മറിയാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക് : മാവേലിക്കര ചാരുംമൂട് പറമ്പിൽ പരേതനായ ചെറിയാൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കൽ കുടുംബാംഗമാണ്.

മക്കൾ: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോർക്ക്), പരേതനായ ചെറിയാൻ മാത്യു,

മരുമക്കൾ: ഏലിയാമ്മ ചെറിയാൻ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലിൽ, അജു അലക്സാണ്ടർ (എല്ലാവരും ന്യൂയോർക്ക്)

പൊതുദർശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം 6- 9 വരെ :
St. Vincent de Paul Malankara Catholic Cathedral, Elmont
500 De Paul street, 11003 Elmont, NY

സംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് St. Vincent de Paul Malankara Catholic Cathedral ൽ ആരംഭിക്കും.
തുടർന്ന് സംസ്കാരം Mount St.Mary Cemetry യിൽ (172-00 Booth Memorial Ave, Flushing, NY 11365) നടത്തപെടുന്നതുമാണ്.

മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് ശുശ്രുഷകൾക്കു നേത്രത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബോബി – 516 358 0264
തോമസ് – 516 735 0454

ജീമോൻ റാന്നി