ജോര്‍ജി വര്‍ഗീസ് സെക്രട്ടറി പദത്തിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങളുടെ അമരത്ത് ഫൊക്കാനായുടെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും .ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി ആയി നിയമിതനായ ജോര്‍ജി വര്‍ഗീസ് സാമൂഹ്യ സംഘടന പ്രവര്‍ത്തന പഥങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി മീഡിയ രംഗത്തേക്ക് വരുന്നത്.സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുവാനാണന് താല്പര്യമെങ്കിലും പ്രാദേശിക മാധ്യമ പ്രവര്‍ത്തനങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം കൂടി കൈവന്നിരിക്കുന്നു.ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ കമ്മിറ്റി പ്രഖ്യാപിച്ച “സ്‌റ്റെപ്പ് “പദ്ധതി ,റൗണ്ട് ടേബിള്‍ മീറ്റിങ്ങുകള്‍ ഒക്കെ അമേരിക്കയിലെ സാംസ്കാരിക സംഘടനകള്‍ക്കും സഹകരിക്കുവാനും ഒരു കൂട്ടായ പ്രവര്‍ത്തനത്തിന് അമേരിക്കയിലെ മലയാളികളെ സജ്ജമാക്കുവാനും സാധിക്കും.ഫ്‌ളോറിഡയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എല്ലാം സൗഹാര്‍ദ പരമാണ്.അതുകൊണ്ട് മീഡിയ പ്രവര്‍ത്തനവും നല്ല തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കും.മികവുറ്റ ഒരു കമ്മിറ്റി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നും ജോര്‍ജി വര്‍ഗീസ് പ്രസ്താവനയില്‍ അറിയിച്ചു .

പത്തനംതിട്ട ജില്ലയില്‍ കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസ് വൈ എം സി എ യിലൂടെ ആണ് സാമൂഹ്യ സംഘടനാ രംഗത്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് .ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് ഡബ്ലിയു കഴിഞ്ഞ ശേഷമാണു പൊതുപ്രവര്‍ത്തത്തില്‍ കൂടുതല്‍ ഇടപെടുന്നതു .
എം എസ് ഡബ്ല്യൂവിനു ശേഷം ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡീല്‍ ലേബര്‍ ഓഫീസറായി ജോലി നേടി. ഇത്തരുണത്തിലാണ് ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലൊപ്‌മെന്റ് എന്ന സംഘടനയു മായി ചേര്‍ന്നു ഗ്രാമവികസന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കിടപ്പാടമില്ലാത്ത സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ബോധവാന്മരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

കവിയൂര്‍ വൈ എം സി എ സെക്രട്ടറി ,പ്രസിഡന്റ്,സബ് റീജിയന്‍ തിരുവല്ല ചെയര്‍മാന്‍ ,ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍,അസ്സോസിയേറ്റ് ട്രഷറാര്‍ ,ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ,2014 16 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മോത്സുകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഫ്‌ളോറിഡ സ്‌റ്റേറ്റ് ഗവണ്മെന്റിന്റെ സാമൂഹ്യ വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന് (നാഷണല്‍) പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: 2018- 19 ലേക്കുള്ള നാഷണല്‍ എസ്.എം.സി.സിയുടെ പുതിയ ഭാരവാഹികളെ ഒക്‌ടോബര്‍ 28-നു ഷിക്കാഗോ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഫാമിലി കോണ്‍ഫറസില്‍ വച്ചു തെരഞ്ഞെടുക്കുപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍മാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ താഴെപ്പറയുന്നവരെ 2018- 19 ലേക്കുള്ള ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്തു.

എസ്.എം.സി.സി ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിനു പ്രധാന പങ്കുവഹിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ഷിക്കാഗോ രൂപതാ ബിഷപ്പും എസ്.എം.സി.സി പേട്രനുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ അഭിനന്ദനങ്ങളും ആശംസകളും നേരുകയുണ്ടായി. അവരോടൊപ്പംതന്നെ ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവരും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയുണ്ടായി.

