അന്ത്യോദയ എക്സ്പ്രസ്സിന് സ്വീകരണം നൽകി

കാസറഗോഡ് : ഗാന്ധിയൻ രീതിയിലുള്ള നിരാഹാര സമരവും, ചങ്ങല വലിച്ച് നിർത്തിയുള്ള സമരവും, റെയിൽവേ സ്റ്റേഷൻ മാർച്ചും, കുത്തിയിരിപ്പ് സമരവും കൊണ്ട് നേടിയെടുത്ത വിജയാഘോഷം അലയടിക്കുകയായിരുന്നു ഇന്ന് രാവിലെ കാസറഗോഡ് റെയിൽവെ സ്റ്റേഷനിൽ. സമരത്തിന്റെ മുന്നണി പോരാളികളായ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സാജിദ് മൗവ്വൽ തുടങ്ങിയ നേതാക്കൾ ട്രെയിൻ ഡ്രൈവറെയും, സഹായിയെയും മാലയണിയിച്ചാണ് സ്വീകരിച്ചത്.

ട്രെയിനിനെ സ്വീകരിച്ച പ്രവാസി കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനമായി നീങ്ങി പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് നിരാഹ സമരമിരുന്ന സമരപന്തലിനരികിൽ സമര വിജയത്തിന്റെ ഓർമ്മയ്ക്കാക്കായി മാവിൻ തൈയും നട്ടു പിടിപ്പിച്ചു.

ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐeങ്ങാത്ത്, ഡിസിസി സെക്രട്ടറി കരുൺ താപ്പ, നാം ഹനീഫ, കണ്ണൻ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, റസാഖ് മുട്ടുന്തല, ഇസ്മായിൽ ചിത്താരി തുടങ്ങിയവർ സംസാരിച്ചു.