഷൻ സെന്ററും, കേരളാ അസോസിയേഷനും , ‘ഡ്രീംസ്’ ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് 6 മുതൽ 10 (തിങ്കൾ – വെള്ളി ) വരെ തീയതികളിൽ ഗാർലന്റ് കേരളാ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ…

തിരുവന്തനപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്തു എന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. ഉദ്ദേശിച്ച കാര്യത്തിനായിട്ടാണ് പണം ചെലവഴിക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതലയും ഉണ്ട്. അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ ഫെഡലറിസം അട്ടിമറിക്കുന്ന എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടികജാതി പട്ടിക…

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ജൂലൈ 13,14,15 തീയതികളില്‍ സമ്മര്‍ ക്യാമ്പ് നടത്തപ്പെട്ടു. സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് നയിച്ചത് ചിക്കാഗോയില്‍ നിന്നുള്ള ഡി.എസ്.ടി സിസ്റ്റേഴ്‌സ്, സിസ്റ്റര്‍ നിര്‍മ്മല, സി. അല്‍ഫോന്‍സ്, സി. വിനയ, സി. ക്രിസ്റ്റി എന്നിവരായിരുന്നു. പരിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പഠന ക്ലാസുകളും ചോദ്യോത്തരവേളകള്‍ക്കുമൊപ്പം പാട്ട്, ഡാന്‍സ്,…

കൊപ്പേൽ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തി നിർഭരമായ തുടക്കം. ജൂലൈ 29 വരെയാണ് തിരുനാൾ. ജൂലൈ 20 വെള്ളിയാഴ്ച വൈകുന്നേരം ഫാ. ജോൺകുട്ടി പുലിശ്ശേരി (ചിക്കാഗോ രൂപതാ ചാൻസലർ), ഫാ അലക്സ് വിരുതകുളങ്ങര (അസി. വികാരി) , ഫാ ജോൺസൺ വടക്കുംചേരി എന്നിവർ ചേർന്ന്…

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം സംഗിത സാന്ദ്രമാകും. മൂന്നു ദിവസവും വ്യത്യസ്ഥമായ സംഗീത പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന്് ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി ഗായകര്‍ അണി നിരക്കുന്ന സംഗീതരാവാണ് ശ്രദ്ധേയമാകുക. സംഗീത സംവിധായകനും ഗായകനുമായ ശബരീനാഥ് (ന്യൂയോര്‍ക്ക്), പിന്നണി ഗായിക…

ഷിക്കാഗോ: സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സമ്മർഫെസ്റ് ആഘോഷം ഈ വർഷവും ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുന്നതാണ്. മലയാളികൾക്ക് പ്രിയങ്കരങ്ങളായ, നാവിനു രുചികരമായ പൊറോട്ട – ബീഫ് കറി, കപ്പ – ഇറച്ചി, കപ്പ – മീൻകറി, തന്തൂരി ചിക്കൻ, മട്ടൺ കറി,…

“സ്വര്ഗ്ഗം ” പ്രാപിക്കാനായി നന്മ ചെയുന്നതു സ്വാർത്ഥ ലാഭേച്ഛയുടെ പ്രേരകം, എന്ന് പറയാം. നരകത്തോടുള്ള ഭയം കൊണ്ട് തിന്മ ചെയ്യാതിരിക്കുന്നതും അത് തന്നെ ആണ്. മറ്റൊരു ആഗ്രഹം സഫലമാക്കൻ വേണ്ടി ചെയ്യുന്ന നന്മ യെ ആത്മാർത്ഥം എന്ന് പറഞ്ഞു കൂടാ. അതിനാലാണ് പല ജീവ കാരുണ്യ പ്രവർത്തനങ്ങളും ക്രമേണ അഴിമതി യിലേക്കും അതിക്രമങ്ങളിലേക്കും വഴുതി വീഴുന്നത്.…

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബേത്‌ലഹേം അഭയഭവനിലെ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കാന രംഗത്തെത്തുന്നു. ശ്രീമതി മേരി എസ്തപ്പാനാണ് അഭയഭവന്റെ സ്ഥാപക. നാനൂറിലേറെ അന്തേവാസികളുടെ അഭയകേന്ദ്രമാണ് അഭയഭവന്‍. തെരുവോരങ്ങളില്‍ നിന്ന് പോലീസും മറ്റു സന്നദ്ധ പ്രവര്‍ത്തകരും കണ്ടെത്തുന്നവര്‍, കുടുംബാംഗങ്ങള്‍ തന്നെ കൊണ്ടുവരുന്നവര്‍ തുടങ്ങി നിരവധി മാനസീകരോഗികള്‍ക്കാണ് അഭയഭവന്‍ തുണയായിരിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ…

അരിസോണ: സീറോ മലബാര്‍ ദേവാലയത്തില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ദേവാലയത്തിലേക്ക് സ്ഥലംമാറിപ്പോകുന്ന ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയിലിന് (സോണിയച്ചന്‍) ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. പാരീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ ഭക്തസംഘടനകളുടേയും, സണ്‍ഡേ സ്കൂള്‍, യുവജനങ്ങള്‍, പാരീഷ് കൗണ്‍സില്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം എന്നിവയുടേയും സംയുക്ത വളര്‍ച്ചയ്ക്ക് അച്ചന്‍ നല്‍കിയ…