പുതിയ പ്രസിഡന്റായി സിജില്‍ പാലയ്ക്കലോടി (സാക്രമെന്റോ, കാലിഫോര്‍ണിയ), സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് (ഷിക്കാഗോ), ജയിംസ് കുരീക്കാട്ടില്‍ വൈസ് പ്രസിഡന്റ്, അഡ്മിനിസ്‌ട്രേഷന്‍ (ഡിട്രോയിറ്റ്), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വൈസ് പ്രസിഡന്റ്, ചാപ്റ്റര്‍ ഡവലപ്‌മെന്റ് (ഷിക്കാഗോ), ജോസ് സെബാസ്റ്റ്യന്‍ ട്രഷറര്‍ (മയാമി), ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ലോസ്ആഞ്ചലസ്, കാലിഫോര്‍ണിയ), ജോര്‍ജ് വി. ജോര്‍ജ് ജോയിന്റ് സെക്രട്ടറി (ഫിലാഡല്‍ഫിയ), മാത്യു ചാക്കോ ജോയിന്റ് ട്രഷറര്‍ (സാന്റാഅന്ന, കാലിഫോര്‍ണയ), ജിയോ കടവേലില്‍ ചാരിറ്റബിള്‍ അഫയേഴ്‌സ് ചെയര്‍ (സാക്രമെന്റോ), റോഷില്‍ പ്ലാമൂട്ടില്‍ സോഷ്യല്‍ കള്‍ച്ചറല്‍ ചെയര്‍ (ഫിലാഡല്‍ഫിയ), ആന്റണി ചെറു പബ്ലിസിറ്റി ചെയര്‍ (ഹൂസ്റ്റണ്‍), ജോസ് കണ്ണൂക്കാടന്‍ ഫാമിലി അഫയേഴ്‌സ് ചെയര്‍ (അറ്റ്‌ലാന്റ), ജോജോ കോട്ടൂര്‍ യൂത്ത് അഫയേഴ്‌സ് (ഫിലാഡല്‍ഫിയ), ജോസഫ് നാഴിയംപാറ എഡ്യൂക്കേഷന്‍ ചെയര്‍ (ഷിക്കാഗോ)എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മിനി ജോസഫ് (കാലിഫോര്‍ണിയ), ആന്റോ കവലയ്ക്കല്‍ (ഷിക്കാഗോ) എന്നിവരാണ് ഓഡിറ്റര്‍മാര്‍. സേവി മാത്യു (മയാമി), ഏലിക്കുട്ടി ഫ്രാന്‍സീസ് (ഡാളസ്), കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ (ഷിക്കാഗോ), ജോസഫ് ഇടിക്കുള (ന്യൂജേഴ്‌സി), മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്), സോളി ഏബ്രഹാം (ബാള്‍ട്ടിമൂര്‍) എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. ടോമി തോമസ് (കാലിഫോര്‍ണിയ), ലിസമ്മ ജോണ്‍ (ടെക്‌സസ്), ജോയി ചാക്കപ്പന്‍ (ന്യൂജേഴ്‌സി), ഷാജി മിറ്റത്താനി (ഫിലാഡല്‍ഫിയ), ഷാബു മാത്യു (ഷിക്കാഗോ) എന്നിവരാണ് റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍.

ആന്റണി വിതയത്തില്‍ (സാന്‍ബെര്‍ണാഡിനോ, കാലിഫോര്‍ണിയ), ബാബു ചാക്കോ (ഹൂസ്റ്റണ്‍), ജയിംസ് ഓലിക്കര (ഷിക്കാഗോ), ജോസഫ് പയ്യപ്പള്ളി (സാക്രമെന്റോ), ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (സാന്റാഅന്ന), അരുണ്‍ ദാസ് (ഡിട്രോയിറ്റ്), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍), സജി സഖറിയ (കോറല്‍സ്പ്രിംഗ്) എന്നിവരെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയി തെരഞ്ഞെടുത്തു. ബോസ് കുര്യന്‍ ആണ് എക്‌സ് ഒഫീഷ്യോ, നിയുക്ത പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി എല്ലാവര്‍ക്കും നന്ദിയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മേഴ്‌സി കുര്യാക്കോസ് (സെക്രട്ടറി) അറിയിച്ചതാണിത്.

സീറോ മലബാര്‍ സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക യു.എസ്.എ

ജോയിച്ചന്‍ പുതുക്കുളം

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചില തത്പര കക്ഷികളും സീറോ മലബാര്‍ സഭയ്ക്കും നേതൃത്വത്തിനുമെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (യു.എസ്.എ) ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

സീറോ മലബാര്‍ സഭയും സഭാധികാരികളും ഒറ്റക്കെട്ടാണെന്നും സഭയ്‌ക്കെതിരേയുള്ള ഒരു ദുഷ്പ്രചാരണങ്ങളും നിലനില്‍ക്കുന്നിതല്ലെന്നും ആഗോളതലത്തിലും പ്രാദേശികവുമായി സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്നും എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനേയും, സീറോ മലബാര്‍ സഭയേയും അധിക്ഷേപിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും സൃഷ്ടിക്കുന്ന മാധ്യമങ്ങളേയും സംഘടനകളേയും ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലേക്ക് ആഗോള തലത്തിലുള്ള അത്മായരെ എത്തിക്കരുതെന്നും എസ്.എം.സി.സി വക്താക്കള്‍ അറിയിക്കുകയുണ്ടായി.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മുഖ്യധാരാ മാധ്യമധങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഭൂമി ഇടപാടിന്റെ നിജസ്ഥിതികളെയും വസ്തുതകളേയും വളച്ചൊടിച്ച് സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വാര്‍ത്തകളും ചര്‍ച്ചകളും തികച്ചും അപക്വവും അടിസ്ഥാനരഹിതവുമാണ്.

സഭാധികാരികള്‍ ഭൂമിയിടപാടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമചിത്തതയോടെയുള്ള തീരുമാനങ്ങളിലൂടെയും തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രസ്താവനകളില് രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികമായ പിഴവുകള്‍ ഇടപാടില്‍ വന്നിട്ടുണ്ടെന്നു സഭാ നേതൃത്വം അറിയിച്ചിട്ടും മാധ്യമങ്ങളും തത്പരകക്ഷികളും സഭയേയും സഭാനേതൃത്വത്തേയും വേട്ടയാടുന്നത് അംദഗീകരിക്കാനാവില്ലെന്നു എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അറിയിച്ചു.

ആലഞ്ചേരി പിതാവിനും സീറോ മലബാര്‍ സഭാ നേതൃത്വത്തിനും എസ്.എം.സി.സി പൂര്‍ണ്ണ പിന്തുണയും പ്രാര്‍ത്ഥനാ സഹായവും പ്രഖ്യാപിച്ചു. ആഗോള സീറോ മലബാര്‍ സഭയിലെ അത്മായര്‍ സഭയോട് ചേര്‍ന്നു നില്‍ക്കണമെന്നും ആലഞ്ചേരി പിതാവിനേയും മറ്റു സഭാ പിതാക്കന്മാരേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്നു എസ്.എം.സി.സി നാഷണല്‍ ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

എസ്.എം.സി.സിക്കുവേണ്ടി ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

പുതിയ സാരഥികളുമായി കീന്‍ പത്താം വര്‍ഷത്തിലേക്ക്

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവര്‍ത്തിയുടെ പാതയിലൂടെ കേരള എന്‍ജീയേഴ്‌സ് അസോസിയേഷന്‍ (കീന്‍) പത്തുവര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കില്‍ സ്ഥാനമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റുചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റത്.

മുന്‍ ജനറല്‍ സെക്രട്ടറി, വിവിധ കമ്മിറ്റിയംഗങ്ങളുടെ ചെയര്‍മാന്‍ എന്നിങ്ങനെ കീനിന്റെ ആരംഭം മുതല്‍ നേതൃനിരയില്‍ ഉള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റ് കോശി. വിവിധ തുറകളില്‍, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളില്‍ പ്രശോഭിതനായി നില്‍ക്കുന്ന വ്യക്തിയാണ് പുതിയ ജനറല്‍ സെക്രട്ടറി റെജിമോന്‍ ഏബ്രഹാം. ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട നീന സുധീറും, വൈസ് പ്രസിഡന്റ് ഷാജി കുര്യാക്കോസും വര്‍ഷങ്ങളായി കീനിനെ മുന്‍നിരയില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്നവരാണ്. സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ എല്‍ദോ പോള്‍, അജിത് ചിറയില്‍, ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീതാ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുകയും പുതിയ സമിതിക്ക് ആശംസകള്‍ നേരുകയും ചെയ്തു. പത്തു വര്‍ഷത്തെ നേതൃത്വനിര ഒരേ വേദിയില്‍ ഒന്നിച്ചുചേര്‍ന്നു ദശാബ്ദി ആഘോഷങ്ങള്‍ക്കു കുടക്കംകുറിച്ചു.

