സീറോ മലബാര്‍ കത്തീഡ്രലില്‍ ടാക്‌സ് സെമിനാര്‍ ജനുവരി 28-ന്

ഷിക്കാഗോ: ഷിക്കാഗോ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 28-ന് നികുതിയെക്കുറിച്ചുള്ള സെമിനാര്‍ നടത്തുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള ജോസഫ് ചാമക്കാല സി.പി.എ, ആന്‍ഡ്രൂസ് തോമസ് സി.പി.എ എന്നിവരാണ് സെമിനാറില്‍ സംസാരിക്കുന്നത്.

ജനുവരി 28-നു രാവിലെ 9.30-ന് ആരംഭിക്കുന്ന സെമിനാറില്‍ ചോദ്യോത്തരങ്ങള്‍ക്കുള്ള സമയവും ക്രമീകരിച്ചിരിക്കുന്നു. 2017-ലെ ടാക്‌സ് സംബന്ധമായ മാറ്റങ്ങളും വിശദാംശങ്ങളും സെമിനാറില്‍ വിശദീകരിക്കും.

സീറോ മലബാര്‍ കത്തീഡ്രലിന്റെ പാരീഷ് ഹാളില്‍ വച്ചാണ് സെമിനാര്‍ നടത്തപ്പെടുന്നത്. സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് ഷിബു അഗസ്റ്റിന്‍, ജോസഫ് നാഴിയംപാറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

എസ്.എം.സി.സിക്കുവേണ്ടി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം