ഫ്രണ്ട്സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികൾ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 2018-19 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് നടന്ന പുതുവത്സര കുടുംബ സംഗമത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ് റോബിൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. എസ്. അലക്സാണ്ടർ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. റവ.ഫാ. എബ്രഹാം തോട്ടത്തിൽ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി ഉമ്മൻ തോമസ് വാർഷിക റിപ്പോർട്ടും ട്രഷറർ ടെറീഷ് തോമസ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപിന് എം.ടി.മത്തായി ഇലക്ഷൻ കമ്മിഷണർ ആയി പ്രവർത്തിച്ചു.

2018-19 ലേക്കു തെരഞ്ഞെടുക്കപ്പെട്ട ഫ്രണ്ട്സ് ഓഫ് തിരുവല്ല ഭാരവാഹികൾ;

ഈശോ ജേക്കബ് (പ്രസിഡന്റ്), റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), തോമസ് ഐപ്പ് (സെക്രട്ടറി), ഉമ്മൻ തോമസ് (ട്രഷറർ), ബിജു ജോർജ് (ജോയിന്റ് സെക്രട്ടറി), സുജ കോശി (ജോയിന്റ് ട്രഷറർ).

ഡയറക്ടർ ബോർഡ് അംഗങ്ങൾ ; പി.എ വർഗീസ്, സാം സക്കറിയ,മറിയാമ്മ ഉമ്മൻ, ജോർജ്‌ തോമസ്, ഡോ. അന്ന.കെ ഫിലിപ്പ്, മോൻസി വർഗീസ്,വിനോദ് ഈപ്പൻ, ഇ.എ.എബ്രഹാം, റെനി കവലയിൽ.

വൈസ് പ്രസിഡന്റ് തോമസ് ഐപ്പ് നന്ദി പ്രകാശിപ്പിച്ചു.

വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റി.

ജീമോൻ റാന്നി