മുന്‍ പ്രസിഡന്റുമാരെ കൂടാതെ കീനിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച പലരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ ഒന്നുചേര്‍ന്നു പുതിയ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങളായ സോജിമോന്‍ ജയിംസ്, ദീപു വര്‍ഗീസ്, നോബിള്‍ വര്‍ഗീസ്, മെറി ജേക്കബ്, മനോജ് ജോണ്‍, ജോഫി മാത്യു, മനോജ് അലക്‌സ്, ലിസ്സി ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, ബിജു ജോണ്‍, ജയിന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീന്‍ ഫാമിലി കോണ്‍ഫറന്‍സ് ഈവര്‍ഷം തുടങ്ങിവയ്ക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന റീജിയണല്‍ മീറ്റിംഗുകള്‍ ഒക്‌ടോബറിലെ ദശാബ്ദി ആഘോഷങ്ങള്‍ക്കു മുന്നോടിയായി നടന്നിരിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ എല്ലാ എന്‍ജിനീയേഴ്‌സിനേയും കീനിന്റെ പ്രൊഫഷണല്‍ വേദിയിലേക്ക് കമ്മിറ്റി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keanusa.org

ജയ്‌സണ്‍ അലക്‌സ് അറിയിച്ചതാണിത്.

ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാലസിൽ

മാർട്ടിൻ വിലങ്ങോലിൽ

ഡാലസ് : ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോർജ് പനക്കൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോ​ൻസാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) ഫെബ്രുവരി 23, 24, 25 തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും.

രോഗശാന്തി ശുശ്രൂഷ, ആന്തരികസൗഖ്യ പ്രാർഥന, പരിശുദ്ധാത്മാഭിഷേക പ്രാർഥനാ ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

ഇന്ത്യക്കാരുടെ ഗുഡ്മോണിങ്ങ് മെസേജുകള്‍ക്കെതിരേ ഇന്‍റര്‍നെറ്റ്

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഗുഡ്മോണിങ്ങ് മെസേജുകള്‍ വാട്സ് ആപ്പില്‍ അയയ്ക്കുന്ന ഇന്ത്യക്കാരെ കൊണ്ട് ഇന്‍റര്‍നെറ്റ് പൊറുതി മുട്ടിയിരിക്കുന്നതായി വാര്‍ത്തകള്‍. ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്ത്യക്കാരുടെ ഒരു വീക്ക്നെസ് ആണത്രേ. ഇക്കാര്യം കണ്ടെത്തിയത് സാക്ഷാല്‍ ഗൂഗിളാണ്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുടെ ഈ അഡിക്ട് വെളിപ്പെട്ടത്. എന്നാല്‍ വാര്‍ത്ത ഇതല്ല, ഇന്ത്യന്‍സിന്‍റെ ഈ മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റിന് താങ്ങാവുന്നതിനും അപ്പുറമാണത്രേ. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നിലൊന്നിന്‍റെ മെമ്മറി നിറയുന്നതും ഈ ഫോര്‍വേഡ് ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ പൊതുവായി സന്ദേശത്തില്‍ ഉപയോഗിക്കുന്നത്. ഇന്‍റര്‍നെറ്റും ഫോണ്‍ മെമ്മറിയും കുറയാന്‍ കാരണമിതാണെന്നു ഗൂഗിള്‍ പറയുന്നു. ഈ പ്രശ്നത്തെ മറികടക്കാന്‍ ഡിസംബര്‍ മാസം ഗൂഗിള്‍ ‘ഫയല്‍സ് ഗോ’ എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ഫോണിന്‍റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്പേസ് നല്‍കാന്‍ ഇതിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഗൂഗിള്‍ ആപ്പ് ചെലവാക്കാന്‍ പറയുന്ന നമ്പരാണോ എന്നറിയില്ല, എന്നാലും പിക്ചര്‍ മെസേജുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എനിക്കും തോന്നുന്നത്.

