മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധവാരത്തിനു തുടക്കം കുറിച്ചുള്ള ഓശാനായാചരണം ഭക്തി നിർഭരമായി. ക്രിസ്തുനാഥന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി കുരുത്തോലയേന്തി വിശ്വാസികൾ ദേവാലയ പ്രവേശനം ചെയ്തു. ദേവാലയത്തിൽ നടന്ന കുരുത്തോല വെഞ്ചരിപ്പിനും വിതരണത്തിനും വികാരി ജോൺസ്റ്റി തച്ചാറ, ഫാ അലക്സ് വിരുതുകുളങ്ങര എന്നിവർ നേതൃത്വം നൽകി. വിശുദ്ധവാരം പ്രാർത്ഥനയുടെയും പ്രത്യാശയുടേയും ദിനങ്ങളായിരിക്കട്ടെ…

സ്വപ്രയത്‌നം കൊണ്ടും തന്റേതായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കൊണ്ടും പ്രവാസി മലയാളികള്‍ക്കിടയില്‍ നേതൃത്വനിരയില്‍ അനിഷേദ്ധ്യ സ്ഥാനം നേടിയെടുത്ത ഒരു വിശിഷ്ടവ്യക്തിയാണ് ശ്രീമതി. ലീലാ മാരേട്ട്. കേവലം ഒരു ലേഖനത്തില്‍ ഒതുങ്ങാത്തത്ര സാമൂഹ്യ സേവനത്തിനുടമ. സേവന പാരമ്പര്യവും നേതൃപാഠവവും പിതാവായ കോണ്‍ഗ്രസ് നേതാവ് തോമസ്സ് സാറില്‍ നിന്നും പരമ്പരാഗതമായി ലഭിച്ചതാവാം. തോമസ്സ് സാര്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ പ്രശസ്തനായിരുന്നു. അദ്ദേഹം…

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത…

Fr.Johnson Punchakonam എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി. യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ്‌ ഓശാനയുടെ പരമ പ്രധാനമായ സന്ദേശം. (മത്തായി 21:1214 , മർക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാൻ 2:1317) വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക്…

മാവേലിക്കര ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ആര്‍.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സിനിമ പുരസ്കാര ജേതാവ് അലന്‍സിയര്‍ നാടകം എന്ന സമരായുധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നടൻ സന്തോഷ് കീഴാറ്റൂര്‍,…

ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ഫോമാ തെരെഞ്ഞെടുപ്പില്‍ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസ് സെബാസ്റ്റ്യനെ കേരളസമാജം ഓഫ് ഫ്‌ളോറിഡ ജനറല്‍ ബോഡി നാമനിര്‍ദേശം ചെയ്തു. കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ ജോസിന് സംഘടനയുടെ പിന്തുണയും , സഹകരണവും വാഗ്ദാനം ചെയ്തു. താമരാക് കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന കേരളസമാജം ഓഫ് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോത്ഘാടനത്തിനു…

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോയില്‍ ഈ സീസണില്‍ നട വിവിധ ക്ലബ്ബുകളുടെ 28 (ലേലം) ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളിലും വിജയം കൈവരിച്ചുകൊണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, അബി കീപ്പാറ, ബിജു കരികുളം ടീം പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. 28 (ലേലം) രണ്ടാം സ്ഥാനം ഫിലിപ്പ്…

ജോയിച്ചന്‍ പുതുക്കുളം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA ) 2018- 2020 കാലയളവിലെ കമ്മറ്റിയുടെ പ്രവർത്തനോൽഘാടനം ഏപ്രിൽ 28 ശനിയാഴ്ച വൈകീട്ട് 5.30 മണിക്ക് സൗത്ത് ഫ്ലോറിഡയിൽ വെച്ച് നടക്കുന്നതാണ് . ഡേവിയിലുള്ള ക്നാനായ കാത്തലിക് സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത് .(Address : 14790 SW 24 St . Davie…

ജോയിച്ചന്‍ പുതുക്കുളം വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ ഭവനദാന പദ്ധതിയായ “സ്‌നേഹാലയം’ പ്രൊജക്ടിനുവേണ്ടി വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞവര്‍ഷം ആലപ്പുഴയിലെ ഒരു കുടുംബത്തിനു വേണ്ടി നടത്തിയ ഭവനദാന പദ്ധതിയെ തുടര്‍ന്നാണ് ഈവര്‍ഷം കോഴിക്കോട്ട് ഭവനരഹിതരായ ഒരു കുടുംബത്തിനുവേണ്ടിയുള്ള ഈ സംരംഭം. സ്കിസോഫ്രീനിയ (Schizophrenia ) രോഗബാധിതനായ…