ഇന്ത്യന്‍ ഐക്കണ്‍ ഫിനാലേ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഐക്കണ്‍ പരിപാടിയില്‍ ഡാന്‍സ്, പാട്ട്, കോമഡി, ഫാഷന്‍ ഷോ. ഇന്‍സ്ട്രിമെന്റല്‍ മ്യൂസിക്, ആക്ടിംഗ് എന്നിവയോടെ അവതരിപ്പിക്കുന്ന ഫിനാലെ നവംബര്‍ 23,24 തീയതികളില്‍ ഇല്ലിനോയ്‌സിലുള്ള പ്ലാനോ സിറ്റിയിലെ ഏറ്റവും അത്യാധുനികമായ റെഡ്‌ബെറി കണ്‍വന്‍ഷന്‍ സെന്ററില്‍ (3450 Drew Ave, Plano, IL) വച്ചു വൈകുന്നേരം…
മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് തുടക്കം കുറിച്ച് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡലപൂജ

ചിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നടതുറന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ധിക്കുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്. മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ…
Malayalam News Daily Highlights 18-11-2018

സന്നിധാനത്തെ നിരോധനാജ്ഞ ഭക്തരെ ബുദ്ധിമുട്ടാക്കാതിരിക്കാൻ: പൊലീസ്. കേന്ദ്രമന്ത്രി മറ്റന്നാൾ ശബരിമല സന്ദർശിക്കും; ബിജെപി എംപിമാർ നാളെയെത്തും. സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേർ റിമാന്‍ഡിൽ: ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. മല കയറുംവരെ മാല ഊരില്ല, വിശ്വാസികൾ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ: രേഷ്മ നിശാന്ത്. ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുത്: ഹൈക്കോടതി. മീ ടു…
വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി

ന്യുയോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നാട്ടില്‍ നിര്യാതയായി. മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട്, ന്യു യോര്‍ക്ക്; വല്‍സ ജോയി (ന്യു യോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യു യോര്‍ക്ക്); ജോയി പീറ്റര്‍ (ന്യു യോര്‍ക്ക്) സംസ്കാര ചടങ്ങുകള്‍ നവംബര്‍ 22 വ്യാഴം 11…
ചരിത്രത്തിലാദ്യമായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദീപാവലി ആഘോഷിച്ചു

വാഷിംഗ്ടണ്‍: യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷഹ്ങള്‍ സംഘടിപ്പിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്. നവംബര്‍ 5ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റില്‍ നടന്ന ആഘോഷങ്ങള്‍ യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ ജെ. സുള്ളവാനും, ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സിംഗും ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു.…
മകളോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ട പിതാവ് തെറ്റുകാരനല്ലെന്ന് പോലീസ്

സൗത്ത് കരോളിന: മകള്‍ കിടക്കുന്ന മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍ തയ്യാറാകണം എന്നു പറഞ്ഞ പിതാവ് കുറ്റക്കാരനല്ലെന്ന് പോലീസ്. സംഭവം ഇങ്ങനെ സൗത്ത് കരോളിലിനായിലെ പിതാവിന്റെ വീട്ടില്‍ മുപ്പതു വയസ്സായ മകള്‍ കിടന്നുറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ പിതാവ് മകളുടെ മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതയായ മകള്‍, മുപ്പതുവയസ്സുള്ള ആഷ്‌ലി ഷാനന്‍…
അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ- കോര്‍ട്ടസ് ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്സംഗം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് 14 th ഡിസ്ട്രിക്റ്റില്‍ നിന്നും നിലവിലുള്ള റിപ്പബ്ലിക്കന്‍ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന ബഹുമതി ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ കോര്‍ട്ടസ് കരസ്ഥമാക്കി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വനിതാ അംഗം കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1989 ഒക്ടോബര്‍…
മുത്തശ്ശിയെ വെടിവച്ചുകൊന്ന് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു

ലിച്ചുഫില്‍ഡ് പാര്‍ക്ക് (അരിസോണ): ഉപയോഗിച്ചിരുന്ന മുറി വൃത്തിയാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്ന അമ്മൂമ്മയെ കൊച്ചുമകന്‍ (11 വയസ്സ്) തലക്ക് വെടിവച്ച് കൊലപ്പെടുത്തി.നവംബര്‍ 3 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം വോണ്‍ വുഡാര്‍ഡ് (65) ഭര്‍ത്താവ് ഡോയല്‍ ഹെര്‍ബനട്ട് റ്റിവിയുടെ മുമ്പിലുളള സോഫയില്‍ ഇരുന്ന് ഷൊ കാണുകയായിരുന്ന 11 വയസ്സുള്ള കൊച്ചുമകന്‍ പുറകിൂടെ വന്ന് അമ്മൂമ്മയുടെ തലക്ക് പുറകില്‍ വെടിവെക്കുകയായിരുന്നു.…
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 2 പേര്‍ ജയിലില്‍ മരിച്ച നിലയില്‍

സാന്‍ക്വിന്റിന്‍ (കാലിഫോര്‍ണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാന്‍ക്വിന്റന്‍ സ്റ്റേറ്റ് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ വിരേന്ദ്ര (വിക്ടര്‍) ഗോവിന്‍ (51), ആന്‍ഡ്രൂ ഉര്‍ഡയല്‍സ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളില്‍ നവംബര്‍ ആദ്യവാരം അബോധാവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചതായി ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.ഈഞായറാഴ്ചയായിരുന്നു ഇരുവരുടേയും മരണം സ്ഥിരീകരിച്ചത്.1995 കാലിഫോര്‍ണിയായില്‍ അഞ്ച്…