പ്രണവ് ചിത്രം ആദി അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

പ്രണവ് ചിത്രം ആദി ഫെബ്രുവരി 8 മുതല്‍ അമേരിക്കയിലും കാനഡയിലും. മികച്ച പ്രേക്ഷക പ്രതികരണവും, നിരൂപക പ്രശംസയും നേടി വിജയകരമായി കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ‘ആദി’ ഈ ആഴ്ചമുതല്‍ അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍, പ്രദര്ശനത്തിന് മുന്‍പ് തന്നെ മാധ്യമ ശ്രദ്ധ നേടിയ, പ്രണവിന്റെ പ്രകടനം കൊണ്ടും, ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വെറും ആറു ദിവസം കൊണ്ട് 12 കോടി കളക്ഷന്‍ നേടിയ ‘ആദി’ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി കഴിഞ്ഞു.

സംഗീത സംവിധായകനാവുക എന്ന ലക്ഷ്യത്തോടുകൂടി നടക്കുന്ന ആദി ബാംഗ്ലൂര്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ആകസ്മികമായി കാണേണ്ടിവന്ന ഒരു സംഭവവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍നിന്നു രക്ഷപെടാനുള്ള ശ്രമങ്ങളും ആണ് കഥാസാരം. പതുക്കെ മുന്നോട്ടുപോകുന്ന സിനിമ, വേഗത കൂടി, ഇടയ്ക്കിടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി, മികച്ച ആക്ഷന്‍ സിനോടൊകൂടി അവസാനിക്കുന്നു.

USA Indian Movies വിതരണം ചെയ്യുന്ന ‘ആദി’ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ അമേരിക്കന്‍ റിലീസ് ആയി മാറാന്‍ തെയ്യാറെടുക്കുകയാണ്. ഇതാദ്യാമായാണ് അമേരിക്കയിലും കാനഡയിലും മലയാള സിനിമ ഈ നിലയില്‍ വൈഡ് റിലീസ് ചെയ്യപ്പെടുന്നത്. അമേരിക്കയില്‍ റെക്കോര്‍ഡ് സിറ്റികളില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ആദി’ യെക്കുറിച്ചു മലയാളം സിനിമാപ്രേമികള്‍ക്കിടയില്‍ നല്ല പ്രതീക്ഷയാണുള്ളത്. ജീത്തു ജോസഫ് തിരുക്കഥ എഴുതി സംവിധാനം ചെയ്ത ത്രില്ലര്‍ ഗണത്തില്‍ പെട്ട ഈ സിനിമ നിര്‍മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. നല്ല ത്രില്ലടിപ്പിക്കുന്ന കഥയും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഉള്ള ഈ സിനിമ, പ്രണവിന്റെ പാര്‍ക്കോര്‍ എന്ന ആയോധനകലയിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്നു.

പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയത്തിനും ആക്ഷനും പുറമെ, സിദ്ദിഖ്, ലെന, അനുശ്രീ എന്നിവരുടെ പ്രകടനവും, ജീത്തുവിന്റെ സംവിധാനവും, അനില്‍ ജോണ്‍സണ്‍ന്റെ സംഗീതവും, സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ഈ സിനിമയെ തീയേറ്ററില്‍ പോയി തന്നെ കാണേണ്ട ഒന്നായി മാറ്റുന്നു. അദിതി രവി, മേഘനാഥന്‍, ടോണി ലൂക്ക്, പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജഗപതി ബാബു, ‘പ്രേമം’ സിനിമയിലൂടെ പ്രസിദ്ധരായ ഷറഫുദ്ദിന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയ ഒരു വന്‍ താരനിര ഈ ചിത്രത്തിലുണ്ട്

More details: (408)489-2460
Facebook.com/usaindianmovise

സെല്‍ഫി കച്ചിത്തുരുമ്പായി, പ്രതി പിടിയില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: സെല്‍ഫി പ്രിയരെക്കുറിച്ചുള്ള വാര്‍ത്ത മിക്കവാറും കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി എന്ന വാര്‍ത്തയ്ക്ക് അല്‍പ്പം ജനപ്രീതി കൂടും. സംഭവം കാനഡയില്‍ നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത യുവതിയാണ് ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്. സംഭവം നടന്നത് 2015 ല്‍. അന്നു കൊല്ലപ്പെട്ട തന്‍റെ സുഹൃത്ത് ബ്രിട്ടാനിയ ഗാര്‍ഗോളിന്‍റെ (18) കൂടെ നില്‍ക്കുന്ന ചിത്രമാണ് ചെയെനെ റോസ് അന്‍റണിയെ (21) ഇപ്പോള്‍ കുടുക്കിയത്. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി റോസ് തന്നെയാണെന്ന് തെളിയിക്കാന്‍ ഈ സെല്‍ഫിക്കു കഴിഞ്ഞു. ഗാര്‍ഗോള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമെടുത്ത ചിത്രമായിരുന്നത്രേ ഇത്. ചിത്രത്തില്‍ റോസ് ധരിച്ച മാല ഗാര്‍ഗോളിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെന്നാണ് കാനഡ പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു രണ്ട് വര്‍ഷം മുമ്പ് സസ്കാറ്റണില്‍നിന്ന് ഗാര്‍ഗോളിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരിയായി കണ്ടെത്തിയ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഗാര്‍ഗോള്‍ റോസിന്‍റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗാര്‍ഗോളിനെ റോസ് കൊലപ്പെടുത്തുകയായിരുന്നുവത്രേ. എന്നാല്‍ ഇതൊന്നും റോസിന് ഓര്‍മ്മയില്ല. പക്ഷേ, സെല്‍ഫി എല്ലാം പുറത്തു കൊണ്ടുവന്നു. അങ്ങനെ സെല്‍ഫി കൊണ്ട് ചില ഉപകാരങ്ങളുമുണ്ടെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ.

ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഫെബ്രുവരി ആറിനു (2/6/2018) പ്രസിഡന്റ് റെവ .ബിനു ജോസഫ് അച്ഛന്റെ അധ്യക്ഷതയില്‍ കൂടിയ പുതിയ വര്‍ഷത്തിലെ മീറ്റിങ്ങില്‍ 2018 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ഡിട്രോയിറ്റ് മാര്‍ത്തോമാ ദൈവാലയ വികാരി റെവ .ജോജി ഉമ്മന്‍ ഫിലിപ്പ് ,വൈസ് പ്രസിഡന്റ് റെവ .ഡീ .ജോണ്‍ ശങ്കരത്തില്‍ ,സെക്രട്ടറി ജെറിക്‌സ് തെക്കേല്‍ ,ട്രെഷറര്‍ ജിജോ കുരിയന്‍ ,ജോ .സെക്രട്ടറി & പി.ആര്‍.ഒ ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍ ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ അലീന ഫിലിപ്പ് ,റേച്ചല്‍ റോണി .യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും .പുതിയ ഭാരവാഹികള്‍ക്ക് ചാര്‍ജ് കൈമാറുകയും ചെയ്തു .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

സമ്പത്തിന്‍റെ 82 ശതമാനവും അതി സമ്പന്നരായ ഒരു ശതമാനത്തിന്‍റെ കൈയില്‍

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഒരു ശതമാനം വരുന്നവര്‍ ശേഷിച്ച 99 ശതമാനെത്തെയും അടക്കി ഭരിക്കുന്നു എന്നത് എത്ര ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അധികാരത്തിന്‍റെ ഭ്രമണപഥങ്ങളിലല്ല ഈ സംഭവം, മറിച്ച സാമ്പത്തി ലോകത്താണ്. ലോകത്ത് ആകെയുള്ള സമ്പത്തിന്‍റെ 82 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് അതി സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണത്രേ. ഇത് ഓക്സ്ഫാമം നടത്തിയ പഠന റിപ്പോര്‍ട്ടിലാണുള്ളത്. അതിസമ്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവും ദരിദ്രരായ അമ്പതു ശതമാനത്തോളം പേരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം യാതൊരു വര്‍ധനയും രേഖപ്പെടുത്തുന്നില്ല. എന്നാല്‍ വേള്‍ഡ് ഇക്കണോമിക്ക് ഫോറമോ, സാമ്പത്തിക വിദഗ്ധരോ ഈ പഠനത്തെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. പക്ഷേ, ലോകം ഒരു കാര്യം ഉറപ്പിക്കുന്നു, സാമ്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ല. അതിന്‍റെ ഏറ്റവും വലിയ തെളിവായാണ് അവര്‍ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓക്സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യര്‍ക്ക് ലോകത്തെ പകുതി ജന സംഖ്യയ്ക്കുള്ളതിനു തുല്യമായ സമ്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അവര്‍ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വര്‍ഷം 42 ആണെന്നും പറയുന്നു.